ബിഗ് ബോസ് ഹൗസിനെ ഇളക്കിമറിച്ച് വാക്കേറ്റം; കാരണം ഒന്ന് മാത്രം; മോഹന്‍ലാല്‍ തിളങ്ങിയ ആ എപ്പിസോഡ് ഇങ്ങനെ

ബിഗ് ബോസ് പ്രേക്ഷകരെ ഏറെ ഞെട്ടിപ്പിച്ച ഒരു എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസത്തേത്ത്. പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ എത്തിയ മോഹന്‍ലാലിന് മുമ്പിലായി മത്സരാര്‍ത്ഥികള്‍ തമ്മില്‍ വഴക്കുകൂടുകയായിരുന്നു. ഏറെ രൂക്ഷമായ വാക്കുതര്‍ക്കങ്ങള്‍ക്കാണ് കഴിഞ്ഞ എപ്പിസോഡ് സാക്ഷിയായത്. എല്ലാ പ്രശ്‌നങ്ങളും പറഞ്ഞുതീര്‍ക്കുന്നതിനിടെയായിരുന്നു ഫിറോസ് ഖാനും കിടിലം ഫിറോസും തമ്മിലുള്ള തര്‍ക്കം. പിന്നാലെ ഫിറോസ് ഖാന്‍ മോശം പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് അനൂപ് കൃഷ്ണനും രംഗത്തെത്തുകയായിരുന്നു. കഴിഞ്ഞ എപ്പിസോഡിലെ പ്രധാന സംഭവ വികാസങ്ങള്‍ ഇങ്ങനെ...

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

ലാലേട്ടനോട് പറഞ്ഞത്

ലാലേട്ടനോട് പറഞ്ഞത്

ഡിംപല്‍ വളരെ നൈര്‍മല്യമുള്ള കുട്ടിയാണെന്ന് കഴിഞ്ഞ തവണ നീ തന്നയല്ലേ ലാലേട്ടനോട് പറഞ്ഞതെന്ന് കിടിലന്‍ ഫിറോസ്, ഫിറോസ് ഖാനോട് പറഞ്ഞു. അതേ നീ അവളെ കുറിച്ച് എന്തിനാണ് മാറ്റിപ്പഞ്ഞതെന്ന് കിടിലന്‍ ഫിറോസ് ചോദിച്ചു.

 ഫിറോസ് ഖാന്റെ മറുപടി

ഫിറോസ് ഖാന്റെ മറുപടി

എന്നാല്‍ ആദ്യം കണ്ട ഡിംപലല്ല ഇപ്പോള്‍ കാണുന്നതെന്നായിരുന്നു ഫിറോസ് ഖാന്‍ ഇതിന് നല്‍കിയ മറുപടി. നേരത്തെ കണ്ട ഫിറോസ് ഇങ്ങനല്ലെന്നും ഫിറോസ് ഖാന്‍ പറഞ്ഞപ്പോള്‍ എവിടെയാണ് കണ്ടതെന്ന് ഫിറോസ് തിരിച്ച് ചോദിച്ചു.

വാക്ക് തര്‍ക്കം

വാക്ക് തര്‍ക്കം

തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമായി. നീ എങ്ങനെയാണെന്ന് എനിക്ക് ഇപ്പോഴാണ് മനസിലായതെന്ന് കിടിലന്‍ ഫിറോസ് പറഞ്ഞു. എന്നാല്‍ കിടിലം ഫിറോസിനോട് മാസ്‌ക് അഴിച്ചുമാറ്റൂ എന്നാണ് ഫിറോസ് ഖാന്‍ പറഞ്ഞത്. കൂടാതെ ഡിലംപല്‍ കള്ളിയാണെന്ന് മനസിലായെന്നും ഫിറോസ് ഖാന്‍ പറഞ്ഞു.

എന്തുകൊണ്ട് കള്ളിയെന്ന് വിളിച്ചു

എന്തുകൊണ്ട് കള്ളിയെന്ന് വിളിച്ചു

ഇതിന് പിന്നാലെ അനൂപ് കൃഷ്ണനും രംഗത്തെത്തി. എന്തുകൊണ്ടാണ് ഡിംപലിനെ കള്ളിയെന്ന് വിളിച്ചതെന്ന് ചോദിച്ച് അനൂപ് കൃഷ്ണന്‍ രംഗത്തെത്തി. മാറി നില്‍ക്കാന്‍ ഫിറോസ് ഖാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചോദിക്കാനുള്ളത് ചോദിക്കുമെന്ന് അനൂപ് കൃഷ്ണന്‍ പറഞ്ഞു.

