'മീശക്കാരന്‍ മണിക്കുട്ടാ..നിന്‍ മീശ പിരിയുമ്പോള്‍ എന്റെ നെഞ്ചില്‍ ലപ് ടപ്'; ബിഗ് ബോസ് വിലയിരുത്തലുമായി അശ്വതി
പ്രേക്ഷകരെ ഞെട്ടിപ്പിച്ചുകൊണ്ട് ബിഗ് ബോസ് സീസണ്‍ 3 36ാം ദിവസം പിന്നിട്ടിരിക്കുകയാണ്. വലിയ പൊട്ടലും ചീറ്റലും ഇല്ലാതെയാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് അവസാനിച്ചത്. 36ാം ദിവസത്തിലേക്ക് കടന്നപ്പോള്‍ തുടക്കത്തില്‍ കണ്ട മത്സരാര്‍ത്ഥികള്‍ ആയിരുന്നില്ല ഇപ്പോള്‍ കാണുന്നത്. എല്ലാവരും ബിഗ് ബോസ് ഹൗസിനോട് പൊരുത്തപ്പെട്ട് തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ഇപ്പോഴിതാ പതിവ് തെറ്റിക്കാതെ ബിഗ് ബോസിനെ കുറിച്ചുള്ള വിലയിരുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അശ്വതി. ഫേസ്ബുക്ക് പോസ്റ്റിലാണ് അശ്വതിയുടെ വിലയിരുത്തല്‍ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍ കാണാം

പുതിയ പ്രെഡിക്ഷന്‍
ആഹ് പുതിയ പ്രെഡിക്ഷനോട് കൂടെ ഇന്നത്തെ ദിവസം തുടങ്ങി ആര്‍ക്കൊക്കെ എത്ര എത്ര വോട്ടോടെ നോമിനേഷനില്‍ കയറും എന്നു.. ബല്ലാത്ത തലേക്കാച്ചിലാ ന്റെ ഭാഗ്യേച്ചിയെ..

ഹൃദയം കവരുന്നു
ഫിറോസ് സജ്ന നിങ്ങളില്ലാത്ത നോമിനേഷന്‍ ഉണ്ടാകില്ലാന്ന് നല്ലപോലെ വ്യക്തമാണ് എന്നാല്‍ നിങ്ങള്‍ രണ്ടുപേരും നോമിനേഷനില്‍ പക തീര്‍ക്കാതെ യഥാര്‍ത്ഥ നോമിനേഷന്‍ നടത്തി ഹൃദയം കവരുന്നു..

അനിയത്തിക്കുട്ടിക്കാണ്
ബാക്കി സകലരും അന്യോന്യം ന്യായമായ കാരണമില്ലാതെ ഉള്ള നോമിനേഷന്‍ തന്നെ ആരുന്നു, ചില ആള്‍ക്കാരുടെ നോമിനേഷന്‍ കാരണങ്ങള്‍ കിടിലു ആണേല്‍ അനിയത്തിക്കുട്ടിക്കാണ് നോമിനേറ്റ് ചെയ്തത്.. പാവം...ന്താലെ

നല്ലപോലെ ഗെയിം കളിക്കുന്നുണ്ട്
അപ്പൊ ഇനി നിങ്ങള്‍ എല്ലാവരുടേം കൈയിലാണ്.. നല്ലപോലെ ഗെയിം കളിക്കുന്നുണ്ട് എന്നുറപ്പുള്ളവരെ മാത്രം വോട്ട് നല്‍കി മുന്നോട്ടു നടത്തുക mr. പൊളി ഫിറോസ് തെറ്റിധാരണ മാറ്റാന്‍ ചെന്നത് നല്ല കാര്യമായി തോന്നി.. പക്ഷെ സായിയുടെ റെസ്‌പോണ്‍സ് മാനേറിസംസ് എന്തോ താല്‍പ്പര്യമില്ല സംസാരിച്ചു തീര്‍ക്കാന്‍ എന്നപോലെ എനിക്ക് തോന്നി.

തെറ്റിദ്ധാരണ മാറ്റി നടക്കും
എന്നെ എത്ര മാസ്‌ക് ഇടീച്ചാലും വായടക്കി അനന്ത ശയനത്തിനല്ല ഞാന്‍ ഇവിടെ എത്തിയേക്കുന്നത് അല്ലെ പൊളി ഒരു മല്ലിപ്പൊടിയില്‍ മാസ്സ് കാണിച്ച ആളാണ് പിന്നല്ലാ ഞാന്‍ മാസ്‌ക് ഊരുന്നത് വരെ എല്ലാരുമായി തെറ്റിദ്ധാരണ മാറ്റി നടക്കും അങ്ങനെ എന്റെ ക്യാമറ സ്‌പേസ് വേറൊരാള്‍ക്കും തരൂലാ .

