• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സായിക്ക് നേരെ റംസാന്റെ ചെരുപ്പേറ്; അഴിഞ്ഞുവീണത് നോബിച്ചേട്ടന്റെ മുഖംമൂടിയെന്ന്- അശ്വതിയുടെ റിവ്യൂ

ബിഗ് ബോസ് ഹൗസ് സംഭവബഹുലമായി പത്താം ആഴ്ചയിലാണ് ഇപ്പോള്‍. ഫിറോസ്- സജ്‌ന ദമ്പതിമാര്‍ പുറത്ത് പോയപ്പോള്‍, ആ സ്ഥാനം ഏറ്റെടുക്കാനുള്ള മത്സരത്തിലാണോ മറ്റുചിലര്‍ എന്ന് സംശയിപ്പിക്കുന്ന സംഭവങ്ങളാണ് ഓരോ ദിവസവും നടക്കുന്നത്.

ആഞ്ഞടിച്ച് ദേവ്ദത്ത്, പിടിച്ചു നിർത്താനാവാതെ സഞ്ജു... കോലിപ്പടയ്ക് ഇത് സിംപിള്‍, ചിത്രങ്ങള്‍ കാണാം

റംസാന്റെ ചെരുപ്പേറും, സായിയുടെ ചില വെളിപ്പെടുത്തലുകളും തര്‍ക്കങ്ങളും ഒക്കെ നിറഞ്ഞതായിരുന്നു ഏറ്റവും ഒടുവിലത്തെ എപ്പിസോഡ്. ഈ എപ്പിസോഡില്‍ ശരിക്കും മുഖംമൂടി അഴിഞ്ഞുവീണത് നോബി മാര്‍ക്കോസിന്റേതാണ് എന്നാണ് നടി അശ്വതിയുടെ വിലയിരുത്തല്‍. അശ്വതിയുടെ ബിഗ് ബോസ് റിവ്യൂ വായിക്കാം...

ആരെ കൊല്ലാൻ? റംസാനെ കൊല്ലാൻ...

ആരെ കൊല്ലാൻ? റംസാനെ കൊല്ലാൻ...

കലിങ്ക നാട്ടിലെ മുഹമ്മദ്‌ റംസാൻ അറിയിക്കുന്ന വിളംബര പത്രിക "ഷായി വിഷ്ണു (സായി വിഷ്ണു എന്നല്ലേ, റംസാൻ പേര് മാറ്റികൊടുത്തോ)വിനെ ചോദ്യം ചെയ്യാൻ വിളിച്ചിരിക്കുന്നു!!!
റംസാൻ :ആരെ കൊല്ലാനാടാ ഇവിടെ വന്നിരിക്കുന്നത്?
സായി : ഞാൻ മുഹമ്മദ്‌ റംസാൻ എന്ന നിന്നെ!!! സായി പൊളിച്ചു !!
റംസാനെ സാരമില്ല ഇച്ചു വെള്ളം കുച്ചിട്ടു ബായോ തക്കുടു 😂😂
അയ്യയ്യെ കലിങ്ക നാടെ ഒന്ന് സായി പറയുന്ന മറുപടി കേൾക്കു. ചോദ്യം ചോദിച്ചു ഉത്തരമുട്ടിക്കുന്നതിനു പകരം, ആക്ഷേപിച്ചു വിടാൻ ആണോ പറഞ്ഞിരിക്കുന്നത്?നിങ്ങള്ക്ക് ചോദ്യങ്ങൾ ഇല്ലേ??

റംസാന്റെ ചെരുപ്പേറ്

റംസാന്റെ ചെരുപ്പേറ്

റംസാൻ ചെരുപ്പെറിഞ്ഞിരിക്കുന്നു!!!
കയ്യാങ്കളി ആയി.പറയുന്നത് തീരെ മനസിലാകുന്നുണ്ടായിരുന്നില്ല.
ചെരുപ്പ് ദേഹത്ത് കൊണ്ടോ ഇല്ലയോ എന്നതിലല്ല,എന്തിനു എറിഞ്ഞു?നോബിചേട്ടൻ എന്തുകണ്ടിട്ടാണ് റംസാനെ അനുകൂലിക്കുന്നത്? മുന്നേ പല കാര്യങ്ങൾ നടന്നിട്ട് ഉറങ്ങിക്കൊണ്ടിരുന്ന മനുഷ്യനാ.. ചെരുപ്പെറിഞ്ഞത് കൊണ്ടില്ല പോലും. റംസാൻ ചെയ്തത് തെറ്റ്. 100 വട്ടം തെറ്റ്.

