• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൂര്യമോളെ ഒരു കാര്യം മനസിലാക്കണം; മോൾ ഇറങ്ങിയാൽ പ്രേക്ഷകർ ഇവിടെ വെടിക്കെട്ട് നടത്തും,വൈറലായി അശ്വതിയുടെ റിവ്യൂ

Google Oneindia Malayalam News

പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ബിഗ് ബോസ് ഷോ മുന്നോട്ടുപോകുകയാണ്. ഓരോ ദിവസവും ഞെട്ടിക്കുന്ന സംഭവ വികാസങ്ങളാണ് നടക്കുന്നത്. ബിഗ് ബോസ് സ്ഥിരമായി കാണുന്നവരാരും തന്നെ നടി അശ്വതി പങ്കുവയ്ക്കുന്ന റിവ്യൂ മിസ് ചെയ്യാറില്ല.

'രജിത് സർ ഉൾപ്പെടെ മജ്സിയയെ വിളിച്ചു..ഡിംപലുമായുള്ള സൗഹൃദം കൊണ്ട് നഷ്ടം മജ്സിയക്ക്';വൈറൽ കുറിപ്പ്'രജിത് സർ ഉൾപ്പെടെ മജ്സിയയെ വിളിച്ചു..ഡിംപലുമായുള്ള സൗഹൃദം കൊണ്ട് നഷ്ടം മജ്സിയക്ക്';വൈറൽ കുറിപ്പ്

നന്ദി അറിയിച്ച് ഒടുവില്‍ ധര്‍മജനും! 'എയറില്‍ നിര്‍ത്തി' കമന്റുകള്‍... മനോരമയിലെ സത്യപ്രതിജ്ഞയ്ക്ക് വരണം!നന്ദി അറിയിച്ച് ഒടുവില്‍ ധര്‍മജനും! 'എയറില്‍ നിര്‍ത്തി' കമന്റുകള്‍... മനോരമയിലെ സത്യപ്രതിജ്ഞയ്ക്ക് വരണം!

ഓരോ ദിവസത്തെയും എപ്പിസോഡിനെ കുറിച്ച് മികച്ച വിലയിരുത്തലാണ് താരം പങ്കുവയ്ക്കാറുള്ളത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെ കുറിച്ചും താരം സോഷ്യല്‍ മീഡിയയില്‍ വിശദമായ റിവ്യു പങ്കുവച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ റിവ്യൂ ഇങ്ങനെ.

എപ്പിസോഡിലേക്ക് പോകാം

എപ്പിസോഡിലേക്ക് പോകാം

ഇന്നത്തോടെ ഈ 'കാനനവില്ല' തീരുമെന്നുള്ള സന്തോഷത്തോടെ ബരൂ നമക്ക് എപ്പിസോഡിലേക്ക് പോകാം. രമ്യയുടെ ആംഗ്ലോ ഇന്ത്യന്‍ ഭാഷയെ കഴിഞ്ഞ ദിവസം ഋതു കളിയാക്കിയിട്ടുണ്ടായിരുന്നു. അനൂപിനോടു അതിന്റെ വിഷമം പറഞ്ഞുകൊണ്ടാണ് തുടക്കം. പക്ഷെ ആ പേരിലൊരു വഴക്കോ തര്‍ക്കമോ നമ്മള്‍ കണ്ടില്ല.

നിമിഷ കവിതയില്‍

നിമിഷ കവിതയില്‍

രമ്യ പറഞ്ഞത് ശരിയാണ് എല്ലാം പറഞ്ഞ ശേഷം ഫണ്‍ ആയിട്ട് പറഞ്ഞതാണ് എന്നു ഋതു പറയാറുണ്ട്. പക്ഷെ അനൂപ് ഋതുവിനോട് രമ്യയുടെ വിഷമം അറിയിച്ചപ്പോള്‍ മിടുക്കികുട്ടി രമ്യക്ക് താന്‍ പറഞ്ഞതില്‍ വിഷമം തോന്നിയെങ്കില്‍ ക്ഷമ ചോദിക്കാമെന്നു പറഞ്ഞു. മണിക്കുട്ടാ... ആ നിമിഷ കവിതയില്‍ സൂര്യയോട് 'നിന്റെ ഒണക്ക പ്രേമത്തിനും റ്റാറ്റ' എന്നു പാടാമായിരുന്നു.

