ഈ സീസണിൽ ഹേറ്റേഴ്സ് ഇല്ലാത്ത മത്സരാർത്ഥി മണിക്കുട്ടനല്ല, മറ്റൊരാൾ; കാരണങ്ങൾ അക്കമിട്ട് നിരത്തി പ്രേക്ഷകർ
ബിഗ് ബോസ് സീസണ്‍ 3യുടെ വിജയി ആരാകുമെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിക്ക് വേണ്ടി വോട്ട് തേടുന്നതിനുള്ള നിരക്കിലാണ് ആരാധകരും. ഷോ അവസാനിപ്പിച്ച് നാട്ടിയെത്തിയതോടെ താരങ്ങളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ഒരു മത്സരാര്‍ത്ഥിയെ കുറിച്ച് പ്രേക്ഷകന്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഈ സീസണില്‍ ഹെയ്‌റ്റേഴ്‌സ് ഇല്ലാത്ത മത്സരാര്‍ത്ഥി ആരാണെന്ന് ചൂണ്ടിക്കാണിച്ചുള്ള കുറിപ്പാണ് പ്രേക്ഷകന്‍ പങ്കുവച്ചത്. അനൂപ് കൃഷ്ണനെ കുറിച്ചാണ് ആ കുറിപ്പ്. പോസ്റ്റ് ഇങ്ങനെ.

ഹേറ്റേഴ്സ്
The Genuine Player In Bigg boss ഈ ബിഗ്ബോസ് സീസണില്‍ ഹേറ്റേഴ്സ് തീരെ ഇല്ലാത്ത ഒരേ ഒരു കണ്ടെസ്റ്റന്റ്. അതിനു ഒരേ ഒരു കാരണം മാത്രമേ ഉള്ളു... ബാക്കി ഉള്ളവരെ പോലെ ഒരു പിആര്‍ വര്‍ക്കും അനൂപിന് ഇല്ല.. അവിടെ ഉള്ള കണ്ടെസ്റ്റന്റ്‌സ് കാണിക്കുന്ന മോശം പ്രവര്‍ത്തികളെ വെളുപ്പിക്കുന്ന പരുവാടി ആണ് മറ്റുള്ള ഫാന്‍സ് ചെയ്തിരുന്നത്..

മാറ്റാരേക്കാളും യോഗ്യത
അനൂപ് അങ്ങനെ ഒരു അവസരവും ഇണ്ടാക്കിയിട്ടില്ല...അനൂപിന് ആകെ ഡീഗ്രേഡിങ് കിട്ടിയിട്ടുള്ളത് സജിന ഫിറോസ് ഫാന്‍സ് ന്റെ അടുത്ത് നിന്നും ആണ്.. അത് അനൂപ് അവര്‍ക്കെതിരെ സംസാരിച്ചപ്പോള്‍ ആണ്...ഇതുവരെ ഉള്ള പെര്‍ഫോമന്‍സ് വച്ചു നോക്കിയാല്‍ ബിഗ്ബോസ് വിന്നര്‍ ആവാന്‍ മാറ്റാരേക്കാളും യോഗ്യത ഉള്ള വ്യക്തി ആണ് അനൂപ്..

ഒറ്റക്ക് നിന്ന് കളിച്ച ഒരേ ഒരു വ്യക്തി
ഇത്രയും കാലം ഒറ്റക്ക് നിന്ന് കളിച്ച ഒരേ ഒരു വ്യക്തി..എലാവരെയും ഒരു പോലെ കാണാന്‍ ശ്രമിക്കുന്ന വ്യക്തി..ഒരു കണ്ടെസ്റ്റന്റിനെ കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ല... പറയുന്നവരെ തിരുത്താന്‍ ശ്രമിക്കുന്ന ഏക വ്യക്തി ആണ് അനൂപ്. ടാസ്‌കുകള്‍ വന്നാല്‍ അനൂപ് വേറെ ലെവല്‍ തന്നെ ആണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു.

