മണിക്കുട്ടന് പ്രേമം ഋതുമന്ത്രയോടോ! അപ്പോള്‍ എയ്ഞ്ചൽ എന്തു ചെയ്യും... മന:സമ്മതം വെറുതെയാകുമോ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് മലയാളം സീസൺ ത്രീ, അടുത്ത എലിമിനേഷനിലേക്ക് കടക്കാൻ പോവുകയാണ്. ഇതിനകം തന്നെ ഒരാൾ പുറത്തായിക്കഴിഞ്ഞു. ആരായിരിക്കും അടുത്ത ആൾ എന്ന ചോദ്യം ഇപ്പോഴേ ആരാധർ ഉയർത്തുന്നുണ്ട്. ചിലർ പുറത്ത് പോകണം എന്ന് ആരാധകർ ആഗ്രഹിക്കുന്നും ഉണ്ട്. ഇതിനിടെയാണ് വീണ്ടും ചില പ്രേമ വിശേഷങ്ങൾ വരുന്നത്.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ എയ്ഞ്ചല്‍ തോമസ് എന്ന ആലപ്പുഴക്കാരി തനിക്ക് മണിക്കുട്ടനോട് പ്രേമമാണെന്ന് ആദ്യമേ വ്യക്തമാക്കിയിരുന്നു. എയ്ഞ്ചല്‍ എങ്ങനെയാണ് മണിക്കുട്ടനെ പ്രേമിക്കും എന്ന് നോക്കിയിരിക്കുകയായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ ഇപ്പോള്‍ ബിഗ് ബോസ് ഹൗസില്‍ അപ്രതീക്ഷിതമായ മറ്റൊരു പ്രണയനാടകം അരങ്ങേറിയിരിക്കുകയാണ്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാതാപിതാക്കള്‍ക്കൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നു

Recommended Video

cmsvideo
    ഫിറോസ് പറഞ്ഞത് പച്ചക്കള്ളം..സായ് എന്താന്ന് ഈ അമ്മ പറയും | Filmibeat Malayalam

    അപ്രതീക്ഷിത ട്വിസ്റ്റ്

    അപ്രതീക്ഷിത ട്വിസ്റ്റ്

    പ്രേക്ഷകരെ ഞെട്ടിപ്പിച്ചു കൊണ്ട് മണിക്കുട്ടന് ഋതുമന്ത്ര നന്നായി ചേരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സീരിയല്‍ നടനും മത്സരാര്‍ത്ഥിയുമായ അനൂപ്. മൂവരും ചേര്‍ന്നുള്ള ഒരു ചര്‍ച്ചയിലാണ് അനൂപ് ഇക്കാര്യം എടുത്തിട്ടത്. ഇതിലെന്ത് കാര്യം എന്നായിരിക്കും പലരും ചിന്തിക്കുന്നത്. ഒരു കാര്യവും ഇല്ലാതെ ബിഗ് ബോസിൽ ഒന്നും സംഭവിക്കില്ല എന്നതാണ് സത്യം!

    സമ്മതമറിയിച്ച് മണിക്കുട്ടന്‍

    സമ്മതമറിയിച്ച് മണിക്കുട്ടന്‍

    മണിക്കുട്ടന് ചേരുന്ന പെണ്ണാണ് ഋതുമന്ത്ര എന്നാണ് അനൂപ് പറഞ്ഞത്. അപ്പോള്‍ മണിക്കുട്ടന്‍ എതിര്‍ത്തൊന്നും പറഞ്ഞതും ഇല്ല. എന്നാല്‍ മണിക്കുട്ടന് ഇഷ്ടം പോലെ ഫാന്‍സ് ഉണ്ടെന്നും മറ്റേതെങ്കിലും നല്ല പെണ്ണിനെ കിട്ടുമെന്നും പറഞ്ഞ് ഒഴിയാനായിരുന്നു ഋതുമന്ത്രയുടെ ശ്രമം.

