• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഗ് ബോസ് വോട്ടിംഗിൽ ട്വിസ്റ്റ്; ഡിംപലിനെ കടത്തിവെട്ടി അനൂപ്,സായിയും മണിക്കുട്ടനും മുന്നിൽ? കിരീടം ആർക്ക്

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട ഷോയായ ബിഗ് ബോസ് ഏറ്റവും അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കൊവിഡിനെ തുടര്‍ന്ന് ഷോ അവസാനിച്ചെങ്കിലും വോട്ടിംഗിലൂടെ വിജയിയെ കണ്ടെത്തുമെന്ന് പ്രഖ്യാപിച്ചതോടെ ആരാധകര്‍ തങ്ങളും ഇഷ്ട താരത്തെ വിജയിപ്പിക്കാനുളള നെട്ടോട്ടത്തിലായിരുന്നു.

ഇന്ത്യന്‍ നാവിക സേനയുടെ അത്യാധുനിക ഹെലികോപ്റ്ററില്‍ മെഡിക്കല്‍ ഐസിയു സ്ഥാപിച്ചു: ചിത്രങ്ങള്‍

ആരാധകരെ ഞെട്ടിച്ച് സൂര്യ; ഇവിടെ നിന്നും കുറച്ചുദിവസത്തേക്ക് വിട്ടുനില്‍ക്കുന്നു, കാരണം തേടി സോഷ്യല്‍ മീഡിയആരാധകരെ ഞെട്ടിച്ച് സൂര്യ; ഇവിടെ നിന്നും കുറച്ചുദിവസത്തേക്ക് വിട്ടുനില്‍ക്കുന്നു, കാരണം തേടി സോഷ്യല്‍ മീഡിയ

29ാം തീയതിയോടെ വോട്ടിംഗ് അവസാനിച്ചിരുന്നു. ആരാണ് വിജയി എന്ന തീരുമാനം ഉടന്‍ തന്നെ പുറത്തുവന്നേക്കും. എന്നാല്‍ ഇപ്പോഴിതാ ആരാണ് വിജയിക്കുക എന്നതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ സജീവമാണ്. വോട്ടിംഗുമായി ബന്ധപ്പെട്ട് ഗ്രൂപ്പില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഇങ്ങനെ.

എട്ട് മത്സരാര്‍ത്ഥികള്‍

എട്ട് മത്സരാര്‍ത്ഥികള്‍

ഷോ കൊവിഡിനെ തുടര്‍ന്ന് അവസാനിപ്പിച്ചതോടെ എട്ട് മത്സരാര്‍ത്ഥികളെയും ഫൈനലിലേക്ക് ഉള്‍പ്പെടുത്തുകയായിരുന്നു. സായി വിഷ്ണു, കിടിലം ഫിറോസ്, മണിക്കുട്ടന്‍, നോബി, റിതു മന്ത്ര, റംസാന്‍, ഡിംപല്‍, അനൂപ് എന്നിവരായിരുന്നു ഫൈനലില്‍ എത്തിയത്. ഇവരില്‍ ആരാകും വിജയി എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

പിന്നില്‍ റിതു മന്ത്രയോ

പിന്നില്‍ റിതു മന്ത്രയോ

അതേസമയം, വോട്ടിംഗുമായി ബന്ധപ്പെട്ട ചില റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. വോട്ടുകളില്‍ റിതു മന്ത്രയാണ് ഏറെ പിന്നില്‍ നില്‍ക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ഈ സീസണിലെ ശ്രദ്ധേയയായ വനിത മത്സരാര്‍ത്ഥിയായിരുന്നു റിതു. .സ്‌കുകളിലും മറ്റുമായി മികച്ച പ്രകടനമാണ് റിതു കാഴ്ചവച്ചത്.

പ്രിയങ്കരി

പ്രിയങ്കരി

തന്റെ പെരുമാറ്റത്തിലൂടെയും സ്വഭാവത്തിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയാവാന്‍ റിതു മന്ത്രയ്ക്ക് സാധിച്ചിരുന്നു. കൂടാതെ റിതുവിന്റെ ബോള്‍ഡ് കാരക്ടറും പ്രേക്ഷകര്‍ക്ക് ഒരുപാട് ഇഷ്ടമായിരുന്നു. എന്നാല്‍ വോട്ടിംഗുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ റിതു പിന്നിലാണെന്നാണ് സൂചന.

