അവിടെ പാലുകാച്ചല്‍, ഇവിടെ താലിക്കെട്ട്, പാവം മണിക്കുട്ടന്‍; വൈറലായി അശ്വതിയുടെ ബിഗ് ബോസ് റിവ്യൂ
ബിഗ് ബോസ് എപ്പിസോഡുകള്‍ സ്ഥിരമായി കാണുന്ന പ്രേക്ഷകരില്‍ മിക്കവരും നടി അശ്വതിയുടെ റിവ്യുവും വായിക്കാറുണ്ടാവും. ഓരോ ദിവസത്തെയും കുറിച്ച് നടി അശ്വതി വ്യക്തമായ വിലയിരുത്തലുകളാണ് പങ്കുവയ്ക്കാറുള്ളത്. ഈ കുറിപ്പുകള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. കഴിഞ്ഞ ദിവസത്തെ സംഭവ വികാസങ്ങളെ കുറിച്ചും താരം ഗംഭീര വിലയിരുത്തലുകളാണ് പങ്കുവച്ചത്. അശ്വതിയുടെ റിവ്യുി വായിക്കാം.

സൂര്യയുടെ കഴിവ് അല്ലെ?
സജ്ന പറഞ്ഞു സൂര്യ ഫേക്ക് ആണെന്നും ഇങ്ങനെ അല്ലാ എന്നും ജയിക്കാന്‍ വേണ്ടി എന്തും ചെയ്യുകയാണെന്നും.. ആണെങ്കില്‍ അത് സൂര്യയുടെ കഴിവ് അല്ലെ? ഇതിങ്ങനെ എപ്പോളും എപ്പോളും പറഞ്ഞിട്ട് എന്താ ഫലം സജ്ന ഫിറോസിനും വ്യക്തമായ കാഴ്ചപ്പാടില്ലേ അവിടെ എങ്ങനെ നില്‍ക്കണം എന്നു? അതുപോലെ തന്നല്ലേ സൂര്യക്കും.

അവിടെ പാലുകാച്ചല്‍
അഡോണി ഋതുവിനെ കുറിച്ച് പറഞ്ഞത് കണ്ടപ്പോള്‍ , ഏഞ്ചല്‍ വരുന്നതിനു മുന്നേയുള്ള അഡോണി ഋതു സുഹൃത്ബന്ധം ഒന്ന് ആലോചിച്ചു പോയി. 'അവിടെ പാലുകാച്ചല്‍, ഇവിടെ താലിക്കെട്ട് ' എന്നപോലെ അപ്പുറത് സജ്‌ന-സൂര്യ ഇപ്പുറത്തു അഡോണി -ഋതു. പാവം മണിക്കുട്ടന്‍ അങ്ങോട്ട് ഓടി സൂര്യയെ സമാധാനിപ്പിക്കുന്നു, ഇപ്പറത്തോട്ടു വന്നു തലയും താഴ്ത്തി നില്‍ക്കുന്നു.

കൊച്ചുഗള്ളന്‍
'പ്രോവൊക്കിങ് ആണ് ആശാനെ എല്ലാരുടേം മെയിന്‍ ഇന്‍സ്ട്രുമെന്റ്' വീക്കിലി ടാസ്‌ക് :- കിടിലുവിന്റെ ഓട്ടം തുള്ളല്‍, നല്ല രസമുണ്ടായിരുന്നു.
മിമിക്രിയും അടിപൊളി ആയിരുന്നു സ്റ്റാര്‍സിനെ ഇമിറ്റേറ്റിങ് അടിപൊളി. കോയിന്‍സ് നേരത്തെ പറഞ്ഞു ഒറപ്പിച്ചു വെച്ചിട്ടുണ്ടെങ്കിലും കിട്ടുന്നത് പെര്‍ഫോമന്‍സിന് അര്‍ഹത പെട്ടത് തന്നെ.?? കൊച്ചുഗള്ളന്‍ ഒന്നും അറിയാത്തപോലെ കോയിന്‍ ഇടുമ്പോള്‍ 'എയെയെയെ' എന്നു.

കിടിലു കിടിലോസ്‌ക്കി
ഫിറോസ് സജ്ന നെഗറ്റീവ് ആയെടുത്ത 'ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും' എന്ന പോര്‍ഷന്‍ പോസിറ്റീവ് ആക്കി ഒരു തര്‍ക്കം ഒഴിവാക്കിയ കിടിലു കിടിലോസ്‌ക്കി. രമ്യയുടെ സിനിമറ്റിക് ഡാന്‍സ് കുഴപ്പം ഇല്ലായിരുന്നു , പാട്ട് വളരെ ബോര്‍ ആയിരുന്നു. പക്ഷെ എല്ലാവരെയും ഇമിറ്റേറ്റ് ചെയ്തത് എന്റെര്‍റ്റൈനിങ് ആയിരുന്നു. ഫിറോസ് സജ്ന 'കണസ കൊണസാ' പറയുമെന്ന് കരുതി ബട്ട് പറഞ്ഞില്ല .

