ഈ ആഴ്ച അത് സംഭവിക്കും, അനൂപ് പുറത്തേക്ക് പോകും, ഡബിള്‍ എവിക്ഷനാണെങ്കിന്‍ നോബിയും; വൈറല്‍ കുറിപ്പ്
ഇനി വരുന്ന ആഴ്ചയിലെ എവിക്ഷന്‍ പട്ടികയാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ നടന്നത്. അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ഓപ്പണ്‍ നോമിനേഷനാണ്. ഇത്തവണ ഓപ്പണ്‍ നോമിനേഷനില്‍ എവിക്ഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ടത് ആറ് പേരാണ്. റംസാന്‍ നോമിനേഷനില്‍ നിന്ന് ഒഴിവായപ്പോള്‍ സായ് വിഷ്ണു, കിടിലന്‍ ഫിറോസ്, നോബി മാര്‍ക്കോസ്, മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, അനൂപ് കൃഷ്ണ എന്നിവരാണ് നോമിനേഷന്‍ ലിസ്റ്റില്‍ ഉള്ളത്.
ക്യാപ്റ്റന്‍ ആയതിനാല്‍ ഋതുവിനെ ആര്‍ക്കും നോമിനേറ്റ് ചെയ്യാന്‍ ആയില്ല. എന്നാല്‍ ഇത്തവണ അനൂപ് പുറത്തുപോകാണ് സാധ്യതയെന്ന് പ്രേക്ഷകര്‍ പറയുന്നത്. ഡബിള്‍ നോമിനേഷനാണെങ്കില്‍ നോബിയും പുറത്തുപോകുമെന്നാണ് ആരാധകര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായ കുറിപ്പ് ഇങ്ങനെ..
മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍

നോമിനേഷന്‍ പാനല്‍
ഈയാഴ്ചയിലെ നോമിനേഷന്‍ പാനല്‍ ശക്തമാണ് . മണിക്കുട്ടന്‍, സായ് വിഷ്ണു, കിടിലം ഫിറോസ് ഖാന്‍, ഡിംപല്‍ ഭാല്‍, നോബി മാര്‍ക്കോസ്, അനൂപ് കൃഷ്ണന്‍ എന്നിവരാണ് ഈയാഴ്ച്ച പ്രേക്ഷകരുടെ വിധി തേടുന്നത്. ഇവര്‍ എല്ലാവരും മുമ്പ് ഒരിക്കല്‍ എവിക്ഷനില്‍ നിന്ന് രക്ഷപ്പെട്ട് കരുത്ത് തെളിയിച്ചവരാണ്.

ഫാന്‍ബേസ്
അതില്‍ തന്നെ ശക്തമായ ഫാന്‍ബേസ് ഉള്ളവരാണ് മണിക്കുട്ടന്‍, സായ്, ഡിംപല്‍, ഫിറോസ് എന്നിവര്‍. നോബി രണ്ടാം തവണയാണ് നോമിനേഷനില്‍ വരുന്നത്. നോബി പുറത്താകണമെന്ന് ബിഗ്ബോസിന്റെ പല പ്രേക്ഷകരും ആഗ്രഹിക്കുന്നുണ്ട്. കാരണം അയാള്‍ പ്രേക്ഷകരെ വെറുപ്പിച്ചിട്ടല്ല. പെര്‍ഫോമന്‍സ് ടാസ്‌കുകള്‍ ഒഴിച്ച് മറ്റൊന്നിലും നോബി തീരെ പോരാ.

നോബിയുടെ ശാരീരിക അവസ്ഥ
ഫിസിക്കല്‍ ടാസ്‌കില്‍ പെര്‍ഫോം ചെയ്യാന്‍ നോബിയുടെ ശാരീരിക അവസ്ഥ അനുവദിക്കുന്നില്ല. ഇക്കാര്യത്തില്‍ നോബിയെ പഴിക്കുന്നതിലും അര്‍ത്ഥമില്ല. ഇത്രയും ശരീരം വീക്കായ ഒരാളെ ബിഗ്ബോസ് ഈ ഗെയിമിലേക്ക് പങ്കെടുപ്പിച്ചതേ തെറ്റ്. റംസാന്‍ നോമിനേഷനില്‍ ഇല്ലാത്തത് കൊണ്ട് റംസാന്‍ ഫാന്‍സിന്റെ വോട്ട് ചിലപ്പോള്‍ കിട്ടിയേക്കാം. മാത്രമല്ല, നോബിക്ക് തന്റേതായ ഫാന്‍ബേസും ഉണ്ട്.

നല്ലൊരു പെര്‍ഫോമറാണ്
അനൂപിന്റെ കാര്യം പറഞ്ഞാല്‍ അനൂപ് നല്ലൊരു പെര്‍ഫോമറാണ്. ഫിസിക്കല്‍ ടാസ്‌കുകളില്‍ എല്ലാം നന്നായി സ്‌കോര്‍ ചെയ്തിട്ടുണ്ട്. നാണയപ്പെരുമ, ഏറ്റവും ഒടുവില്‍ നോബിക്ക് വേണ്ടി കളിച്ച ചെളിയില്‍ നിന്നും പന്ത് കളക്ട് ചെയ്ത ക്യാപ്റ്റന്‍സി ടാസ്‌കില്‍ ഉള്‍പ്പെടെ. പക്ഷെ അനൂപിന് മറ്റുള്ളവര്‍ക്ക് ഉള്ളത് പോലെ ശക്തമായ ഫാന്‍ബേസ് ഇല്ല.

സ്പ്ലിറ്റ് വോട്ട്
മണിക്കുട്ടന്‍, ഡിമ്പല്‍, സായ് ആര്‍മിയിലെ ഒരു വിഭാഗം പ്രേക്ഷകര്‍ ആണ് അനൂപിന് വോട്ട് ചെയ്യുന്നവര്‍. അതും അവര്‍ നോമിനേഷനില്‍ ഇല്ലാത്തപ്പോള്‍ മാത്രം. ഇപ്രാവശ്യം അവരെല്ലാം നോമിനേഷനില്‍ ഉള്ളത് കൊണ്ടും ഫിനാലെ അടുത്തു നില്‍ക്കുന്നത് കൊണ്ടും സ്പ്ലിറ്റ് വോട്ട് കൊടുക്കാന്‍ സാധ്യതയില്ല.

ഡബിള്‍ എവിക്ഷന്‍
അനൂപ് ഈ നോമിനേഷനില്‍ ഈഗോ മാറ്റി നിര്‍ത്തി ഡിംപലിനെ പറയാതെ റംസാന്റെ പേര് പറഞ്ഞിരുന്നെങ്കില്‍ കളി വേറെ ലെവലായേനെ. എന്തൊക്കെ ആയാലും ഈയാഴ്ച്ച അനൂപ് പുറത്ത് പോകാനാണ് സാധ്യത. ഡബിള്‍ എവിക്ഷന്‍ ഉണ്ടെങ്കില്‍ മാത്രം നോബിക്കും പുറത്ത് പോകാം.
അതീവ ഗ്രാമറസായി അതിദി പൊഹാങ്കർ; പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications