ഇന്ത്യയുടെ ചീഫ് മിനിസ്റ്റർ ആര്! ജാസ്‌ക്കി ഫിറ്റിന്റെ പാട്ട്!!! എയ്ഞ്ചലിനെ ട്രോളി ബിഗ് ബോസ് മത്സരാര്‍ത്ഥികൾ

ബിഗ് ബോസ് മലയാളം സീസൺ ത്രീയിൽ ഇതുവരെ അഞ്ച് പേരാണ് വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയിട്ടുള്ളത്. അതിൽ നാല് പേരും അടിയുണ്ടാക്കാൻ മിടുക്കരാണെന്ന് തെളിച്ചുകഴിഞ്ഞു. എന്നാൽ അഞ്ചാമത്തെ ആളാണ് ഇപ്പോഴത്തെ ബിഗ് ബോസ് ഹൌസിലെ താരം.

അത് അടിയുണ്ടാക്കാതിരിക്കുന്നതുകൊണ്ടല്ല. കുറച്ചധികം വിവരക്കേടും മണ്ടത്തരവും ഉള്ളതുകൊണ്ടാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. ശരിക്കും എയ്ഞ്ചൽ അങ്ങനെയാണോ, അതോ ഗെയിമിന്റെ ഭാഗമായി അഭിനയിക്കുകയാണോ എന്ന സംശയവും പ്രേക്ഷകർക്കുണ്ട്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാതാപിതാക്കള്‍ക്കൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നു

ആലപ്പുഴക്കാരി എയ്ഞ്ചല്‍

ആലപ്പുഴക്കാരി എയ്ഞ്ചല്‍

മോഡലായ എയ്ഞ്ചല്‍, താനൊരു വായാടിയാണെന്നും തനിക്ക് മണിക്കുട്ടനെ വലിയ ഇഷ്ടമാണെന്നും പറഞ്ഞുകൊണ്ടായിരുന്നു ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്. സ്വര്‍ണക്കള്ളക്കടത്തുകാരില്‍ നിന്ന് രക്ഷപ്പെട്ട കഥ പറഞ്ഞുകേട്ടപ്പോള്‍ ആളൊരു മിടുക്കിയാണെന്ന് പ്രേക്ഷകരും വിലയിരുത്തി.

അഡോണിയോട് പ്രേമം

അഡോണിയോട് പ്രേമം

ഇതിനിടെ അഡോണിക്ക് പൂവ് നല്‍കുകയും ഒരു ദിവസം പ്രേമിച്ചു നോക്കാമെന്ന് എയ്ഞ്ചല്‍ പറയുകയും ചെയ്യുകയുണ്ടായി. എയ്ഞ്ചല്‍ മണിക്കുട്ടനെ മറന്നോ എന്നും പ്രേക്ഷകര്‍ അന്വേഷിച്ചിരുന്നു. ആ വിഷയം പിന്നീട് ബിഗ് ബോസ് ഹൌസിൽ വലിയ ചർച്ചയായില്ല. അതിനിടയ്ക്ക് മണിക്കുട്ടന്റെ മറ്റൊരു വിഷയം ചർച്ചയാവുകയും ചെയ്തു.

'ജാസ്‌ക്കി ഫിറ്റ്'

'ജാസ്‌ക്കി ഫിറ്റ്'

ജാസി ഗിഫ്റ്റിന്റെ പാട്ടുകളെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ജാസി ഗിഫ്റ്റിന്റെ പേര് കിട്ടാതെ എയ്ഞ്ചല്‍ റംസാന്റെയും അഡോണിയുടെയും അടുത്തെത്തി. 'ജാസ്‌ക്കി ഫിറ്റ്' എന്നാണ് പേരെന്ന് അവര്‍ പറഞ്ഞത് എയ്ഞ്ചല്‍ അപ്പാടെ വിഴുങ്ങി. അപ്പോള്‍ ഭാഗ്യലക്ഷ്മി ഇടപെട്ട് ശരിയായ പേര് പറഞ്ഞുകൊടുത്തു. എന്നാല്‍ അത് പറയാന്‍ കിട്ടാതെ വലയുന്ന എയ്ഞ്ചല്‍ കോമഡിക്കാഴ്ചയായി. ഇവള്‍ ശരിക്കും പൊട്ടിയാണോയെന്നും പൊട്ടിയായി അഭിനയിക്കുകയാണോയെന്നും റംസാന്‍ ചോദിക്കുകയുണ്ടായി.

