നിങ്ങള്‍ക്ക് തോന്നുന്ന പോലെ ചെയ്യുകയാണെങ്കില്‍ വെരി സോറി; പൊളി ഫിറോസിന് മോഹന്‍ലാലിന്റെ താക്കീത്

തുടക്കത്തില്‍ ശാന്തമായി പോയിക്കൊണ്ടിരുന്ന ബിഗ് ബോസ് ഹൗസിലേക്ക് ഫിറോസ് ഖാനും സജ്‌നയും എത്തിയതോടെയായിരുന്നു പൊട്ടിത്തെറികള്‍ ആരംഭിച്ചത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ ഇരുവര്‍ക്കും മികച്ച ക്യാമറ സ്‌പേസ് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ അവതാരകന്‍ മോഹന്‍ലാല്‍ ഫിറോസ് ഖാന് ശക്തമായ താക്കീത് നല്‍കി രംഗത്തെത്തിയിരിക്കുകയാണ്.

ഖുഷ്ബുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അമിത് ഷായും; റോഡ് ഷോ ചിത്രങ്ങൾ

വെല്ലുവിളിക്കുന്ന ഫിറോസ്

വെല്ലുവിളിക്കുന്ന ഫിറോസ്

ബിഗ് ബോസ് ഹൗസില്‍ ഫിറോസ് ഖാന്‍ പറയുന്ന ഓരോ വാക്കുകളും അദ്ദേഹത്തിന് വിനയായി മാറുന്ന സ്ഥിതിയാണ് കണ്ടുവരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ക്യാപ്റ്റനായ സായിയെയും മറ്റ് മത്സരാര്‍ത്ഥികളെയും വെല്ലുവിളിക്കുന്ന ഒരു ഫിറോസിനെയാണ് കണ്ടത്. തന്നെ ക്യാപ്റ്റനാക്കിയാല്‍ ഇവിടെ ആരും പണി എടുക്കാതെ ഇരിക്കില്ലെന്നായിരുന്നു ഫിറോസ് പറഞ്ഞത്.

ചിരിച്ച് തള്ളി സഹ മത്സരാര്‍ത്ഥികള്‍

ചിരിച്ച് തള്ളി സഹ മത്സരാര്‍ത്ഥികള്‍

എന്നാല്‍ ഫിറോസിന്റെ ഈ വെല്ലുവിളി സഹ മത്സരാര്‍ത്ഥികള്‍ ചിരിച്ചുകൊണ്ടാണ് തള്ളിയത്. പിന്നാലെ അവതാരകനായ മോഹന്‍ലാല്‍ ഫിറോസിന് ശക്തമായ താക്കീത് നല്‍കുകയും ചെയ്തു. ബിഗ് ബോസ് ഹൗസിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ഫിറോസിനെ താക്കീത് ചെയ്തത്.

മോഹന്‍ലാലിന്റെ ചോദ്യം

മോഹന്‍ലാലിന്റെ ചോദ്യം

ക്യാപ്റ്റനായാല്‍ പോലും പറഞ്ഞാല്‍ കേള്‍ക്കില്ല. ക്യാപ്്റ്റന്‍ പറഞ്ഞാലും അനുസരിക്കില്ല. ബിഗ് ബോസ് പറയുന്നത് മാത്രമേ കേള്‍ക്കുകയുള്ളു. അങ്ങനെ ഉണ്ടോ, എന്റെ ചോദ്യത്തിന് മാത്രം ഉത്തരം പറഞ്ഞാല്‍ മതി. നിങ്ങള്‍ ചലഞ്ച് ചെയ്യുകയാണ്. പിന്നെ എന്തിനാണ് അദ്ദേഹത്തെ ക്യാപ്റ്റനായി തിരഞ്ഞെടുത്തതെന്ന് മോഹന്‍ലാല്‍ ചോദിക്കുന്നു.

വെരി സോറി

വെരി സോറി

എന്നാല്‍ നമ്മുടെ ആശയങ്ങള്‍ പ്രകടിപ്പിച്ചതാണെന്നാണ് ഫിറോസ് മറുപടി പറഞ്ഞത്. എന്നാല്‍ അതൊക്കെ സമ്മതിച്ചുവെന്നാണ് മോഹന്‍ലാലിന്റെ മറുപടി. ഞാന്‍ ക്യാപ്റ്റനായാല്‍ എല്ലാവരെയും ഒരു പാഠം പഠിപ്പിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. നിങ്ങള്‍ക്ക് തോന്നിയ രീതിയില്‍ ചെയ്യാനാണെങ്കില്‍ വെരി സോറി... എന്നും മോഹന്‍ലാല്‍ പറയുന്നു.

സ്റ്റൈലിഷായി പായൽ രാജ്പുത്, പുതിയ ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+