സായി വിഷ്ണുവുമായുള്ള സൗഹൃദം ഇല്ലാതായത് എങ്ങനെ: അഡോണി പറയുന്നു, അക്കാര്യം അംഗീകരിക്കാന്‍ കഴിയില്ല
ബിഗ് ബോസ് മലയാളം സീസണ് 3 യിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായി മാറിയ വ്യക്തിയാണ് അഡോണി ജോണ്‍. ഫൈനല്‍ ഫൈവിലേക്ക് വരെ പ്രതീക്ഷിക്കപ്പെട്ട താരം കൂടിയായിരുന്നു അദ്ദേഹം. എന്നാല്‍ ഷോയില്‍ 77 ദിവസം മാത്രമേ നില്ക്കാന് സാധിച്ചുള്ളു. പാതിവഴിയില്‍ പുറത്ത് പോയെങ്കിലും അതിനോടകം തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
ഷോയുടെ തുടക്കത്തില്‍ റംസാന്, സായി വിഷ്ണു എന്നിവരുമായി വലിയ സൗഹൃദമായിരുന്നു അഡോണിക്ക് ഉണ്ടായിരുന്നത്. ഇവരൊരു മൂവര്‍ സംഘമായി പ്രവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ അധികം വൈകാതെ ഈ സംഘത്തില്‍ നിന്നും സായി വിഷ്ണു വേര് പിരിഞ്ഞു. ഷോ കഴിഞ്ഞിട്ടും അത് അങ്ങനെ തന്നെ തുടരുന്നുവെന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ അഡോണി ഇപ്പോള്‍ വ്യക്തമാക്കുന്നത്.
മോഹന്‍ലാലും ടൊവിനോയും ആസിഫും: താരങ്ങളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബിഗ് ബോസ് താരം രമ്യ പണിക്കര്‍

ബിഗ് ബോസ് ഹൗസിനുള്ളില്‍ 77 ദിവസം ഉണ്ടായിരുന്ന ആളാണ് ഞാന്‍. പുറത്ത് എന്താണ് നടക്കുന്നത്, എന്താണ് പുറത്തേക്ക് പോവുന്നത് എന്നത് ഷോ നടക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയില്ല. 24 മണിക്കൂര്‍ എന്തായാലും സംപ്രേക്ഷണം ചെയ്യാന്‍ കഴിയില്ലാലോ. നമ്മള് അവിടെ മണിക്കൂറുകള്‍ നീണ്ട് നില്ക്കുന്ന പല ആക്ടിവിറ്റിയും ചെയ്യുന്നു. അതില്‍ നിന്നും പുറത്ത് വരുന്ന ഒന്നര മണിക്കൂര്‍ മാത്രം കണ്ടിട്ടാണ് ജനങ്ങള്‍ വിധി കര്‍ത്താക്കളായി നിന്ന് വിജയിയെ തീരുമാനിക്കുന്നതെന്നും അഡോണി പറയുന്നു.

മണിക്കുട്ടന് ആയിരിക്കും വിജയി എന്ന് പുറത്ത് വന്നപ്പോഴും തോന്നിയിരുന്നില്ല. എട്ട് പേരായിരുന്നു ഫൈനലില്‍ വന്നത്. ആ എട്ടുപേരില്‍ എന്റെ വ്യക്തിപരമായ ആഗ്രഹം റംസാന് മുഹമ്മദ് വിജയിക്കണം എന്നുള്ളതായിരുന്നു. അത് എന്റെ ഏറ്റവു അടുത്ത സുഹൃത്ത് ആയത് കൊണ്ട് മാത്രമല്ല. അവന് അതിന് അര്‍ഹനാണ്. ബിഗ് ബോസ് എന്ന റിയാലിറ്റിഷോയില്‍ ഏറ്റവും റിയലായി നിന്നത് അവനാണ്. അപ്പോള്‍ മറ്റുള്ളവര്‍ നമ്മളെ പറ്റി എന്ത് പറയുന്നു എന്ന് ചിന്തിക്കില്ല. അങ്ങനെയുള്ളവര്‍ക്ക് വിമര്‍ശകരും ശത്രുക്കളും ഉണ്ടാവും.

