ഭാഗ്യചേച്ചി പുറത്താകണമെന്ന് ആത്മാര്‍ത്ഥമായി ഞാനും ആഗ്രഹിച്ചു; കാരണം, വൈറലായി അശ്വതിയുടെ കുറിപ്പ്
പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിച്ച എവിക്ഷന്‍ എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഷോയുടെ 50ാം ദിവസം പിന്നിടുമ്പോള്‍ ഹൗസില്‍ നിന്ന് ഭാഗ്യലക്ഷ്മിയാണ് പുറത്തുപോയത്. നേരത്തെ ഭാഗ്യലക്ഷ്മി പുറത്തുപോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഏറെ സന്തോഷത്തോടെയായിരുന്നു ഭാഗ്യലക്ഷ്മി ഹൗസ് വിട്ട് പുറത്തപോയത്. വിചാരിച്ചതിനേക്കാളും ടഫ് ആയ ഒരു ഗെയിം ആണിത് എന്നാണ് പിന്നീട് മോഹന്‍ലാലിന് അടുത്തെത്തിയപ്പോള്‍ ഭാഗ്യലക്ഷ്മി പറഞ്ഞത്. ഇതിനിടെ ഭാഗ്യലക്ഷ്മിയുടെ എലിമിനേഷന് പിന്നാലെ നടി അശ്വതി പങ്കുവ്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

ഭാഗ്്യലക്ഷ്മിയുടെ പുറത്തുപോകല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. അപ്രതീക്ഷിതമായ പുറത്തുപോക്ക് പ്രേക്ഷകരെ ആകെ ഞെട്ടിച്ചതിരിക്കുകയാണ്. ബിഗ് ബോസില്‍ നിന്ന് ഇതുവരെ പുറത്തുപോയവരില്‍ എല്ലാവരും സ്ത്രീകളാണെന്ന പ്രത്യേകതയും ഉണ്ട്. ഇതിനിടെയാണ് അശ്വതിയുടെ പോസ്റ്റ് വൈറലാകുന്നത്. ഭാഗ്യലക്ഷ്മിക്ക് ആശംസ നേല്‍ന്നുകൊണ്ടാണ് അശ്വതി പോസ്റ്റ് പങ്കുവയ്ക്കുന്നത്.
ഈസ്റ്റര്‍ തിരക്കില്‍ പെട്ടതിനാല്‍ ഇന്ന് ബിഗ്ബോസിന്റെ റിവ്യൂ ഉണ്ടായിരിക്കില്ല. ഭാഗ്യചേച്ചി പുറത്തായി എന്നതറിഞ്ഞു. ആത്മാര്‍ത്ഥമായി ഞാനും ആഗ്രഹിച്ചു ചേച്ചി പുറത്താകണം എന്നു കാരണം വേറൊന്നുമല്ല ,കയറിയപ്പോള്‍ ഇത്രയും ബോള്‍ഡ് ആയ ചേച്ചി ഒരു കലക്ക് കലക്കും എന്നു കരുതി പക്ഷെ പല ഘട്ടങ്ങളിലും മാനസികമായി തകര്‍ന്നു,
ഖുഷ്ബുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അമിത് ഷായും; റോഡ് ഷോ ചിത്രങ്ങൾ
ഈ ഗെയിം നു ചേരാത്ത അനാവശ്യ പിടിവാശികള്‍ എല്ലാം കാണിക്കുന്ന ചേച്ചിയെയാണ് കാണാന്‍ സാധിച്ചത്. ചിലപ്പോള്‍ മാനസിക സമ്മര്‍ദ്ദം കൊണ്ടു കൂടി ആയിരിക്കാം. പ്രതീക്ഷകള്‍ക്ക് ഒത്തു ഉയര്‍ന്നു ഈ ഗെയിംല്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. എന്തായാലും ചേച്ചിക്ക് എല്ലാവിധ ആശംസകളും. എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍. നാളെ റിവ്യൂ ഉണ്ടാകുന്നതായിരിക്കും
സ്റ്റൈലിഷായി പായൽ രാജ്പുത്, പുതിയ ചിത്രങ്ങൾ കാണാം


Click it and Unblock the Notifications
