മോനെ സായി കുട്ടാ..ഗൊച്ചു ഗള്ളാ..ഡിമ്പലിനെ നീ ചൊറിഞ്ഞതാണെന്ന് മനസിലായി കേട്ടോ; വിലയിരുത്തലുമായി അശ്വതി
ബിഗ് ബോസ് ഹൗസിനെ ഞെട്ടിച്ച ഒരു എലിമിനേഷന്‍ എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസ് ഹൗസിലേക്കെത്തിയ രമ്യ പണിക്കരായിരുന്നു പുറത്തായത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് സംഭവ ബഹുലമായ ഒരു എപ്പിസോഡ് എന്ന് വേണം പറയാന്‍.
ഡിംപലും സായ്വിഷ്ണുവും തമ്മിലുള്ള പ്രശ്‌നം മോഹന്‍ലാലിന് മുന്നില്‍ പോലും പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെ കുറിച്ചുള്ള വിലയിരുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അശ്വതി. ഫേസ്ബുക്ക് പോസ്റ്റിലാണ് അശ്വതിയുടെ വിലയിരുത്തല്‍. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി അസമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

പാത്തു പ്ലിങ്ങി നിക്കുവാണ്
ഒരു സായാഹ്ന നടത്തതിന് പോയതിനാല്‍ തുടക്കം കണ്ടില്ലാട്ടോ ഓണ്‍ ആക്കിയപ്പോള്‍ നമ്മടെ പാത്തു പ്ലിങ്ങി നിക്കുവാണ് ??പാത്തൂവേ .. റംസാന്റെ ക്യാപ്റ്റന്‍സി വിഡിയോയില്‍ പാല് കട്ടുകുടിക്കണ കാര്യം ഇടുമെന്നു കരുതിയില്ല ല്ലെ?? ഒരു ഞെട്ടല് ഞങ്ങള് കണ്ട്
പാത്തൂ...

മനസിലാകുന്നുണ്ടോ ആവോ
മീന്‍കറി ടെ കാര്യവും ലാലേട്ടന്‍ പിടിച്ച് ല്ലെ ഹൌ ആ ചമ്മിയ മുഖം ഇന്നലെ പണിഷ്‌മെന്റ് കിട്ടിയില്ലല്ലോ എന്ന എല്ലാരുടേം പരാതി ഇന്നത്തെ പാത്തൂന്റെ ചമ്മലു കണ്ടപ്പോള്‍ സമാധാനം ആയിന്നു തോന്നുന്നു ലാലേട്ടാ... ഇങ്ങനെ ഹിന്റ് ആര്‍ക്കും കൊടുക്കരുത് ട്ടോ.. ഇന്നലെ പൊളി ഫിറോസ് ന്, ഇന്ന് കിടിലുവിന്...ഇത് അവര്‍ക്കു മനസിലാകുന്നുണ്ടോ ആവോ.

മോനെ സായി കുട്ടാ
ഡിമ്പലെ..സായി സേവ് ആയ ആ ഒരു സന്തോഷത്തില്‍ ചെയ്തതാണ് ദേഷിക്കല്ലേ, മോനെ സായി കുട്ടാ... ഗൊച്ചു ഗള്ളാ ഡിമ്പലിനെ നീ ചൊറിഞ്ഞതാണ് എന്നു നുമ്മക്ക് മനസിലായി കേട്ടോ ഇടയ്ക്കു നമ്മടെ ഉഗ്രന്റെയും ശ്രീക്കുട്ടന്റെയും പുട്ട് പരസ്യം കണ്ടോ?? നല്ല രസമുണ്ടാരുന്നു ല്ലെ .