ബോഡി ഷെയിംങ് നടത്തിയത്

ബോഡി ഷെയിംങ് നടത്തിയത്

അതാ അടുത്തത്, കളിയാക്കലുകള്‍ പരിഹാസങ്ങള്‍. സൂര്യയെ ആരാണ് ബോഡി ഷെയിംങ് നടത്തിയത് . കുട്ടിക്ക് എവടെ ആണ് കൂന് . അന്നൊരിക്കല്‍ ആസ്മ എന്നു പറഞ്ഞു പിന്നീട് അതിന്റെ ഒരു പ്രശ്‌നവും പറഞ്ഞു കേട്ടിട്ടില്ല ആ കുട്ടി തന്നെ അത് മറന്നുപോയി.ഇന്ന് കൂന്.. ഈ കുട്ടിക്കെന്താ ദൈവമേ .

നമ്മള്‍ പ്രേക്ഷകര്‍ കണ്ടിട്ടില്ല

നമ്മള്‍ പ്രേക്ഷകര്‍ കണ്ടിട്ടില്ല

സൂര്യക്ക് യാതൊരു വിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ഈ 81 ദിവസങ്ങളിലും നമ്മള്‍ പ്രേക്ഷകര്‍ കണ്ടിട്ടില്ല സൂര്യയുടെ തുള്ളി തുള്ളി ഒള്ള നടപ്പ് വന്ന സമയം തൊട്ടു കാണിക്കുന്നതാണ് അത് അസുഖം ബാധിച്ചു അങ്ങനെ ആയിപ്പോയതാണെന്നു ഇന്ന് മനസിലായി.

രസം ഉണ്ടായിരുന്നില്ല

രസം ഉണ്ടായിരുന്നില്ല

ടാസ്‌ക് തുടങ്ങി, ഇന്നലെ വരെ കളിച്ചതിന്റെ ഒരംശം രസം ഉണ്ടായിരുന്നില്ല. ആകെ ചിരിച്ചത് മണിക്കുട്ടന്റെ 'ഹേ കമ്മനാട്ടി' എന്നു വിളിച്ച് അന്യന്‍ ആയതാണ്, ഉടനെ സൂര്യ മണിക്കുട്ടനെ നോക്കി 'ഗംഗേ' എന്നു .

സൂര്യയെ കൊല്ലാന്‍

സൂര്യയെ കൊല്ലാന്‍

സൂര്യയെ കൊല്ലാന്‍ ആരുന്നു അവസാന ലക്ഷ്യം. പൂളില്‍ തള്ളി ഇടണം. പക്ഷെ സൂര്യയെ കൊല്ലാന്‍ കഴിഞ്ഞില്ല ടാസ്‌ക് തീര്‍ന്നു. സന്തോ.....ഷം. യൂട്യൂബില്‍ കാണുമ്പോള്‍ വലിയൊരു ഉപകാരം ഉണ്ട് നമക്ക് ഫോര്‍വെര്‍ഡ് ചെയ്യാം .അതോണ്ട് സ്‌പോണ്‍സര്‍ ടാസ്‌ക് ഞാന്‍ കണ്ടില്ല.