ഫൈനല്‍ ഫൈവില്‍

ഫൈനല്‍ ഫൈവില്‍

റിതുവിനെ കൂടാതെ കിടിലം ഫിറോലും നോബിയും ഫൈന്‍ ഫൈവില്‍ എത്തില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഈ സീസണിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഫിറോസ്. വ്യത്യസ്തമായ ഗെയിം സ്ട്രാറ്റജികളും പ്ലാനുകളുമാണ് താരത്തെ ശ്രദ്ധേയനാക്കിയത്.

ഫിറോസിന്റെ തന്ത്രം

ഫിറോസിന്റെ തന്ത്രം

തനിക്ക് എതിരാളിയാണെന്ന് തോന്നുന്നവര്‍ക്കെതിരെ ഗെയിം കളിക്കുകയെന്ന തന്ത്രമാണ് കിടിലം ഫിറോസ് മത്സരത്തില്‍ പ്രധാനമായും നടപ്പിലാക്കിത്. എന്നാല്‍ ഇടയ്ക്ക് ചില പരാമര്‍ശങ്ങള്‍ ഫിറോസിനെ നെഗറ്റീവ് ഇമേജിലേക്ക് എത്തിച്ചിരുന്നു. അതില്‍ ഒന്നായിരുന്നു ഡിംപലിനെതിപായ പരാമര്‍ശങ്ങള്‍.

വോട്ടില്‍ പിന്നില്‍

വോട്ടില്‍ പിന്നില്‍

എന്നാല്‍ വോട്ടിംഗിന്റെ കാര്യത്തില്‍ ഫിറോസ് പിന്നിലാണെന്നാണ് സൂചന. ഫിറോസിനൊപ്പം നോബിയ്ക്കും വോട്ട് കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാത്ത മത്സരാര്‍ത്ഥിയാണ് ഫിറോസെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. മികച്ച കൗണ്ടറുകളാണ് ഈ സീസണില്‍ അദ്ദേഹം നടത്തിയത്.

വിമര്‍ശനങ്ങള്‍

വിമര്‍ശനങ്ങള്‍

എന്നാല്‍ ഫിസിക്കല്‍ ടാസ്‌കുകളില്‍ പകരം ആളെ വയ്ക്കുന്നത് നോബിക്ക് വലിയ വിമര്‍ശനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ഇടയാക്കിയിരുന്നു. ഗെയിമിന്റെ കാര്യത്തില്‍ അത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ നോബിക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ നോബിയും ഫൈനല്‍ ഫൈവില്‍ എത്താന്‍ കഴിയില്ലെന്നാണ് സൂചന.

അഞ്ചാം സ്ഥാനത്ത്

അഞ്ചാം സ്ഥാനത്ത്

അതേസമയം വോട്ടിംഗില്‍ അഞ്ചാം സ്ഥാനത്ത് റംസാനാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ആരാധകരുളള മല്‍സരാര്‍ത്ഥിയാണ് റംസാന്‍. ബിഗ് ബോസിന് മുന്‍പ് ഡാന്‍സ് റിയാലിറ്റി ഷോകളിലെല്ലാം പങ്കെടുത്ത് പ്രേക്ഷക പ്രശംസ നേടിയിരുന്നു താരം. ബിഗ് ബോസില്‍ വളരെ ആക്ടീവായി കണ്ട മല്‍സരാര്‍ത്ഥിയായിരുന്നു റംസാന്‍.

ചെരുപ്പേറ്

ചെരുപ്പേറ്

എന്നാല്‍ റംസാന്റെ ഭാഗത്ത് നിന്ന് ഇടയ്ക്ക് സംഭവിച്ച വലിയ പിഴവുകള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അതില്‍ ഒന്നാണ് ചെരുപ്പേറ്. എന്നാലും ഈ സീസണിലെ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് റംസാന്‍. ഏറെ വിജയ സാധ്യത കല്‍പ്പിച്ച മത്സരാര്‍ത്ഥി കൂടിയായിരുന്നു റംസാന്‍.

