'ബിഗ് ബോസ് വീട്ടിലെ പ്രണയത്തെ കുറിച്ച് എന്തു തോന്നു' ഗ്രാൻഡ് ഫിനാലെയില്‍ മോഹൻലാലിന് ഏയ്ഞ്ചലിന്റെ മറുപടി,
ബിഗ് ബോസ് മലയാളം സീസൺ 3യിൽ ബിഗ് ബോസില്‍ വൈല്‍ഡ് എൻട്രിയയായി എത്തിയ മത്സരാര്‍ഥിയാണ് എയ്ഞ്ചൽ. ബിഗ് ബോസ് ഹൌസിനുള്ളിൽ എത്തിയത് മുതൽ മത്സരാർത്ഥി അഡോണിയുമായുള്ള സൌഹൃദം തെറ്റിദ്ധരിക്കപ്പെടുകയും ഇത് മത്സരാർത്ഥികൾക്കിടയിൽ ചർച്ചയാവുകയും ചെയ്തിരുന്നു. ബിഗ് ബോസ് ഹൌസിൽ നിന്ന് പുറത്തുവന്നതിന് പിന്നാലെ ഈ ആരോപണങ്ങൾക്കെല്ലാമുള്ള മറുപടി നൽകി ഏയ്ഞ്ചൽ രംഗത്തെത്തുകയും ചെയ്തിരുന്നു.

അഡോണിയുമായുള്ള ബിഗ് ബോസില്‍ എയ്ഞ്ചലിന്റെ ബന്ധം പ്രണയമാണെന്ന തരത്തില്‍ ഗോസിപ്പുകളും വന്നിരുന്നു. ഷോയിൽ നിന്ന് പുറത്തെത്തിയതിന് പിന്നാലെ ഇതിലെ സത്യാവസ്ഥ പല അഭിമുഖങ്ങളിലും എയ്ഞ്ചൽ തുറന്ന് പറയുകയും ചെയ്തിരുന്നു. എയ്ഞ്ചൽ ലവ്- സ്ട്രാറ്റജി ഇറക്കുകയാണെന്ന തരത്തിലുള്ള ആരോപണങ്ങളും ഇടക്കാലത്ത് ഉയർന്നുവന്നിരുന്നു. ഇന്ന് ഗ്രാൻഡ് ഫിനാലെയില്‍ വെച്ച് പ്രണയത്തെ കുറിച്ചുള്ള മോഹൻലാലിന്റെ ചോദ്യത്തിന് ഏയ്ഞ്ചൽ മറുപടി നൽകുകയും ചെയ്തിരുന്നു.

ബിഗ് ബോസ് വീട്ടിലെ പ്രണയത്തെ കുറിച്ച് എന്താണ് തോന്നുന്നത് എന്നായിരുന്നു അവതാരകനായ മോഹൻലാലിന്റെ ചോദ്യം. പ്രണയം ഒരു സ്‍പെഷ്യലാണ് എന്ന മറുപടിയാണ് ചോദ്യത്തിന് എയ്ഞ്ചൽ നൽകിയ ആദ്യ മറുപടി. ഞാൻ എന്തു പറയും എന്ന് എനിക്ക് അറിയില്ല. പ്രണയം എന്ന് പറഞ്ഞാല്‍ ഞാൻ ഇവിടെ നിന്ന് ഇറങ്ങിയ നിമിഷം മുതല്‍ വീട്ടുകാര്‍ എന്നെ ചേര്‍ത്തുപിടിക്കാൻ കാത്തുനില്‍ക്കുകയായിരുന്നുവെന്നും എന്റെ ഡിയേഴ്സ്, എന്റെ കുടുംബം അവരോടുള്ള സ്‍പെഷ്യല്‍, അവരോടുള്ള എന്റെ സ്‍നേഹമാണ് എനിക്ക് പ്രണയമെന്നും ഏയ്ഞ്ചല്‍ പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ബിഗ് ബോസ് നിര്‍ത്തിവെച്ചെങ്കിലും വോട്ടിംഗിലൂടെ അന്തിമവിജയിയെ നിശ്ചയിക്കാൻ തീരുമാനിക്കുകയായിരുന്നു. അതാണ് ഇപോള്‍ ഗ്രാൻഡ് ഫിനാലെയില്‍ എത്തിനില്‍ക്കുന്നത്. ഇതുവരെയായി നോബിയും റിതുവും കിടിലൻ ഫിറോസും ബിഗ് ബോസില്‍ നിന്ന് പുറത്തായി. പ്രമുഖ ചലച്ചിത്രതാരങ്ങളായ സുരാജ് വെഞ്ഞാറമൂട് ,അനുസിതാര , ദുർഗകൃഷ്‍ണൻ, സാനിയ അയ്യപ്പൻ, ടിനിടോം, പ്രജോദ് കലാഭവൻ, ധർമജൻ, ആര്യ , വീണനായർ എന്നിവരുടെ വിവിധ കലാപരിപാടികളും ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയിലുണ്ടായി.

