ഫിറോസ് സജ്നയോട് ചെയ്തത് മോശമായിപ്പോയി: തെറ്റുതന്നെ, ഏറ്റുപിടിച്ച് സോഷ്യൽ മീഡിയയും,

മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടുവെച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ മത്സരാർത്ഥികളെത്തുന്നത്. വീക്ക് ലി ടാക്സിനെക്കുറിച്ചുള്ള വിലയിരുത്തലുമായി എത്തിയിരിക്കുകയാണ് നടി അശ്വതി. വീക്ക് ലി ടാസ്കും ക്യാപ്റ്റൻസി ടാസ്കുമായി ഊർജ്ജസ്വലരായ മത്സരാർത്ഥികളെയാണ് കഴിഞ്ഞ എപ്പിസോഡുകളിൽ കാണാനാവുന്നത്. അലസതയോടെ നടന്ന സായി വിഷ്ണുവും ഇതോടെ പ്രകടനം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. വാരാന്ത്യമായതോടെ മോഹൻലാൽ എത്തുകയും നോമിനേഷൻ നടപടികളും ആരംഭിക്കുകയായി.

പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

സജ്ന ഫിറോസിനൊപ്പം

സജ്ന ഫിറോസിനൊപ്പം


സജ്‌ന ഫിറോസിനോട് ഓരോ ദിവസം കൂടുംതോറും ഇഷ്ട്ടം കൂടി കൂടി വരുന്നുവെന്ന് വ്യക്തമാക്കിയ അശ്വതി ആദ്യമാദ്യം പൊളി ഫിറോസ് ഒറ്റയ്ക്ക് മത്സരിച്ചാൽ മതിയായിരുന്നു എന്ന തോന്നൽ ഉണ്ടായിരുന്നു പക്ഷെ ഇപ്പോഴതെല്ലാം തെറ്റിയെന്നുമാണ് പറയുന്നത്. വൈൽഡ് കാർഡ് എൻട്രിയിലെത്തിയ ആദ്യ മത്സരാർത്ഥികളാണ് ഇരുവരും. വൈൽഡ് കാർഡ് എൻട്രിയിലെത്തിയവരെല്ലാം പുറത്ത് പോയപ്പോഴും ആരാധകരുടെ പിന്തുണയിൽ മികച്ച പ്രകനമാണ് ഇരുവരും കാഴ്ചവെക്കുന്നത്.

 അത് മോശമായിപ്പോയി

അത് മോശമായിപ്പോയി

മോർണിംഗ് ടാസ്കിൽ തലേ ദിവസത്തെ വീക്കിലി ടാസ്കിലെ സ്വന്തം സത്യസന്ധത കാണിച്ചു ക്യാപ്റ്റൻസി ടാസ്ക് വേണ്ടാ എന്നു പറയുകയും, അത് ശരിയല്ല എന്നു പറഞ്ഞ സജ്‌നയെ കൂടെ ക്യാപ്റ്റൻസി ടാസ്കിൽ മത്സരിക്കേണ്ട എന്നു പറഞ്ഞു തടയാനും ശ്രമിച്ചത് മോശമായി. പക്ഷെ വേറൊരു കാര്യം കൂടെ അവർക്കു ക്യാപ്റ്റൻസി ടാസ്കിൽ
പങ്കെടുക്കാനും, എല്ലാവരെ കൊണ്ടും തങ്ങളുടെ പേരെടുത്തു പറയിപ്പിക്കാനും ഇട്ട സ്ട്രേറ്റേജി ആണോ എന്നും എനിക്ക് തോന്നിയെന്നും അശ്വതി സംശയം പങ്കുവെക്കുന്നുണ്ട്. എന്നാൽ ഇത്തരമൊരു സാധ്യതയുണ്ടെന്നും പൊളി ഫിറോസ് ആയതിനാൽ ഇക്കാര്യം ഉറപ്പിക്കാൻ സാധിക്കില്ലെന്നും അശ്വതി പറയുന്നു.

അവകാശം നിഷേധിച്ചു

അവകാശം നിഷേധിച്ചു

ഫിറോസിന്റെ നിലപാടിനെ വിമർശിച്ചെത്തിയ ഭാഗ്യലക്ഷ്മി ഫിറോസ് സജ്നയുടെ സന്തോഷം നഷ്ടപ്പെടുത്തിയെന്നും അവകാശം നിഷേധിച്ചുവെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. കിടിലം ഫിറോസുമായുള്ള സംഭാഷണത്തിനിടെയാണ് ഇക്കാര്യങ്ങളെല്ലാം കടന്നുവരുന്നത്. ബിഗ് ബോസ് ഹൌസിലെ മറ്റ് മത്സരാർത്ഥികളെല്ലാം ഇത് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുമ്പോഴാണ് നോമിനേഷൻ വരുന്നതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. എനിക്ക് സങ്കടം തോന്നുന്നു.. അവളുടെ ആഗ്രഹങ്ങൽ അവകാശങ്ങൽ എന്നിവ ഫിറോസ് അടിച്ചമർത്തുകയാണെന്നും ഭാഗ്യലക്ഷ്മി പറയുമ്പോഴാവട്ടെ കിടിലം ഫിറോസും ഇക്കാര്യം തുറന്ന് സമ്മതിക്കുന്നുണ്ട്.

