"ഇതിനു അവർക്കുള്ള ശിക്ഷയായി മാസ്ക് കൊടുത്തു ഞങ്ങൾ പ്രേക്ഷകരെ വിഡ്ഢികൾ ആക്കരുതേ ബിഗ്‌ബോസ്സേ!"-അശ്വതി
കഴിഞ്ഞ ദിവസത്തിന്റെ ബാക്കിയെന്നവണ്ണം തിങ്കളാഴ്ചയും ഫിറോസും സജ്നയും മറ്റ് മത്സരാർഥികളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി പോയി
ബിഗ് ബോസ് മലയാളം സീസൺ 3ൽ ഏറെ തർക്കങ്ങളും വാക്‌വാദങ്ങളും നടന്ന മറ്റൊരു എപ്പിസോഡാണ് അവസാനിച്ചത്. കഴിഞ്ഞ ദിവസത്തിന്റെ ബാക്കിയെന്നവണ്ണം തിങ്കളാഴ്ചയും ഫിറോസും സജ്നയും മറ്റ് മത്സരാർഥികളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി പോയി. സ്ത്രീകളെ ഭീഷണിപ്പെടുത്തുക, നിയമലംഘനം നടത്തുക, മോശം പദപ്രയോഗം എന്നിവ ചർച്ചയായപ്പോൾ ഒരിക്കൽ കൂടി ഫിറോസിനും സജ്നയ്ക്കുമെതിരെ ബാക്കിയുള്ളവർ ഒന്നിച്ചു. ഇതോടെ പൂർണമായും എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് ഇരിക്കുകയാണ് ഇരുവരും.

'പൊളി'ഞ്ഞ ഫിറോസ്
ശ്യേ പൊളി ഫിറോസേ ഇതുവരെ വിട്ടില്ലേ നിങ്ങൾ കഴിഞ്ഞ ദിവസത്തെ കാര്യങ്ങൾ?? ആ ഭാഗ്യ ചേച്ചിയേ ഒക്കെ നിങ്ങൾ എല്ലാ ദിവസവും ടോർച്ചർ ചെയ്തപ്പോൾ അവരത് എങ്ങനെ സഹിച്ചിട്ടുണ്ടാകും?? എന്നാണ് അഭിനേതാവ് കൂടിയായ അശ്വതി ചോദിക്കുന്നത്. ഋതു പറഞ്ഞ കാര്യത്തിൽ, ഒന്നും തർക്കിക്കാൻ ഇല്ലാത്തത്കൊണ്ട് ആവശ്യമില്ലാത്ത ഷോ ആരുന്നു ഫിറോസ് കാണിച്ചതെന്നും അശ്വതി ഫെയ്സ്ബുക്കിൽ കുറിച്ചു. ആദ്യം മലയാളം അല്ലാതെ വേറൊരു ഭാഷ ഉപയോഗിക്കാൻ പാടില്ല എന്ന നിയമം കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.

ഭീഷണിപ്പെടുത്തൽ
റാങ്കിങ് ടാസ്ക്കായിരുന്നു ഇന്നലെ മത്സരാർഥികൾക്കുണ്ടായിരുന്നത്. ഇതിലാണ് വലിയ വഴക്കുകളും ഉണ്ടാകുന്നത്. ഒന്നാം സ്ഥാനത്തിന് ആണ് ആദ്യം തർക്കം. സജ്ന-ഫിറോസ്, സായി, രമ്യ എന്നിവർക്കാണ് ഒന്നാം സ്ഥാനം വേണ്ടത്. കാര്യങ്ങൾക്ക് നീക്കുപോക്കില്ല എന്നു കണ്ടപ്പോൾ, ബിഗ്ബോസ് അന്നൗൻസ് ചെയ്തു ഭൂരിപക്ഷം തീരുമാനിക്കുന്നത് പോലെ സ്ഥാനം തീരുമാനിക്കാൻ. അപ്പോഴാണ് വ്യക്തിപരമായ കാര്യങ്ങൾ വിഷയമാകുന്നത്. പൊളി ഫിറോസ് രമ്യയെക്കുറിച്ചും സന്ധ്യ കുറച്ചും പെട്രോൾ കൂടി കോരി ഒഴിച്ച് എന്താണ് സംഭവം എന്നറിയാൻ.ഒരു സ്ത്രീയെ രഹസ്യങ്ങൾ വെച്ചു ഭീഷണിപെടുത്തി മത്സരിക്കുന്നത് തെറ്റാണ്.ഇതിനു ബിഗ്‌ബോസ് ആക്ഷൻ എടുത്തേ മതിയാകൂവെന്നും അശ്വതി പറഞ്ഞു.