ഡിംപല്‍

ഡിംപല്‍

ക്വീന്‍ ഓഫ് ബിഗ് ബോസ് എന്ന പേരിലാണ് ഡിംപല്‍ അറിയപ്പെടുന്നത്. വനിത മത്സരാര്‍ത്ഥികളില്‍ മുന്നില്‍ നില്‍ക്കുന്ന താരം കൂടിയാണ് ഡിംപല്‍. പിതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് താരം പുറത്തുപോയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ ഒരു തിരിച്ചുവരവാണ് താരം നടത്തിയത്. പ്രേക്ഷകരുടെ വലിയ പിന്തുണ താരത്തിനുണ്ട്. എന്നാല്‍ വോട്ടുകളുടെ അടിസ്ഥാനത്തില്‍ താരം നാലാം സ്ഥാനത്താണെന്നും അനൂപ് ഡിംപലിനെ മറികടന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അനൂപിന്റെ മുന്നേറ്റം

അനൂപിന്റെ മുന്നേറ്റം

തുടക്കത്തില്‍ വളരെ സൈലന്റായി നിന്നിരുന്ന ഒരു താരമായിരുന്നു അനൂപ്. എന്നാല്‍ ക്യാപ്റ്റന്‍സി ലഭിച്ചപ്പോള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അനൂപിന് സാധിച്ചിരുന്നു. ടാസ്‌ക്കുകളിലും മറ്റും ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാന്‍ അനൂപിന് സാധിച്ചു. ഇത് അനൂപിനുളള പ്രേക്ഷകപിന്തുണ കൂടാന്‍ കാരണമായിട്ടുണ്ടെന്നാണ് അറിയുന്നത്.

ഒന്നും രണ്ടും സ്ഥാനം

ഒന്നും രണ്ടും സ്ഥാനം

എന്നാല്‍ വോട്ടിംഗില്‍ ഒന്നും രണ്ടും സ്ഥാനം മണിക്കുട്ടനും സായി വിഷ്ണുവിനും ആണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇരുവര്‍ക്കും വലിയ സോഷ്യല്‍ മീഡിയ പിന്തുണയുമുണ്ട്. പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ വിജയ സാധ്യത കല്‍പ്പിക്കുന്ന മത്സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. കീരീടം മണിക്കുട്ടന്‍ സ്വന്തമാക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. സായി വിഷ്ണുവിനെ കുറിച്ചും പ്രേക്ഷകര്‍ക്ക് സമാന ്അഭിപ്രായങ്ങളുണ്ട്.

വിജയി ആരാകും

വിജയി ആരാകും

അതേസമയം, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്കൊന്നും സ്ഥിരീകരിക്കാത്തവയാണ്. വിജയി ആരാണെന്ന കാര്യത്തില്‍ എല്ലാം മാറി മറിയാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇത്തവണ അര്‍ഹമായ കൈകളില്‍ ബിബി കിരീടം എത്തുമെന്ന ആത്മവിശ്വാസത്തിലാണ് പ്രേക്ഷകരും ആരാധകരും.

ഉടക്കിട്ട് ചെന്നിത്തലയും ഉമ്മൻചാണ്ടിയും,ഹൈക്കമാന്റും ആശങ്കയിൽ.. പുതിയ കരുനീക്കങ്ങൾ ഇങ്ങനെഉടക്കിട്ട് ചെന്നിത്തലയും ഉമ്മൻചാണ്ടിയും,ഹൈക്കമാന്റും ആശങ്കയിൽ.. പുതിയ കരുനീക്കങ്ങൾ ഇങ്ങനെ

കിടിലന്‍ ലുക്കില്‍ നമിത റാവു; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

cmsvideo
  Mohanlal Might Quit Bigg Boss Malayalam; Season 4 To Have A New Host? | Oneindia Malayalam

  English summary
  Bigg Boss Malayalam Season 3: Anoop Krishnan overtakes Dimpal Bhal in polls, Fan Groups Discussion
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X