ചവിട്ട് കിട്ടിയ വ്യക്തി
അത് കൊണ്ട് തന്നെ ലാസ്റ്റ് വീക്കിലെ ടിക്കറ്റ് ടു ഫിനാലെ ടാസ്‌കില്‍ മറ്റുള്ളവരുടെ ഗ്രൂപ്പ് കളിയില്‍ ഏറ്റവും കൂടുതല്‍ ചവിട്ട് കിട്ടിയ വ്യക്തി ഫൈനല്‍ അടുക്കുമ്പോള്‍ എല്ലാവരും ഒരു പോലെ ടാര്‍ഗറ്റ് ചെയുന്നത് അനൂപിനെ ആയിരിന്നു. അനൂപ് ആകെ ചെയ്ത തെറ്റുകള്‍ മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ ഇതൊക്കെ ആണ്.

തന്നെ ബാധിക്കാത്ത വിഷയങ്ങളില്‍
ഒരു ഗ്രൂപ്പിലും ഇല്ല, അനാവശ്യ വഴക്കുകള്‍ ഉണ്ടാക്കാറില്ല, തന്നെ ബാധിക്കാത്ത വിഷയങ്ങളില്‍ ഇടപെടാറില്ല, സ്‌ക്രീന്‍ സ്‌പേസ് കിട്ടാന്‍ വേണ്ടി കണ്ടന്റ് ഉണ്ടാക്കുന്നില്ല, പരദൂഷണം പറയാറില്ല, ഇതൊക്കെ ആണ് അനൂപിനെ കുറിച്ച് പറയുന്ന പോരായ്മകള്‍. സത്യത്തില്‍ ഇത് പോരായ്മ ആണോ അതോ അനൂപിന്റെ പേഴ്‌സണാലിറ്റി യില്‍ കാണുന്ന ക്വാളിറ്റി ആണോ എന്നു എല്ലാവരും ചിന്തിക്കേണ്ടി ഇരിക്കുന്നത്..

നല്ല ഒരു വ്യക്തിത്വം
ഇത്രെയും കാലത്തിലെ ബിഗ് ബോസ് വച്ചു കണ്ട ഒരേ ഒരു ജെനുവിന്‍ ജെന്റില്‍ കണ്ടസ്റ്റന്‍് ആണ് അനൂപ് . അനൂപിന് നല്ല ഒരു വ്യക്തിത്വം ഉണ്ട്
, നല്ല മത്സരാര്‍ഥി ആണ്, ടാസ്‌ക്കു്കള്‍ നന്നായിട്ട് ചെയുന്നുണ്ട്, ഏല്ലാ മത്സരത്തിലും ഗെയിം സ്പിരിറ്റോടു കൂടി കളിക്കുന്നു.. ഈഗോ ഇല്ല.. ഗെയിം ഇല്‍ ഉള്ള വഴക്ക് അവിടെ തന്നെ തീര്‍ത്തു വരുന്നു..

വിന്നര്‍ ആവാന്‍ യോഗ്യത
എന്തു കൊണ്ടും വിന്നര്‍ ആവാന്‍ യോഗ്യത ഉള്ള ആള് തന്നെ ആണ് അനൂപ്. The Most Underrated Player In Bigboss പുറത്തെ പിആര്‍ വര്‍ക്കിലും ഡീഗ്രേഡിങ്ങിലും ഫാന്‍ ഫൈറ്റ്കളിലും നമ്മുക്ക് നഷ്ടപ്പെട്ടു പോകുന്നത് അനൂപ് എന്ന നല്ല ഒരു മത്സരാര്‍ഥിയെ ആണ്. നല്ല മത്സരാര്‍ഥിയെയും വ്യക്തിയെയും നോക്കി മാത്രം വോട്ട് ചെയുക..ഈ ഒരാഴ്ച നിങ്ങളുടെ വോട്ട് അനൂപിന് തന്നെ കൊടുക്കുക.
ബോൾഡ് ആൻറ് ബ്യൂട്ടിഫുൾ തമന്ന... നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ


Click it and Unblock the Notifications