ദേഷ്യമൊക്കെ പൊറത്തെടുക്കുന്നു
ഹാ back to BB ലാലേട്ടാ എവിടെപ്പോയി ... ദോ ഡിമ്പല് നേരത്തെ കിട്ടിയതിനുള്ള ദേഷ്യമൊക്കെ പൊറത്തെടുക്കുന്നു.. മജീസ്യയുടെ ഇരുപ്പു ആരേലും ശ്രെദ്ധിച്ചോ? ദേ പാട്ട്.. കസ്തൂരീ... ശെരിക്കു പറഞ്ഞാല്‍ പൊളി ഫിറോസ് സേവ് ആയതില്‍ അല്ലാ നമ്മടെ സജ്ന സേവ് ആയതിലാണ് എനിക്ക് പെട്ടന്ന് സന്തോഷം തോന്ന്യത്. നിങ്ങള്‍ക്കാര്‍ക്കേലും അങ്ങനെ തോന്യോ?

തഗ് അടിച്ചു തുടങ്ങിയല്ലോ,
നോബി ചേട്ടന്‍ തഗ് അടിച്ചു തുടങ്ങിയല്ലോ, ഇന്നലെ അദ്ദേഹത്തിനെ പറ്റി ഞാന്‍ എഴുതിയ പോസ്റ്റ് ആരോ ടാഗ് ചെയ്തത് നോട്ടിഫിക്കേഷന്‍ കിട്ട്യോ മണിക്കുട്ടന്‍, സജ്ന ഫിറോസ്, ഗ്രൂപ്പിസത്തില്‍ നിന്നു മാറി തുടങ്ങിയപ്പോള്‍ തൊട്ട് അഡോണി, റംസാന്‍, സൂര്യ, മജിസ്യ, അനൂപ് എന്നിവരെ ആണ് എനിക്ക് തോന്നിയ സ്ട്രോങ്സ്റ്റ് പ്ലയെര്‍സ്.

ഉയരങ്ങളിലേക്ക് പറക്കാന്‍
മണിക്കുട്ടന് പഞ്ഞി കൊടുത്ത കിടിലുവേ... ഞങ്ങള്‍ പ്രേക്ഷകര്‍ക്കു ഒരു കെട്ടു ഇരുമ്പ് നിങ്ങള്ക്ക് തരാന്‍ കഴിയുമെന്ന് കരുതീയതാണ് പക്ഷെ ഇപ്പൊ ഒരു ലോറി പഞ്ഞി ആണ് നിങ്ങള്ക്ക് തരാന്‍ തോന്നുന്നത് ലക്ഷ്മിയേപ്പോലെ കളിയിലേക്ക് ഇറങ്ങി തുടങ്ങുവായിരുന്നു രമ്യയും പുറത്തു ഇറങ്ങി ഇനിയും ഉയരങ്ങളിലേക്ക് പറക്കാന്‍ സാധിക്കട്ടെ.

പാത്തൂന്റെ പാട്ട്
മജിസ്യ സ്‌ട്രോങ്ങ് പ്ലയെര്‍ ഒക്കെ ആണ് എന്നാലും ആ ആറ്റിറ്റിയൂഡ് കണ്ടപ്പോള്‍ ബെര്‍തെ പാത്തൂന്റെ പാട്ട് വരാന്‍ ഉള്ളില്‍ തോന്ന്യോ ആര്‍ക്കേലും ബി ബി പ്ലസില്‍ പണ്ടത്തെ ചങ്കരന്‍ തെങ്ങുമ്മേ തന്നെ എന്നപോലെ ഓരോരുത്തരും ഓരോ മൂലയിലിരുന്നു സംസാരം... ഡിമ്പാലിന്റെ ഹിന്ദി തുടങ്ങി, അയ്യോ ഹിന്ദി ബിഗ്ഗ്ബോസ് മേം ഹിന്ദി നഹീ മാലൂം ആഹ് ബാക്കി ഞാന്‍ വൈറല്‍ കട്ടും, അണ്‍കട്ടും പിന്നെ രേവതിടെ റിവ്യൂവും യൂട്യൂബില്‍ കണ്ടോളാം... അപ്പൊ ഗുഡ് നൈറ്റ്
ഗ്ലാമറസ് ലുക്കിൽ ജിനാൽ ജോഷി- ചിത്രങ്ങൾ കാണാം


Click it and Unblock the Notifications