Get Updates
Get notified of breaking news, exclusive insights, and must-see stories!

റിതുവിനെ ആലിംഗനം ചെയ്തതില്‍ പുറത്തു എങ്ങനെ പോകും; കിടിലു പേടിയിലാണ്; വൈറലായി അശ്വതിയുടെ റിവ്യൂ

ബിഗ് ബോസ് ഇഷ്ടപ്പെടുന്നവര്‍ ആരും തന്നെ അശ്വതിയുടെ സോഷ്യല്‍ മീഡിയയിലെ റിവ്യു മിസ് ചെയ്യാറില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി താരം റിവ്യു പോസ്റ്റ് ചെയ്തിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ രണ്ട് ദിവസത്തെ റിവ്യൂയുമായി അശ്വതി പുതിയ പോസ്റ്റുമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തെ കാര്യങ്ങള്‍ അശ്വതി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ചുരുക്കി പറഞ്ഞിട്ടുണ്ട്. അശ്വതിയുടെ വൈറലായ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇങ്ങനെ..

ലോക്ക്ഡൗണില്‍ ഹൈദരാബാദ്- ചിത്രങ്ങള്‍ കാണാം

ഞാന്‍ തിരിച്ചെത്തി

ഞാന്‍ തിരിച്ചെത്തി

ഹായ് കൂട്ടുകാരെ... രണ്ടു ദിവസത്തെ ഇടവേളക്കു ശേഷം ഞാന്‍ തിരിച്ചെത്തി... കഴിഞ്ഞ രണ്ടു ദിവസത്തെ എപ്പിസോഡ്‌സ് ഒന്ന് ഓടിച്ചിട്ട് കണ്ടതേയുള്ളു.. കഴിഞ്ഞതില്‍ ആകെ എടുത്തു പറയാനുള്ളത് 'The Queen Is Back'-!.. വന്നപ്പോള്‍ ഉള്ള ചിലരുടെ പേടികളും ആണ്.. അപ്പൊ ഇന്നത്തെ സംഭവങ്ങളിലേക്ക് കടക്കാം...

 ഒരായിരം നന്ദി

ഒരായിരം നന്ദി

ഒരുകാര്യം കൂടി രണ്ടു ദിവസം എന്നെ കാണാഞ്ഞപ്പോള്‍ ഒരുപാട് പേര് മെസ്സേജിലൂടെയും കമെന്റിലൂടെയും അന്വേഷിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നി .. എനിക്കൊരുപാട് പേരുണ്ടല്ലോ അന്വേഷിക്കാന്‍ എന്നപോലെ സന്തോഷം ആണുണ്ടായതു ... ഈ സ്‌നേഹത്തിനു ഒരായിരം നന്ദി .. അപ്പൊ ഇന്നത്തെ എപ്പിസോഡിലേക്ക്....

വിളിച്ചോടനെ വിളികേള്‍ക്കും

വിളിച്ചോടനെ വിളികേള്‍ക്കും

ക്യാപ്റ്റന്‍സി ടാസ്‌ക് മത്സരിക്കുന്നത് റംസാന്‍, നോബിചേട്ടന്‍, മണിക്കുട്ടന്‍. ചളിയില്‍ കിടന്നു മാറിയണം ഇതൊക്കെ എത്രയോ നാള്‍ മുന്നേ കൊടുക്കേണ്ട ടാസ്‌ക്കുകള്‍ ആണ്.. ആഹാ ഇപ്പോള്‍ ബീബ്ബോസ് വിളിച്ചോടനെ വിളികേള്‍ക്കും ട്ടോ.. അങ്ങനെ ഉണരൂ ബിബ്ബോസ് ഉണരൂ നോബിചേട്ടന്‍ സ്‌കൂട്ട് ആയി..

