ആ നഗ്നസത്യം കിടിലന്‍ ഫിറോസ് വെളിപ്പെടുത്തി; പിന്നാലെ സന്ധ്യയുടെ തഗ് മറുപടി; പൊളിച്ചെന്ന് അശ്വതി
ബിഗ് ബോസ് മൂന്നാം സീസണ്‍ പ്രേക്ഷകരെ ത്രില്ലടിപ്പിച്ചുകൊണ്ട് മുന്നേറുകയാണ്. ഓരോ ദിവസം കഴിയുമ്പോഴും ബിഗ് ബോസിന് ആരാധകര്‍ കൂടിവരികയാണ്. ഒരോ ടാസ്‌കും എല്ലാവരും മനോഹരമായി ചെയ്യുന്നുമുണ്ട്. ചില ടാസ്‌കുകള്‍ക്ക് ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇപ്പോള്‍ വലിയ വഴക്കിലേക്ക് എത്താറുമുണ്ട്. ഇതിനിടെ ബിഗ് ബോസിനെ കുറിച്ചുള്ള വിലയിരുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അശ്വതി. കഴിയുന്നതും എല്ലാ എപ്പിസോഡിന്റെയും വിലയിരുത്തല്‍ അശ്വതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്. ഇതൊക്കെ വൈറലാകുകയും ചെയ്യും.
ബിജെപിയുടെ അസം തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

കഴിഞ്ഞ എപ്പിസോഡ്
കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെക്കുറിച്ചുള്ള കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മണിക്കുട്ടന്റെ പെര്‍ഫോമന്‍സിനെ അഭിനന്ദിച്ചും കിടിലന്‍ ഫിറോസിന്റെ കമന്റിന് സന്ധ്യ നല്‍കിയ തഗ് മറുപടിയെക്കുറിച്ചുമാണ് അശ്വതി കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ.

എംകെ ഒരു രക്ഷയില്ല
എന്റെ വായിലെ കാണാ കൊന്ത്രംപല്ല് നീയല്ലേ ' ..ബിഗ്ബോസ്സേ ഇപ്രാവശ്യം കലാതിലകം കലാപ്രതിഭ പട്ടങ്ങള്‍ ഒക്കെ ഒണ്ടേല്‍ പ്ലീസ് അത് എംകെ ക്കു നേരിട്ട് കൊടുക്കണേ.. അവിടുള്ളോരു അറിഞ്ഞു കൊടുക്കില്ല അതോണ്ടാ എംകെ ഒരു രക്ഷയില്ല.. ഞാന്‍ എംകെ യുടെ ഒരു ഫാന്‍ ആയികൊണ്ടിരിക്കുന്നു...

എന്താ അടി നടക്കാത്തത്
അതുപോലെ രണ്ടു ദിവസമായിട്ടു അവിടെ എന്താ അടി നടക്കാത്തത് എന്ന് ആലോചിച്ചിരുന്നതേ ഒഉള്.. ഇന്നല്ലേ ആ നഗ്‌നസത്യം കിടിലു സന്ധ്യയോട് പറഞ്ഞത് 'ഞാന്‍ സൈലന്റ് ആയതു കൊണ്ടാണ് ഈ വീട്ടില്‍ വഴക്ക് നടക്കാത്തത്, ഞാന്‍ ഗെയിംല്‍ നിന്നു മാറിയതുകൊണ്ടാണ് .

ടാസ്‌കുകള്‍ ദയവായി കൊടുക്കണം
ഉടനെ സന്ധ്യയുടെ തഗ് ലൈഫ് ചോദ്യം 'അതിനു ചേട്ടന്‍ എന്ത് ഗെയിം ആണ് കാണിച്ചേ' എന്ന് കിടിലു പ്ലിംഗ് ന്റെ കിടിലു ചെന്നൈയില്‍ കിടക്കുന്ന ബിഗ്ബോസ് ഹൌസ് ഒറ്റ തള്ളിനു കേരളത്തില്‍ എത്തിക്വോ ബോസേട്ടാ കൊടുത്ത ടാസ്‌ക് ബോര്‍ ആണ് അതുപറഞ്ഞെ പറ്റൂ.. കുറച്ചൂടെ കാണാന്‍ ഇന്റെരെസ്‌റ് തോന്നിക്കുന്ന ടാസ്‌കുകള്‍ ദയവായി കൊടുക്കണം.
അവതാരക അഞ്ജനയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം


Click it and Unblock the Notifications