ബിഗ് ബോസ് ഹൗസില്‍ ആദ്യ പ്രണയം മൊട്ടിട്ടു; എയ്ഞ്ചലിന്റെ വരവ് വെറുതെയായില്ല, പ്രെപ്പോസ് ചെയ്ത് അഡോണി
ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട ഷോയായ ബിഗ് ബോസിന്റെ മൂന്നാമത്തെ സീസണ് മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. എല്ലാവരും കാത്തിരുന്ന ആദ്യ എലിമിനേഷനും കഴിഞ്ഞു. ലക്ഷ്മി ജയനായിരുന്നു എലിമിനേഷനിലൂടെ പുറത്തുപോയത്. കൂടാതെ രണ്ട് പേര് വീണ്ടും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസ് ഹൗസിലേക്ക് എത്തുകയും ചെയ്തു.
ബിഗ് ബോസിന്റെ ആദ്യത്തെ എപ്പിസോഡില്‍ പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ ത്രില്ലടിപ്പിച്ച ഒന്നായിരുന്നു പേര്ളിയുടെയും ശ്രീനിഷിന്റെയും പ്രണയം. എന്നാല്‍ ഇപ്പോള്‍ സീസണ് 3യിലും ഒരു പ്രണയ കഥ മൊട്ടിട്ടിരിക്കുകയാണ്.
തമിഴ്നാട് ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി; കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

പേര്ളിയും ശ്രീനിഷും
ബിഗ് ബോസിന്റെ ആദ്യ സീസണിലെ മത്സരാര്‍ത്ഥികളായിരുന്നു ശ്രീനിഷും പേര്‍ളി മാണിയും. ഇരുവരും ബിഗ് ബോസ് ഹൗസില്‍ വച്ചാണ് പ്രണയിച്ച് തുടങ്ങിയത്. പിന്നാലെ ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കുകയും ചെയ്തു. ഇരുവരും തങ്ങളുടെ ആദ്യത്തെ കണ്മണിയെ കാത്തിരിക്കുകയാണ്.

മൂന്നാം സീസണിലും പ്രണയം മൊട്ടിട്ടു
ഇപ്പോഴിതാ മൂന്നാമത്തെ സീസണിലും ഒരു പ്രണയം മൊട്ടിട്ടിരിക്കുകയാണ്. ഈയടുത്ത് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ ഏഞ്ചലും അഡോണിയും തമ്മിലാണ് പ്രണയം മൊട്ടിട്ടിരിക്കുന്നത്. എന്നാല്‍ ഇത് വെറും തമാശ പ്രണയം മാത്രമാണ്. കിടിലം ഫിറോസാണ് ഈ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.

തുടക്കമിട്ട് ഫിറോസ്
എയ്ഞ്ചലും കിടിലം ഫിറോസും അഡോണിയും തമ്മില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഈ വിഷയത്തിന് തുടക്കം കുറിച്ചത്. സിഗരറ്റ് വലിക്കണം, കള്ള് കുടിക്കണം, വട്ടില്ല എന്ന് അഡോണിയെ ഉദ്ദേശിച്ച് എയ്ഞ്ചല്‍ പറഞ്ഞു. ഇങ്ങനെ ഒരു പുരുഷനെ കിട്ടാന്‍ ഇക്കാലത്ത് പ്രയാസമാണെന്ന് കിടിലന്‍ ഫിറോസ് പറഞ്ഞു.

കൂട്ടുകാര്‍ക്ക് വാങ്ങിക്കൊടുക്കും
നിര്‍ബന്ധമാണെങ്കില്‍ അവന് കൂട്ടുകാര്‍ക്ക് വാങ്ങിക്കൊടുക്കുമെന്നും അവന് വട്ടുണ്ടെന്നും കിടിലം ഫിറോസ് പറഞ്ഞു. ഇത് കേട്ട് അഡോണി ചിരിക്കുകയായിരുന്നു. പിന്നാലെ എയ്ഞ്ചലിന്റെ മറുപടി എത്തി. ഒരു ദിവസം നമുക്കൊന്ന് നോക്കാം. കറക്ട് ആവുകയാണെങ്കില്‍ മുന്നോട്ടുപോകാം. ഇല്ലെങ്കില്‍ നമുത്ത് ഈ ഈ ടോപ്പിക്ക് അവസാനിപ്പിക്കാമെന്ന് എയ്ഞ്ചല്‍ പറഞ്ഞു.

നാളെ വരെ എന്നെ സഹിക്കണം
ഇന്ന് നിങ്ങള്‍ അങ്ങനെ ഒന്ന് നോക്കെന്ന് അഡോണി പറഞ്ഞു. പിന്നാലെ നാളെ വരെ എന്നെ സഹിക്കണമെന്ന് എയ്ഞ്ചല്‍ അഡോണിയോട് പറഞ്ഞു. ചങ്കൂറ്റത്തോടെ ഒരു പെണ്ണ് വന്ന് പറയുമ്പോള്‍ നീ ഓക്കെയാണോ എന്ന് കിടിലം ഫിറോസ് ചോദിക്കുന്നു. ഞാന്‍ ഒകെ എന്ന് പറഞ്ഞപ്പോള്‍ ആള്‍ക്ക് മടിയെന്നും എയ്ഞ്ചല്‍ പറഞ്ഞു.

