ബല്ലാത്ത കളി ആയിപോയി ന്റെ ബോസേട്ടാ: ആ കൊച്ചിന്റെ പാതി ജീവന്‍ പോയി; വൈറലായി അശ്വതിയുടെ റിവ്യൂ
ബിഗ് ബോസ് സ്ഥിരമായി കാണുന്ന പ്രേക്ഷകര്‍ എല്ലാവരും തന്നെ നടി അശ്വതിയുടെ റിവ്യുവും മിസ് ചെയ്യാറില്ല. ഓരോ ദിവസത്തെയും എപ്പിസോഡിനെയും കുറിച്ച് താരം വ്യക്തമായി തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇത് വൈറലാവുകയും ചെയ്യാറുണ്ട്.
ഇപ്പോഴിതാ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെ കുറിച്ച് വിശദമായി വിലയിരുത്തലുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. അശ്വതിയുടെ ബിഗ് ബോസ് റിവ്യു വായിക്കാം.

എന്റെ തമ്പുരാനെ
എന്തിനി സംഭവിച്ചാലും 'The show must go on' എന്ന ടാഗ് ലൈന്‍ ഇടയ്ക്കിടെ ഓര്‍മിപ്പിക്കുന്നുണ്ടെങ്കിലും എല്ലാര്‍ക്കും ഒന്നും അത് ആക്‌സപ്റ്റ് ചെയ്യാന്‍ പറ്റിയെന്നു വരില്ല...അതിനുദാഹരണം ആയിരുന്നു രാവിലത്തെ wakeup സോങ്ങിന് നമ്മള്‍ കണ്ടത് . എന്ത് മോര്‍ണിംഗ് ടാസ്‌ക് എന്റെ തമ്പുരാനെ !

ക്യാപ്റ്റന്‍സി ടാസ്‌ക്
ഡിമ്പലിന്റെ പപ്പക്ക് വേണ്ടി എല്ലാരും കുറച്ചു സമയം കണ്ണടച്ച് പ്രാര്‍ത്ഥിച്ചതു കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ആകെ മൊത്തത്തില്‍ എല്ലാവരും ഡിമ്പലിനെ ഓര്‍ത്തുള്ള വിഷമത്തില്‍ ആയിരുന്നു . തിരിച്ചു വരും എന്ന വിശ്വാസത്തില്‍ ആണ് എല്ലാരും. 12ആം ആഴ്ചയിലെതും ,അവസാനത്തെയും ആയ ക്യാപ്റ്റന്‍സി ടാസ്‌ക്.

ബല്ലാത്ത കളി
അനൂപിനെ പിന്തുണച്ചു കൊണ്ടു മണിക്കുട്ടന്‍, സായി, സൂര്യ. അഡോണിയെ പിന്തുണച്ചു കൊണ്ടു രമ്യ, കിടിലു. റംസാനെ പിന്തുണച്ചു കൊണ്ടു ഋതു, നോബി.പക്ഷെ ഗെയിം എന്താണെന്നു അറിഞ്ഞപ്പോള്‍ ആണ് ഈ പിന്തുണ എന്തിനു വേണ്ടി എന്നു മനസിലായത്. ബല്ലാത്ത കളി ആയിപോയി ന്റെ ബോസേട്ടാ .

ഈ നീതികേട് വേണ്ടായിരുന്നു
എന്നാലും അനൂപിനോട് ഈ നീതികേട് വേണ്ടായിരുന്നു എന്നെ ഞാന്‍ പറയൂ.. ബാക്കിയുള്ളവര്‍ക്ക് രണ്ടുപേരും, അനൂപിന് മാത്രം 3. ഒരാളെ മാറ്റി നിര്‍ത്തിക്കമായിരുന്നു. അത് മോശമായിപ്പോയി.ഒരിക്കല്‍ക്കൂടി അഡോണി ക്യാപ്റ്റന്‍ (പക്ഷെ അതിലൊരു ചെറിയ പ്രശ്‌നോണ്ടല്ലോ , ഹാ അതവര് മാനേജ് ചെയ്‌തോളും. എന്താണെന്ന് ഞാന്‍ പറയണില്ല)

പാതി ജീവന്‍ പോയി
ബിഗ്ബോസ് കണ്‍ഫഷന്‍ റൂമില്‍ സൂര്യയെ വിളിപ്പിച്ചു അങ്ങനെ വിളി വരുമ്പോള്‍ സൂര്യ പറഞ്ഞപോലെ പേടിയാണ് .വിശേഷം ചോയ്ക്കാനാരുന്നത്രേ. ന്റെ ബോസേട്ടാ ആ കൊച്ചിന്റെ പാതി ജീവന്‍ പോയി. ശേഷം സ്‌പോണ്‍സര്‍ ടാസ്‌ക് നടന്നു. പിന്നെ ഡെയിലി ടാസ്‌ക് 'ബിഗ്ബോസ് വീട്ടില്‍ എന്നെന്നും ഓര്‍ത്തുവെക്കാനായി വളരെ അധികം സ്വാധീനിച്ച ഒരു സുഹൃത്തിനെ കുറിച്ച് പറയുക' എന്നതായിരുന്നു.