സൂര്യയുടെ താണ്ഡവം

സൂര്യയുടെ താണ്ഡവം

ബി ബി പ്ലസ്സില്‍രാത്രി മീറ്റിംഗില്‍ രമ്യയോട് സോറി പറഞ്ഞു ഋതു എന്നിട്ടും രമ്യ അത് വിടാതെ വീണ്ടും അതന്നെ പറഞ്ഞോണ്ട് ഇരുന്നത് ശരിയായില്ല. പിന്നങ്ങോട്ട് സൂര്യയുടെ താണ്ഡവം ആയിരുന്നു. സൂര്യയുടെ ന്യായങ്ങള്‍ കേട്ടു എന്റെ വാര്‍ദ്ധക്യം വരെ പകച്ചു പണ്ടാരമടങ്ങി .

സ്ഥിരം ഡയലോഗ്

സ്ഥിരം ഡയലോഗ്

പോലീസ് ആയി വേഷം ഇട്ടപ്പോള്‍ സ്വയം പോലീസ് ആയി തോന്നി, സ്വപ്ന ജോലി കൈയില്‍ കിട്ടിയപ്പോ സ്വയം പോലീസ് ആയി മാറി ത്രെ .. അപ്പൊ പോലീസിനെ വില വെക്കാതെ റംസാന്‍ തൊപ്പി ശെരിക്കു വെക്കാന്‍ പറഞ്ഞത് ശരി ആയില്ലാന്ന് . 'എന്ത് ചെയ്യാം ഞാനങ്ങനെ ആണ്.. ഞാന്‍ അങ്ങനായിപ്പോയി' സ്ഥിരം ഡയലോഗ് .

അനാവശ്യ കരച്ചില്‍

അനാവശ്യ കരച്ചില്‍

ഇല്ലാത്ത ഒരു കാര്യം (bodyshaming) എല്ലാവരും പറഞ്ഞു, ചെയ്തു എന്നു അപവാദം പറഞ്ഞാല്‍ എടുത്തിട്ട് പൊരിക്കില്ലേ?? വറുക്കാന്‍ തുടങ്ങിയപ്പോ പന്തിയല്ലെന്നു മനസ്സിലാക്കി സൂര്യ അനാവശ്യ കരച്ചില്‍ ആയിരുന്നു. ഇനി ഹൗസില്‍ 'തുടരാന്‍ താല്‍പ്പര്യം ഇല്ലാ..അതോണ്ട് കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിക്കാന്‍ ബിഗ്ബോസിനോട് പറയുന്നു..

ചങ്കു പിടഞ്ഞ പ്രേക്ഷകര്‍

ചങ്കു പിടഞ്ഞ പ്രേക്ഷകര്‍

മോളെ ഒരു കാര്യം മനസിലാക്കണം.. മണിക്കുട്ടന്‍ പോയപ്പോള്‍ ഇവിടെ ചങ്കു പിടഞ്ഞ പ്രേക്ഷകര്‍, സൂര്യമോള്‍ ഇറങ്ങിയാല്‍ പ്രേക്ഷകര്‍ ഇവിടെ വെടിക്കെട്ട് നടത്തും. ഒന്ന് ആലോചിച്ചൊക്കെ മതി കേട്ടോ. പിന്നങ്ങോട്ട് കരച്ചിലോ കരച്ചില്‍.. സൂര്യ കരച്ചില്‍, ഋതു കരച്ചില്‍.

ആരിനി ജയിലില്‍ പോകും

ആരിനി ജയിലില്‍ പോകും

ഹെന്റമ്മോ . അതുകഴിഞ്ഞു സൂര്യക്ക് വയ്യായ്മ.. എന്തിന്റെ ആണോ എന്തോ?? എന്റമ്മോ തീര്‍ന്ന് ആരിനി ജയിലില്‍ പോകും? നോമിനേറ്റ് ചെയ്യാനുള്ള റീസണ്‍ രാത്രി മീറ്റിംഗോടെ തീരുമാനം ആയിട്ടുണ്ട്.. അപ്പൊ റ്റാറ്റ.

cmsvideo
  ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam
  English summary
  Bigg Boss Malayalam Season 3: Aswathy About Soorya Menon who wants to go out From BB House
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X