• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അയ്യോ..ചിരിച്ചു ചിരിച്ചു ഒരു വഴി ആക്കിയ എപ്പിസോഡ്; വൈറലായി അശ്വതിയുടെ ബിഗ് ബോസ് റിവ്യൂ

പതിവ് തെറ്റിക്കാതെ ബിഗ് ബോസിന്റെ ഏറ്റവും പുതിയ എപ്പിസോഡിന്റെ വിലയിരുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അശ്വതി. അശ്വതി പങ്കുവയ്ക്കുന്ന ഓരോ വിലയിരുത്തലും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കഴിഞ്ഞ ദിവസം താരം എപ്പിസോഡ് കാണാന്‍ കഴിയാത്തത് കൊണ്ട് പിന്നീട് യൂട്യൂബില്‍ നിന്നു എപ്പിസോഡ് കണ്ട്, 1മണിക്കാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവയ്ക്കുന്നത്. കഴിഞ്ഞ ദിവസത്തെ സംഭവ വികാസങ്ങളെ കുറിച്ച് താരം വ്യക്തമായി വിലയിരുത്തുന്നുണ്ട്.

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

1 മണിക്ക്

1 മണിക്ക്

ഇന്നലെ എപ്പിസോഡ് കാണാന്‍ കഴിഞ്ഞില്ലാത്തതു കൊണ്ടു റിവ്യൂ വേണ്ട എന്നു കരുതി ഇരുന്നതാണ് അപ്പോളാണ് ഇന്ന് റിവ്യൂ ഇല്ലേ എന്നു ചോദിച്ചു മെസ്സേജിലും കമെന്റ്‌സിലും ആയിട്ട് കണ്ടത്.ഒരുപാട് സന്തോഷമായി..ഞാന്‍ എഴുതുന്നത് ഇഷ്ട്ടപെടുന്നുണ്ടല്ലോ എന്നതില്‍.. അതുകൊണ്ട് രാത്രി തന്നെ യൂട്യൂബില്‍ നിന്നു എപ്പിസോഡ് കണ്ട്, 1 മണിക്ക് ആണ് ഞാനിത് എഴുതുന്നത്.

വ്യക്തിപരമായി എടുക്കുന്നത്

വ്യക്തിപരമായി എടുക്കുന്നത്

തുടക്കത്തില്‍ കണ്ടത് ഭാഗ്യചേച്ചി സായി കോണ്‍വെര്‍സേഷന്‍ ആയിരുന്നു. ഇന്നലെ വരെ റംസാന്‍ എല്ലാം പേര്‍സണലി എടുക്കുന്നു എന്നു പറഞ്ഞു നടന്ന ചേച്ചി ആണ് ശെരിക്കു എല്ലാ കാര്യങ്ങളും വ്യക്തിപരമായി എടുക്കുന്നത് എന്നു വീണ്ടും വീണ്ടും ജനത്തിന് ബോധിപ്പിച്ചു കൊടുക്കുകയാണ് .

എട്ടിലും ഏഴിലും

എട്ടിലും ഏഴിലും

സായി you have done a good job. രണ്ടുപേരെയും സംസാരിച്ചു ഒത്തുതീര്‍പ്പാക്കാന്‍ നോക്കിയത്. നല്ലത് കണ്ടാല്‍ അതും പറയണമല്ലോ . റംസാന്‍ ആണെങ്കില്‍ എട്ടിലും ഏഴിലും വിട്ടുകൊടുക്കുന്നില്ല ബെസ്റ്റ് രണ്ടു പേരെ ആണ് ഒരുമിപ്പിക്കാന്‍ നോക്കിയത് .

എന്ത് നൈസ് ആയിട്ടാണ്

എന്ത് നൈസ് ആയിട്ടാണ്

അഡോണിയും നോബിചേട്ടനും സായിയെ കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ സായി കടന്നു വന്നു. അത്രേം നേരം സായിയെ കുറ്റം പറഞ്ഞു ഇരുന്നു സായി വന്നപ്പോള്‍ എന്ത് നൈസ് ആയിട്ടാണ് സംസാരം നിര്‍ത്തിയത്. മുന്നില്‍ ചിരിച്ചു കാണിച്ചു ഒന്ന് അങ്ങോട്ട് മാറുമ്പോള്‍ കുറ്റം പറയുക.