സേഫ് സോണ്‍
അതില്‍ എടുത്തു പറയാവുന്നതില്‍ ഒന്ന് കിടിലു മണിക്കുട്ടനെ കുറിച്ച് കഴിഞ്ഞ ആഴ്ച വരെ പറഞ്ഞതൊക്കെ നമ്മള്‍ കണ്ടതാണ് അതില്‍ നിന്നു മാറിയ ഒരു ചിന്ത ആയിരുന്നു. ഒരുപക്ഷെ ഒരു സേഫ് സോണ്‍ പിടിച്ചതായിരിക്കാം എന്നെനിക്കു തോന്നി. പ്രേക്ഷകരുടെ മുന്നില്‍ താന്‍ നെഗറ്റീവ് ആയിട്ടുണ്ട് എന്നത് പുള്ളി മനസിലാക്കിയിരിക്കുന്ന സാഹചര്യത്തില്‍,ഗെയിം വൈസ് നല്ല thought ആണ്.

അന്നേരം മിസ്സ് ചെയ്തു
രണ്ടാമത് സൂര്യ..കുട്ടി മണിക്കുട്ടനെ വിടില്ല.. ഞങ്ങള്‍ കണ്ടു മണിക്കുട്ടന്‍ പോയ ആ ദിവസങ്ങള്‍ എങ്ങനെ ആയിരുന്നു എന്നത്. കേട്ടിരുന്നവര്‍ യാതൊന്നും പറഞ്ഞില്ല. സായിക്കു മാത്രമാണ് ചിരി വന്നതായി കാണിച്ചത്. സായി കുട്ടാ.. തുറന്നു പറഞ്ഞൂടായിരുന്നോ . ശോകമൂകമായ ഈ എപ്പിസോഡിന് ഒരു കണ്‍ടെന്റ് കിട്ടുമായിരുന്നു. ങ്ഹാ പ്രതികരണ ശേഷി ഉണ്ടാരുന്ന ഒരു വ്യക്തിയെ അന്നേരം മിസ്സ് ചെയ്തു .

ആ ഒരു മാപ്പ് പറച്ചില്‍
മൂന്നാമത് സായി, നന്നായി സായി ആ ഒരു മാപ്പ് പറച്ചില്‍ . റംസന്റെ ഒക്കെ വിഷമം അതായിരുന്നല്ലോ അത് മാറ്റി കൊടുത്തത് നന്നായി..പക്ഷെ റംസാന്‍ പ്ലസ്സില്‍ എന്താണ് സായി മാപ്പ് പറഞ്ഞില്ല എന്നു പറഞ്ഞത്. ഇതിനു ശേഷം ആയിരിക്കുമല്ലേ മാപ്പ് പറഞ്ഞത്, അതെന്തായാലും നന്നായി..

കിടിലുവിന്റെ വക
പിന്നെ അങ്ങോട്ട് സര്‍വ്വേ ആയിരുന്നു കിടിലുവിന്റെ വക 'ആരൊക്കെ ഇത്ര ദിവസങ്ങളില്‍ കരഞ്ഞു' എന്നതില്‍ . കണ്‍ഫഷന്‍ റൂമില്‍ നിങ്ങള്‍ ഇന്നലെ കരഞ്ഞപ്പോള്‍ കൂടെ നെഞ്ച് പിടഞ്ഞവര്‍ ആണ് ഞങ്ങള്‍, ഇന്ന് അത് ഒരു ഡിസ്‌കഷന്‍ ആക്കിയത് ശെരി ആയിട്ട് എനിക്ക് തോന്നിയില്ല. ബാക്കിയുള്ളവര്‍ക്ക് എങ്ങനെ എന്നറിഞ്ഞുട.

ലാലേട്ടന്റെ വരവാണ്
അതുപോലെ ആത്മാര്‍ത്ഥ സുഹൃത്തായി മണിക്കുട്ടനെ രാവിലെ പറഞ്ഞത് ബൂസ്റ്റ് ആക്കാന്‍ ആരുന്നല്ലേ! ...കൊള്ളാം നൈഷ് .
നാളെ വീക്കെന്‍ഡ് എപ്പിസോഡ്, ലാലേട്ടന്റെ വരവാണ്.. ആരെ കൊണ്ടുപോകും എന്നു സൂചന കിട്ടി.. ചിലര്‍ അറിഞ്ഞു കാണും എന്നു കരുതുന്നു. ഞാനായിട്ട് പറഞ്ഞു ചിലരുടെ എങ്കിലും ആകാംഷക്കു വിരാമം ഇടുന്നില്ല.


Click it and Unblock the Notifications