'ഇങ്ങനെ കരയാൻ ആണേൽ അവിടുന്നു ഇറങ്ങുന്നത് തന്നെ ആണ് നല്ലത്'' ഭാഗ്യലക്ഷ്മിയ്ക്ക് നടിയുടെ മറുപടി
റംസാനെ പുതിയ ക്യാപ്റ്റനാക്കിയതാണ് ബിഗ് ബോസ് ഹൌസിലെ ഏറ്റവും പുതിയ വിവരം. ക്യാപ്റ്റൻ തിരഞ്ഞെടുപ്പിൽ മണിക്കുട്ടൻ, കിടിലം ഫിറോസ്, ഫിറോസ്- സജ്ന എന്നിവരെ പരാജയപ്പെടുത്തിയാണ് ബിഗ് ബോസിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായ റംസാൻ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
മമതാ ബാനര്‍ജി ആശുപത്രി വിട്ടു, വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്, ചിത്രങ്ങള്‍ കാണാം
ക്യാപ്റ്റൻസി ടാസ്കിൽ നിന്ന് പിന്മാറിയ കിടിലം ഫിറോസ്, അനൂപ് കൃഷ്ണ എന്നിവരെ വിമർശിച്ചുകൊണ്ടാണ് നടി അശ്വതി ഇന്ന് രംഗത്തെത്തിയിട്ടുള്ളത്. അതേ സമയം ഭാഗ്യലക്ഷ്മിയുടെ കഴിഞ്ഞ എപ്പിസോഡിലെ പ്രകടനത്തെയും അശ്വതി വിമർശിച്ചിട്ടുണ്ട്.

വെള്ളത്തിലിട്ട പടക്കം
ഇന്നൊരു അടിപൊളി ടാസ്ക് കൈയിൽ കിട്ടിയിട്ട് കിടിലു നിങ്ങൾക്കു വളരെ അധികം നന്നായി പെർഫോം നടത്താൻ കഴിയുമെന്ന് നിങ്ങൾക്കും ഞങ്ങൾ പ്രേക്ഷകർക്കു ഉറപ്പുണ്ടായിട്ടും അതിനെ വെള്ളത്തിലിട്ട പടക്കം പോലാക്കി കളഞ്ഞല്ലോ... വിഷമം ഉണ്ടെന്നാണ് അശ്വതി ഫേസ്ബുക്കിൽ കുറിച്ചത്.

നിരാശപ്പെടുത്തി
അനൂപ്.. നിങ്ങളും എന്തിനു അങ്ങനെ ചെയ്തത്?? നിങ്ങളൊക്കെ വിട്ടുകൊടുത്തു കളിക്കാൻ ആണേൽ ഗെയിം കളിക്കാൻ ആണ് വന്നത് എന്ന് നാഴികക്ക് നാൽപ്പത് വട്ടം പറയുന്നതിൽ എന്തർത്ഥം?? മണിക്കുട്ടനെയും ഫിറോസ് സജ്‌നയെയും പുറത്താക്കാൻ കാണിച്ച മിടുക്കിലൊരംശം മതിയാരുന്നല്ലോ പിടിച്ച് നിന്നു മുന്നേറാൻ ഒരുപാട് നിരാശപ്പെടുത്തി നിങ്ങൾ "ബിഗ്‌ബോസിന്റെ ആരാധകരെ".. എന്നും അശ്വതി കൂട്ടിച്ചേർത്തു.

എന്തിന് കരയുന്നു?
ഭാഗ്യേച്ചി നിങ്ങൾ അനുഭവിച്ച അനുഭവങ്ങളുടെ ഒരംശം പോലുമില്ലല്ലോ ഇവരുടെ മെന്റൽ ടോർചർ.. പിന്നെന്തിനു ഇങ്ങനെ കിടന്നു കരയുന്നു?? ഇങ്ങനെ കരയാൻ ആണേൽ അവിടുന്നു ഇറങ്ങുന്നത് തന്നെ ആണ് നല്ലത്. എന്തായാലും ബിഗ്ഗ്‌ബോസ് സ്ക്രൂ മുറുക്കാൻ തുടങ്ങിയിട്ടുണ്ട്... പക്ഷെ അതിനനുസരിചുള്ള ഗെയ്മേഴ്‌സ് ഫിറോസ് സജ്‌ന, മണിക്കുട്ടൻ, റംസാൻ, പിന്നെ തരക്കേടില്ലാതെ മജിസിയ എന്നിവർ ഒഴികെ ആരുമേ ഇല്ലാ...