അതാകണമെടാ ഗെയിം

അതാകണമെടാ ഗെയിം

ആരോഗ്യ പ്രശ്‌നം ആണ് കാരണം, പകരം അനൂപ് കയറി.. മണിക്കുട്ടന്‍ ആ വയ്യാത്ത കാല്‍ വെച്ചല്ലേ കളിക്കുന്നത് . അതാകണമെടാ ഗെയിം സ്പിരിറ്റ്. അനൂപിന് വളരെ അടുത്താരുന്നു പന്ത് ഇടേണ്ട കൊട്ട... തളര്‍ന്നപ്പോള്‍ റംസാന്‍ ആണോ അനൂപിനെയും മണിക്കുട്ടനെയും പിടിച്ചു വെചത്?? ആര് പിടിച്ചു വെച്ചാലും എന്നാ ആ ശക്തി പോരായിരുന്നോ പന്ത് എടുത്തു കൊട്ടയിലാക്കാന്‍...

നോബിചേട്ടന്‍ അടുത്ത ക്യാപ്റ്റന്‍

നോബിചേട്ടന്‍ അടുത്ത ക്യാപ്റ്റന്‍

എന്തായാലും അനൂപ് ജയിച്ചു... നോബിചേട്ടന് വേണ്ടിയാണ് അനൂപ് കളിച്ചത് അതുകൊണ്ടു നോബിചേട്ടന്‍ അടുത്ത ക്യാപ്റ്റന്‍.. അത്രേം അനൂപ് കഷ്ട്ടപെട്ടത് കൊണ്ടു അനൂപ് തന്നെ കാപ്റ്റന്‍ ആകണമായിരുന്നു എന്നാണ് എനിക്ക് തോന്നിയത്.. നോബി ചേട്ടന്‍ അവിടെ ഇരുന്നോട്ടെ ഒരു സൈഡില്‍ അതല്ലേ പുള്ളിക്കും താല്‍പ്പര്യം??.സുഖമായി ഇനി അടുത്ത 105മത്തെ ദിവസം വരെ.

അഘോരി ആയിട്ട് കണ്ടുത്രെ

അഘോരി ആയിട്ട് കണ്ടുത്രെ

ഇനി അടുത്തത് ജയിലിലേക്ക് അയക്കാനുള്ള തയാറെടുപ്പാണ്... ഞാന്‍ ടാസ്‌ക് കുത്തിയിരുന്ന് കാണാന്‍ ശ്രമിച്ചില്ല.. അതിനുള്ളത് ഉണ്ട് എന്നു തോന്നിയില്ല.ഓരോരുത്തരുടെ വേഷങ്ങള്‍ കണ്ടിരുന്നു . ടാസ്‌ക് എന്താണെന്നു കാണാത്തത്‌കൊണ്ട് എനിക്കു അഭിപ്രായം പറയാന്‍ കഴിയില്ല.. റംസാനു സായിയെ ടാസ്‌കില്‍ ഒരുങ്ങി വന്നപ്പോള്‍ 'അഘോരി' ആയിട്ട് കണ്ടുത്രെ.

അസ്സല്‍ കോമാളി

അസ്സല്‍ കോമാളി

റംസന്റെ വേഷം കെട്ടു കണ്ടതാ എല്ലാരും അസ്സല്‍ കോമാളി തന്നാരുന്നു ല്ലെ. നല്ല ഭംഗിയിണ്ടാരുന്നു മഹനെ??.. അപ്പോള്‍ ജയിലിലേക്ക് സായിയും, രമ്യയും.ഫുഡ് കളഞ്ഞ എന്തോ സംഭവം കേട്ടു, ലാലേട്ടന്‍ അതു ചോദിക്കണം.. സാധാരണ ബിഗ്ബോസില്‍ ഫുഡ് റേഷന്‍ ആണ്, ആ സ്ഥാനത്തു ഇവിടെ വിഭവ സമൃദം ആണ് കാണാറുള്ളത്..

കിടിലു പേടിയിലാണ്

കിടിലു പേടിയിലാണ്

അപ്പോള്‍ അതു കളയുക എന്നു പറഞ്ഞാല്‍ അഹങ്കാരം ആണ്.. ആരു ചെയ്താലും അതിനുള്ള ശിക്ഷ നല്‍കണം. ആഹ് കിടിലു പേടിയിലാണ് ഋതുവിനെ ആലിംഗനം ചെയ്തതില്‍ പൊറത്തു എങ്ങനെ പോകുമെന്ന് . പുള്ളി ഋതുവിനോട് പറയുന്നപോലെ പ്രേക്ഷകരോട് അതു പറഞ്ഞു ക്ലിയര്‍ ആക്കിയിട്ടുണ്ട് ട്ടോ ,അച്ചോടാ അതിനിടയില്‍ ഒരു തുമ്പി തുള്ളി വന്നത് കണ്ടോ??