അമേരിക്കന്‍ പ്രസിഡണ്ട്

അമേരിക്കന്‍ പ്രസിഡണ്ട്

ഒബാമയ്ക്ക് ശേഷം വന്ന അമേരിക്കന്‍ പ്രസിഡണ്ട് ആരാണെന്നായിരുന്നു അടുത്ത ചോദ്യം. യഥാര്‍ത്ഥത്തില്‍ ട്രമ്പിന് ശേഷം ആര് എന്നാണ് അവള്‍ ഉദ്ദേശിച്ചിട്ടുണ്ടാകുക. അഡോണിയുടെ ഈ ചോദ്യത്തിനുള്ള ഉത്തരം തേടി ഡിംപലിന്റെ അടുത്താണ് എയ്ഞ്ചല്‍ എത്തിയത്. പക്ഷേ, അതിനു മറുപടി പറഞ്ഞത് ഭാഗ്യലക്ഷ്മിയാണ്. ബൈഡന്റെയും കമലാഹാരിസിന്റെയും പേര് എയ്ഞ്ചല്‍ മനസ്സിലാക്കി.

ഇന്ത്യയുടെ ചീഫ് മിനിസ്റ്റര്‍

ഇന്ത്യയുടെ ചീഫ് മിനിസ്റ്റര്‍

ഇന്ത്യയുടെ ചീഫ് മിനിസ്റ്റര്‍ ആരാണെന്ന് അവര്‍ ചോദിച്ചെന്നും താനാകെ കണ്‍ഫ്യൂസ്ഡ് ആയിപ്പോയെന്നും എ്യ്ഞ്ചല്‍ ഡിംപലിനോട് വ്യക്തമാക്കി. ഇതുകേട്ട് ചിരിച്ചുപോയ പ്രേക്ഷകര്‍ എയ്ഞ്ചല്‍ ശരിക്കും പൊട്ടിയാണോയെന്ന റംസാന്റെ ചോദ്യം തന്നെ ആവര്‍ത്തികുകയാണ്.

ഗെയിം പ്ലാന്‍

ഗെയിം പ്ലാന്‍

എന്നാല്‍ ഈ നിഷ്‌കളങ്കാഭിനയം എയ്ഞ്ചലിന്റെ കളിയുടെ സ്ട്രാറ്റജിയാണെന്ന് വിശ്വസിക്കുന്നവരും കുറവല്ല. ചിരിച്ചും ചിരിപ്പിച്ചും വാ പൂട്ടാതെ സംസാരിച്ചും എയ്ഞ്ചല്‍ ബിഗ് ബോസ് ഹൗസില്‍ സജീവമായിക്കഴിഞ്ഞു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വന്നെത്തിയതിനാല്‍ ഈ ആഴ്ച എലിമിനേഷനില്‍ നിന്ന് എയ്ഞ്ചല്‍ സുരക്ഷിതയാണ്.

 അഞ്ച് പേർ

അഞ്ച് പേർ

അഞ്ച് പേരാണ് വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് ഹൌസിൽ ഇതുവരെ എത്തിയിട്ടുള്ളത്. ഫിറോസ് ഖാൻ- സജ്ന ദന്പതിമാരും മിഷേലും ആയിരുന്നു ആദ്യമെത്തിയത്. ബിഗ് ബോസ് ഹൌസിൽ പൊട്ടലും ചീറ്റലും തുടങ്ങിയത് ഇതോടെ ആയിരുന്നു. അതിന് ശേഷമാണ് രമ്യ പണിക്കരും എയ്ഞ്ചലും എത്തിയത്. അടുത്ത എലിമിനേഷന് മുന്പായി മറ്റാരെങ്കിലും വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തുമോ എന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകർ.

രാഗിണി എംഎംഎസ് റിട്ടേൺസിലെ രാഗിണി! കരീഷ്മ ശർമയുടെ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    ഫിറോസ് പറഞ്ഞത് പച്ചക്കള്ളം..സായ് എന്താന്ന് ഈ അമ്മ പറയും | Filmibeat Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+