പഴയ താരങ്ങളെത്തുമോ
എന്റെ ഒരു അഭിപ്രായം വെച്ചു ഇവർക്കിടയിലേക്ക് കഴിഞ്ഞ സീസണിൽ ഗെയിം മുഴുമിപ്പിക്കാൻ കഴിയാതെ ഇറങ്ങിപ്പോയ കോൺടെസ്റ്റണ്ട്സിനെ ഓരോന്നായി കയറ്റി വിടണം എന്നാണ്. എന്റെ പ്രിയപ്പെട്ട സുഹൃത്ത് ആര്യയെ ബിഗ് ബോസ് ഹൌസിലേക്ക് പ്രവേശിപ്പിക്കണമെന്നും അശ്വതി കുറിച്ചു. ബിഗ് ബോസ് ഹൌസിലെ ഇപ്പോഴത്തെ താരങ്ങളുടേത് മോശം പ്രകടനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് അശ്വതിയുടെ പ്രതികരണം.

പേര് പറയുമോ?
ഒന്നുരണ്ട് വിഷക്കടലുകൾ ഇവിടെ ഉണ്ട്... പേര് പറയുന്നതിൽ എനിക്ക് തെറ്റില്ല. എന്നാൽ പേര് പറഞ്ഞാൽ അവർ ചിലപ്പോ എന്നെയീ വെള്ളത്തിൽ തന്നെ മുക്കിക്കൊല്ലും... എന്നായിരുന്നു ഫിറോസ് ഖാന്റെ പ്രസ്താവന. ഇതോടെ പേര് പരാമർശിക്കാൻ മത്സരാർത്ഥികളിൽ ചിലർ ആവശ്യപ്പെടുന്നുണ്ട്.

വിഷക്കടലിലേക്ക്
ഫിറോസിന്റെ മനസിലുള്ള പേര് പറയാമെന്ന് പറഞ്ഞ ഫിറോസ് ഈ വിഷക്കടലുകളിലേക്ക് ഞാൻ കണ്ടിട്ടുള്ള ചില പാലരുവികൾ.. പാലരുവികൾ പോലെയുള്ള പോലെയല്ല പാലരുവികൾ തന്നെയായിട്ടുള്ള ചിലർ ഇവിടെ ഉണ്ടായിരുന്നു. ആ പാലരുവിയുടെ ഒഴുക്ക് ഇപ്പോൾ ആ വിഷക്കടലേക്കാണ്. അവരറിയുന്നില്ല വിഷക്കടലിലേക്ക് ചെന്നു വീഴുകയാണെന്നുള്ളത്. പതിയെ പതിയെ ചില പാലരുവികൾ ചിലർ വിഷമായിക്കഴിഞ്ഞെന്നും ചിലർ അങ്ങോട്ട് പോകാതെ മാറിയൊഴുകുന്നുണ്ട്.

നോമിനേഷൻ കൂടും
ഒന്നാമത്തെ വിഷക്കടൽ എന്ന് ഞാൻ വിശേഷിപ്പിക്കുന്നത് തീർച്ചയായും ഭാഗ്യ ചേച്ചിയെയാണ്. ഇതോടെ ഭാഗ്യലക്ഷ്മി കയ്യടിക്കുന്നുണ്ട്. രണ്ടാമത്തെ വിഷക്കടലായി ഞാൻ ഉദ്ദേശിക്കുന്നത് കിടിലം ഫിറോസിനെയുമാണ്. അപ്പോഴും ഭാഗ്യലക്ഷ്മി കയ്യടിക്കുന്നുണ്ട്. എലിമിനേഷൻ ഇപ്പോൾ ഒമ്പതാണ് ഇവിടെനിന്നാൽ ചിലപ്പോ പന്ത്രണ്ടോ പതിനാറോ ആകുമെന്നും ഫിറോസ് ഖാൻ പറയുന്നുണ്ട്.
മനിഷ യാദവിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം


Click it and Unblock the Notifications