എടാ മോനേ ഫിറോസേ... ക്യാരക്ടറിൽ നിൽക്കുമ്പോൾ നിന്നോട് റിയാക്ട് ചെയ്യേണ്ട ഒരാവശ്യം എനിക്കില്ല; അനൂപിന്റെ മറുപടി
ബിഗ് ബോസ് സീസൺ 3 ഒരു മാസം പിന്നിടുമ്പോൾ ഉദ്വേഗജനകമായ സംഭവങ്ങൾക്കാണ് ബിഗ് ബോസ് ഹൌസ് സാക്ഷിയാവുന്നത്. ഫിറോസ് ഖാനും മറ്റ് മത്സരാർത്ഥികളും തമ്മിലുള്ള തർക്കങ്ങളെക്കുറിച്ച് നേരത്തെയും ലാലേട്ടൻ ചോദിച്ചിരുന്നു. കിടിലം ഫിറോസും ഫിറോസ് ഖാനും തമ്മിലുള്ള തർക്കങ്ങളെക്കുറിച്ചും നേരത്തെ പരാമർശിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെ ഇരുവരെയും ബിഗ് ബോസ് കൺഫെഷൻ റൂമിലേക്ക് വിളിപ്പിക്കുന്നുണ്ട്.
തിരക്കിട്ട പ്രചാരണത്തിൽ ബിജെപി സ്ഥാനാർത്ഥി നടൻ കൃഷ്ണകുമാർ- ചിത്രങ്ങൾ കാണാം

റിയാക്ട് ചെയ്യേണ്ട ആവശ്യമില്ല
എടാ മോനേ ഫിറോസേ.. ഞാൻ അവിടെ ആ ക്യാരക്ടറിൽ നിൽക്കുമ്പോൾ നിന്നോട് റിയാക്ട് ചെയ്യേണ്ട ഒരാവശ്യം എനിക്കില്ല. ഫിറോസ് ഒന്നും രണ്ടും മൂന്നും തവണ പലതവണ മോശം വാക്കുകൾ പ്രയോഗിച്ചിട്ടുണ്ടെന്നും നീയാണ് പെണ്ണിനെ റെസ്പെക്ട് ചെയ്യാത്തതെന്ന് നീയിവിടെ വന്നത് മുതൽ ഓരോരുത്തരേയും മുഖം മൂടി മുഖം മൂടി എന്ന് പറഞ്ഞോണ്ടിരിക്കുകയാണ്. നിന്റെ മുഖംമൂടിയാണ് ഇവിടെ അഴിഞ്ഞോണ്ടിരിക്കുന്നതെന്ന് ഈ ഒരൊറ്റ സ്റ്റേറ്റ്മെന്റിൽ വ്യക്തമാണെന്നും അനൂപ് പറയുന്നു. താൻ ഇവിടത്തെ നിയമങ്ങൾ കൃത്യമായിട്ട് പാലിക്കുന്നുണ്ടെന്നും അനൂപ് ചൂണ്ടിക്കാണിക്കുന്നു.

അതുകൊണ്ടല്ലേ അങ്ങനെ ചെയ്യുന്നത്?
ഇവിടെ നാലുപാടും ക്യാമറയുണ്ടെന്നും അടി വീഴില്ലെന്നും ഉറപ്പുള്ളതുകൊണ്ടാണ് ഇങ്ങനെ നിൽക്കുന്നതെന്ന് തനിക്കറിയാമെന്നും ചൂണ്ടിക്കാണിച്ച അനൂപ് ഫിറോസ് ഖാനെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്. 'നീ പുറത്തേക്ക് വാടാ ഫിറോസ് ഖാനേ' എന്നാണ് അനൂപ് കടുത്ത ദേഷ്യത്തിൽ വെല്ലുവിളിക്കുന്നത്. പുറത്തുവന്നാൽ നീ ഇഴയുമെന്ന് ഫിറോസ് പറഞ്ഞതോടെ ക്ഷോഭത്തോടെ കടുത്ത വാക്കുകളിലാണ് അനൂപിന്റെ മറുപടി.