സ്‌പോണ്‍സര്‍ ടാസ്‌ക്
വെജ് പുലാവ് വെക്കേണ്ട സ്‌പോണ്‍സര്‍ ടാസ്‌ക് ആയിരുന്നു പിന്നെ. അയ്യേ ഒരേപോലെ വിജയിച്ചുത്രെ. പൊളി ഫിറോസ് സാദാരണ ഇങ്ങനല്ലല്ലോ പറയുക . ഞാന്‍ കരുതി ടേസ്റ്റ് ഒന്നായിക്കോട്ടെ ബട്ട് ഒരു ടീം നല്ലപോലെ പ്രസന്റേഷന്‍ ചെയ്തു അതിനു സെപ്പറേറ്റ് മാര്‍ക്ക് കൊടുക്കും എന്നു . ഹാ ചെയ്തില്ല.

പൊളി ഫിറോസ്
രാത്രി മീറ്റിംഗിനിടയില്‍ പൊളി ഫിറോസിനു കൈയില്‍ സംസാരത്തിനിടയില്‍ കൈതട്ടുന്ന ഒരു രോഗമുണ്ടല്ലോ അങ്ങനെ ഒന്ന് സജ്നയുടെ കൈയില്‍ തട്ടിയത് സായി ചോദിച്ചതില്‍ തെറ്റൊന്നും എനിക്ക് തോന്നിയില്ല. പൊളി ഫിറോസ് പല ഘട്ടങ്ങളിലും ദേഷ്യം വരുമ്പോള്‍ റൂഡ് ആകാറുണ്ട്. സജ്ന എന്തേലും പറയുമ്പോള്‍'നീ മിണ്ടാതിരിയെടി' എന്നൊക്കെ പറഞ്ഞിട്ടുണ്ട് .

ബാക്കിയുള്ളവര്‍ക്കും അത് പറ്റും
സജ്നക്ക് കുഴപ്പമില്ലെങ്കില്‍ ഓക്കേ പക്ഷെ മനസ്സില്‍ തോന്നിയത് ചോദിച്ചു, സായി പറഞ്ഞപോലെ എല്ലാരും മിഴിച്ചു ഒരു സെക്കന്റ് ഇരുന്നു ഫിറോസ് അങ്ങനെ ചെയ്തപ്പോള്‍. പൊളി ഫിറോസിന് എല്ലാത്തിലും കയറി ഇടപെടാമെങ്കില്‍ ബാക്കിയുള്ളവര്‍ക്കും അത് പറ്റും. പൊളി നിങ്ങള്‍ തന്നെയല്ലേ മാസ്‌ക് എടുത്തു കളഞ് എല്ലാര്‍ക്കും പ്രതികരണ ശേഷി ഉണ്ടാക്കി കൊടുത്തത്..

അഭിമാനിക്കൂ സഹോദരാ
അപ്പോള്‍ തിളക്കാതെ അഭിമാനിക്കൂ സഹോദരാ . ഋതുവിന്റെ പെര്‍ഫോമന്‍സ് ബി ബി പ്ലസ്സില്‍ ആയിരുന്നു. വളരെ മോശം പെര്‍ഫോമന്‍സ് ആയിരുന്നു. പാട്ട് തരക്കേടില്ലായിരുന്നു. പക്ഷെ എല്ലാരും 'ശാസ്ത്ര സംഗീതം' ആണത്രേ പ്രതീക്ഷിച്ചതു (ഞാനല്ല രമ്യ പറഞ്ഞതാണേ) അതിനനുസരിച്ചുള്ള പോയിന്റ് മാത്രമേ ഋതുവിന് കിട്ടിയുള്ളൂ.

സാരമില്ല ഋതു
ഒരു ഡയലോഗില്‍ കുഞ്ഞിനെ മോളെ എന്നും പിന്നെ അറിയാതെ മോനെ എന്നറിയാതെ വിളിച്ചതിന് മാര്‍ക്ക് പൊളി ഫിറോസ് കുറച്ചു അതിലും ഭേദം സാദാരണ പറയുന്നപോലെ കൊള്ളില്ലന്നങ്ങു പറഞ്ഞാ പോരായിരുന്നോ? സാരമില്ല ഋതു എല്ലാദിവസവും നമക്ക് അനുകൂലം ആയി വരണം എന്നില്ലല്ലോ.

ആരേലും ഒന്ന് പറഞ്ഞു തരണേ
ബിഗ്ഗ്ബോസ് ഋതുവിന്റെ പെര്‍ഫോമന്‍സിന് ഇടയ്ക്കു അനൗണ്‍സ് ചെയ്തത് എന്താണെന്നു കേള്‍ക്കാന്‍ കഴിഞ്ഞില്ല, എന്റെ ശ്രദ്ധ ഒന്ന് മാറിപ്പോയി. ആരേലും ഒന്ന് പറഞ്ഞു തരണേ അത് കാണാന്‍ മാത്രം റീ ടെലികാസ്റ്റിംഗ് കാണാന്‍ വയ്യ.


Click it and Unblock the Notifications