 അവസരം ഇല്ലാതാക്കുന്നു

അവസരം ഇല്ലാതാക്കുന്നു

സജ്നയെ ഭാര്യയായിട്ടല്ല മകളായിട്ടാണ് കാണുന്നതെന്നാണ് സജ്നയെ ക്യാപ്റ്റൻസി ടാക്സിൽ മത്സരിക്കാൻ അനുവദിക്കാത്തതിനെക്കുറിച്ച് ഭാഗ്യലക്ഷ്മി പറഞ്ഞപ്പോഴുള്ള ഫിറോസിന്റെ പ്രതികരണം. ഇതോടെ സജ്നയ്ക്ക് ക്യാപ്റ്റൻസി ടാസ്കിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും അതിനുള്ള യോഗ്യതയുണ്ടെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാണിക്കുന്നു. ഫിറോസ് വേണ്ടെന്ന് പറയുന്നതോടെ സജ്നയുടെ അവസരമാണ് തട്ടിത്തെറിപ്പിക്കുന്നതെന്നും അവർ പറയുന്നു.

ബിഗ് ബോസ് അങ്ങനെ പറയില്ല

ബിഗ് ബോസ് അങ്ങനെ പറയില്ല

ഒരു കള്ളത്തരത്തിൽ നിന്ന് ഞങ്ങൽക്കൊരു അവസരം വേണ്ടെന്നാണ് ഭാഗ്യലക്ഷ്മിയോടായി ഫിറോസ് പറയുന്നത്. സത്യം ചെയ്യുന്നത് ഒരു തെറ്റാണെന്ന് ബിഗ് ബോസ് ഒരിക്കലും പറയില്ലെന്നും ഫിറോസ് പറയുന്നു. ഇതോടെ ഫിറോസ് ചെയ്യുന്നത് മോശമാണെന്ന് ഏറെ സങ്കടത്തോടെ സജ്ന പറയുന്നുണ്ട്. ഇക്കാ ഇക്കയുടെ കുഴി തോണ്ടുകയാണെന്നും സജ്ന ഇതോടെ പറയുന്നുണ്ട്.

 ജയിലോ? ഒന്നിച്ച് മതി

ജയിലോ? ഒന്നിച്ച് മതി

യോ!!ദേ കണ്ണാടി വിട്ടു സൂര്യ ജയിലിൽ നോക്കി സംസാരിക്കുന്നു മമ് മ്മ്.. കുട്ടീടെ ആഗ്രഹം മണിക്കുട്ടനുമായി ഒന്നിച്ചു ജയിലിൽ പോകാനാണെും സൂര്യ വെളിപ്പെടുത്തിയിരുന്നു. മണിക്കുട്ടന് വോട്ട് ചെയ്യില്ലെന്നും താനും മണിക്കുട്ടനും ഒരുമിച്ച് ജയിലിൽ പോയാൽ മതിയെന്നും സൂര്യ വോട്ടിംഗിനിടെ വ്യക്തമാക്കിയിരുന്നു. കണ്ണുതള്ളിക്കൊണ്ടാണ് സൂര്യയുടെ പ്രസ്താവന മണിക്കുട്ടൻ കേട്ടതെന്നും ശ്രദ്ധേയമാണ്.

Recommended Video

cmsvideo
    ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam
     അടിപൊളി നോമിനേഷൻ

    അടിപൊളി നോമിനേഷൻ


    ബിഗ് ബോസ് ഹൌസിൽ സാധാരണ ജയിൽ നോമിനേഷൻ തീയും പുകയും ആകാറാണ് പതിവെങ്കിലും ഇത് ഇന്ന് പക്കാ കോമഡിയായെന്നും അശ്വതി ചൂണ്ടിക്കാണിക്കുന്നു. ആദ്യം തന്നെ നോബിചേട്ടനും റംസാനും ഞാൻ പോകാം ഞാൻ പോകാമെന്നു പറഞ്ഞു മുന്നോട്ടു വന്നു. അതോണ്ട് ഓണവില്ലിൻ തമ്പുരു മീട്ടുന്ന വീട്ടിലെ ബാക്കിയുള്ളോരു അതിനെ അങ്ങ് സമ്മതിച്ചു കൊടുത്തു അങ്ങനെ നോബി മാർക്കോസും റംസാനും ജയിലിലേക്ക് പോകുകയും ചെയ്തിരുന്നു.

    തീഷ്ണമായ നോട്ടം: റിഷിക ബാലിയുടെ പുതിയ ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+