ബിഗ് ബോസ് ഹൌസിലെത്തി രണ്ടാഴ്ചക്കകം പുറത്തായ മത്സരാർത്ഥിയാണ് മോഡലും അവതാരകയുമായ ഏയ്ഞ്ചൽ. പേഴ്സണാലിറ്റി ഡലവപ്പ്മെന്ര് അധ്യാപിക കൂടിയാണ് താരം. എന്നാൽ വീട്ടിലെത്തി കുറച്ച് ദിവസങ്ങൾക്കടം തന്നെ മത്സരാർത്ഥികളിൽ പലരുടേയും പ്രിയപ്പെട്ടവളായി മാറാൻ ഏയ്ഞ്ചലിന് കഴിഞ്ഞിരുന്നു. അടുത്തിടെ ഏയ്ഞ്ചലിന്റ ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

ഗ്രാൻഡ് ഫിനാലെയില്‍ അവസാന റൗണ്ടിൽ മത്സരിച്ചത് ഡിംപൽ ഭാൽ, സായ് വിഷ്‍ണു, മണിക്കുട്ടൻ, റിതുമന്ത്ര , നോബി മാർക്കോസ്, കിടിലം ഫിറോസ്, അനൂപ് കൃഷ്‍ണൻ, റംസാൻ എന്നീ എട്ട് മത്സരാര്‍ഥികളാണ്. പ്രേക്ഷകർ ഒരാഴ്ച നൽകിയ വോട്ടുകളുടെ അടിസ്ഥാനത്തിലാണ് അന്തിമ വിജയിയെ നിർണയിക്കുന്നത്. എന്നാൽ ഇതിൽ നിന്ന് നോബി മാർക്കോസാണ് പുറത്തുപോയിട്ടുള്ളത്. നോബി എട്ടാം സ്ഥാനത്തേക്ക് പിൻതള്ളപ്പെടുകയായിരുന്നു. പ്രേക്ഷകരിൽ നിന്നുള്ള വോട്ട് കുറഞ്ഞതാണ് ഇതിനുള്ള കാരണം. റിതുമന്ത്രയാണ് ഏഴാം സ്ഥാനത്തെത്തിയത്.
Recommended Video

ബിഗ് ഹൌസിൽ ഒരുമിച്ചുണ്ടായിരുന്നവരെ വീണ്ടും കാണാനുള്ള ത്രില്ലിലാണ് ബിഗ് ബോസ് താരങ്ങൾ ഗ്രാൻഡ് ഫിനാലെക്കെത്തിയത്. വ്യക്തിപരമായ കാരണത്താല്‍ ഭാഗ്യലക്ഷ്‍മി മാത്രമാണ് ഗ്രാൻഡ് ഫിനാലെയിൽ നിന്ന് വിട്ടുനില്‍ക്കുന്നത്. താരങ്ങൾ ഒരുമിച്ച് എത്തുന്ന നിമിഷത്തെ ഏറെ ആകാംക്ഷയോടെയാണ് വരവേറ്റത്. ഇതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് പല പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ അടുത്ത താരങ്ങളിൽ പലരും പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതോടെ ആരാവും ടൈറ്റിൽ വിന്നർ എന്നറിയാനുള്ള പ്രേക്ഷകരുടെ ആകാംക്ഷ വർധിക്കുകയും ചെയ്തിരുന്നു. ആദ്യ സീസണില്‍ പ്രേക്ഷകര്‍ വോട്ട് 17.4 കോടി ആയിരുന്നു നൽകിയിരുന്നതെങ്കിൽ രണ്ടാം സീസണില്‍ അത് 61.4 കോടിയായി ഉയര്‍ന്നിരുന്നു. മൂന്നാമത്തെ സീസണിൽ 14 കോടി വോട്ടുകളാണ് എല്ലാ മത്സരാര്‍ഥികള്‍ക്കുമായി ലഭിച്ചത്.


Click it and Unblock the Notifications