ബിഗ്‌ബോസ് വിളിപ്പിച്ചേ മതിയാകൂ: വാശിയോടെ മണിക്കുട്ടൻ, ആ കരച്ചിൽ സഹിക്കാൻ കഴിഞ്ഞില്ല; അശ്വതി
ബിഗ് ബോസ് സീസൺ 3യിൽ നിന്ന് മണിക്കുട്ടൻ പുറത്തേക്കുപോകുന്നുവെന്ന് എപ്പിസോഡിന് മുമ്പ് പ്രചരിച്ച അഭ്യൂഹങ്ങളാണ്. എന്നാൽ അഭ്യൂഹമല്ല അത് യാഥാർത്ഥ്യമെന്ന് തന്നെ വ്യക്തമായിക്കഴിഞ്ഞു. ഏഷ്യാനെറ്റ് പുറത്തുവിട്ട ഇന്നത്തെ പ്രൊമോയിലും മണിക്കുട്ടൻ പുറത്തുപോകുന്നതായി ബിഗ് ബോഗ് പ്രഖ്യാപിക്കുന്നത് തന്നെയാണ്. എങ്കിലും എപ്പിസോഡ് ആരംഭിക്കുന്നത് വരെ കാത്തിരുന്ന പ്രേക്ഷരെ ഏറെ നിരാശപ്പെടുത്തിക്കൊണ്ടാണ് ശക്തരായ മത്സരാർത്ഥികളിൽ ഒരാളായ മണിക്കുട്ടൻ പുറത്തേക്ക് പോകുന്നത്. ഏറെ വേദനയോടെ കാത്തിരുന്ന് കണ്ട എപ്പിസോഡിന്റെ റിവ്യൂവുമായി എത്തിയിരിക്കുകയാണ് സീരിയൽ താരം അശ്വതി. അശ്വതിയുടെ പോസ്റ്റ് വായിക്കാം.എന്ത് സംഭവിച്ചാലും The show must go on എന്നു സാധാരണ പറയാറുണ്ടെങ്കിലും, പറയാൻ പറ്റുന്നില്ലെന്നും അശ്വതി കുറിച്ചു.
പടനയിച്ച് മോർഗൻ, തലകുനിച്ച രാഹുൽ, കെകെആറിന്റെ തിരിച്ചു വരവ്, ചിത്രങ്ങൾ കാണാം

ആവർത്തിച്ചത് എന്തിന്?
11ാം ആഴ്ചയുടെ തുടക്കം രമ്യയുടെ ക്യാപ്റ്റൻസിയോടെയാണ്. : സോഷ്യൽ മീഡിയ ഉപയോഗിക്കാൻ സാധിച്ചെങ്കിൽ ഇടുന്ന സ്റ്റാറ്റസ് എന്തായിരിക്കും എന്നാണ് ബിഗ് ബോസ് ഇത്തവണ മത്സരാർത്ഥികൾക്ക് നൽകിയ മോർണിംഗ് ആക്ടിവിറ്റി. ആക്ടിവിറ്റിയിൽ മണിക്കുട്ടൻ സ്റ്റാറ്റസ് ഇടുന്നത് വളരെ നന്നായി പറഞ്ഞു. അതിനിടയിൽ വീണ്ടും പ്രണയ കാര്യം പറഞ്ഞത് എന്തിനാണെന്നും അശ്വതി ചോദിക്കുന്നു. ഇനി ഒരു പ്രണയം ഉണ്ടെങ്കിൽ അത് കല്യാണത്തിലെ അവസാനിക്കു എന്നു വീണ്ടും എടുത്തു പറയേണ്ട കാരണം എന്തായിരുന്നു എന്നു മനസിലായില്ലെന്നും അശ്വതി പോസ്റ്റിൽ കുറിച്ചു.