കള്ളിയെന്ന് വിളിക്കാന്‍ നീ ആരാ

കള്ളിയെന്ന് വിളിക്കാന്‍ നീ ആരാ

ഒരു പെണ്‍കുട്ടിയെ കള്ളിയെന്ന് വിളിക്കാന്‍ നീ ആരാണെന്ന് അനൂപ് കൃഷ്ണന്‍ ചോദിച്ചു. കള്ളിയെന്ന് വിളിക്കാന്‍ നീ സത്യസന്ധനൊന്നുമല്ലെന്ന് അനൂപ് കൃഷ്ണന്‍ പറഞ്ഞു. ഇതോടെ വാക്കു തര്‍ക്കം രൂക്ഷമായി.

ഫിറോസ് ഖാന്‍ ആയിട്ടില്ല

ഫിറോസ് ഖാന്‍ ആയിട്ടില്ല

കള്ളിയെന്ന വാക്ക് ഉപയോഗിക്കാന്‍ ഫിറോസ് ഖാന്‍ ആയിട്ടില്ലെന്നും അനൂപ് കൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ പള്ളിയില്‍ പോയിരിക്കാന്‍ ഫിറോസ് മറുപടി പറഞ്ഞു. പിന്നാലെ മോഹന്‍ലാല്‍ വന്ന് സംസാരിച്ചപ്പോഴാണ് പ്രശ്‌നങ്ങള്‍ അവസാനിച്ചത്.

മുന്നറിയിപ്പുമായി മോഹന്‍ലാല്‍

മുന്നറിയിപ്പുമായി മോഹന്‍ലാല്‍

പിന്നാലെ മോഹന്‍ലാല്‍ പറഞ്ഞത് ഇങ്ങനെ, അവസാനമായിട്ട് പറയുകയാണ്. തരികിട അഭ്യാസം തന്റെ അടുത്ത് കാണിക്കരുത്. താന്‍ ഇതൊക്കെ കഴിഞ്ഞിട്ട് വന്ന ആളാണ്. അതുകൊണ്ടാണ് ഇവിടെ വന്ന് നില്‍ക്കുന്നത്. നന്നായിട്ട് കളിക്കാന്‍ തനിക്ക് അറിയാമെന്നും മോഹന്‍ലാല്‍ രോഷം കൊണ്ടു. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ പരിപാടിയില്‍ നിന്ന് പറഞ്ഞയക്കുമെന്ന് മോഹന്‍ലാല്‍ മുന്നറിയിപ്പ് നല്‍കി.

ദാക്ഷിണ്യവും കാണിക്കാതെ

ദാക്ഷിണ്യവും കാണിക്കാതെ

ഒരു ദാക്ഷിണ്യവും കാണിക്കാതെ നിങ്ങള്‍ക്ക് നല്ല പണി തരും എന്നും മോഹന്‍ലാല്‍ മുന്നറിയിപ്പ് കൊടുത്തു. പ്രശ്നം കോംപ്രമൈസ് ആക്കിയതിന് ശേഷം വീണ്ടും തുടങ്ങുകയാണ്. താന്‍ ചുമ്മാ കാണാന്‍ വരുന്നതല്ലെന്നും താന്‍ നില്‍ക്കുമ്പോള്‍ ഈ അഭ്യാസം കാണിക്കരുതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഗെയിം ആണെന്ന് അറിഞ്ഞിട്ടല്ലേ

ഗെയിം ആണെന്ന് അറിഞ്ഞിട്ടല്ലേ

ആണുങ്ങള്‍ ആയാലും പെണ്ണുങ്ങളായാലും അഭ്യാസം കളിക്കരുത്. ഇത്തരമൊരു ഗെയിം ആണെന്ന് അറിഞ്ഞിട്ടല്ലേ വന്നത് എന്നും മോഹന്‍ലാല്‍ ചോദിച്ചു. ഇതോടെ എല്ലാവരും ഒന്ന് തണുത്തു. പിന്നാലെ മത്സരാര്‍ത്ഥികള്‍ മോഹന്‍ലാലിനോട് ക്ഷമ ചോദിച്ചു.

96ലും മാസ്റ്ററിലും തിളങ്ങിയ യുവനടി: ഗൗരി ജി കിഷന്റെ പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+