• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വീട്ടിൽ നിന്നുള്ള വീഡിയോ കോളോടെ മണിക്കൂട്ടന് ലൈറ്റ് കത്തി, അനൂപിന്റെ കിളി പോയി; വൈറലായി അശ്വതിയുടെ റിവ്യു

ബിഗ് ബോസ് സീസണ്‍ 3യിലെ ഏറ്റവും പുതിയ എപ്പിസോഡിന്റെ വിലയിരുത്തലുമായി നടി അശ്വതി. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലെ സംഭവ വികാസങ്ങളെ കുറിച്ചാണ് അശ്വതി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. കിടിലം ഫിറോസ് നടത്തിയ പരാമര്‍ശങ്ങളെ കുറിച്ചും മണിക്കുട്ടന്‍ സൂര്യയെ നോമിനേറ്റ് ചെയ്ത സംഭവങ്ങളെ കുറിച്ചും അശ്വതി പങ്കുവച്ച റിവ്യുവില്‍ പറയുന്നുണ്ട്. അശ്വതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

 ആ കളി ഡിഎഫ്‌കെ തന്നെ കളിക്കണം

ആ കളി ഡിഎഫ്‌കെ തന്നെ കളിക്കണം

മണിയുടെ പ്രജകളോ?? അതെന്താ കിടിലു അങ്ങനെ പറഞ്ഞത് . കിടിലു ഡിഎഫ്‌കെ കളിച്ചതാണോ? എന്തോ പെട്ടന്ന് അങ്ങനെ തോന്നി. അങ്ങനാണേല്‍ ആ കളി ഡിഎഫ്‌കെ തന്നെ കളിക്കണം കിടിലു, നിങ്ങള്‍ക്കതു ചേരില്ല . യോ സായിയേ.. ടോപ്പിക്ക് മാറി, തിരിച്ചു വാ.. ആഹ് മോര്‍ണിംഗ് ടാസ്‌ക് പ്ലിംഗ് ആയി.. അതാണല്ലോ ശീലം.

സന്ധ്യയുടെ സ്റ്റേറ്റ്‌മെന്റ്

സന്ധ്യയുടെ സ്റ്റേറ്റ്‌മെന്റ്

'ഇനി ഒരു സ്ത്രീയും പുറത്ത് പോകരുത്' എന്ന സന്ധ്യയുടെ സ്റ്റേറ്റ്‌മെന്റ് ഇതിനിടയില്‍ സായിക്ക് വലിച്ചിടേണ്ട വല്ല കാര്യോം ഒണ്ടോ . എല്ലാരും മോര്‍ണിംഗ് ടാസ്‌ക് വിട്ടു.. മറന്നേ പോയി..ഇന്നത്തെ മോര്‍ണിംഗ് ടാസ്‌ക് 'പ്രജ' കൊണ്ടുപോയി സൂര്‍ത്തുക്കളെ . ഞാന്‍ അന്നേരം പ്രജ സിനിമയിലെ 'ചന്ദനമണി സന്ധ്യകളുടെ' എന്ന പാട്ട് പാടികൊണ്ടിരുന്നു.

ബാക്കി പ്ലസ്സില്‍ കാണും

ബാക്കി പ്ലസ്സില്‍ കാണും

അപ്പോളേക്കും അവിടുത്തെ ഡിസ്‌കഷന്‍ കയിഞ്ഞു. ബാക്കി പ്ലസ്സില്‍ കാണും. ഹായ് ഓപ്പണ്‍ നോമിനേഷന്‍ ബിഗ്ഗ് ബോസ്സ് അങ്ങോട്ട് ഇട്ടുകൊടുത്തു ഓരോരുത്തരുടെയും മുഖം മൂടി അഴിഞ്ഞു വീഴുന്നതാണെന്നു.. പൊളി. റിമോട്ടിന്റെ കേസിന് നോമിനേറ്റ് ചെയ്‌തേക്കുന്നു രമ്യയെ റംസാന്‍.. അയ്യയ്യേ . ഡിമ്പലിനും സായിക്കും ആണല്ലോ കൂടുതല്‍ വോട്ട്..

കിളിപോയി

കിളിപോയി

അനൂപിനെ വോട്ട് ചെയ്തവര്‍ക്ക് ഒരു കൈ കൊടുക്കുന്നു കാരണം അദ്ദേഹം അവിടെങ്ങുമില്ല കിളിപോയി നടക്കുന്നപോലാണ്.. സൂര്യയല്ല വീക്കസ്‌റ് കണ്ടെസ്റ്റന്റ്, അനൂപ് ആണു. മണിക്കുട്ടന്‍ സൂര്യയെ ഓപ്പണ്‍ നോമിനേറ്റ് ചെയ്തിരിക്കുന്നു . സൂര്യ, സന്ധ്യ, ഡിമ്പല്‍, സായി, ഋതു, അനൂപ് എന്നിവരാണ് നോമിനേഷനില്‍ .

