'എന്നെ മാത്രം നോക്കിയാല്‍ നീ തോക്കുമെ'; സായി സ്വന്തം കുഴി തോണ്ടുകയാണ്; വൈറലായി അശ്വതിയുടെ റിവ്യൂ

ബിഗ് ബോസ് പ്രേക്ഷകരെ ത്രില്ലടിപ്പിച്ചുകൊണ്ട് മുന്നോട്ടു പോകുകയാണ്. ഓരോ ദിവസവും മത്സരം ആവേശകരമായി മാറുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസത്തെ ടാസ്‌കുകള്‍ പ്രേക്ഷകരെ വീണ്ടും ഹരം കൊള്ളിപ്പിച്ചു.

എന്നാല്‍ ഇപ്പോഴിതാ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെ കുറിച്ചുള്ള വിലയിരുത്തല്‍ നടത്തി രംഗത്തെത്തിയിരിക്കുകയാണ് നടി അശ്വതി. കഴിഞ്ഞ എപ്പിസോഡിലെ ടാസ്‌കിനെ കുറിച്ച് വളരെ വ്യക്തമായ കുറിപ്പാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.

വ്യത്യസ്തമായ ടാസ്‌കുകള്‍

വ്യത്യസ്തമായ ടാസ്‌കുകള്‍

ടിക്കറ്റ് ടു ഫിനാലെ! ഇന്നത്തെ മെയിന്‍ അട്ട്രാക്ഷന്‍ തന്നെ അതാണ്. ഭാഗ്യം തുടക്കത്തില്‍ തന്നെ അതായിരുന്നു.. വ്യത്യസ്തമായ ടാസ്‌കുകള്‍ ആണ് ഉള്ളത്.. ഏറ്റവും ഉയര്‍ന്ന പോയിന്റ് ഉള്ള വ്യക്തി സ്‌ട്രൈറ്റ് ടു ഫിനാലെ!ആര്‍ക്കായിരിക്കും കിട്ടുക. ആദ്യത്തെ ടാസ്‌ക് 'sharing is caring'..ആദ്യ ഘട്ടം, ബോക്‌സില്‍ 30 പന്തുകള്‍ വീതമുള്ളത് കുറക്കണം. ബസ്സര്‍ അടിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ബോള്‍ ഉള്ളവര്‍ ഔട്ട് ആകും.

പന്ത് കൂടുതലായിപ്പോയി

പന്ത് കൂടുതലായിപ്പോയി

കിടിലുവും റംസനും മണിക്കൂട്ടനുമെ ആദ്യം കളിച്ചതുള്ളു.. പിന്നെ പതിയെ ബാക്കിയുള്ളവര്‍ ഇറങ്ങി. പക്ഷെ ബസര്‍ അടിച്ച ടൈമില്‍ കിടിലുവിന് പന്ത് കൂടുതലായിപ്പോയി... അതിനാല്‍ ഈ ടാസ്‌കില്‍ നിന്നു കിടിലു ഔട്ട് സത്യം പറഞ്ഞാല്‍ കഷ്ട്ടം തോന്നി എനിക്ക്.. ഒരുപാടു പ്രതീക്ഷയോടെ കളിക്കണം എന്നു പറഞ്ഞു പുള്ളി ഇറങ്ങിയതാണ്.

 ബോസ്സേട്ടന്‍ വിളിച്ച് പറഞ്ഞു

ബോസ്സേട്ടന്‍ വിളിച്ച് പറഞ്ഞു

രണ്ടാം ഘട്ടത്തില്‍ ചെറിയ മാറ്റത്തോടെ തുടങ്ങി.. ഇപ്രാവശ്യം ബാളുകള്‍ ബോക്‌സില്‍ കൂടുതല്‍ ഉള്ളവര്‍ ആണ് വിജയിക്കുക. ബോള്‍ കുറവുള്ള രണ്ടുപേര്‍ ഔട്ട് ആകും.ഇവരെന്തിനാ ബോള്‍ എടുത്തു ഡ്രെസ്സിന്റെ ഉള്ളില്‍ തിരുകുന്നത് എന്നാലോചിച്ചപ്പോള്‍ തന്നെ ബോസ്സേട്ടന്‍ വിളിച്ച് പറഞ്ഞു മക്കളെ ബോള്‍ പെട്ടിയിലോട്ട് ഇട്ടോളാന്‍ .

സായി സ്വന്തം കുഴി തോണ്ടുന്നു

സായി സ്വന്തം കുഴി തോണ്ടുന്നു

ആരും അനക്കമില്ല. ഇടയ്ക്കു ഡിമ്പല്‍ ഒന്ന് ട്രൈ ചെയ്തു..പിന്നെ നോബിചേട്ടന്‍ അനൂപ് ട്രൈ ചെയ്തു. അനക്കമേയില്ല പിന്നാരും.. പാവം കിടിലു നോക്കി ഇരിക്കുക ആരുന്നു. ഓഹ് ജയിലിലേക്ക് ആരെന്നു തീരുമാനിച്ചു അപ്പോളേക്കും.. കഷ്ട്ടം. മണിക്കുട്ടനെ ആണ് എപ്പോളും ആദ്യ ടാര്‍ഗറ്റ്. സായി സ്വന്തം കുഴി തോണ്ടുകയാണെന്നു കണ്ടപ്പോള്‍ തന്നെ മനസിലായിരുന്നു റംസാനുമായി ചേര്‍ന്ന്.