ഹിന്ദിയിലെ കഥ പറയണ്ട

ഹിന്ദിയിലെ കഥ പറയണ്ട

ഹിന്ദിയിൽ അങ്ങനെ ഉണ്ട് ഇങ്ങനെ ഉണ്ട് എന്നു പറഞ്ഞോണ്ട് ആരും വരേണ്ട കാരണം ഹിന്ദിയിൽ അങ്ങനെ ഒണ്ടേൽ അതേപോലത്തെ ഹൈ പ്രഷർ ടാസ്‌ക്കും പണിഷ്‌മന്റ്സും ഉണ്ട്.. അതിന്റെ അംശത്തിൽ ഒരംശം പോലും നമ്മടെ മലയാളം ബിഗ്‌ബോസിൽ ഇല്ലാ. സോ, ഇതിനെതിരെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദേഷ്യമൊക്കെ അങ്ങ് വീട്ടിൽ ചെന്നു കാണിക്കു തക്കുടു മുത്തേ...എറിഞ്ഞിട്ട് സോറി പറയുന്നോ റംസാനെ?

കിടിലുവിന്റെ ഷോ ഓഫ്

കിടിലുവിന്റെ ഷോ ഓഫ്

റംസാൻ മണിക്കുട്ടനുമായി ക്ഷമ ചോയിച്ചു സോൾവ് ആക്കാൻ ശ്രേമിക്കുന്നുണ്ട് എന്നു ഇടയ്ക്കു കണ്ടു .. മണിക്കുട്ടൻ അത് ക്ഷമിച്ചു കൊടുക്കാൻ പാടില്ല.

ഇതിനിടയിൽ എന്തിനാണ് കിടിലു ഷോ ഓഫ്‌ കാണിച്ചതെന്നു മനസിലായില്ല തള്ളുന്നോ തള്ളുന്നോ എന്നു ചോദിച്ചിട്ടു, ഇല്ലാ മണിക്കുട്ടൻ കെട്ടിപിടിച്ചു ഉമ്മ തരും. കാരണം എറിഞ്ഞത് മലരമ്പ് ആണല്ലോ !

ബിഗ് ബോസിന്റെ ഇടപെടൽ

ബിഗ് ബോസിന്റെ ഇടപെടൽ

ബിഗ്‌ബോസ് വിളിപ്പിച്ചു!! മര്യാദക്ക് കളിക്കാമെങ്കിൽ കളിച്ചോ അല്ലേൽ ഇവിടെ വെച്ചു നിർത്തിക്കോ!! മര്യാദക്ക് കളിച്ചോളാം എന്നു തീരുമാനിച്ചു. തിരിച്ചു ടാസ്കിലേക്ക്... സായി... പൊളിച്ചുണ്ണ്യേ!! അടിപൊളി , ഗുഡ് ജോബ്.
റംസാൻ ചെരുപ്പ് അറിയാതെ താഴോട്ട് ഇട്ടപ്പോൾ പറന്നു പോയതാ ട്ടോ..അയ്യോ അല്ലാ കാലു വിയർത്തപ്പോൾ ഊരിയതാ...(റംസാനെ എതിലേലും ഒറച്ചു നില്ക്കു.. ഇല്ലേൽ ലാലേട്ടൻ വന്നു ചോദിക്കുമ്പോൾ ബ ബ്ബ ബ ബ്ബ ആകും.. ദൈവമേ ഇനി ആ കുഞ്ഞു ലൂക് എറിഞ്ഞതാന്ന് പറഞ്ഞുണ്ടാക്കുമോ ആവോ?

സന്ധ്യ മാങ്ങ പറിക്കാൻ പോയോ

സന്ധ്യ മാങ്ങ പറിക്കാൻ പോയോ

പ്ലീസ് ബിഗ്‌ബോസ്... കാൻസർ, രോഗി, സർജറി പാട്, ഇങ്ങനുള്ള കാര്യങ്ങൾ സംസാരിക്കാതിരിക്കാൻ തക്കതായ താക്കീതു നൽകിയെ പറ്റു.. ഡിമ്പലിനെ ഇത്രയ്ക്കു ആക്ഷേപിച്ചപ്പോൾ സന്ധ്യ മാങ്ങ പറിക്കാൻ പോയോ?? വിമൺ എമ്പവർമെന്റിന്റെ സംസ്ഥാന പ്രസിഡന്റ അല്ലിയോ?? സ്ത്രീയെ ആക്ഷേപിക്കുവല്ലേ അത്?