പൊട്ടിത്തെറിച്ച് ഫിറോസും അനൂപും
ഭക്ഷണത്തിൽ അനൂപിന്റെ ശരീരത്തിൽ നിന്ന് വിയർപ്പ് വീണുവെന്ന ഫിറോസ് ഖാന്റെ പ്രസ്താവനയാണ് തർക്കത്തിനാധാരം. ഈ സംഭവത്തോടെ ഫിറോസ് ഖാൻ എന്താണെന്ന് ആളുകൾക്ക് കൃത്യമായി മനസ്സിലാകുന്നുണ്ടെന്നും അനൂപ് പറയുന്നുണ്ട്. ഇതോടെ അനൂപിന് രണ്ട് അഭിപ്രായമാണെന്ന വിഷയം ഫിറോസ് എടുത്തിടുകയായിരുന്നു. ഒരു പെണ്ണിനെ തെറി വിളിച്ചപ്പോൾ പ്രതികരിച്ച അനൂപ് മറ്റൊരു പെണ്ണിനെ തെറിവിളിച്ചപ്പോൾ പ്രതികരിച്ചില്ലെന്നും ഫിറോസ് ഖാൻ ചൂണ്ടിക്കാണിക്കുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടിയുടെ പ്ലേറ്റിലേക്ക് തുപ്പൽ തെറിച്ചെന്ന് അനൂപ് ചൂണ്ടിക്കാണിക്കുന്നു.

സൈലന്റ് കില്ലർ
കപ്പമരം പോലെ വളർന്നിട്ട് കാര്യമില്ലെന്നും ഇവിടത്തെ സൈലന്റ് കില്ലറാണ് നീയെന്നും ഫിറോസ് ഖാൻ അനുപിനോട് പറയുന്നു. ഫിറോസ് ഖാൻ വാക്കുകളുപയോഗിച്ച് അനൂപിനെ പ്രകോപിപ്പിക്കാൻ തുടങ്ങിയതോടെ മറ്റ് മത്സരാർത്ഥിയായ റംസാൻ വന്ന് അനൂപിനെ തടയുകയും ചെയ്തിരുന്നു. ഫിറോസ് ഖാന്റെ ചില വാക്കുകളും പ്രയോഗങ്ങളും വളരെ മോശമാമെന്നും ഡിംപലും മണിക്കുട്ടനും തമ്മിൽ സംസാരിക്കുന്നുണ്ട്. സന്ധ്യയോട് നടത്തിയ പരാമർശങ്ങളും തെറ്റാണെന്നും പറയുന്നു.

നിയമം ലംഘിച്ചാൽ
നിയമലംഘനം നടത്തുമെന്ന് ഫിറോസ് ഖാൻ പറഞ്ഞതോടെ അതിനാരാണ് അധികാരം തന്നതെന്ന് എനിക്കറിയണമെന്ന് പറഞ്ഞുകൊണ്ടാണ് ഡൈനിംഗ് ടേബിളിൽ ഇരുന്ന സായി വിഷ്ണു എഴുന്നേറ്റ് വരുന്നത്. ഇതോടെ പ്രശ്നത്തിൽ ഇടപെട്ട് സംസാരിച്ച സജ്ന ഫിറോസ് നിയമലംഘനം ഉണ്ടാവുമ്പോൾ നോക്കിയാൽ മതിയെന്ന് സായിയ്ക്ക് മറുപടി നൽകുന്നു. വേറെ ആരെങ്കിലും സംസാരിക്കുമ്പോൾ ഇടയ്ക്ക് കയറി സംസാരിക്കാൻ നാണമില്ലേയെന്നും സജ്ന സായിയോട് ചോദിക്കുന്നുണ്ട്. എന്ന് നിയമം ലംഘിക്കുന്നുവോ അന്നെന്നെ ബോസ് പുറത്താക്കുമെന്ന് തനിക്കറിയാമെന്നും ഫിറോസ് പറയുന്നുണ്ട്.

ബിഗ് ബോസിന്റെ മുന്നറിയിപ്പ്
ബിഗ് ബോസ് കുടുംബപ്രേക്ഷകര്‍ കാണുന്ന ഒരു റിയാലിറ്റി ഷോ ആണെന്നായിരുന്നു ബിഗ് ബോസ് നൽകിയ മുന്നറിയിപ്പ്. "ഈ ബിഗ് ബോസ് വീട്ടില്‍ കാര്യമാത്രപ്രസക്തമായ കാര്യങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളുമൊക്കെ ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഇത്തരം നിസ്സാരകാര്യങ്ങളുടെ പേരില്‍ ഉണ്ടാവുന്ന വഴക്കുകള്‍ അധികം നീട്ടിക്കൊണ്ടുപോവാതെ പറഞ്ഞുതീര്‍ക്കാന്‍ ശ്രമിക്കണമെന്നും പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കാതിരിക്കണമെന്നും ബിഗ് ബോസ് താക്കീത് നൽകിയിരുന്നു. മത്സരാർത്ഥികൾ തമ്മിൽ ഒരിക്കല്‍ പറഞ്ഞുതീര്‍ത്ത വിഷയങ്ങള്‍ വീണ്ടും ചര്‍ച്ചാവിഷയം ആക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ബിഗ് ബോസ് നിർദേശം നൽകിയിരുന്നു.
ശ്വേത ബസുവിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications
