ഞങ്ങള്‍ക്ക് നല്ല വിവരമുണ്ട് ഞങ്ങളെല്ലാം കാണുന്നുമുണ്ട്; കിടിലം ഫിറോസിനോട് അശ്വതി, പുതിയ ഡ്രാമയിറക്കി സൂര്യ
ബിഗ് ബോസ് സീസണ്‍ 3 വിടാതെ കാണുന്ന ഒരു കടുത്ത ആരാധകയാണ് നടി അശ്വതി. ദിവസേന കാണുന്ന എപ്പിസോഡുകളെ കുറിച്ച് താരം വിശദമായ കുറിപ്പും ഫേസ്ബുക്കില്‍ പങ്കുവയ്ക്കാറുണ്ട്. ഈ പോസ്റ്റുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ നടന്ന അനൂപ്- ഫിറോസ് വഴക്കിനെ കുറിച്ചുള്ള അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് അശ്വതി. ഈ പോസ്റ്റും ഫേസ്ബുക്കില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അശ്വതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...
കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂടുകൂടുന്നു, ചിത്രങ്ങള്‍ കാണാം

കട്ടക്ക് കട്ടക്ക് നില്‍ക്കണം
ബിഗ്ബോസ് ചോദിച്ചപോലെ ഇതൊക്കെ ഇത്രേം പ്രശ്‌നം ആക്കാനുള്ളതായിരുന്നോ?? പൊളി ഫിറോസ് താങ്കള്‍ക്കു എവിടെയോ താളം പിഴക്കുന്നുണ്ടോ ?അതേ എവിടെയോ കൈവിട്ടു പോകുന്നുണ്ട് , പക്ഷെ അനൂപ് പൊളിച്ചു , അത്രേം വഴക്കിനിടക്ക് 'ആ വള എന്റെയാടാ'എന്ന അനൂപിന്റെ ഡയലോഗ് രമ്യയും ഇന്ന് പൊളിച്ചു ഇങ്ങനെ കട്ടക്ക് കട്ടക്ക് നില്‍ക്കണം

ഭയങ്കര പെര്‍ഫോമന്‍സ്
എന്റെ ദൈവമേ ശനിയാഴ്ച വരെ കാത്തിരിക്കാന്‍ വയ്യല്ലോ ലാലേട്ടന്‍ എന്തൊക്കെ പറയുമെന്ന് കാണാന്‍ ശേഷം നടന്ന നോബിചേട്ടന്‍ മണിക്കുട്ടന്‍ കോണ്‍വെര്‍സേഷന്‍ കിടുക്കി അഡോണി ഭയങ്കര പെര്‍ഫോമന്‍സ് കാഴ്ചവെച്ചു എന്നു ചിലര്‍ പറഞ്ഞു, എവടെ ഞാന്‍ കണ്ടില്ലല്ലോ ചെയ്തത് വേറെ എപ്പോളെങ്കിലും ബിഗ്ബോസിന്റെ ടെലികാസ്റ്റിംഗ് ഒണ്ടോ.

കിടിലുവിന്റെ ത്യാഗം
ഇനി അതിലെങ്ങാനും കാണിച്ചിട്ടുണ്ടെങ്കിലോ അതുപോലെ കിടിലുവിനെക്കാള്‍ നന്നായിട്ടു ഡിമ്പല്‍ അല്ലെ ടാസ്‌ക് ചെയ്തത് നോട് ഫെയര്‍ ങ്ഹാ ക്യാപ്റ്റന്‍ ആയി ഋതുവിനെ കാണാന്‍ കിടിലുവിനു ആഗ്രഹം ഉള്ളതുകൊണ്ട് ടാസ്‌കില്‍ റിതു മണിക്കുട്ടനെ മാത്രം നേരിട്ടാല്‍ മതിയായിരിക്കുമല്ലോ ല്ലെ അല്ലാ കിടിലുവിന്റെ ത്യാഗം നമ്മളാരും മറന്നിട്ടില്ലല്ലോ.

രണ്ടു ടീം ഗംഭീരം ആക്കി
സ്‌പോണ്‍സര്‍ ടാസ്‌ക് : ആദ്യത്തെ രണ്ടു ടീം ഗംഭീരം ആക്കി.. മൂന്നാമത്തെ ടീം അല്‍പ്പം പുറകില്‍ ആരുന്നു.. എന്തായാലും സന്ധ്യയുടെ ജഡ്ജിങ് കറക്റ്റ് ആയി തോന്നി അല്ലാതെ കഴിഞ്ഞ സ്‌പോണ്‍സര്‍ ടാസ്‌കില്‍ മറ്റൊരാള്‍ ജഡ്ജ് ചെയ്ത പോലെ അല്ലാരുന്നു (ആരാണെന്നൊന്നും ചോയ്ക്കണ്ട പറയില്ല)

മോര്‍ണിംഗ് ടാസ്‌ക്
ബി ബി പ്ലസ് : മജിസ്യ ക്കു കൊടുത്ത മോര്‍ണിംഗ് ടാസ്‌ക് ആ കുട്ടിക്ക് മനസിലാകാഞ്ഞിട്ടാണോ അതോ എനിക്ക് മനസിലാകാഞ്ഞിട്ടാണോ ആഹ് ബിഗ്ഗ് ബോസ്സ് ഉദ്ദേശിച്ചത് അതല്ല എന്നൊരു തോന്നല്‍ റംസാന്‍ നല്ലൊരു കാര്യം ചെയ്തു ഏതു ടീമില്‍ നിന്നു പ്രോബ്ലം വന്നോ ആ ടീമിനെ ഒന്നിച്ചു ഇരുത്തി സംസാരിപ്പിച്ചു. Appreciatable.

ഞങ്ങളെല്ലാം കാണുന്നുമുണ്ട്
രമ്യ പറഞ്ഞപോലെ സൂര്യ എന്തേലും പറയുമ്പോള്‍ 'ഞാന്‍ ഇങ്ങനാണ്' എന്നു പറഞ്ഞു കഴിഞ്ഞാല്‍ കാര്യം തീരുമോ? സൂര്യ ഇന്ന് വേറൊരു ഡ്രാമ ഇറക്കിയിട്ടുണ്ട് ഹ്മ്മ് അതിനെ ഞാന്‍ എടുത്തു പറയുന്നില്ല കുട്ടികളെ...എനിക്ക് പ്രേമ സ്ട്രാടജിയില്‍ നില്‍ക്കാനേ അറിയൂ നിങ്ങളോടൊന്നും സംസാരിച്ചു എതിര്‍ത്തു നില്‍ക്കാന്‍ അറിയൂല പിന്നങ്ങോട്ട് ഓരോരുത്തരും മൂലകളില്‍ ഒതുങ്ങി ഗ്രൂപ്പ് സംസാരവും തള്ളും കിടിലു ഇടയ്ക്കിടയ്ക്ക് ജനങ്ങള്‍ക്ക് വിവരമുണ്ട് ജനങ്ങള്‍ക്ക് വിവരമുണ്ട് എന്നു പറയുന്നുണ്ട്.. അതെ കിടിലു ഞങ്ങള്‍ക്ക് നല്ല വിവരം ഉണ്ട് ഞങ്ങളെല്ലാം കാണുന്നുമുണ്ട്- അശ്വതി ഫേസ്ബുക്കില്‍ കുിറിച്ചു.
ബ്ലൂ ടോപ്പിൽ തിളങ്ങി ശ്രുതി ഹരിഹരൻ.. ചിത്രങ്ങൾ കാണാം..


Click it and Unblock the Notifications