കിടിലു അത് ഓർക്കണം

കിടിലു അത് ഓർക്കണം

കിടിലു ഇന്നലത്തെ ടാസ്കിൽ എനിക്ക് നിങ്ങളെ ഇഷ്ട്ടമായി പക്ഷെ ഇന്നത്തെ ആക്ഷേപം നിങ്ങടെ സ്ട്രടെജി ആയിരിക്കാം.. പക്ഷെ ഈ സ്ട്രടെജി ആൾറെഡി ഒരാൾ ഉപയോഗിച്ചിട്ടു വെളിയിൽ പോയതാണെന്ന് ഓർമ ഒണ്ടേൽ അറ്റ്ലീസ്റ്റ് 100 ദിവസം വെറുതെ തികക്കാം.
മണിക്കുട്ടൻ -നോബിചേട്ടൻ എരിപൊരി തർക്കം!!നോബിചേട്ടന് ഇത്രയൊക്കെ പ്രതികരണ ശേഷി ഉണ്ടായിരുന്നോ??മണിക്കുട്ടനെ മാത്രമേ ഞാൻ ഈ തർക്കത്തിൽ അനുകൂലിക്കു.

റംസാൻ ചെയ്തത് തെറ്റ്

റംസാൻ ചെയ്തത് തെറ്റ്

ബിഗ്‌ബോസ് അവിടെ കിടന്നു എന്തോ പറയുന്നുണ്ട് ആർക്കു കേൾക്കണം , ഞങ്ങള് മുഖം മൂടി അഴിക്കുന്ന തിരക്കിലാണ്.. പ്ലീസ് പിന്നെ വരൂ.

ഇല്ലാ റംസാൻ നിങ്ങളൊരു കലാകാരൻ ആണ്.. ദൈവത്തിന്റെ കൈ അനുഗ്രഹം നേടിയ ഒരാൾ. ഒരു കലാകാരന് പാടില്ലാത്ത അഹങ്കാരം, ദേഷ്യം, താഴായ്മ ഇല്ലായ്മ, ബഹുമാനക്കുറവ് ഒക്കെ നിങ്ങളിൽ ഉണ്ടെന്ന് ഈ ദിവസങ്ങൾ കൊണ്ടു തെളിയിച്ചു തന്നിട്ടുള്ളതാണ്.അതിനു പുറമെ ആണു ഇന്നത്തെ പ്രവർത്തി.ചെയ്തത് തെറ്റ്.. തെറ്റ്.. തെറ്റ്... മാത്രമല്ല അത് തെറ്റാണെന്ന് സമ്മതിച്ചും കൊടുക്കാൻ മനസ്സില്ല... കൊലവിളി നടത്തിയത്, സായിയോട് ആരെ കൊല്ലാൻ വന്നത് എന്നു ചോദിച്ചപ്പോൾ ആണു അല്ലാതെ റംസാനെ കൊല്ലുമെന്ന് സായി പറഞ്ഞിട്ടില്ല. മണിക്കുട്ടൻ പറഞ്ഞത് ശെരിയാണ് മനുഷ്യത്വതിന്റെ മാത്രമല്ല,ഇത് ലോകമായ ലോകത്തെ കാണികൾ കാണുന്ന പരിപാടി ആണു.അങ്ങനൊരു ഷോയിൽ ഈ പ്രവർത്തി കാണിച്ചത് പക്കാ മോശം.വേണ്ട നടപടി ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

റംസാൻ-ഋതു ബന്ധം

റംസാൻ-ഋതു ബന്ധം

ആ മീറ്റിംഗിൽ സായി, റംസാൻ -ഋതു എന്ത് ബന്ധം ആണു എന്നു പറയേണ്ടതോ തെളിയിക്കേണ്ടതോ ആയ ആവശ്യം എനിക്ക് തോന്നിയില്ല. അനാവശ്യം തന്നെ ആയിരുന്നു. അതെന്തേലും ആയിക്കോട്ടെ അവരുടെ പേർസണൽ കാര്യം ആണു അത് . റംസാനെ, തിളക്കാതെ ഒരു സപ്പോർട്ട് അനൂപിന്റെ കൈയിന്നു കിട്ടി എന്നു വെച്ചു തിളക്കാതെ കുഞ്ഞേ...ചെയ്ത തെറ്റ് അവിടെ കിടപ്പുണ്ട്.. ഞങ്ങൾ വിട്ടിട്ടില്ല.

റംസാന്റെ നിലവാരവും അഡോണിയുടെ ഷോ ഓഫും

റംസാന്റെ നിലവാരവും അഡോണിയുടെ ഷോ ഓഫും

സായി -രമ്യ -റംസാൻ തർക്കമോടു തർക്കം.."നിലവാരമില്ലാത്തവനെ"... റംസാൻ സായിയെ എന്ത് കണ്ടിട്ടാണ് ഇങ്ങനെ വിളിക്കുന്നത്‌? ആദ്യം സ്വയം നിലവാരമുള്ളവനാണോ എന്നു അറിയൂ തക്കുടു...

