• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ന് മാലപ്പടക്കം ആയിരുന്നെങ്കില്‍ നാളെ ഗുണ്ടാണ് സൂര്‍ത്തുക്കളെ; വൈറലായി അശ്വതിയുടെ ബിഗ് ബോസ് റിവ്യൂ

പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസണ്‍ 3 മികച്ച പ്രതികരണങ്ങളോട് മുന്നോട്ടുപോകുകയാണ്. എല്ലാ ബിഗ് ബോസ് എപ്പിസോഡുകളുടെയും വിലയിരുത്തലുമായി നടി അശ്വതി പങ്കുവയ്ക്കുന്ന കുറിപ്പ് ആരാധകര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. ഇപ്പോഴിത പതിവ് തെറ്റിക്കാതെ അശ്വതി പുതിയ റിവ്യുയുമായി രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന നാടികീയ സംഭവങ്ങളെ കുറിച്ചാണ് അശ്വതി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. അശ്വതിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പോസ്റ്റ് ഇങ്ങനെ...

കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ തൃശൂരില്‍ നടത്തിയ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

കാവടി തുള്ളല്‍

കാവടി തുള്ളല്‍

കാവടിമേളം.. പടയണി മേളം.. എന്ന പാട്ടോടെ തുടങ്ങിയപ്പോഴേ കരുതിയതാ ഇന്ന് കാവടി തുള്ളല്‍ ആരിക്കുമെന്ന് . രാവിലെ തന്നെ സന്ധ്യയും പൊളി ഫിറോസും തമ്മിലാണ് തര്‍ക്കം.. കഴിഞ്ഞുപോയ വീക്കിലി ടാസ്‌കിനെ കുറിച്ചാണ്..സത്യസന്ധതയുടെ ബ്രാന്‍ഡ് അംബാസ്സഡര്‍ ആകാന്‍ ആണ് പൊളി ഫിറോസിന്റെ പ്ലാന്‍ എന്നു തോന്നണു . സന്ധ്യ ഇറങ്ങി തുടങ്ങി. കസേരയില്‍ ഇരുത്തി ചോദ്യം ചെയ്യല്‍ ഗുണമാകുന്നുണ്ട് .

വീടിനുള്ളില്‍ ഫെമിനിസം

വീടിനുള്ളില്‍ ഫെമിനിസം

ചെറുതായി വീടിനുള്ളില്‍ ഫെമിനിസം കയറി തുടങ്ങിയിട്ടുണ്ടോ...ന്നൊരു ശംശയം. ഭാഗ്യലക്ഷ്മി, സൂര്യ, സജ്ന ഫിറോസ്, അനൂപ്,റംസാന്‍,കിടിലന്‍ ഫിറോസ്, സന്ധ്യ, നോബി എന്നിവരാണ് നോമിനേഷനില്‍ ഉള്ളവര്‍.അനൂപ് തന്റെ പ്രിയപ്പെട്ട കണ്ടെസ്റ്റന്റ് ആയ റംസാനെ നോമിനേറ്റ് ചെയ്തത് ഞെട്ടിച്ചു.

ന്യായമായി തോന്നിയോ?

ന്യായമായി തോന്നിയോ?

റംസാന്‍ പറഞ്ഞ സന്ധ്യയെ കുറിച്ചുള്ള നോമിനേഷന്‍ കാര്യങ്ങള്‍ ന്യായമായി തോന്നിയോ?എനിക്ക് ചിരിയാണ് വന്നത് . ഭാഗ്യേച്ചി വല്ലാതെ ഡിപ്രെസ്ഡ് ആണ്. പിന്നില്‍ നിന്നുള്ള കുത്തലുകള്‍ സഹിക്കാന്‍ വയ്യാത്തത് കൊണ്ടു ഇവിടുന്നു പോകാന്‍ തയ്യാറാണ് എന്നു ബിഗ്ബോസിനോട് പറഞ്ഞു.

വോട്ടിങ് ചിന്തിച്ചു ചെയ്യുക

വോട്ടിങ് ചിന്തിച്ചു ചെയ്യുക

ഒരു കാര്യമേ പറയാനുള്ളു വോട്ടിങ് ചിന്തിച്ചു ചെയ്യുക . അവസാനം അയ്യോ അവര് പോകണ്ടായിരുന്നു എന്നൊന്നും പറഞ്ഞിട്ട് കാര്യമുണ്ടാകില്ല .അടുത്ത കാവടി മേളം ഡിമ്പലും പൊളി ഫിറോസും തമ്മില്‍ ആയിരുന്നു.ഫുഡിന്റെ പേരില്‍,അതും പഞ്ചസാര ആയിരുന്നു ഇന്നത്തെ താരം. പൊളി ഫിറോസ് ഒരു ഒച്ചപ്പാടിന് കാത്തു നിന്നപോലെ വിട്ടു കൊടുത്തില്ല.