വാശിയിൽ മണിക്കുട്ടൻ
മോണിംഗ് ആക്ടിവിറ്റി കഴിഞ്ഞ ശേഷം ഭക്ഷണം പോലും കഴിക്കാതെ മണിക്കുട്ടൻ കൺഫഷൻ റൂമിലേക്ക് തന്നെ വിളിപ്പിക്കാൻ അപേക്ഷിച്ച് കൊണ്ടിരിക്കുന്നു... വാശിയിലാണ് ബിഗ്‌ബോസ് വിളിപ്പിച്ചേ മതിയാകൂ എന്നു. വിളി വരുന്നില്ല.. ക്യാപ്റ്റനെ കൊണ്ടു പറയിപ്പിച്ചു. രമ്യയും കാര്യം പറയൂ ആരോടും ഷെയർ ചെയ്യില്ല എന്നു പറഞ്ഞിട്ടും പിന്നെ പറയാമെന്നു അറിയിച്ചു. അങ്ങനെ അവസാനം ആ വിളി വന്നുവെന്നും അശ്വതി പറയുന്നു. റംസാൻ,സായി,അനൂപ്, കിടിലൻ ഫിറോസ്, സൂര്യ, അഡോണി എന്നിവരായിരുന്നു ഈ ആഴ്ചത്തെ എലിമിനേഷനിൽ ഉണ്ടായിരുന്നതെങ്കിലും അപ്രതീക്ഷിതമായി പുറത്തുപോയത് മണിക്കുട്ടനായിരുന്നു.

തീരുമാനം ഫൈനൽ
സന്ധ്യാ "നിങ്ങൾ ഒരു കലാകാരി ആണോ" എന്നു ചോദിച്ചുപോയതാണ് സംഭവം. അതിനു ലാലേട്ടൻ സന്ധ്യയോട് മാപ്പ് പറഞ്ഞതും എല്ലാം മണിക്കുട്ടനെ എത്രത്തോളം ബാധിച്ചു എന്നത് നമ്മൾ കണ്ടതുമാണ്. "ചെരുപ്പെരിഞ്ഞതും, സൂര്യയുടെ പ്രശ്നം വന്നപ്പോളും എല്ലാം നിന്നത് ഈ പ്ലാറ്റ്ഫോമിനോടുള്ള ബഹുമാനം കൊണ്ടു മാത്രം. എന്റെ ഫൈനൽ തീരുമാനം എനിക്ക് ഇനി ഇവിടെ തുടരാൻ സാധിക്കയില്ല" എന്ന് മണിക്കുട്ടൻ തുറന്നുപറയുകയായിരുന്നു. ബിഗ്‌ബോസ് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. പക്ഷെ തിരിച്ചു ഇനി ഹൌസിൽ കയറാൻ ഭയമാണെന്നാണ് മണിക്കുട്ടൻ നൽകിയ മറുപടി. തനിക്ക് തുടരാൻ താൽപ്പര്യമില്ലെന്നും മണിക്കുട്ടൻ ആവർത്തിച്ചു. അവസാന തീരുമാനം ആണെങ്കിൽ സ്വന്തം തീരുമാന പ്രകാരം ഇടത്തെ വാതിലിലൂടെ ഇറങ്ങാമെന്ന് ബിഗ് ബോസും വ്യക്തമാക്കി. ഇതോടെ മണിക്കുട്ടൻ പോയി എന്നും അശ്വതി പോസ്റ്റിൽ കുറിച്ചു.

