പ്രേക്ഷകര്‍ പ്രതീക്ഷിച്ചത് സംഭവിക്കും; പ്രിയപ്പെട്ട ആ താരം പുറത്തേക്ക്, ഹൗസില്‍ ഞെട്ടല്‍; ആരാധകരുടെ ചര്‍ച്ചകൾ

പ്രേക്ഷകരെ ഓരോ ദിവസം ഞെട്ടിച്ചുകൊണ്ട് ബിഗ് ബോസ് ഷോ മുന്നേറുകയാണ്. ഓരോ ദിവസവും പിന്നിടുമ്പോള്‍ കടുത്ത മത്സരാണ് നടക്കുന്നത്. എഴുപത്തിയഞ്ച് ദിവസങ്ങള്‍ പിന്നിട്ട ഷോ കൊവിഡ് കാരണം നിര്‍ത്തുകയാണെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം

എന്നാല്‍ ഷോ മുന്നോട്ടുപോകും എന്ന് തന്നെയാണ് സൂചനകള്‍. എന്നാല്‍ ഈ ആഴ്ച ആര് പുറത്തുപോകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സൂര്യ മേനോനും അഡോണിയുമാണ് ഇത്തവണ ഡേഞ്ചറസ് സോണില്‍ എത്തി നില്‍ക്കുന്നത്. ഇവരില്‍ ആരാണ് പുറത്തുപോകുക. ആരാധകരുടെ ചര്‍ച്ചകള്‍ ഇങ്ങനെ..

വീക്കെന്‍ഡ് എപ്പിസോഡ്

വീക്കെന്‍ഡ് എപ്പിസോഡ്

ബിഗ് ബോസ് ഹൗസിനുള്ളില്‍ വീക്കെന്‍ഡ് എപ്പിസോഡിനുള്ള ഷൂട്ട് പുരോഗമിക്കുകയാണ്. ഇന്ന് വീട്ടിലേക്ക് മോഹന്‍ലാല്‍ എത്തുന്നതായിരിക്കും. ഡിംപലിന്റെ പിതാവിന്റെ മരണ വാര്‍ത്ത ഉലച്ച ബിഗ് ബോസ് ഹൗസ് ഉണര്‍ത്തുന്നതിന് വേണ്ടി കൂടിയാണ് ലാലേട്ടന്റെ വരവ്. ഇന്നത്തെ എപ്പി്‌സോഡ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന എവിക്ഷന്‍ എപ്പിസോഡായിരിക്കും.

 ആര് പുറത്തുപോകും

ആര് പുറത്തുപോകും

ഈ ആഴ്ച ആര് പുറത്തുപോകുമെന്ന ആകാക്ഷയിലാണ് പ്രേക്ഷകര്‍. അഡോണി, റംസാന്‍, സായ് വിഷ്ണു, സൂര്യ എന്നിവരാണ് ഈ ആഴ്ച എവിക്ഷനിലുള്ളത്. ഇതില്‍ ആരാകും പുറത്തുപോകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ആരാധകര്‍ക്കിടെയില്‍ ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

സൂര്യയും അഡോണിയും

സൂര്യയും അഡോണിയും

പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികളായ സൂര്യയോ അഡോണിയോ ഇവരില്‍ ആരെങ്കിലുമായിരിക്കും എവിക്ഷനിലൂടെ പുറത്താവുക എന്നാണ് സൂചന. ഇവരില്‍ ഏറ്റവും കൂടുതല്‍ സാധ്യത അഡോണിക്കാണെന്നാണ് ചില പ്രേക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. അഡോണി ഈ ആഴ്ച പുറത്തായെന്നാണ് ബിഗ് ബോസ് ഗ്രൂപ്പുകളില്‍ നിന്നും വ്യക്തമാകുന്നത്.

സൂര്യ ഇത്തവണ രക്ഷപ്പെട്ടു

സൂര്യ ഇത്തവണ രക്ഷപ്പെട്ടു

എന്നാല്‍ കൂടുതല്‍ പ്രേക്ഷകരും സൂര്യയെ പുറത്താക്കണമെന്ന ആവശ്യമാണ് ഉയര്‍ത്തുന്നത്. എന്നാല്‍ ഇത്തവണ സൂര്യ തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നാണ് സൂചനകള്‍. അഡോണി ബിഗ് ബോസ് ഹൗസിനോട് വിട പറഞ്ഞെന്നാണ് പുറത്തുവരുന്ന വിവരം.

 അപൂര്‍വ്വേ നേട്ടം

അപൂര്‍വ്വേ നേട്ടം

എന്നാല്‍ ഇത്തവണത്തെ എവിക്ഷനില്‍ അഡോണി പുറത്താകുകയാണെങ്കില്‍ അപൂര്‍വമായൊരു നേട്ടവുമായാണ് താരം പുറത്തുപോകുക. ഹൗസിലെ പുതിയ ക്യാപ്റ്റനായി അഡോണിയെ തിരഞ്ഞെടുത്തിരുന്നു. ഇന്ന് അഡോണി പുറത്തുപോകുകയാണെങ്കില്‍ ക്യാപറ്റന്‍സി ഏറ്റെടുക്കുന്നതിന് തൊട്ട് മുമ്പ് തന്നെ പുറത്താക്കപ്പെടുന്ന താരമായി അഡോണി മാറും.

പുതിയ ക്യാപ്റ്റന്‍ ആര്

പുതിയ ക്യാപ്റ്റന്‍ ആര്

ഇങ്ങനെ അഡോണി പുറത്തുപോയാല്‍ പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കേണ്ടിവരും. ഇത് ആരാകുമെന്ന ചോദ്യമാണ് പ്രേക്ഷകര്‍ ഉയര്‍ത്തുന്നത്. കഴിഞ്ഞ തവണ ക്യാപ്റ്റന്‍ ആയതിന് പിന്നാലെ പുറത്തേക്കുള്ള വാതിലിന്റെ അരികില്‍ വരെ എത്തിയ ശേഷമാണ് അഡോണി തിരികെ വന്നത്.

ജയിലിലായി

ജയിലിലായി

പിന്നാലെ അഡോണി ജയിലില്‍ അടക്കപ്പെട്ടിരുന്നു. നാട്ടുകൂട്ടം ടാസ്‌കിലെ മോശം പ്രകടനമായിരുന്നു അഡോണിയെ ജയിലിലേക്ക് അടയ്ക്കാന്‍ കാരണമായത്. എല്ലായ്‌പ്പോഴും എവിക്ഷനില്‍ എത്തപ്പെടാതെ രക്ഷപ്പെടുന്ന മത്സരാര്‍ത്ഥിയാണ് അഡോണി. അനൂപിനെയും റംസാനെയും പരാജയപ്പെടുത്തിയാണ് അഡോണി രണ്ടാം തവണ ക്യാപ്റ്റനാകുന്നത്.

കാത്തിരിപ്പില്‍ പ്രേക്ഷകര്‍

കാത്തിരിപ്പില്‍ പ്രേക്ഷകര്‍

എന്നാല്‍ എന്ത് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നാലും ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ വന്നാല്‍ മാത്രമേ ആരാണ് പുറത്തുപോകുക എന്ന കാര്യത്തില്‍ വ്യക്തത വരുകയുള്ളൂ. എന്തായാലും ഇന്നത്തെ എവിക്ഷന്‍ പ്രേക്ഷകരെയും ബിഗ് ബോസ് ഹൗസിനെയും ഒരുപോലെ ഞെട്ടിക്കും.

സൂപ്പർ കൂൾ ലുക്കിൽ കരിഷ്മ തന്ന,നടിയുടെ പുതിയ ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+