Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാധകര്‍ കാത്തിരുന്ന മറുപടി; മണിക്കുട്ടനെയും സായിയെയും കുറിച്ച് അനൂപ് പറഞ്ഞത്, കയ്യടിച്ച് സോഷ്യല്‍ മീഡിയ

പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോയായ ബിഗ് ബോസിന്റെ ഏറ്റവും അവസാനത്തെ സീസണിലെ വിജയി ആരാകുമെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. തങ്ങള്‍ വോട്ട് ചെയ്ത മത്സരാര്‍ത്ഥി കിരീടം ചൂടുമെന്നാണ് ഓരോ ആരാധകരും വിശ്വസിക്കുന്നത്.

വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഓരോ മത്സരാര്‍ത്ഥിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കഴിഞ്ഞ ദിവസം ആരാധകരുടെ ചോദ്യങ്ങള്‍ മറുപടിയുമായി അനൂപും രംഗത്തെത്തി. മണിക്കുട്ടനെ കുറിച്ചും സായിയെ കുറിച്ചുമുള്ള ചോദ്യത്തിന് ഞെട്ടിക്കുന്ന മറുപടിയാണ് അനൂപ് നല്‍കിയത്. വിശദമായി വായിക്കാം.

ചെറീസ് പാക്ക് ചെയ്യുന്ന കശ്മീരി കര്‍ഷകര്‍; കണ്ണിന് കുളിര്‍മ നല്‍കുന്ന ചിത്രങ്ങള്‍ കാണാം

മണിക്കുട്ടനെ കുറിച്ച്

മണിക്കുട്ടനെ കുറിച്ച്

ബിഗ് ബോസില്‍ സഹ മത്സരാര്‍ത്ഥിയെ കുറിച്ചുള്ള ചോദ്യമാണ് ആദ്യമുണ്ടായിരുന്നത്. മണിക്കുട്ടനുമായുള്ള സൗഹൃദത്തെ കുറിച്ച് എ്‌തെങ്കിലും പറയാനുണ്ടോ എന്നായിരുന്നു ചോദ്യം. ഇതിന് അനൂപ് നല്‍കിയ മറുപടി തങ്ങള്‍ സഹോദരന്മാരാണെന്നാണ്. പിന്നാലെ സായ് വിഷ്ണുവിനെ കുറിച്ചുള്ള ചോദ്യവുമെത്തി.

സായ് വിഷ്ണു

സായ് വിഷ്ണു

സായ് വിഷ്ണുവിനെ കുറിച്ച് എന്താണ് അഭിപ്രായം എന്നായിരുന്നു ചോദ്യം. ഇതിന് ്‌നൂപ് സായിയുമായുള്ള വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടായിരുന്നു പങ്കുവച്ചത്. ഡാ താടി എന്ന വിളിയും ഇതിന് ഡാ മുത്തേ എന്ന സായിയുടെ മറുപടിയുമാണ് സ്‌ക്രീന്‍ ഷോട്ടിലുണ്ടായിരുന്നത്. ലോക്ക് ഡൗണ്‍ പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തെ കുറിച്ചും ചോദ്യമുണ്ടായിരുന്നു.

അമ്പലത്തില്‍ പോകണം

അമ്പലത്തില്‍ പോകണം

അതിന് മറുപടിയായി അനൂപ് പറഞ്ഞത് തനിക്ക് അമ്പലത്തില്‍ പോകണമെന്നായിരുന്നു. കിടിലം ഫിറോസിനെ കുറിച്ചും ചോദ്യമുണ്ടായിരുന്നു. ഫിരോസിനെ കുറിച്ച് ഇക്ക എന്നായിരുന്നു അനൂപ് പറഞ്ഞത്. ബിഗ് ബോസില്‍ വച്ച് ഇഷയ്ക്ക് നല്‍കിയ പിറന്നാള്‍ സര്‍പ്രൈസ് ചേച്ചിക്ക് ഇഷ്ടമായോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഇതിന് ഇഷ്ടമായി ഇഷ്ടമായി എന്ന മറുപടിയായിരുന്നു താരം പറഞ്ഞത്.

ഇഷ്ടടപ്പെട്ട താരങ്ങള്‍

ഇഷ്ടടപ്പെട്ട താരങ്ങള്‍

ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥികളെ കുറിച്ചുള്ള ചോദ്യവും ഉണ്ടായിരുന്നു. നടന്‍ മോഹന്‍ലാല്‍ ആണെന്നും നടി മഞ്ജു വാര്യരാണെന്നും അനൂപ് പറയുന്നു. സീരിയല്‍ താരങ്ങളായ ശ്രീറാം രാമചന്ദ്രന്‍, സൂരജ് സണ്‍ എന്നിവരെ കുറിച്ചും അനൂപ് റയുന്നുണ്ട്. ധന്യയെക്കുറിച്ച് ചോദിച്ചപ്പോള്‍ സുന്ദരിയും സുശീലയും സര്‍വോപരി സുഭാഷിണിയും എന്നായിരുന്നു അനൂപ് നല്‍കിയ മറുപടി.

ബിഗ് ബോസ് വിജയിക്കുകയാണെങ്കില്‍

ബിഗ് ബോസ് വിജയിക്കുകയാണെങ്കില്‍

ബിഗ് ബോസ് ഈ സീസണില്‍ വിജയിക്കുകയാണെങ്കില്‍ പ്രേക്ഷകരോട് എന്ത് പറയുമെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഇതിന് അനൂപ് പറഞ്ഞത് ജീവിതം കൊണ്ട് മറുപടി പറയുമെന്നാണ്. വാക്കകളേക്കാള്‍ പ്രവൃത്തികൊണ്ട് തെളിയിക്കുമെന്നും അനൂപ് വ്യക്തമാക്കി. ഇതൊന്നും കൂടാതെ ഇനിയും നിരഴദി ചോദ്യങ്ങള്‍ ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്

മയിലിനെ ഉണ്ടാക്കുന്ന വീഡിയോ

മയിലിനെ ഉണ്ടാക്കുന്ന വീഡിയോ

മയിലിനെ ഉണ്ടാക്കുന്ന വീഡിയോ പങ്കുവയ്ക്കുമോ എന്നായിരുന്നു ഒരു ആരാധകരന്റെ ചോദ്യം. എന്നാല്‍ മയിലിന് പകരം പ്രാവിനെ ഉണ്ടാക്കുന്ന വീഡിയോ കാണിച്ചുകൊടുക്കുകയും ചെയ്തു. കൂടാതെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനോടൊപ്പം എടുത്ത ചിത്രവും താരം പങ്കുവച്ചു.

മന്നാര ചോപ്രയുടെ കിടലന്‍ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+