ഡിംപലിനോട് പറഞ്ഞു
ഈ സംഭാഷണമെല്ലാം എയ്ഞ്ചല്‍ ഡിംപലിനോട് പറഞ്ഞു. പിന്നാലെ എന്റെ കുഞ്ഞിനെ അവഗണിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച് ഡിംപല്‍ എയ്ഞ്ചലിനെയും കൂട്ടി അഡോണിയുടെ അടുത്തേക്ക് പോയി. പിന്നാലെയാണ് ബിഗ് ബോസ് ഹൗസില്‍ അത് സംഭവിക്കുന്നത്.

പ്രണയം പറയുന്നു
പിന്നാലെ അവരുടെ അടുത്തെത്തിയ എല്ലാവരും പ്രണയം പറയാന്‍ വേണ്ടി ആവശ്യപ്പെട്ടു. എന്നാല്‍ അഡോണി ഒഴിഞ്ഞുമാറി നില്‍ക്കുകയായിരുന്നു. ആദ്യം പെണ്ണ് അല്ലെ ഇങ്ങോട്ട് പറഞ്ഞത് അപ്പോള്‍ അവള് ആദ്യം പ്രെപ്പോസ് ചെയ്യണമെന്ന് ഒരാള്‍ പറഞ്ഞു.

പ്രപ്പോസ് ചെയ്തു
പിന്നാലെ എയ്ഞ്ചല്‍ ഒരു പൂവ് അഡോണിയ്ക്ക് കൊടുത്തു. ഇനി തിരിച്ചു പറയണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ എല്ലാവരും കാത്തിരുന്ന കാര്യം അഡോണി പറഞ്ഞ. എയ്ഞ്ചലിനോട് അഡോണി ഐ ലവ് യു പറയുകയായിരുന്നു. ഒരു അഡോണി എയ്ഞ്ചലിന് കൊടുത്തു.

പ്രണയിക്കാന്‍ പോകാം
ഇത് പറഞ്ഞതോടെ എല്ലാവരും ആര്‍ത്തുവിളിക്കുകയും കയ്യടിക്കുകയും ചെയ്തു. വാ നമുക്ക് പ്രണയിക്കാന്‍ പോകാമെന്ന് എയ്ഞ്ചല്‍ പറഞ്ഞതോടെ ആ സീന്‍ അവിടെ അവസാനിക്കുകയായിരുന്നു. ഇനി ഇത് യഥാര്‍ത്ഥ പ്രണയമാകുമോ എന്ന കാര്യം അടുത്ത എപ്പിസോഡുകളില്‍ കാണാം.
വ്യത്യസ്ത ലുക്കില്‍ നടി ശിവാനി നാരായണന്: ചിത്രങ്ങള്‍ കാണാം
-
ഗിയര്‍ മാറ്റി സ്വര്‍ണം.. രണ്ടാഴ്ചത്തേക്കെങ്കിലും വില കുതിക്കുമെന്നുറപ്പ്..! സംഭവിച്ചത് എന്ത്? -
സ്വർണം കുറഞ്ഞ വിലക്ക് വാങ്ങാൻ ദുബായിലൊന്നും പോകേണ്ട; ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്ന 5 സംസ്ഥാനങ്ങൾ ഇതാ -
നാളെ പൊതുഅവധി;ബാങ്കുകൾ തുറക്കില്ല?കേന്ദ്രസർക്കാർ ഓഫീസുകൾക്കും അവധിയോ? വിശദമായി അറിയാം -
സൗദി അറേബ്യ ആ നീക്കം നടത്തും? എന്നാൽ സ്വർണം പിടിവിട്ട് പറക്കും..ചൈന വഴിയും എട്ടിൻ്റെ പണി -
യുഎഇയില്‍ കാലാവസ്ഥ മാറിമറിയുന്നു.. നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് ഇനി മഴക്കാലം -
ഗള്‍ഫ് മൊത്തം ഇടഞ്ഞു, ചൈനയ്ക്കും അതൃപ്തി.. ആഗോള നേതാവാകാന്‍ പോയ പാകിസ്ഥാന് പണികിട്ടി! -
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്.. മൂന്നാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍, വെള്ളിയ്ക്കും ജീവന്‍വെച്ചു!! -
'അത് താങ്കൾ വിചാരിച്ചാൽ നടക്കില്ല, തരത്തിൽ പോയി കളിക്ക് നികേഷേ'; മറുപടിയുമായി ദീപ്തി മേരി വർഗീസ് -
സ്വ‘തന്ത്ര’ നേട്ടങ്ങളിൽ കണ്ണുംനട്ട്- ഇടത് വിമതരിൽ യുഡിഎഫിന് പ്രതീക്ഷ, 12ൽ എത്രയെന്ന് നോക്കി എൽഡിഎഫ് -
വിഷു കഴിഞ്ഞാല്‍ ഇവര്‍ക്ക് ശുക്രദശയും രാജയോഗവും ഒരുമിച്ച്..! ഇതാണോ നിങ്ങളുടെ രാശി? -
ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു; കാരണം ഇറാൻ യുദ്ധത്തിലെ വെടിനിർത്തൽ, ഇനിയെന്ത്? -
ആശ്വാസവാര്‍ത്ത..! യുദ്ധത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍, തീരുമാനം പാകിസ്ഥാന്റെ മധ്യസ്ഥതയില്‍












Click it and Unblock the Notifications