പൊളി ഫിറോസ്

പൊളി ഫിറോസ്

പിന്നങ്ങോട്ട് മാലപ്പടക്കം പൊട്ടിയത് പോലെ ആരുന്നു. പൊളി ഫിറോസ് ഡിമ്പലിനെ തര്‍ക്കത്തിനിടയില്‍ കൈയില്‍ ഒന്ന് തോണ്ടി, അതൊന്നു കിടിലു പറഞ്ഞപ്പോള്‍ അത് സമ്മതിച്ചു കൊടുക്കാന്‍ സത്യസന്ധനു മടി ആയിരുന്നു..പോരാത്തതിന് സജ്നയുടെ ന്യായം 'അതിക്ക സംസാരിക്കുമ്പോള്‍ അങ്ങനെ ആണത്രേ' അത് നല്ലതല്ല എന്നു സജ്ന മുന്നേ പറഞ്ഞു കൊടുത്തിട്ടുള്ളതുമാണ്..

ശരിയായ കാര്യമല്ലല്ലോ

ശരിയായ കാര്യമല്ലല്ലോ

അത് ശരിയായ കാര്യമല്ലല്ലോ അങ്ങനെ തോണ്ടുന്നത്. അത് പറഞ്ഞതിന് കിടിലു പൊളിയെ ഇടയില്‍ കൂടെ പണിതരുന്നു എന്നു പറഞ്ഞു ഒഴിയാനാണ് ശ്രേമിച്ചത്. സ്‌പോണ്‍സര്‍ ടാസ്‌ക് രണ്ടു ടീമും വിജയിച്ചു. ഐസ് ക്രീംമും കഴിച്ചു . മറ്റു ബിഗ്ബോസുകളില്‍ അതാതു ഭാഷകള്‍ മാത്രമേ ഉപയോഗിക്കാവു എന്ന് കര്‍ശനമായി പറയുന്നുണ്ട്.

നാളെ ഗുണ്ട് ആണ്

നാളെ ഗുണ്ട് ആണ്

മലയാളത്തിനു അത് ബാധകമല്ലേ? ഇംഗ്ലീഷ്, ഹിന്ദി എല്ലാം പറയുന്നു.. ബിഗ്ബോസ് ചോറുണ്ണാന്‍ പോകുമ്പോഴോ ഉറങ്ങുമ്പോഴോ ആണോ ഇവര്‍ ലാംഗ്വേജ് മാറ്റി സംസാരിക്കുന്നതു? അല്ലാ പ്രതികരിക്കുന്നത് കാണുന്നില്ല . ഇന്ന് മാലപ്പടക്കം ആയിരുന്നെങ്കില്‍ നാളെ ഗുണ്ട് ആണ് സൂര്‍ത്തുക്കളെ . കിടിലുവിന്റെ ഗംഭീര പ്രകടനം നാളെ കാണാം എന്നു കരുതുന്നു.

ഇനി ഇവിടെ നിന്ന് പുറത്തുപോകേണ്ടത് ഒരു ആണായിരിക്കണം; ബിഗ് ബോസിൽ പെൺപടയൊരുക്കം

തമ്പുരാന്‍ എഴുന്നള്ളി പാത്തുവിനേം കൊണ്ടുപോയി, കണ്ണ് നിറയിപ്പിച്ചല്ലോ ബിഗ് ബോസേ; അശ്വതിയുടെ കുറിപ്പ്

cmsvideo
  ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

  ബിഗ് ബോസില്‍ നിന്ന് സൂര്യ പുറത്തേക്കോ, ഇറങ്ങിപ്പോകുമ്പോള്‍ വിഷമമുണ്ടെന്ന് താരം; മോഹന്‍ലാലിനോട് പറഞ്ഞത്

  മണിക്കുട്ടന്റെ മനസില്‍ പ്രണയം മൊട്ടിട്ടോ, സൂര്യ പോയാല്‍ മിസ് ചെയ്യും, മോഹന്‍ലാലിനോട് തുറന്നുപറഞ്ഞ് താരം

  എം.ടി രമേശ്
  Know all about
  എം.ടി രമേശ്

  English summary
  Bigg Boss Malayalam Season 3: Actress Aswathy About Firoz Khan and Sandhya Manoj issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X