സൂര്യയുടെ ഹൃദയം തകര്‍ത്ത് മണിക്കുട്ടന്റെ മറുപടി; പ്രണയിക്കാനാവില്ല, കാരണം ഒന്നുമാത്രം, പ്രേക്ഷകര്‍ ഞെട്ടലില്‍

പ്രേക്ഷകരുടെ ഇഷ്ട ഷോയായ ബിഗ് ബോസ് സീസണ്‍ 3 അതിഗംഭീരമായി മുന്നോട്ടുപോകുകയാണ്. ഒരോ എപ്പിസോഡും പ്രേക്ഷകരെ ത്രില്ലടിപ്പിച്ചുകൊണ്ടാണ് ഷോ മുന്നോട്ടുപോകുന്നത്. എന്നാല്‍ കഴിഞ്ഞ എപ്പിസോഡ് പ്രേക്ഷകരെ ഒന്നടങ്കം വിഷമത്തിലാക്കിയെന്ന് വേണം പറയാന്‍. ഈ സീസണിലെ പ്രണയ ജോഡികളായി മാറിയ താരങ്ങളാണ് മണിക്കുട്ടനും സൂര്യ മേനോനും. കഴിഞ്ഞ എപ്പിസോഡില്‍ സൂര്യയുടെ പ്രണയത്തിനുള്ള മണിക്കുട്ടന്റെ മറുപടി പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്നതായിരുന്നു.

ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് നദിക്ക് മുകളിലൂടെ പണിയുന്നു, ചിത്രങ്ങള്‍ കാണാം

 ഇഷ്ടം തുറന്നുപറഞ്ഞത്

ഇഷ്ടം തുറന്നുപറഞ്ഞത്

മണിക്കുട്ടനെ ബിഗ് ബോസ് ഹൗസില്‍ എത്തുന്നതിന് മുമ്പ് തന്നെ ഇഷ്ടമായിരുന്നെന്ന് സൂര്യ പറഞ്ഞിരുന്നു. അടുത്തിടെയാണ് സൂര്യ മണിക്കുട്ടനോടുള്ള സ്‌നേഹം തുറന്നുപറഞ്ഞത്. ബിഗ് ബോസ് ആരംഭിച്ച ദിവസങ്ങളില്‍ ഇവിടെ ഒരാളെ തനിക്ക് വലിയ ഇഷ്ടമാണെന്ന് മാത്രമാണ് പറഞ്ഞത്. പേര് വെളിപ്പെടുത്തിയിരുന്നില്ല.

മണിക്കുട്ടനാണെന്ന് കണ്ടെത്തി

മണിക്കുട്ടനാണെന്ന് കണ്ടെത്തി

എന്നാല്‍ സൂര്യയ്ക്ക് പ്രണയം തോന്നിയത് മണിക്കുട്ടനോോണെന്ന് എല്ലാവരും കണ്ടെത്തിയിരുന്നു. കൂടാതെ മണിക്കുട്ടന് സൂര്യ നല്‍കിയ കവിതയും ശ്രദ്ധേയമായിരുന്നു. കവിത കേട്ട ശേഷം മനോഹരമായ വരികളെന്നാണ് എല്ലാവരും പറഞ്ഞത്. ബിഗ് ബോസ് ഹൗസിലെ ഒരു ടാസ്‌കിനിടെയാണ് സൂര്യ മണിക്കുട്ടന് കവിത എഴുതി നല്‍കിയത്.

 രണ്ട് പേരും സംസാരിച്ചു

രണ്ട് പേരും സംസാരിച്ചു

കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ പ്രണയത്തെ കുറിച്ച് ഇരുവരും സംസാരിക്കുന്നതും കണ്ടു. മറ്റുള്ളവര്‍ തങ്ങള്‍ പ്രണയത്തിലാണെന്ന കാര്യത്തെ കുറിച്ചാണ് സംസാരിക്കുന്നതായാണ് മണിക്കുട്ടന്‍ പറഞ്ഞത്. എന്നാല്‍ മണിക്കുട്ടന്‍ പോയ ശേഷം തനിക്ക് ഇഷ്ടമാണെന്ന് പലതവണ സൂര്യ ഒറ്റയ്ക്ക് പറയുന്നതും കാണാമായിരുന്നു.