ഡിമ്പുന്റെ എക്‌സ്പ്രഷന്‍

ഡിമ്പുന്റെ എക്‌സ്പ്രഷന്‍

പാവാടേം ബ്ലൗസുമിട്ട സൂര്യ തുമ്പി...ഇന്ന് തുമ്പീടെ ചിറകറ്റു എന്നു കേട്ട് ഒള്ളതാണോ എന്തോ. ഡിമ്പു പുറത്തെ സപ്പോര്‍ട്ട് അറിഞ്ഞു വന്നതില്‍ എന്താ ചിലരുടെ ടെന്‍ഷന്‍.. അതെന്തായാലും അറിയുമല്ലോ പുറത്തിറങ്ങിയതല്ലേ..ഡിമ്പുന്റെ എക്‌സ്പ്രഷന്‍, സ്വഭാവ മാറ്റം ഇതൊക്കെ നോക്കി കണ്ടുപിടിച്ച് ഇനി അടുത്താഴ്ച വരെ കൊണ്ടുപോകാം .

 ജയില്‍ വാസം കഴിഞ്ഞാ?

ജയില്‍ വാസം കഴിഞ്ഞാ?

സുഖല്ലേ ല്ലെ.. രണ്ടാഴ്ച കൂടി നീട്ടിയും കിട്ടിയല്ലോ..ങ്ഹേ ജയില്‍ വാസം കഴിഞ്ഞാ?? പിന്നെന്തിനു ജയില്‍ എന്നൊരു സംഭവം? അയ്യയ്യേ.. അതുകൊള്ളാം രണ്ടു മണിക്കൂര്‍ അവിടെ കൊണ്ടോയി ഇരുത്താനാരുന്നോ ഈ ജയില്‍ നോമിനേഷന്‍ എന്ന കലാപരിപാടി? മണിക്കുട്ടനും രമ്യയും രണ്ടു ചേരി ആയോ.

ഞാനും യോജിക്കില്ല

ഞാനും യോജിക്കില്ല

ആഹ് ബെസ്റ്റ്.. മണിക്കുട്ടന്‍ ആ പറഞ്ഞതില്‍ ഞാനും യോജിക്കില്ല..രമ്യ പറഞ്ഞതല്ലേ ശെരി? ആ പാവയെ എങ്ങനെ വേണേലും ടോര്‍ച്ചര്‍ ചെയ്യാലോ..ഒരു മേക്കപ്പ് അഴിച്ചു എന്നകൊണ്ട് രമ്യ അര്ടിസ്റ്റ് അല്ലാതാകുമോ?? ബിഗ്ബോസ് ഒന്ന് രമ്യയെ വിളിക്കു എന്തോ തെളിയിക്കാന്‍ ഉണ്ടെന്നു ആല്ലേല്‍ ആ കൊച്ചു ഉറങ്ങതില്ല ഇന്ന്... പാവം ഞാന്‍ പറഞ്ഞില്ലേ ഉറങ്ങാതെ കരഞ്ഞു നേരം വെളുപ്പിച്ചു.

കോടതി വിചാരണ

കോടതി വിചാരണ

ഇന്ന് ലാലേട്ടന്‍ സൂര്യയോടൊപ്പം അടുത്തേക്ക് വിളിപ്പിച്ചെന്നു കേട്ടല്ലോ... അതും ശെരിയാണോ എന്തോ . ആഹ് നാളെ കോടതി വിചാരണ ആണ് കഴിഞ്ഞ സീസണില്‍ നമ്മടെ മഞ്ജുച്ചേച്ചി കോടതി വിചാരണ കഴിഞ്ഞല്ലേ ഇറങ്ങിയത്...സൂര്യ പൊട്ടി തെറിക്കുന്നതൊക്കെ കണ്ടു.. നാളെ അറിയാം ആരൊക്കെ ആണ് പോയതെന്നും നിന്നതെന്നും.

ഭാനു ശ്രീ മെഹ്റയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    ബിഗ് ബോസ് ഉപേക്ഷിച്ചു! മലയാളം ഉടൻ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+