സന്ധ്യക്കാണോ നിശ്ചയം

സന്ധ്യക്കാണോ നിശ്ചയം

ശെരിക്കും നമ്മളും മനസിലാക്കേണ്ടതാണ് എന്നു എനിക്ക് തോന്നിപ്പോയി മുന്നില്‍ ചിരിച്ചു നില്‍ക്കുന്ന എല്ലാരുമൊന്നും നമ്മളെ നല്ലത് പറയുന്നവര്‍ അല്ലാ. അതെന്താ സന്ധ്യേ സജ്ന പൊളി ഫിറോസിനെ മനസിലാക്കുന്നുണ്ടോ ഇല്ലിയോ അതോ അഡ്ജസ്റ്റ് ചെയ്തു ജീവിക്കുവാണോ എന്നു സന്ധ്യക്കാണോ നിശ്ചയം??

ഫെമിനിസം റൂട്ടിലേക്ക്

ഫെമിനിസം റൂട്ടിലേക്ക്

പൊളി ഫിറോസ് ഇന്ന് ആ 'വീട്ടമ്മമാര്‍ പാചകം ചെയ്തു ഭര്‍ത്താവിന് വെച്ചുണ്ടാക്കി കൊടുക്കുന്ന' കാര്യം പറഞ്ഞപ്പോളെ ഞാന്‍ മനസിലാക്കിയത് ഇത് ഫെമിനിസം റൂട്ടിലേക്കു തിരിഞ്ഞവര്‍ക്കുള്ള വലയാണെന്ന് . പിന്നങ്ങോട്ട് നടന്നത് ഈ ആഴ്ച മൊത്തം മാസ്‌ക് വെച്ചു നടക്കാനുള്ള വാര്‍ത്തമാനങ്ങള്‍ ആയിരുന്നു ന്റെ പൊന്നോ .

ഫുഡിനോട് അവഗണന

ഫുഡിനോട് അവഗണന

ഇടയ്ക്കു വെച്ചു ഈ പ്ലേ ഗ്രൗണ്ടിലെ സ്ലൈഡ് പോലെ ശ്യൂന്നു സ്‌കൂട്ട് ആയി ഭാഗ്യചേച്ചി എഴുന്നേറ്റു പോയപ്പോളേ കരുതി എന്തോ പറഞ്ഞു കരയാന്‍ ആണെന്ന് .പ്രതീക്ഷിച്ചത് തന്നെ . ന്റെ ഭാഗ്യചേച്ചി..അത് ബിഗ്ബോസ് വീട്ടിലേക്കു എല്ലാര്‍ക്കും കിട്ടുന്ന റേഷന്‍ ആണ്. അല്ലാതെ പൊളി ഫിറോസിന്റെ വീട്ടില്‍ നിന്നൊന്നുമല്ല.. ഇനി ആണേല്‍ തന്നെ ഫുഡിനോട് അവഗണന കാണിക്കുന്നത് യോജിക്കാനേ കഴിയത്തില്ല .

ബാത്രൂം ക്ലീന്‍

ബാത്രൂം ക്ലീന്‍

അതുപോലെ എന്തിനാ ചേച്ചി പൊളി ഫിറോസ് പറഞ്ഞത് തിരിച്ചെടുക്കുന്നത്? ഞങ്ങള്‍ക്കും ബിഗ്ബോസ് കാണിച്ചു തന്നിട്ടുള്ളത് നിങ്ങള്‍ രണ്ടുപേരും അവിടെ വെറ്‌തെ ഇരുന്നു റിവ്യൂ പറയുന്നതാണ്. സന്ധ്യ ജോയിന്‍ ആയിട്ട് ദിവസങ്ങളെ ആയിട്ടുള്ളു. വല്ലപ്പോഴുമേ ചേച്ചി ആ ബാത്രൂം ക്ലീന്‍ ചെയ്യുന്നതും അടുക്കളയില്‍ നില്‍ക്കുന്നതും കണ്ടിട്ടുള്ളു.