ഏത് ടാസ്കിലാണ് റംസാന് മോശമായിട്ടുള്ളത്. എല്ലാത്തിലും മികച്ച് നിന്നു. അവന് ഗെയിം കളിക്കുന്ന രീതിയും അതിനോടുള്ള അപ്രോച്ചുമെല്ലാം എനിക്ക് വലിയ ഇഷ്ടമാണ്. നല്ല സുഹൃത്തുക്കള്‍ ആയിരിക്കുമ്പോള്‍ തന്നെ ഞങ്ങള്‍ക്ക് ഇടയില്‍ ആരോഗ്യകരമായ മത്സരം ഉണ്ട്. ബിഗ് ബോസില്‍ ടാസ്കുകള് വരുമ്പോള്‍ എപ്പോഴും ഞങ്ങള്‍ രണ്ട് പേരും രണ്ട് ടീമിന്റെ ഭാഗമായി നില്ക്കാന് ശ്രമിക്കും. അങ്ങനെയാവുമ്പോള്‍ മാത്രമേ ആരോഗ്യകരമായ മത്സരം ഉണ്ടാവുകയുള്ളുവെന്നും അഡോണി അഭിമുഖത്തില്‍ പറയുന്നു.

അവന് ഭയങ്കര ഫൈറ്റിങ് പവര്‍ ഉള്ള ആളാണ്. ഒരോ ടാസ്കിലും നന്നായി ഫൈറ്റ് ചെയ്യും. അത്തരത്തില്‍ ഫൈറ്റിങ് പവര്‍ ഉള്ള ഒരു മത്സരാര്‍ത്ഥിയോട് സൗഹൃദം നഷ്ടപ്പെടാതെ തന്നെ മത്സരിക്കുക എന്നുള്ളത് നമുക്ക് ഭയങ്കരമായി ആസ്വദിക്കാന്‍ സാധിക്കും. ബിഗ് ബോസ് ഷൂട്ടിങ് നിര്‍ത്തി ഗ്രാന്‍ഡ് ഫിനാലെ വരെ നമുക്ക് ഇത്തവണ ഒരുപാട് സമയം ഉണ്ടായിരുന്നു. ആ സമയത്ത് നമ്മളെ പിന്തുണച്ച ആളുകള്‍ക്ക് നന്ദി പറഞ്ഞും മറ്റും ഞാനടക്കമുള്ള പല താരങ്ങളും ലൈവ് ആയി തന്നെയുണ്ടായിരുന്നു. എന്നാല്‍ ആ സമയത്തൊന്നും സായി വിഷ്ണുവിനെ കണ്ടില്ല.

എന്നാല്‍ ഗ്രാന്‍ഡ് ഫിനാലെ ഷൂട്ടിങ്ങിനായി സായി വിഷ്ണുവും ഞാനും ഒരു ഫ്ലൈറ്റിലായിരുന്നു ചെന്നൈക്ക് പോയത്. അടുത്തിരുന്ന് സംസാരിക്കുകയും ചെയ്തു. അവിടെ എത്തിയതിന് ശേഷം ഞങ്ങള്‍ ശരിക്കും അടിച്ച് പൊളിച്ച അഞ്ച് ദിവസങ്ങളായിരുന്നു ഗ്രാന്‍ഡ് ഫിനാലയുടെ ഷൂട്ട്. എന്നാല്‍ റൂമില്‍ നിന്നും പുറത്ത് ഇറങ്ങാന്‍ സായി വിഷ്ണു തയ്യാറായിരുന്നില്ല. വേറെ ഏത് മത്സരാര്‍ത്ഥികളോട് ചോദിച്ചാലും ഇത് തന്നെ പറയും. ഈ പരിപാടികള്‍ക്കിടയില്‍ ബാക്കിയുള്ള മത്സരാര്‍ത്ഥികള്‍ എല്ലാം വളരെ ആസ്വദിച്ചാണ് മുന്നോട്ട് പോയത്.