 100 ദിവസം മാത്രം

100 ദിവസം മാത്രം

പ്രണയത്തെ കുറിച്ച് മണിക്കുട്ടന്‍ സൂര്യയോട് പറയുന്നത് ഇങ്ങനെ, എനിക്ക് ഇവിടെ 100 ദിവസം മാത്രമേ ഉള്ളൂ. ഇവിടെ ഞാന്‍ ഒന്നു വീക്കായി കഴിഞ്ഞാല്‍ എല്ലാം തീര്‍ന്നു. അത് ഒരു ഗെയിം പ്ലാനായിരിക്കും. അത് ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും മണിക്കുട്ടന്‍ സൂര്യയോട് പറഞ്ഞു.

പുറത്താണെങ്കില്‍

പുറത്താണെങ്കില്‍

താന്‍ പുറത്താണെങ്കില്‍ ഒരുപാട് സമയമുണ്ടെന്നും മണിക്കുട്ടന്‍ പറഞ്ഞു. സൂര്യയ്ക്ക് അങ്ങനെയാണെങ്കില്‍ പ്രണയിക്കാന്‍ നമുക്ക് സമയമുണ്ട്. ആരായാലും ഇവിടെ നിങ്ങള്‍ നൂറുദിവസവും ഉണ്ടായിരിക്കാം എന്ന് മണിക്കുട്ടന്‍ പറഞ്ഞു. മണിക്കുട്ടന്റെ വാക്കുകള്‍ കേട്ട് എന്ത് പറയണമെന്ന് അറിയാതെ ഇരിക്കുന്ന സൂര്യയെയാണ് പിന്നീട് കണ്ടത്.

കവിത എഴുതിയത് ആത്മാര്‍ത്ഥമായി

കവിത എഴുതിയത് ആത്മാര്‍ത്ഥമായി

പിന്നാലെ താന്‍ എഴുതിയ കവിത ആത്മാര്‍ത്ഥമായി എഴുതിവച്ചതാണെന്ന് സൂര്യ പറഞ്ഞു. ഇതിന് മണിക്കുട്ടന്റെ മറുപടി ഇങ്ങനെ, താനും ആത്മാര്‍ത്ഥമായാണ് കവിത വാങ്ങിവച്ചത്. നീ പറഞ്ഞതുകൊണ്ട് മാത്രമാണ് മറ്റുള്ളവര്‍ക്ക് കൊടുത്തത്. അല്ലെങ്കില്‍ എന്റെ കയ്യില്‍ തന്നെ സൂക്ഷിക്കാനുള്ള ഗട്‌സ് തനിക്കുണ്ടെന്നും മണിക്കുട്ടന്‍ പറഞ്ഞു.

സ്വയം പറഞ്ഞ് സൂര്യ

സ്വയം പറഞ്ഞ് സൂര്യ

ഇതൊക്കെ പറഞ്ഞ് മണിക്കുട്ടന്‍ പോയതിന് ശേഷം, പ്രണയത്തെ കുറിച്ച് സൂര്യ സ്വയം പറയുകയായിരുന്നു. എന്താണ് എന്റെ ഇഷ്ടം മനസിലാക്കാത്തെ, ഇഷ്ടമാണെന്ന് ഇനി ഞാന്‍ എങ്ങനെയാണ് പറയുക. എങ്ങനെയാണ് ഞാന്‍ മനസിലാക്കുക. ഒത്തിരി ഇഷ്ടമാണ്., ഇഷ്ടമാണ്. ആള്‍ക്ക് എന്നോട് ഇഷ്ടമില്ല, ഇനിയിപ്പോള്‍ എന്താണ് ചെയ്യുക.