നല്ല തീരുമാനം

നല്ല തീരുമാനം

റംസാന്‍ നോമിനേഷന്‍ ഫ്രീ കാര്‍ഡ് അസാധു ആക്കി ആര്‍ക്കും നല്‍കാതെ. ഗെയിം വൈസ് നോക്കുമ്പോള്‍ നല്ല തീരുമാനം എന്നു പറയാമെങ്കിലും, ആര്‍ക്കേലും ഒരാള്‍ക്ക് അത് നല്‍കാമായിരുന്നില്ലേ? ഒരുപക്ഷെ പ്രേക്ഷകരുടെ ഇടയില്‍ റംസാന് ഒരു സ്‌പെഷ്യല്‍ ഇടം കിട്ടുമായിരുന്നില്ലേ? ഒന്നാമത് റംസാന്റെ എപ്പോഴുമുള്ള ഓവര്‍ അറഗണ്‍സും,പോടീ എന്ന വിളിയും ഒക്കെ കാരണം വെളിയില്‍ ചില പ്രേക്ഷകര്‍ എങ്കിലും ഇറിറ്റേറ്റഡ് ആണു..

റംസാന്‍ കഷ്ട്ടപെട്ടു

റംസാന്‍ കഷ്ട്ടപെട്ടു

അതിനെ മാറ്റി എടുക്കാമായിരുന്നു എന്നു എന്റെ മാത്രം തോന്നല്‍ ആണേ...റംസാന്‍ കഷ്ട്ടപെട്ടു നേടിയെടുത്തതു ആണു എന്നു പറഞ്ഞു അന്ന് അനൂപിന് പകരം ഡിഎഫ്‌കെയോടാണ് റംസാന്‍ ഏറ്റുമുട്ടിയത് എങ്കില്‍ അത് റംസാന് കിട്ടില്ല ഉറപ്പാണ്..എല്ലാ ടാസ്‌ക്കും ചെയ്യുമ്പോള്‍ ഒറക്കം തൂങ്ങുന്ന അനൂപിന് അന്നേരവും ഒറക്കം വന്നപ്പോള്‍ നീ എടുത്തോ എന്നും പറഞ്ഞു തന്നകൊണ്ട് അത് കിട്ടി അത്രതന്നെ .

 മണിക്കുട്ടന് എതിരായുള്ള കനല്‍

മണിക്കുട്ടന് എതിരായുള്ള കനല്‍

ഋതു പ്രതീക്ഷിച്ചിരുന്നോ ആ കാര്‍ഡ്? ആ മുഖത്തു നിരാശ കണ്ടു ഞാന്‍. അല്ലാ ഡിമ്പോ ആ ക്യാമെറയോട് പറഞ്ഞിട്ടെന്താ കാര്യം? ഞങ്ങളോട് പറയുവാണോ?.. ധോ അടുത്തത് സൂര്യ ഇവരൊക്കെ ഇതാരോടാ പറയുന്നേ??കുട്ടി തകര്‍ന്നു മണിക്കുട്ടന്‍ നോമിനേറ്റ് ചെയ്തത്. കിടിലു സൂര്യയോട് ഇന്ന് പറഞ്ഞ കാര്യങ്ങളൊക്കെ പ്രേക്ഷകരുടെ മനസ്സില്‍ മണിക്കുട്ടന് എതിരായുള്ള കനല്‍ ആണേ...കിടിലു സൂര്യയോടല്ല സംസാരിച്ചത്, പകരം നമ്മള്‍ പ്രേക്ഷകരോടാണ്.. ഹമ്പട കേമാ കിടിലുകുട്ടാ.

ആര്‍ക്കും വല്യ ഉഷാറൊന്നുമില്ല

ആര്‍ക്കും വല്യ ഉഷാറൊന്നുമില്ല

സ്‌പോണ്‍സര്‍ ടാസ്‌ക് ആര്‍ക്കും വല്യ ഉഷാറൊന്നുമില്ല, ഓപ്പണ്‍ നോമിനേഷന്‍ എന്ന സര്‍ജറി കഴിഞ്ഞിരിക്കുവല്ലേ അതാണ് .
ആഹ് ബെസ്റ്റ് ടാസ്‌ക് കല്യാണം കഴിയാത്തവര്‍ ടാസ്‌ക് ചെയ്യുക കല്യാണം കഴിഞ്ഞ ഒരു വ്യക്തി ജഡ്ജ് ആകുക.ഒരു ഭയങ്കര വല്യ സംഭവ ടാസ്‌ക് ഒന്നുമല്ലായിരുന്നു.

