തമ്പുരാന്‍ എഴുന്നള്ളി പാത്തുവിനേം കൊണ്ടുപോയി, കണ്ണ് നിറയിപ്പിച്ചല്ലോ ബിഗ് ബോസേ; അശ്വതിയുടെ കുറിപ്പ്
പ്രേക്ഷകരെ ആകാക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ എപ്പിസോഡുകളില്‍ ഒന്നായിരുന്നു കഴിഞ്ഞ ദിവസത്തേത്. ആര് പുറത്തേക്ക് പോകുമെന്ന് അറിയാനുള്ള എവിക്ഷന്‍ എപ്പിസോഡായിരുന്നു അത്. പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട മത്സരാര്‍ത്ഥികളായിരുന്നു എവിക്ഷനില്‍ ഉണ്ടായിരുന്നത്. സൂര്യ മേനോന്‍ പുറത്തേക്ക് പോകുമെന്ന സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും താരം സേഫ് ആവുകയായിരുന്നു.
ഒടുവില്‍ ബിഗ് ബോസ് ഹൗസിനെ ഞെട്ടിച്ച് മജിസിയ ഭാനുവായിരുന്നു ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തേക്ക് പോയത്. എന്നാല്‍ ഇപ്പോഴിതാ ബിഗ് ബോസിന്റെ ഏറ്റവും പുതി. എപ്പിസോഡിന്റെ വിലയിരുത്തലുമായി നടി അശ്വതി രംഗത്തെത്തിയിരിക്കുകയാണ്. അശ്വതി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...

തമ്പുരാന്‍ എഴുന്നള്ളി
തമ്പുരാന്‍ എഴുന്നള്ളി പാത്തുവിനേം കൊണ്ടു പോയി. കൊയല്‍ പന്തുകളിയുടെ വിശേഷങ്ങള്‍ എല്ലാരോടും ചോദിച്ചായിരുന്നു തുടക്കം. തമാശയിലൂടെ ചോദിക്കാനുള്ളതും പറയാനുള്ളതും സകലതും ലാലേട്ടന്‍ അദ്ദേഹത്തിന്റെ സ്ഥിര ശൈലിയില്‍ നല്ല കൊട്ടലുകള്‍ കൊടുത്തുകൊണ്ട് തന്നെ ചോദിച്ചു .

പൊളി ഫിറോസ്
അടിപൊളി 'സത്യസന്ധത'എന്ന വാക്ക് പൊളി ഫിറോസ് വല്ലാതെ ഉപയോഗിക്കുന്നതിനെ കുറിച്ച് ചോയ്ച്ചത് ഇഷ്ട്ടപെട്ടു, കൂടുതല്‍ ചോദിക്കാമെന്നു പറഞ്ഞെങ്കിലും ചോദിച്ചില്ല ലാലേട്ടാ... നിങ്ങളൊരു പ്രസ്ഥാനം തന്നപ്പോ . റംസാന്‍ പേരുമാറ്റി വിളിക്കുന്നതിനെ കുറിച് ചോദിച്ച രീതി അടിപൊളി.

ക്യാപ്റ്റന്‍സി ടാസ്‌ക്
പതാക ഒട്ടിച്ച് കെട്ടിയിട്ട കാലുകള്‍ കൊണ്ടു ചാടി ചാടി അപ്പുറത്ത് കൊണ്ടുപോയി കുത്തിവെക്കുക. സജ്ന ഫിറോസ് രണ്ടുപേര്‍ക്കും കാലുകള്‍ കൂട്ടി കെട്ടിയതിനാല്‍ ചാടുക വളരെ പ്രയാസകരമായിരുന്നു. ഡിമ്പാലിനെ സംബന്ധിച്ച് വളരെ വളരെ പ്രയാസം നിറഞ്ഞ ഒരു ടാസ്‌ക്.

വീണ്ടും മത്സരിക്കേണ്ടി വന്നു
സായിക്കും ഡിമ്പാലിനും ഒരേ പോയിന്റ് വന്നതിനാല്‍ വീണ്ടും മത്സരിക്കേണ്ടി വന്നു..ഡിമ്പല്‍ ഇടയ്ക്കു വെച്ചു വയ്യാതെ ആയി. ബിഗ്ബോസ് വേറെ ആരെയെങ്കിലും വെച്ചു മത്സരിപ്പിക്കണമെങ്കില്‍ ചെയ്യാമെന്നു പറഞ്ഞു,

അടുത്ത ക്യാപ്റ്റന്‍ സായി
പാത്തു ചെയ്യാമെന്ന് പറഞ്ഞെങ്കിലും നോബി ചേട്ടനെപോലെ മാറിനില്‍ക്കാതെ ഡിമ്പല്‍ തന്നെ മത്സരിക്കാമെന്നു ഏറ്റു. പക്ഷെ നല്ലപോലെ മത്സരിച്ചു..ഒരു ഫ്‌ലാഗിന്റെ ഭൂരിപക്ഷത്തില്‍ സായി വിജയിച്ചു.. അടുത്ത ക്യാപ്റ്റന്‍ സായി.

എവിക്ഷന്‍
പ്രേക്ഷക തീരുമാനം നടന്നു. വിഷമം വന്നത് അവരുടെ സൗഹൃദത്തിന്റെ ഒരു വീഡിയോ ക്ലിപ്പ് കാണിച്ചപ്പോള്‍ ആണ്. കണ്ണ് നിറയിപ്പിച്ചല്ലോ ബിഗ്ബോസ്സേ. ഇനി നാളെ നോമിനേഷന്‍ പ്രേക്ഷകരെ നിങ്ങളുടെ കൈയിലാണ് എല്ലാം..നല്ലപോലെ ഗെയിം കളിക്കുന്നു എന്നു നിശ്ചയമുള്ളവര്‍ക്ക് മാത്രം വോട്ട് നല്‍കി നിലനിര്‍ത്തിക്കൂ.


Click it and Unblock the Notifications