സജ്‌ന പോലും ഭീഷണിപെടുത്തുക ആയിരുന്നു
"കളികൾ ആകാം എന്നാൽ ഇത് തീർത്തും സമ്മതിക്കാൻ പറ്റില്ല. സജ്‌ന പോലും ഭീഷണിപെടുത്തുക ആയിരുന്നു. ബിഗ്‌ബോസ്സേ താങ്കൾ ഉറങ്ങുകയാണോ?? നിയമത്തിനു എതിരെ ആണ് ആ ഭാര്യയും ഭർത്താവും ചെയ്യുന്നത്. ഒരു പെൺകുട്ടിയുടെ ജീവിതത്തെ ബാധിക്കുന്നത് പോലെ ആണ് അവർ രണ്ടും ചെയ്തു കൂട്ടിയത്. നിവർത്തിയില്ലാതെ കളം മാറ്റി ചവിട്ടി, എന്റെ പേർസണൽ കാര്യം പറഞ്ഞാലേ പറയൂ എന്നു. അങ്ങനെയല്ല പൊളി ഫിറോസ് പറഞ്ഞു തുടങ്ങിയത്. സൂര്യയെയും ഇതുപോലെ ഭീഷണി പെടുത്തുന്നുണ്ട്. പൊളി ഫിറോസ് സ്വന്തം ജീവിതത്തിൽ നടന്നൊരു സംഭവം പബ്ലിക്കിൽ പറഞ്ഞത് തന്നെ ആണ് രമ്യ പിന്നീടൊരിക്കൽ സംസാരിച്ചത്. അതിനെ ആണ് ആ കുട്ടി തന്റെ പേർസണൽ കാര്യം പറഞ്ഞു എന്നു പൊളി ആരോപിക്കുന്നത്."

മത്സരബുദ്ധി നന്നായിരുന്നു
സജ്‌നഫിറോസ് ഗെയിമിങ്ങിൽ നല്ല മത്സരബുദ്ധി കാണിച്ചു. ബാക്കിയുള്ളവരേക്കാൾ വളരെ നന്നായിട്ടു തന്നെ. പക്ഷെ ഒരു ഭീഷണി നടത്തി നാടകം കളിച്ചതിൽ എനിക്ക് നിങ്ങളോട് വിയോജിപ്പുണ്ട്. ആദ്യത്തെ മൂന്നു സ്ഥാനങ്ങൾക്ക് മത്സര ബുദ്ധിയോടെ കളിച്ചതിനു സമ്മാനം ലഭിച്ചു.
പക്ഷെ ഒന്നാം സ്ഥാനത്തിന് വേണ്ടി മാത്രമേ അവിടെ യഥാർത്ഥ പോരാട്ടം നടന്നുള്ളു എന്നാണ് തിനിക്ക് തോന്നിയതെന്നും അശ്വതി.
Recommended Video

ശരിക്കും ഒറ്റപ്പെട്ടു
മണിക്കുട്ടൻ പെണ്ണുങ്ങളെ ഭീഷണിപ്പെടുത്തരുത് എന്ന വാണിംഗുമായി പൊളി ഫിറോസിന്റെ അടുത്തേക്ക് ചെന്നു.സൂര്യയെ കുറിച് പറഞ്ഞതാണ് മെയിൻ വിഷയം..ഭയങ്കര തർക്കം... അന്യോന്യം വിട്ടു കൊടുക്കാത്ത തർക്കം ആയിരുന്നു. ഇന്നാണ് യഥാർത്ഥത്തിൽ സജ്‌നഫിറോസ് ഒറ്റപ്പെട്ടത്. ഇവർ എന്താണ് മണി സൂത്രൻ, അനൂപ് ഷേരു ഇങ്ങനെയൊക്കെ ഓരോരുത്തരെ പറയുന്നത്? ഇവർക്ക് സൂത്രങ്ങൾ ഇല്ലേ? ഇവർക്കും ഗെയിം കളിക്കാനുള്ള സ്ട്രടെജീസ് ഇല്ലേ?മോശമായി പോയി, അവർ ഇന്ന് കാണിച്ച ഭീഷണി നാടകം വളരെ മോശം.. ഇതിനു അവർക്കുള്ള ശിക്ഷ മാസ്ക് കൊടുത്തു ഞങ്ങൾ പ്രേക്ഷകരെ വിഡ്ഢികൾ ആക്കരുതേ ബിഗ്‌ബോസ്സേ!!!


Click it and Unblock the Notifications