അറത്തു മുറിച്ചു

അറത്തു മുറിച്ചു

നാളെ 'നാട്ടുക്കൂട്ടം'എന്ന വീക്കിലി ടാസ്‌ക്! എന്താകുമെന്ന് നാളെ കണ്ടറിയാം . ബി ബി പ്ലസ്സിലും മെയിന്‍ എപ്പിസോഡിലും നടന്നതില്‍ എടുത്തു പറയേണ്ടത് മണിക്കുട്ടന്‍ - സൂര്യ സംഭാഷണങ്ങള്‍. മണിക്കൂട്ടനു വീട്ടില്‍ നിന്നുള്ള വീഡിയോ കോളിലൂടെ ലൈറ്റ് കത്തിയിട്ടാണ് എന്നു തോന്നുന്നു , തീര്‍ത്തും പറഞ്ഞു സൂര്യയോട് ഇല്ലാത്ത വികാരം ഉണ്ടാക്കി എടുക്കാന്‍ സാധിക്കില്ല എന്നു. അറത്തു മുറിച്ചു സൂര്യയോടും പറഞ്ഞു.

കിടിലുവിന്റെ തന്ത്രങ്ങളില്‍

കിടിലുവിന്റെ തന്ത്രങ്ങളില്‍

സാധരണ സൂര്യയോട് എന്തേലും പറഞ്ഞാല്‍ ഉടനെ വിഷമിക്കുന്നതും സങ്കടപെടുന്നതുമാണ്, ആ സൂര്യ ഇന്ന് വളരെ ബോള്‍ഡ് ആയി കേട്ടുകൊണ്ടിരുന്നു മണിക്കുട്ടന്‍ പറഞ്ഞതത്രയും... ഇതങ്ങു ആദ്യമേ പറഞ്ഞാല്‍ പോരായിരുന്നോ ല്ലെ?.. എന്തായാലും സൂര്യ ഈ കാണിച്ച ബോള്‍ഡ്‌നെസ്സ് കിടിലുവിന്റെ തന്ത്രങ്ങളില്‍ പെട്ടുപോകാതെ ഇനിയങ്ങോട്ട് ഫിനാലെ വരെ ഉണ്ടാകട്ടെ .

പറ്റിക്കാന്‍ വേണ്ടി ആണേലും ഇങ്ങനൊന്നും ചെയ്യല്ലേ ലാലേട്ടാ; സിറിച്ചു സിറിച്ചു സത്തു; വൈറലായി അശ്വതിയുടെ റിവ്യൂപറ്റിക്കാന്‍ വേണ്ടി ആണേലും ഇങ്ങനൊന്നും ചെയ്യല്ലേ ലാലേട്ടാ; സിറിച്ചു സിറിച്ചു സത്തു; വൈറലായി അശ്വതിയുടെ റിവ്യൂ

ഗെയിം ആണ്.. നിന്നുപോവാനായി ആൾക്കാർ എന്തും ചെയ്യും: ഫേക്കായാൽ നിൽക്കാൻ പറ്റിയേക്കും, തുറന്നുപറഞ്ഞ് ഏഞ്ചൽ തോമസ്ഗെയിം ആണ്.. നിന്നുപോവാനായി ആൾക്കാർ എന്തും ചെയ്യും: ഫേക്കായാൽ നിൽക്കാൻ പറ്റിയേക്കും, തുറന്നുപറഞ്ഞ് ഏഞ്ചൽ തോമസ്

 അവർ കരയുമ്പോൾ ഒരു കുഴപ്പവുമില്ല, പക്ഷേ സൂര്യ കരയുന്നതാണ് പ്രശ്‌നം; തുറന്നടിച്ച് സൂര്യയുടെ മാതാപിതാക്കൾ അവർ കരയുമ്പോൾ ഒരു കുഴപ്പവുമില്ല, പക്ഷേ സൂര്യ കരയുന്നതാണ് പ്രശ്‌നം; തുറന്നടിച്ച് സൂര്യയുടെ മാതാപിതാക്കൾ

cmsvideo
  Poli Firoz and Sajna Evicted | Audience Response | Oneindia Malayalam
  പി കെ ശ്രീമതി
  Know all about
  പി കെ ശ്രീമതി

  English summary
  Bigg Boss Malayalam Season 3: Aswathy About Manikuttan And Anoop Krishna Performance in BB House
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X