എന്തിനാ പിന്നെയും മണിക്കുട്ടന്റെ പിറകെ നടക്കുന്നത്; ഇതും പ്രേക്ഷകർ കാണുന്നുണ്ട്; വൈറലായി അശ്വതിയുടെ റിവ്യൂ

ബിഗ് ബോസ് സ്ഥിരുമായി കാണുന്ന പ്രേക്ഷകരാരും തന്നെ നടി അശ്വതിയുടെ റിവ്യുവും വായിക്കാതെ പോവാറില്ല. ഓരോ എപ്പിസോഡിലെയും സംഭവങ്ങള്‍ വളരെ കൃത്യമായി തന്നെ താരം വിലയിരുത്തി കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്യും. ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്ന കുറിപ്പുകള്‍ എല്ലാം തന്നെ വൈറലാകാറുമുണ്ട്.

കഴിഞ്ഞ ദിവസം നടന്ന സംഭവ വികാസങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ കുറിപ്പ് വൈഖലാകുകയും ചെയ്തു. കഴിഞ്ഞ എപ്പിസോഡിലെ മോണിംഗ് ടാസ്‌കിനെ കുറിച്ച് പറഞ്ഞായിരുന്നു താരം കുറിപ്പ് ആരംഭിച്ചത്. പൂര്‍ണരൂപം ഇങ്ങനെ..

 മോര്‍ണിംഗ് ടാസ്‌ക്

മോര്‍ണിംഗ് ടാസ്‌ക്

ഇപ്പോള്‍ ബിഗ്ബോസ് വീട്ടില്‍ ഒരു വ്യക്തിയുമായി ഉള്ള ആദ്യ കൂടി കാഴ്ച കഥാ രൂപത്തില്‍ ആക്കി പറയുക എന്ന മോര്‍ണിംഗ് ടാസ്‌കിലാണ് തുടക്കം ഒന്നൊന്നര മണിക്കൂര്‍ എങ്ങനേലും കഴിഞ്ഞു പോകണ്ടേ അതാരിക്കും കഥ പറയിപ്പിക്കാമെന്നു വെച്ചത് . ഹോ എന്തായാലും 2 പേരുടെ കഥയിലൂടെ നിര്‍ത്തികര്‍ത്താവെ ഇതിന്റെ ബാക്കി പ്ലസ്സില്‍ സഹിക്കണല്ലോ .

 താനാണ് ടാര്‍ഗറ്റ്

താനാണ് ടാര്‍ഗറ്റ്

ഡിമ്പല്‍ മൊത്തത്തില്‍ തിരിഞ്ഞപോലെ എനിക്ക് മാത്രാണോ തോന്നിയത് . താനാണ് ടാര്‍ഗറ്റ് എന്നു മനസിലാക്കിയത് കൊണ്ടായിരിക്കാം. മോര്‍ണിംഗ് ടാസ്‌ക് കഴ്ഞ്ഞുള്ള ഒറ്റയ്ക്ക് സംസാരവും പിന്നീട് രമ്യയോട് സംസാരിക്കുന്ന കാര്യങ്ങളൊക്കെ നല്ല ബോധ്യം ആയിട്ടാണു സംസാരം.. നല്ലത് അങ്ങനെ പുതിയ സ്ട്രടെജീസ് ഉണ്ടാകട്ടെ .

എന്തൊക്കെയോ കൊണ്ടിട്ടുണ്ട്

എന്തൊക്കെയോ കൊണ്ടിട്ടുണ്ട്

മോര്‍ണിംഗ് കഥയില്‍ ആര്‍ക്കാര്‍ക്കോ എന്തൊക്കെയോ കൊണ്ടിട്ടുണ്ട്.. കിടിലു പറഞ്ഞു 11 പേരും മത്സരിക്കാന്‍ നിക്കുവാണ് എന്നു, എന്ത് മത്സരം . ആര്‍ക്കു മത്സരം .വീണ്ടും കിടിലു ആ ഇരട്ടതാപ്പുകളുടെ രാജകുമാരിയെ ഋതുവിന് ഇട്ടുകൊടുത്തിട്ടുണ്ട്. ശേഷം അഡോണി ഡിമ്പല്‍ ടോക്ക്കില്‍ അഡോണിയുടെ ഓവര്‍ കോണ്‍ഫിഡന്‍സ് കണ്ടപ്പോള്‍ ഭാനുവിനെ ആണ് ഓര്‍മ വന്നത്.. ഇങ്ങനൊക്കെ തന്നെ ആരുന്നു ഭാനുവും, തൊട്ട ആഴ്ച ഡിം .

ഞങ്ങള്‍ അങ്ങനെ ആണ്

ഞങ്ങള്‍ അങ്ങനെ ആണ്

വീട്ടില്‍ മികച്ചു നിന്ന മൂന്നുപേരെ ക്യാപ്റ്റന്‍സി ടാസ്‌കിലേക്ക് തിരഞ്ഞെടുക്കാന്‍ ബിഗ്ബോസ് നിങ്ങള്‍ പറഞ്ഞാലും അവരവര്‍ക്കു ക്യാപ്റ്റന്‍ ആയി കാണാന്‍ ആഗ്രഹമുള്ളവരെ മാത്രമേ തിരഞ്ഞെടുക്കു പ്ലീസ്..ഞങ്ങള്‍ അങ്ങനെ ആണ്. അനൂപ്,സന്ധ്യ,അഡോണി എന്നിവര്‍ ആണ് ക്യാപ്റ്റന്‍സി ടാസ്‌കിലേക്ക് തിരഞ്ഞെടുത്തത്.

