ബിഗ്ബോസിനോട് ഒരു അപേക്ഷ, അക്കാര്യം നടക്കുമ്പോള്‍ പ്രേക്ഷകരെ കാണിച്ചു ബോറടിപ്പിക്കരുത്; അശ്വതി പറയുന്നു

പ്രേക്ഷകരെ കോരിത്തരിപ്പിച്ച് ബിഗ് ബോസ് സീസണ്‍ 3 മുന്നേറുകയാണ്. ഹൗസില്‍ പൊട്ടലും ചീറ്റലുകള്‍ക്കുമാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ബിഗ് ബോസ് നല്‍കിയ മോണിംഗ് ആക്ടിവിറ്റിയില്‍ നിന്നും ആരംഭിച്ച ഡിംപല്‍-സായ് വിഷ്ണു തര്‍ക്കം പിന്നീട് വലിയ പൊട്ടിത്തെറിയായി മാറിയിരുന്നു.

കൂടാതെ വീട്ടിലെ ഏറ്റവും പാവമെന്ന് കരുതപ്പെടുന്ന സൂര്യയും ഇന്നലെ പൊട്ടിത്തെറിച്ചു. എന്നാല്‍ ഇപ്പോഴിതാ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലെ വിലയിരുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അശ്വതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അശ്വതിയുടെ വിലയിരുത്തല്‍. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...

ലോക്ക്ഡൗണില്‍ നിശ്ചലമായി നാഗ്പൂർ- ചിത്രങ്ങള്‍ കാണാം

ആരുടെ ഭാഗത്തു ന്യായം

ആരുടെ ഭാഗത്തു ന്യായം

ഇന്നത്തെ സായി ഡിമ്പല്‍ വഴക്കില്‍ ആരുടെ ഭാഗത്തു ന്യായം?? എന്റെ അഭിപ്രായത്തില്‍ രണ്ടും കണക്കാണ് .. ഞാന്‍ ശ്രേദ്ധിച്ചത് മറ്റൊന്നാണ്... ഡിമ്പല്‍ അത്രേം കിടന്ന് റെയ്സ് ആയപ്പോ മജിസ്യയെ ആ ഭാഗത്തു എവിടേലും കണ്ടോ?? ഞാന്‍ കണ്ടില്ല അതെ സമയം തിരിച്ചു മജിസ്യക്കു ആണ് എന്തേലും പറ്റിയതെങ്കില്‍ ഡിമ്പല്‍ മജിസ്യക്കു ചുറ്റിനും ഉണ്ടാകുമാരുന്നു അല്ലെ?

ശരിയായ കാര്യമായിട്ട് തോന്നിയില്ല

ശരിയായ കാര്യമായിട്ട് തോന്നിയില്ല

നോമിനേഷനില്‍ ചിലരുടെ നോമിനേഷന്‍ ന്യായം ആയിരുന്നു ചിലരുടെതു വ്യക്തി വൈരാഗ്യം ആണ് ചിലരുടെതു ഇന്ന് രാവിലെ നടന്ന ഉടക്ക്.. ഇന്ന് രാവിലെ ടാസ്‌ക് ചെയ്തതില്‍ വന്ന പാളിച്ചകള്‍ എന്നൊക്കെ വെച്ചു നോമിനേറ്റ് ചെയ്തത്. അതെന്തു ന്യായം?? മണിക്കൂറുകള്‍ മുന്‍പ് നടന്ന സംഭവങ്ങള്‍ വെച്ചുള്ള നോമിനേറ്റിംഗ് ഒരു ശെരിയായ കാര്യമായിട്ട് തോന്നിയില്ല

ആരും അത് പ്രതീക്ഷിച്ചില്ല

ആരും അത് പ്രതീക്ഷിച്ചില്ല

ഉള്ളില്‍ പറഞ്ഞ നോമിനേഷന്‍ കാരണങ്ങള്‍ ബിഗ്ഗ്ബോസ് വിളിച്ച് പറഞ്ഞത് ഇഷ്ട്ടായി ആരും അത് പ്രതീക്ഷിച്ചില്ല ആരൊക്കെ പറഞ്ഞു എന്നൂടെ പറയാമായിരുന്നു ബോസേട്ടാ ഒരു കൂട്ടയടി ജസ്റ്റ് മിസ്സ് ഹാ സമയം ഉണ്ടല്ലോ ന്റെ കിടിലു...2 മിനിറ്റ് കൊണ്ട് വായിച് തീരേണ്ട സാധനം ഇങ്ങനെ മോഡ്‌ലേഷന്‍ ഇട്ടു വലിച്ചു നീട്ടണോ.

വല്ല പ്രാങ്കോ അടിയോ ആണേല്‍

വല്ല പ്രാങ്കോ അടിയോ ആണേല്‍

ഭാഗ്യയേച്ചിയും ഋതുവും സൂര്യയുടെ കവിത ഗംഭീരമായി ട്യൂണ്‍ ചെയ്തു റംസാനും സന്ധ്യയും അതിനനുസരിച്ചു ചുവടുകളും വെച്ചു.. ഭംഗിയായിരുന്നു ??അതൊന്നു പ്രോത്സാഹിപ്പിക്കാന്‍ അവിടെ ആരെയും കണ്ടില്ല വല്ല പ്രാങ്കോ അടിയോ ആണേല്‍ മാത്രം ജില്ല മൊത്തം ഇളകി വരും.

 വിഷമം ഉണ്ടാകില്ല

വിഷമം ഉണ്ടാകില്ല

ബിഗ്ബോസ് ഒരു അപേക്ഷ, സംസാരിക്കുന്നോര്‍ക്കുപോലും മനസിലാവാത്ത രീതിയില്‍ ഉള്ള കോണ്‍വെര്‍സേഷന്‍സ് നടക്കുമ്പോള്‍ അത് ഞങ്ങള്‍ പ്രേക്ഷകരെ കാണിച്ചു ബോര്‍ അടിപ്പിക്കരുത് (റിതു, റംസാന്‍, അഡോണി, സായി).. ഒരു കോണ്‍ടെന്റും ഇല്ലെങ്കില്‍ ഒരല്‍പ്പം നേരത്തെ പ്രോഗ്രാം നിര്‍ത്തിക്കോളൂ, ഞങ്ങള്‍ക്ക് അതില്‍ വിഷമം ഉണ്ടാകില്ല പകരം സ്‌നേഹമേ ഉണ്ടാവൂ.. സത്യായിട്ടും അപ്പോളേ...ഞാന്‍ അടുപ്പ് കൂട്ടിയിട്ടുണ്ട് .. പൊങ്കാല തുടങ്ങട്ടെ.... എന്തൊക്കെ എന്നെ പറഞ്ഞാലും i love you all

നടി സംഗീത ശൃംഗേരിയുടെ പുത്തന്‍ ഫോട്ടോകള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+