ചിരിച്ചു ചിരിച്ചു

ചിരിച്ചു ചിരിച്ചു

ചേച്ചിനെ അത്രയെങ്കിലും കാണിച്ചു ആ കിടിലുവിന്റെ കാര്യമോ ഇതുവരെ ഒരു പണി ചെയ്യുന്നത് കാണിച്ചിട്ടില്ല . അയ്യോ ചിരിച്ചു ചിരിച്ചു ഒരു വഴി ആക്കിയ എപ്പിസോഡ് . ഇത്രേം നേരം അടുക്കളയും ലിവിങ് റൂമും കാണിച്ച എപ്പിസോഡ് ഈ അടുത്തൊന്നും കണ്ടിട്ടില്ല. റംസാന്‍ അവസാനം സംസാരിച്ചു രമ്യതയിലായി അങ്ങനെ ഒരു പുതിയ ഗ്രൂപ്പ് അവിടെ ഉരുവായിരിക്കുകയാണ് സൂര്‍ത്തുക്കളെ ധനുഷ്‌ക്കോടിക്ക് പോകാന്‍.

സത്യാഗ്രഹം

സത്യാഗ്രഹം

അങ്ങനെ ഭാഗ്യച്ചിടെ സത്യാഗ്രഹം നടക്കാന്‍ പോവുകയാണ് പക്ഷെ ആപ്പിളും പാലും മാത്രം കഴിച്ചുകൊണ്ടുള്ള സത്യാഗ്രഹം ആണ് ട്ടോ . പൊളി ഫിറോസ് ഇടയ്ക്കു പറഞ്ഞതാണ് കോമഡി 'മതീലോ കിട്ടണ്ട പ്രോടീന്‍ കിട്ടിക്കഴിഞ്ഞല്ലോ'എന്നു . കഴിഞ്ഞ ദിവസം സൂര്യ ചായ കൊണ്ടുവന്നപ്പോള്‍ ഓട്ടിച്ച വ്യക്തിയാണ് ഇന്ന് ഡിമ്പല്‍ പാല്‍ കൊണ്ടു കൊടുത്തപ്പോള്‍ താങ്ക് യു ന്നും പറഞ്ഞു വാങ്ങി വെച്ചതെ..

അടിവീഴുമോ

അടിവീഴുമോ

എന്റെ ഭാഗ്യചേച്ചി പുറത്തിറങ്ങുമ്പോള്‍ ഈ പോസ്റ്റ് കണ്ടു എന്നോട് വിരോധം തോന്നുന്നതിനു മുന്നേ ബിഗ്ഗ്ബോസിന്റെ 46ആം ദിവസമൊന്നു കാണണം എന്നിട്ട് ഞാനീ പറഞ്ഞതില്‍ വല്ല തെറ്റുമുണ്ടേല്‍ വിരോധം കാട്ടിക്കോളൂ. ക്യാപ്റ്റന്‍സി ടാസ്‌കിനുള്ള നോമിനേഷന്‍ കണ്ടും എനിക്ക് ചിരിയാണ് വന്നത് . എന്താന്നറിഞ്ഞൂടാ സജ്ന ഫിറോസ് ഇപ്പ്രാവശ്യം ക്യാപ്റ്റന്‍ ആയി കാണാന്‍ വല്ലാത്ത മോഹം.. എന്റെ മോഹം പൂവണിയട്ടെ എന്നു ആഗ്രഹിച്ചുകൊണ്ട്, നാളെ കവാല കുറ്റിക്കു അടിവീഴുമോ ഇല്ലിയോ എന്നു കാണാന്‍ കാത്തിരിക്കുന്ന ഒരു പാവം പ്രേക്ഷക.

മലബാറില്‍ കാറ്റ് മാറി വീശും? കോഴിക്കോട് നോര്‍ത്തില്‍ കോണ്‍ഗ്രസിന് എഡ്ജ്, 20 സീറ്റ് ടാര്‍ഗറ്റ്!!

സാക്ഷി അഗര്‍വാളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

cmsvideo
  ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam
  എ വിജയരാഘവന്‍
  Know all about
  എ വിജയരാഘവന്‍

  English summary
  Bigg Boss Malayalam Season 3: Actress Aswathy About Bhagyalakshmi and Firoz Khan Performance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X