    ഹാന്‍സം ജെന്റില്‍മാന്‍

    ഹാന്‍സം ജെന്റില്‍മാന്‍

    മണിക്കുട്ടന്‍ സുന്ദരനും നല്ലവനുമായ ഒരു ഫ്രണ്ട് മാത്രമാണെന്നാണ് ഋതുമന്ത്ര വ്യക്തമാക്കിയത്. എന്നാല്‍ അച്ഛനും അമ്മയും പറഞ്ഞതുപോലെ ദേവത പോലൊരു പെണ്ണിനെ കണ്ടെത്തി എന്നാണ് മണിക്കുട്ടന്‍ ക്യാമറ നോക്കി പറഞ്ഞത്.

    മനസ്സമ്മതം നടത്തി അനൂപ്

    മനസ്സമ്മതം നടത്തി അനൂപ്

    പിന്നീട് അനൂപ്, തോമസ് ജെയിംസ് എന്ന മണിക്കുട്ടന് ഋതുമന്ത്രയെ വധുവായി സ്വീകരിക്കാന്‍ സമ്മതമാണോയെന്ന് അന്വേഷിച്ചു. മണിക്കുട്ടന്‍ അതിനു സമ്മതം മൂളി. എന്നാല്‍ ഋതുമന്ത്രയോട് ചോദിച്ചപ്പോള്‍ സമ്മതമല്ലെന്നാണ് അറിയിച്ചത്. ഇതേത്തുടര്‍ന്ന് അനൂപ് ബിഗ് ബോസിനോട് ഈ കല്യാണക്കാര്യം അവതരിപ്പിച്ചു.

    നൃത്തം ചെയ്ത് ഋതുമന്ത്ര

    നൃത്തം ചെയ്ത് ഋതുമന്ത്ര

    നേരത്തെ മണിക്കുട്ടന്റെ പാട്ടിന് ഋതുമന്ത്ര നൃത്തം ചെയ്യുന്ന രംഗങ്ങളും പുറത്തു വന്നിരുന്നു. അതുകൊണ്ടുതന്നെ ഋതുമന്ത്ര പ്രത്യക്ഷത്തില്‍ സമ്മതിച്ചില്ലെങ്കിലും ഉള്ളില്‍ ചിലപ്പോള്‍ ഇഷ്ടം കാണുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ആദ്യം എലിമിനേഷനില്‍ വന്നെങ്കിലും ഇപ്പോള്‍ പ്രേക്ഷകരുടെ ഇഷ്ട മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ഋതുമന്ത്ര.

    ദേവാസുരം നിമിത്തം

    ദേവാസുരം നിമിത്തം

    ദേവാസുരമെന്ന വീക്ക്‌ലി ടാസ്‌ക്കിന്റെ സമയത്ത് ഋതുമന്ത്ര മണിക്കുട്ടന്റെ മനസ്സിളക്കാന്‍ ശ്രമിച്ചതാണ് ഇതിനെല്ലാം കാരണമെന്നാണ് അനൂപ് പറയുന്നത്. ഇതൊന്നുമറിയാതെ അഡോണിയുടെ പിന്നാലെയാണ് എയ്ഞ്ചല്‍ ഇപ്പോള്‍. മണിക്കുട്ടനെ പ്രേമിക്കുന്ന കാര്യം എയ്ഞ്ചല്‍ മറന്നുപോയോ എന്നും പ്രേക്ഷകര്‍ ചോദിക്കുന്നുണ്ട്!

    എലിമിനേഷൻ

    എലിമിനേഷൻ

    ഈ ആഴ്ചയിലെ എലിമിനേഷൻ ശനിയാഴ്ചയോ ഞായറാഴ്ചയോ ആയിരിക്കും മോഹൻലാൽ പ്രഖ്യാപിക്കുക. ഇത്തവണ വൈൽഡ് കാർഡ് എൻട്രിയിൽ ആരെങ്കിലും പുതിയതായി എത്തുമോ എന്നും കാത്തിരിക്കുകയാണ് പ്രേക്ഷകർ. ആരായിരിക്കും, അല്ലെങ്കിൽ ആരൊക്കെ ആയിരിക്കും എലിമിനേറ്റ് ചെയ്യപ്പെടുക എന്നും അറിയേണ്ടതുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+