നെഞ്ചില്‍ ലപ് ടപ്
'മീശക്കാരന്‍ മണിക്കുട്ടാ.. നിന്‍ മീശ പിരിയുമ്പോള്‍ എന്റെ നെഞ്ചില്‍ ലപ് ടപ് മലയാളം വേര്‍ഷന്‍ of 'സന്റ കുത്താ ടോമി' ആയിട്ടാണ് എനിക്ക് തോന്നിയത് ശോ.... അല്ലപ്പാ.. ഇവര്‍ക്കെല്ലാ ആഴ്ചയിലും നല്ല ഫുഡ് കിട്ടണില്ലേ?? ഓരോ സ്‌പോണ്‍സര്‍ ടാസ്‌ക് കഴിയുമ്പോളും അടിപൊളി ഭക്ഷണം ആണ്.. എന്നിട്ടും ഭക്ഷണം കണ്ടിട്ട് മാസങ്ങളായപോലെ അലറുന്നത് എന്തിനോ എന്തോ??

സ്‌പോര്‍ട്‌സ്മന്‍ സ്പിരിറ്റോടെ
ഇന്നത്തെ രണ്ടാമത്തെ ടാസ്‌ക് നല്ല കോമഡി ആയിട്ടും കറക്റ്റ് സ്‌പോര്‍ട്‌സ്മന്‍ സ്പിരിറ്റോടെയും കളിച്ചു. നല്ല ഗെയിം ആരുന്നു ആ ടാസ്‌ക് തുടങ്ങുന്ന മുന്നേ പൊളി ഫിറോസ്‌നും സജ്നക്കും മാസ്‌ക് ഊരാനുള്ള അന്നൗണ്‍സ്മെന്റ് വന്നു...ഇനി എന്തെങ്കിലുമൊക്കെ നടക്കും. അനൂപേ ആ താറാവിനെ എനിക്ക് അയച്ചു തായോ.. ഞാന്‍ വാങ്ങിക്കാം ട്ടോ.. വിഷമിക്കണ്ട ബിഗ്ഗ്ബോസ് ഒറക്കമാ രാത്രി ആയില്ലേ അതാണ്..കരയിപ്പിക്കല്ലേ

ന്റെ ഭാഗ്യേച്ചിയെ
മെയിന്‍ എപ്പിസോഡില്‍ എത്ര മനം കവര്‍ന്നാലും ന്റെ ഭാഗ്യേച്ചിയെ.. കിടിലുവേ ബി ബി പ്ലസില്‍ ഇരുന്നു റിവ്യൂ പറയുന്നത് കാണുമ്പോള്‍ സകലതും പോകും പ്രെഡിക്ഷന്‍ ഏല്‍ക്കുന്നുണ്ട് എന്നു ലാലേട്ടന്‍ കൂടെ പറഞ്ഞപ്പോ ലൈസന്‍സ് ആയതുപോലെ..കിടിലുവേ എന്താ സുഖം ബീന്‍ ബാഗിലിരുന്നും കിടന്നും കുറ്റം പറയാന്‍ ല്ലെ...

നോമിനേഷന്‍ റീസണ്‍
ടാസ്‌കില്‍ നിങ്ങള്‍ എന്ത് കാണിച്ചു ആ വീട്ടില്‍ എന്ത് കാണിച്ചു എന്നു പുറത്തിറങ്ങിയിട്ടു ഫുള്ള് കാണണേ കണ്ടോ.. മാസ്‌ക് മാറാന്‍ കാത്തിരിക്കുവായിരുന്നു പൊളി ഫിറോസ് .. അനൂപിന്റെ താറാവിനെ അഭിനന്ദിച്ചത് കാര്യമായി ല്ലെ ??ഭാഗ്യച്ചിടെ അടുത്ത ആഴ്ചത്തെ നോമിനേഷന്‍ റീസണ്‍.
കൂടുതല്‍ മനോഹരിയായി മാളവിക ശര്‍മ; ചിത്രങ്ങള്‍


Click it and Unblock the Notifications