ഷോ കഴിഞ്ഞതിന് ശേഷവും അവിടുത്തെ സൗഹൃദം അതുപോലെ മുന്നോട്ട് കൊണ്ടുപോവണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാന്‍. ഒരാള്‍ക്ക് അതിന് താല്പര്യം ഇല്ലെങ്കില്‍ അയാളെ പിടിച്ച് വലിച്ച് സൗഹൃദത്തിലേക്ക് കൊണ്ട് വരാന്‍ സാധിക്കില്ല. നമ്മളെ സംബന്ധിച്ച് ക്യാമറയില്‍ കാണിക്കാന്‍ വേണ്ടിയുള്ള സൗഹൃദം ആയിരുന്നില്ല ഷോയില്‍ ഉണ്ടായിരുന്നത്. ഷോ കഴിഞ്ഞിട്ടും നമ്മള് അത് തുടരുന്നു. ഉദാഹരണത്തിന് പൊളി ഫിറോസുമായുള്ള ബന്ധവും അഡോണി ചൂണ്ടിക്കാട്ടുന്നു.

ഷോയില്‍ ഏറ്റവും കൂടുതല്‍ അടിയുണ്ടാക്കിയത് പൊളി ഫിറോസുമായാണ്. എന്നാല്‍ ഇന്ന് ആ മനുഷ്യനുമായി ആസാധ്യമായ സൗഹൃദമാണ്. ആ ഷോയില്‍ പലതും നടക്കും. അതിന്റെ രീതി അങ്ങനെയാണ്. പുറത്ത് വന്നാല്‍ നമുക്ക് ഒരാളോട് സംസാരിക്കണമെങ്കില്‍ സംസാരിച്ച് സൗഹൃദവുമായി മുന്നോട്ട് പോവാം. അല്ലാതെ റൂമില്‍ കയറി വെയിറ്റിട്ട് നില്‍ക്കുന്നതിനെ നമുക്ക് അംഗീകരിക്കാന്‍ പ്രയാസം ഉണ്ട്. ഫുഡ് കഴിക്കാനൊക്കെ ഇടക്ക് വരുമ്പോള്‍ ഒരു ഹായ് ഒക്കെ പറഞ്ഞ് അവന് പോവും.

സൂരാജ് വെഞ്ഞാറമൂട്, ടിനി ടോം അങ്ങനെയുള്ള എല്ലാവരുമായി നമ്മള് രാത്രിയൊക്കെ ഇരുന്ന് ഒരുപാട് സംസാരിക്കുമായിരുന്നു. എന്നാല്‍ ആ ഒരു ഗ്രൂപ്പിലേക്ക് അവന് വന്നില്ല. താല്പര്യം ഇല്ലാത്തത് കൊണ്ടാവില്ല. ഞാനും റിതുവുമായി ഷോയില്‍ പല പ്രശ്നങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ പുറത്ത് വന്നപ്പോള്‍ അങ്ങനെയായിരുന്നില്ല. എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ചില പിണക്കങ്ങളും പരിഭവങ്ങളും ഒക്കെ കാണും. എങ്കിലും എല്ലാവരുമായി അല്ലെങ്കിലും ചിലരെങ്കിലും ആയി ആളുകള്‍ കണക്ടഡ് ആയിരിക്കും. അങ്ങനെയല്ലാത്തവരുടെ കാര്യത്തില്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോയെന്നും അഡോണി ചോദിക്കുന്നു.
നാം ഒന്ന്, ചിങ്ങം ഒന്ന്: കുടുംബവുമൊത്തുള്ള ചിത്രവുമായി രമേശ് പിഷാരടി
Recommended Video
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications