ബിഗ്ബോസേ ഒരു കൊട്ടന്‍ചുക്കാതിയും ബെറ്റടിനും കൊടുക്കണേ; പിള്ളേര് അടിപൊളിയാക്കുന്നുണ്ടെന്ന് അശ്വതി
ഇപ്പോള്‍ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട ഷോയായ ബിഗ് ബോസ് സീസണ്‍ 3 അടിപൊളിയായി മുന്നോട്ടുപോകുകയാണ്. രസകരമായ ടാസ്‌കുകളും വഴക്കുകളുമൊക്കെ ബിഗ് ബോസില്‍ ഇപ്പോള്‍ പതിവായിരുിക്കുകയാണ്. എല്ലാ മത്സരാര്‍ത്ഥികളും ഇപ്പോള്‍ കട്ടയ്ക്ക് നിന്ന് മത്സരിക്കുകയാണ്.
എന്നാല്‍ ഇപ്പോഴിതാ പതിവ് തെറ്റിക്കാതെ ബിഗ് ബോസിന്റെ 40ാം എപ്പിസോഡിന്റെ വിലയിരുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അശ്വതി. ആരാധകര്‍ ഏറെ ആകാക്ഷയോടെയാണ് ആശ്വതിയുടെ വിലയിരുത്തലിനായി കാത്തിരിക്കുന്നത്. അശ്വതി പങ്കുവയ്ക്കുന്ന പോസ്റ്റ് എപ്പോഴും വൈറലാകാറുമുണ്ട്. അശ്വതിയുടെ ഏറ്റവും പുതിയ വിലയിരുത്തല്‍ ഇങ്ങനെ..
ഹോളിക്ക് നിറങ്ങൾക്ക് മാത്രമല്ല മോദിയുടെ താടിക്കും ഡിമാൻഡ്, ചിത്രങ്ങൾ കാണാം

ബിഗ്ബോസില്‍ കളി തുടങ്ങി
മോര്‍ണിങ് ടാസ്‌കിനും ഡാന്‍സിനൊന്നും സമയമില്ലപ്പാ.. ബിഗ്ബോസില്‍ കളി തുടങ്ങിയിരിക്കുവാണ് ടാസ്‌ക് തുടങ്ങി, പിടിവലി, തള്ളല്, ഉന്തല്, ഇന്നലെ ഡിമ്പല്‍ പറഞ്ഞപോലെ, റംസാനും ടീമും മറ്റേ ടീമിനെ ചൊറിഞ്ഞു ബഹളം ഉണ്ടാക്കുക എന്ന സ്ട്രടെജി.

സായിയും പൊളി ഫിറോസും
മണിക്കുട്ടന്റെ ഡ്രസ്സ് വലിച്ചു കീറി . മജീസിയ സൂര്യയെ വലിച്ചു പിടിചു വെച്ചിരിക്കുന്നു, സായിയും പൊളി ഫിറോസും പരസ്പരം വട്ടം ചുറ്റി പിടിച്ച് വെച്ചിരിക്കുന്നു . ആരോ നല്ല അടി കൊടുക്കുന്നുണ്ട്, മാന്തുന്നുണ്ട് അതൊക്കെ സംഭവിക്കും ഫിസിക്കല്‍ ടാസ്‌ക് ആണ് .

39 ദിവസം വേണ്ടി വന്നു
സന്ധ്യയുടെ പ്രകടനം കാണാന്‍ നമക്ക് 39 ദിവസം വേണ്ടി വന്നു . അഡോണിയെ സന്ധ്യ പിടിച്ച് തള്ളി എന്നു പറയുന്നതില്‍ അര്‍ഥമില്ല മുന്നോട്ട് കയറി കയറി മുഖത്തിന് അടുത്ത് വന്നാല്‍ പിന്നെ സന്ധ്യ എന്ത് ചെയ്യണം??

ഓവര്‍ അഗ്ഗ്രെസീവനെസ്സ്
റംസാന്‍ വളരെ വളരെ ഓവര്‍ ആരുന്നു ഇന്നലത്തെ പോലെ. ഓവര്‍ അഗ്ഗ്രെസീവനെസ്സ് കാണിക്കുക ആരുന്നു.റിതു സംസാരത്തിന്റെ ഇടയില്‍ റംസാന്റെ കൈയില്‍ ജസ്റ്റ് ഒന്ന്‌പോടാ എന്നു പറഞ്ഞു കൊട്ടി അതിനു റംസാന്‍ തിരിച്ചു നല്ല പോലെ കൈയില്‍ ഋതുവിനെ അടിച്ചു...

ആ പയ്യന്‍ കാണിച്ചത്
അതെന്തു പരിപാടിയാ ആ പയ്യന്‍ കാണിച്ചത് . റംസാനു ദേഷ്യം വന്നിരിക്കുവാണേല്‍ അങ്ങനെ അടിക്കാവോ . റിതുവിനു കരച്ചില്‍ വന്നു ബട്ട് പ്രതികരിച്ചില്ല. ഡിമ്പലെ ചക്കരെ.. അടിപൊളി ആരുന്നു ഗെയിംലും അതിനു ശേഷവും . കിടിലു ആണേല്‍ ഓണവില്ലിന് തമ്പുരു തകര്‍ന്നതിന്റെ സങ്കടത്തില്‍ ആയിരുന്നു .

റിതുവും റംസാനും
ആ ഭാഗത്തെ കണ്ടില്ല പിന്നീട് കിടിലു തന്നെ റംസാനോട് പറഞ്ഞു ഞാനങ്ങോട്ടു മാറി നിക്കുവായിരുന്നു എന്നു . ഇടയ്ക്കു എപ്പോളോ വന്നപ്പോ താഴെയും വീണു . അയ്യേ റിതുവും റംസാനും കൂടിയുള്ള സീന്‍ കണ്ടപ്പോള്‍ ആണ് ഇ കൊച്ചിനെ ആ പയ്യന്‍ തല്ലിയതിനാണോ ഞാന്‍ തൊട്ടുമുകളില്‍ ഖോര ഖോരം വിഷമിച്ചത് .

ഗെയിം എന്തായാലും അടിപൊളി
പൊളി ഫിറോസ്‌നു പോയിന്റ് ഇരട്ടി ആകാനുള്ള ക്യു കാര്‍ഡ് കിട്ടിയപ്പോള്‍ സകലര്‍ക്കും ഒരു ലൈറ്റ് അങ്ങോട്ട് കത്തി പ്രത്യേകിച്ച് റംസാന്റെ മുഖം കാണണമായിരുന്നു . പിന്നെ എല്ലാരും കുഴലിന്റെ ഉള്ളില്‍ ആരുന്നു ബോള്‍ കൈയിലാക്കാന്‍ . ഗെയിം എന്തായാലും അടിപൊളി ആയിരുന്നു .

കൊട്ടന്‍ചുക്കാതിയും ബെറ്റടിനും
മൊത്തത്തില്‍ എല്ലാര്‍ക്കും ഇടി, അടി, തൊഴി, മാന്തു, പിച്ച് എല്ലാം ആവശ്യത്തിന് അധികം കിട്ടിയിട്ടുണ്ട്.. ബിഗ്ബോസ്സേ ഒരു കൊട്ടന്‍ചുക്കാതിയും ബെറ്റടിനും ഒക്കെ കൊടുക്കണേ പിള്ളാര് അടിപൊളി ആയിട്ട് ആണ് ടാസ്‌ക് കളിച്ചതു . ഇങ്ങനെ തന്നെ ത്രില്ലിംഗ് ആയി പോകട്ടെ ഇനി മുതലുള്ള ഓരോ ദിവസവും.

അതാണ് ഗെയിം സ്പിരിറ്റ്
ബി ബി പ്ലസ്സില്‍ ഗെയിംനു ഇടയില്‍ നടന്ന തമാശകള്‍, നടന്ന സംഭവങ്ങള്‍ ഒക്കെ പറഞ്ഞു ആസ്വദിക്കുന്നത് ആരുന്നു. മൊത്തത്തില്‍ കൊള്ളാമായിരുന്നു അതാണ് ഗെയിം സ്പിരിറ്റ് .
ഹോട്ടാണ് നൈന ഗാംഗുലി; താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍


Click it and Unblock the Notifications