എറിഞ്ഞു വീഴ്ത്തണം

എറിഞ്ഞു വീഴ്ത്തണം

ഓഹ് പിന്നേം ഡെയിലി ടാസ്‌ക് ഗ്ലാസില്‍ വെള്ളം നിറച്ചു ഓടുക അന്നേരം സ്‌മൈലി ബോള്‍ വെച്ചു എറിഞ്ഞു വീഴ്ത്തണം.. ബോള്‍ വിട്ടൊരു കളി നമ്മക്കില്ല... എന്നാപ്പിന്നെ ബോള്‍ ബോസ്സ് എന്നു പേരാക്കികൂടെ . രണ്ടു'ടീം 'ആറുകണ്ടം സിക്‌സെര്‍സും, തീപ്പൊരി സിക്‌സെര്‍സും'
മത്സരം ആകുമ്പോള്‍ പല സ്ട്രാടജീസ് ഉണ്ടാകുമല്ലോ..

തീപ്പൊരി സിക്‌സെര്‍സ്

തീപ്പൊരി സിക്‌സെര്‍സ്

അങ്ങനെ മണിക്കുട്ടന്റെ തീപ്പൊരി സിക്‌സെര്‍സ് ജയിച്ചു പക്ഷെ കിടിലുവിന്റെ ആറുകണ്ടം പറഞ്ഞു തീപ്പൊരിയിലെ അഡോണിയുടെ ഗ്ലാസ് അവര്‍ തട്ടി തെറിപ്പിച്ചു എന്നു പക്ഷെ ഒത്തില്ല . തര്‍ക്കം... ഡിമ്പല്‍, റംസാന്‍ രമ്യ തമ്മില്‍, പിന്നെ റംസാന്‍, ഋതു. റംസാന്‍ ആണ് ആദ്യം പോടീ എന്നു വിളിച്ചത്.

 നല്ല ബോര്‍ ആയിട്ടുണ്ട്

നല്ല ബോര്‍ ആയിട്ടുണ്ട്

റംസാന് പിന്നെ തോറ്റു എന്നു കാണുമ്പോള്‍ അപ്പോള്‍ തുടങ്ങും 'നീ പോടീ' അല്ലേല്‍ 'നീ പോടാ' എന്നു എന്നിട്ടു വിളിച്ചില്ലാന്നു തര്‍ക്കവും, ഇതെവിടിക്കാ ഋതുനെ തള്ളി തള്ളി അയ്യേ...ശ്യേ വല്യ രസമാണെന്ന് ആണോ റംസന്റെ വിചാരം . ആണെങ്കില്‍ നല്ല ബോര്‍ ആയിട്ടുണ്ട് .
ആഹ് അടുത്തത് വന്നു പാടാം നമുക്ക് പാടാം'പാട്ട് മത്സരം...വല്ല യുവജനോത്സവം നടത്തിയാല്‍ മതിയായിരുന്നല്ലോ .

എന്തിനാണ് പിന്നെയും

എന്തിനാണ് പിന്നെയും

സിനിമ പാട്ടുകളിലൂടെ ഓരോരുത്തരോടും പറയാനുള്ളത് പറയാം എന്ന ഉള്ളുകളി ബോസേട്ടന്റെ . വല്യ രാസൊന്നും തോന്നീല .ശേഷം സന്ധ്യ ഇന്ന് കറക്റ്റ് ആയ ഒരു ചോദ്യം ആണ് സൂര്യയോട് ചോദിച്ചത് അതായതു മണിക്കുട്ടന്റെ ഭാഗത്തു നിന്നു രണ്ടു പ്രാവശ്യമായിട്ട് ഫ്രണ്ട് എന്നേയുള്ളു ക്ലാരിറ്റി കിട്ടി കഴിഞ്ഞു എന്നിട്ടും എന്തിനാണ് പിന്നെയും സൂര്യ മണിക്കുട്ടന്റെ പിന്നാലെ നടക്കുന്നത്.

ഇതും കാണുന്നുണ്ടല്ലോ

ഇതും കാണുന്നുണ്ടല്ലോ

വസ്ത്രധാരണം മലയാളി പ്രേക്ഷകര് കാണുന്നു എന്നു പറഞ്ഞപോലെ ഇതും കാണുന്നുണ്ടല്ലോ എന്നു,സന്ധ്യ അടിപൊളി . പക്ഷെ സൂര്യ വരാല് പോലെ ഒഴിഞ്ഞു അങ്ങ് മാറി ഞാന്‍ പുറകെ പോയിട്ടില്ല എന്നോട് ഇങ്ങോട്ട് സംസാരിക്കുമ്പോ മാത്രമേ സംസാരിക്കുള്ളു എന്നൊക്കെ ഗൊച്ചുഗള്ളി....

വലിയ സംഭവങ്ങള്‍

വലിയ സംഭവങ്ങള്‍

ബി ബി പ്ലസ് കണ്ടില്ല... യൂട്യൂബില്‍ അപ്ലോഡ് ആക്കുമ്പോള്‍ കാണാമെന്നു കരുതി...നാളെ അങ്ങനെ വലിയ സംഭവങ്ങള്‍ ഒന്നുമില്ലെന്നു തോന്നുന്നു. എന്തരോ എന്തോ .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+