കണ്ണുകള്‍ കൊണ്ട് പ്രണയം പറഞ്ഞു

കണ്ണുകള്‍ കൊണ്ട് പ്രണയം പറഞ്ഞു

കവിത എഴുതിക്കൊടുത്തു, കണ്ണുകള്‍ കൊണ്ട് പ്രണയം പറഞ്ഞു, എന്നിട്ടും ഇഷ്ടമല്ല, എന്റെ സ്‌നേഹം കണ്ടില്ലെന്ന് നടിക്കല്ലേ മണിക്കുട്ടാ. ഇഷ്ടമാ മണിക്കുട്ടാ, ഇനി എങ്ങനെയാണ് ഞാന്‍ പറയുക. ഐ ലവ് യു മണിക്കുട്ടേട്ടാ. ഇഷ്ടാ-സൂര്യ പറഞ്ഞു. മണിക്കുട്ടന്‍ ഇനി സൂര്യയുടെ പ്രണയം സ്വീകരിക്കുമോ എന്ന കാര്യമാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.

പ്രണയ തന്ത്രം

പ്രണയ തന്ത്രം

അതേസമയം ബിഗ് ബോസില്‍ അടുത്തിടെയാണ് പ്രണയ തന്ത്രമിറക്കി മുന്നേറാന്‍ സൂര്യ തീരുമാനിച്ചത്. ബിഗ് ബോസിന്റെ തുടക്കത്തില്‍ സൈലന്റായി ഇരുന്ന സൂര്യ പിന്നീട് ക്യാപ്റ്റനായ സമയത്ത് കുറച്ചുകൂടി ആക്ടീവായിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും പഴയതുപോലെയായി. ഇത് സൂര്യക്ക് കൂടുതല്‍ നോമിനേഷനുകള്‍ ലഭിക്കാനുളള കാരണമായി മാറിയിരുന്നു.

മണിക്കുട്ടനോടുള്ള ഇഷ്ടം

മണിക്കുട്ടനോടുള്ള ഇഷ്ടം

പിന്നീടാണ് മണിക്കുട്ടനോടുളള ഇഷ്ടം സൂര്യ തുറന്നുപറഞ്ഞത്. പിന്നാലെ കവിതയും എഴുതി സഹമല്‍സരാര്‍ത്ഥികളുടെ പ്രശംസ സൂര്യ നേടി. ഇത് കഴിഞ്ഞ എവിക്ഷനില്‍ നിന്നും രക്ഷപ്പെടാന്‍ സൂര്യയെ സഹായിച്ചിരുന്നു. സൂര്യയുടെ പ്രണയം എന്താകുമെന്ന ആകാക്ഷയിലാണ് ബിഗ് ബോസ് പ്രേക്ഷകര്‍ ഇപ്പോള്‍

മികച്ച താരം

മികച്ച താരം

അതേസമയം ബിഗ് ബോസില്‍ ഇത്തവണത്തെ മികച്ച മല്‍സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. ഫൈനലില്‍ എത്തുന്ന മത്സരാര്‍ത്ഥികളുടെ കൂട്ടത്തില്‍ മണിക്കുട്ടന്റെ പേര് പലരും പ്രവചിച്ചിരുന്നു. കൂടാതെ പ്രേക്ഷകരുടെ വലിയ സപ്പോര്‍ട്ടും മണിക്കുട്ടനുണ്ട്. ഇതുവരെ ബിഗ് ബോസ് നല്‍കിയ ടാസ്‌ക്കുകളിലെല്ലാം ഗംഭീര പ്രകടനമാണ് മണിക്കുട്ടന്‍ കാഴ്ചവെച്ചത്.

നാടന്‍ പെണ്‍കൊടിയായി നടി അതുല്യ രവി: ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+