അഡോണി നിങ്ങളെ വക്കീൽ ജോലി ഏൽപ്പിച്ചിട്ടുണ്ടോ ഇങ്ങനെ ക്വസ്റ്റ്യൻ ചെയ്യാൻ? അങ്ങനെ ആ കാർഡിനാണെങ്കിൽ അത് ഋതുവിന്റെ സ്ട്രടെജി.. അതറിഞ്ഞിട്ട് നിങ്ങൾക്കെന്ത് കാര്യം?പകരം മറ്റേ ജാതി ആക്ഷേപം നടത്തിയത് ചോദിക്കു അതാണ്‌ ഞങ്ങൾ പ്രേക്ഷകർക്കു അറിയേണ്ടത്. ഷോ ഓഫ്‌ വളരെ ബോർ ആയിരുന്നു. അല്ലെങ്കിൽ അത് ആവശ്യമുള്ള ചോദ്യങ്ങൾ ചോദിച്ചാരുന്നേൽ കൊറച്ചു മാർക്ക്‌ നൽകാമായിരുന്നു.

എല്ലാരോടും ഇതന്നെ ആണല്ലേ ബോസ്സേട്ടാ

എല്ലാരോടും ഇതന്നെ ആണല്ലേ ബോസ്സേട്ടാ

പിന്നൊരു കൂട്ടം ഞാൻ കണ്ടു പ്ലസ്സിൽ,

"ഞാനാണ് ബിഗ്‌ബോസ് വിന്നർ.. പ്രപഞ്ച ശക്തി നന്ദി..ഞാനാണ് വിന്നർ" ഹെന്റമ്മോ ഹയ്യോ..

ഹോ ബിഗ്‌ബോസ് മികച്ച മത്സരാർത്ഥി ആണെന്ന് റംസാനോട് പറഞ്ഞപ്പോൾ കൈയിലോട്ടു ഫ്ലാറ്റിന്റെ കീ കിട്ടി എന്ന മനോഭാവം റംസാന്റെ മുഖത് വന്നത് കണ്ടു ചിരിയാണ് വന്നത്.
സായിക്കും കിട്ടി മികച്ച മത്സരാർത്ഥി എന്ന്.. എല്ലാരോടും ഇതന്നെ ആണല്ലേ ബോസ്സേട്ടാ!

അഴിഞ്ഞുവീണത് നോബിച്ചേട്ടന്റെ മുഖംമൂടി

അഴിഞ്ഞുവീണത് നോബിച്ചേട്ടന്റെ മുഖംമൂടി

ഇന്ന് ശെരിക്കു ആരുടെ മുഖം മൂടി ആണു അഴിഞ്ഞത്?? ഞാൻ പറയുന്നു അത് നമ്മുടെ നോബി ചേട്ടന്റെതാണ്..നോബി ചേട്ടന്റെതാണ്... ഇനി സൈഡിലിരുന്നു കാണുമത്രേ.. അപ്പോൾ ഇത്രേം നാളും മുന്നിലിരുന്നു ആയിരുന്നോ കളി കണ്ടത്.

"സ്ത്രീയെ ശരീരം ആയി കാണുന്നു" എന്ന സ്റ്റേറ്റ്മെന്റ് മോശം... വളരെ മോശം.. ഇത് പറഞ്ഞതിനും ഡിസ്‌കസ് ചെയ്തതിനും ലാലേട്ടൻ കടുത്ത ശിക്ഷ നൽകുമെന്ന് വിശ്വസിക്കുന്നു. എവടെ സന്ധ്യ എവടെ?
ആ ചെവിയിൽ പഞ്ഞി തിരുകി വെച്ചേക്കുവാന്ന് തോന്നണു.
അപ്പോൾ ശെരി എന്നാൽ നാളെ കാണാം.
"ജോതീ ... ഇന്നാരുടെ ചീത്ത വിളി ഞാൻ കേൾക്കും.. ജോതീ ...ഞാനിന്നു ഗ്രിൽഡ് ആകുമോ? മന്തി ആകുമോ? ജോതീ കാത്തുക്കൊള്ളണമേ

മോഡേണ്‍ ലുക്കില്‍ തിളങ്ങി പ്രിയാ ഭവാനി ശങ്കര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

cmsvideo
  ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

  English summary
  Bigg Boss Malayalam Season 3: Aswathy's review- Noby Marcose's face mask revealed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X