എന്തുകൊണ്ട് രണ്ട് നയം?
മത്സരാർത്ഥികളെയെല്ലാം ആശങ്കയിലാഴ്ത്തിക്കൊണ്ടാണ് മണിക്കുട്ടൻ പുറത്തേക്ക് പോകുകയാണെന്ന ബിഗ് ബോസ് പ്രഖ്യാപനം. ഒരു വാക്ക് സംസാരിക്കാൻ എല്ലാവരും അപേക്ഷിച്ചു, ഡിമ്പൽ, സൂര്യ എന്നിവർ വലിയ കരച്ചിൽ ആയിരുന്നു. ഒന്നും എഴുതാൻ പറ്റുന്നില്ലല്ലോ. ഒന്ന് ചോയ്ച്ചോട്ടെ? അപ്പൊ എന്തുകൊണ്ട് കിടിലുവിന് ഇറങ്ങണം എന്നു പറഞ്ഞപ്പോൾ അങ്ങനെ നിങ്ങൾ സ്വയം തീരുമാനിച്ചു ഇറങ്ങാൻ പറ്റില്ല എന്നു ലാലേട്ടൻ പറഞ്ഞത്?
സൂര്യ എന്താണ് കാണിക്കണത്? ഫോട്ടോ വെച്ചു കരയുന്നോ?? അനൂപ് താൻ ഉണ്ടാക്കിയ ഒരു ഫുഡ് സ്റ്റോറിൽ കൊണ്ടുപോയി മണിക്കുട്ടന് കൊടുക്കുമോ എന്നു റിക്വസ്റ്റ് ചെയ്തു , ഒന്നാമത് ഞാൻ മണിക്കുട്ടന്റെ ഇറങ്ങിപോക്കിൽ മനസ്സ് ഉടഞ്ഞിരിക്കുവാന്, കരയിപ്പിക്കാതെ... ഡിമ്പുവിന്റെ നിർത്താതെ ഉള്ള ആ കരച്ചിൽ, സഹിക്കാൻ കഴിഞ്ഞില്ലെന്നും അശ്വതി പറയുന്നു.

ഗെയിം സ്ട്രാറ്റജി
മണിക്കുട്ടന്റെ പെട്ടി വന്നതോടെ ഒന്ന് അടങ്ങി ഇരുന്ന സൂര്യയുടെ കരച്ചിൽ വീണ്ടും തുടങ്ങി. എല്ലാം പാക്ക് ചെയ്തു അയച്ചു. ശേഷം സ്പോൺസർ ടാസ്ക്, ടാസ്ക് കഴിഞ്ഞതോടു കൂടി എല്ലാവരും ബാക്ക് ടു നോർമൽ ആയി...
മണിക്കുട്ടാ... വമ്പൻ ചതി ആയിപ്പോയില്ലേ ഇത് ഞങ്ങൾ പ്രേക്ഷകരോട്?? എന്തായാലും വിഷമം ആയി.പക്ഷെ എനിക്ക് പ്രോമോ കണ്ടപ്പോൾ തോന്നാഞ്ഞ ഒരേ ഒരു കാര്യം. " ഇത് മണിക്കുട്ടന്റെ അടുത്തു വരുന്ന ഫൈനലിലേക്ക് ഉള്ള അഭിനയം ആണെങ്കിൽ.. ഒരു ഓസ്കാർ കൂടെ ചേർത്ത് കൊടുക്കണം എന്നേ പറയുന്നുള്ളു...
Recommended Video

കാത്തിരുന്ന് കാണാം
ഇനിയുള്ള ദിവസങ്ങളിലെ ഗെയിം സാധാരണ പോലെ ആക്ടിവിറ്റികളും, വീക്കിലി ടാസ്ക്കും മാത്രമായി മുന്നോട്ടു പോയാൽ ലക്‌ഷ്യം നടക്കില്ല. അത് ബോധ്യം ഉള്ള ആളാണ് മണിക്കുട്ടൻ എന്നു ഞാൻ വിശ്വസിക്കുന്നു. അതുമാത്രമല്ല ഇത്രയും വേദനയും, അവഹേളനവും എല്ലാം സഹിച്ചു പിടിച്ചു നിന്നിട്ടു ഇനിയുള്ള വെറും മൂന്നു ആഴ്ചത്തേക്ക് വേണ്ടി ഈ വലിയ മണ്ടത്തരം ഒരിക്കലും മണിക്കുട്ടൻ കാണിക്കില്ല..അത് മണിക്കുട്ടൻ എന്ന ഗെയിമർനോടുള്ള ഒരു പ്രേക്ഷകയുടെ വിശ്വാസം, അങ്ങനെ ആകാൻ ആഗ്രഹിച്ചുകൊണ്ട് എന്ന വാക്കുകളോടെയാണ് അശ്വതി അവസാനിപ്പിക്കുന്നത്.
തിരമാലകളെ തഴുകി ഷമ്മയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍


Click it and Unblock the Notifications