എന്നെ മാത്രം നോക്കിയാല്‍

എന്നെ മാത്രം നോക്കിയാല്‍

മണിക്കുട്ടന്‍ ഇടയ്ക്കു വാണിംഗും കൊടുത്തു'എന്നെ മാത്രം നോക്കിയാല്‍ നീ തോക്കുമെ' എന്നു. ഇടയ്ക്ക് അനൂപ് ഋതുവിന്റെ ബോള്‍ ബോക്‌സ് മാറ്റി.. It's a game. ഗ്രൂപ്പ് ആയോ individual ആയോ ബുദ്ധിപരമായി ആലോചിച് കളിക്കാം. അനൂപിനെ തെറ്റ് ചെയ്തു എന്നു പറയാന്‍ പറ്റില്ല.. പക്ഷെ ഗെയിംനു മുന്നേ ഒരു ചെറിയ സംസാരം മണിക്കുട്ടനും അനൂപും നടത്തിയിരുന്നു ഋതുവിനെ പുറത്താക്കുന്നതിനെ കുറിച്ച്...

നല്ല ഗെയിം

നല്ല ഗെയിം

പ്രതീക്ഷിച്ചതു തന്നെ നടന്നു. സായി and ഋതു ഔട്ട്. അതു പറാ റംസാനും സായിയും പ്ലാനിട്ടു മണിക്കുട്ടനെ ടാര്‍ഗറ്റ് ചെയ്യാന്‍ ആര് ആണ് മണ്ടന്‍ ആയതു. മൂന്നാം ഘട്ടം അല്‍പ്പംകൂടി കഠിനം. ഒരു ചുവന്ന പന്ത് നടുക്കുവെക്കുന്നത് കൈക്കലാക്കണം ഒപ്പം ബോക്‌സില്‍ പന്തും കുറയരുത്.. നല്ല ഗെയിം ആയിരുന്നു.. എല്ലാരും നല്ലപോലെ കളിച്ചു.. ഇടയ്ക്കു മണിക്കുട്ടന്‍ റംസാന്‍ കയ്യാങ്കളി ആയെങ്കിലും this is ticket to finale- പൊരുതണം..

 നല്ലപോലെ പൊരുതി

നല്ലപോലെ പൊരുതി

പൊരുതി തോറ്റാല്‍ അങ്ങ് പോട്ടെന്ന് വെക്കണം. ഡിമ്പല്‍, മണിക്കുട്ടന്‍ റംസാന്‍ ഈ ഘട്ടത്തില്‍ നല്ലപോലെ പൊരുതി. ഡിമ്പല്‍ മണിക്കുട്ടന് കുറച്ചു പന്ത്കള്‍ നല്‍കി.. പക്ഷെ വേണ്ടാ എന്നു പറഞ്ഞു തിരികെ നല്‍കി. ആ ബോള്‍ എങ്ങാനും മണിക്കുട്ടന്‍ വാങ്ങിയിരുന്നേല്‍ പച്ചക്കു തിന്നാനുള്ള പ്ലാനില്‍ ആയിരുന്നു റംസാന്‍.

രണ്ടാം സ്ഥാനത്തു കയറി

രണ്ടാം സ്ഥാനത്തു കയറി

ടാസ്‌ക് കഴിഞ്ഞപ്പോള്‍, 1 ആം സ്ഥാനം അനൂപ്, 2 ആം സ്ഥാനം ഡിമ്പല്‍, 3 ആം സ്ഥാനം നോബിചേട്ടന്‍, 4 ആം സ്ഥാനം മണിക്കുട്ടന്‍, 5 ആം സ്ഥാനം റംസാന്‍, 6 ആം സ്ഥാനം സായി, 7 ആം സ്ഥാനം ഋതു, 8 ആം കിടിലു. ചുവന്ന ബോള്‍ റംസാന്‍ നേടിയത്‌കൊണ്ട് റംസാന്‍ ഡിമ്പലിനൊപ്പം രണ്ടാം സ്ഥാനത്തു കയറി.

നാളെയും പന്തുകൊണ്ടുള്ള കളികള്‍

നാളെയും പന്തുകൊണ്ടുള്ള കളികള്‍

അടുത്ത ടാസ്‌ക് സൈക്കിളില്‍ കയറി ചവുട്ടി ലൈറ്റ് പ്രകാശിപ്പിക്കുക. ആള്‍ക്കാര്‍ മാറുമ്പോള്‍ 10 സെക്ന്റിനുള്ളില്‍ വീണ്ടും തെളിക്കണം ആ ലൈറ്റ് ..ഇതെന്തു ഗെയിം .. ആഹ് ആദ്യം കുറച്ചു ഈസി കൊടുത്തത് ആയിരിക്കും ല്ലെ .ആഹ് ടാസ്‌ക് തീര്‍ന്നപ്പോള്‍ എല്ലാര്‍ക്കും കിട്ടി 1 പോയിന്റ്. അതു കഴിഞ്ഞ ടാസ്‌കിലെ പോയിന്റിനോപ്പം ആഡ് ആകും. നാളെയും പന്തുകൊണ്ടുള്ള കളികള്‍ തന്നെ ടിക്കറ്റിനു വേണ്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+