ചുമ്മാതല്ല ആ പാവം മണിക്കുട്ടന്‍ ജീവനും കൊണ്ടോടിയത്; സൂര്യ ഈ ആഴ്ച പുറത്തുപോകും; വൈറലായി അശ്വതിയുടെ റിവ്യൂ
ബിഗ് ബോസ് ഹൗസില്‍ നിന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട മണിക്കുട്ടന്‍ പുറത്തുപോയതിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. താരം ഒരു റീ എന്‍ട്രി നടത്തുമെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ അതിന് സാധ്യതയില്ലെന്ന് മറ്റൊരു വിഭാഗവും പറയുന്നുണ്ട്.
എന്നാല്‍ ഇപ്പോഴിതാ മണിക്കുട്ടന്‍ പോയതിന് ശേഷമുള്ള ബിഗ് ബോസ് എപ്പിസോഡിനെ കുറിച്ച് വിലയിരുത്തല്‍ നടത്തിയിരിക്കുകയാണ് നടി അശ്വതി. സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ച കുറിപ്പ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...

ആ പാവം ജീവനും കൊണ്ടു ഓടിയത്
ന്റെ മണിക്കുട്ടനെ തൊട്ടാല്‍... തൊട്ടവന്റെ കൈ ഞാന്‍ വെട്ടും'...ചുമ്മാതല്ല ആ പാവം ജീവനും കൊണ്ടു ഓടിയത്.. ഒരു കുഞ്ഞ് പ്രവചനം, ഈ ആഴ്ച സൂര്യ പോകും തിരിച്ചു മണിക്കുട്ടന്‍ കയറും.. ഇത് സൂര്യയോടുള്ള വിരോധമല്ല..അടുത്താഴ്ച ഗെയിം അങ്ങനെ പോകുമെന്ന് മനസ്സ് പറഞ്ഞു.. ചിലപ്പോള്‍ സംഭവിക്കാം.. സംഭവിക്കാതിരിക്കാം .

കാണാന്‍ ഒന്നുടെ രസം
വീക്കിലി ടാസ്‌ക് കഴിഞ്ഞ സീസണില്‍ ഉണ്ടായിരുന്ന 'നാണയ പെരുമ'..ഈ ഗെയിംല്‍ മോഷണങ്ങള്‍ നടക്കുമ്പോഴാണ് കാണാന്‍ ഒന്നുടെ രസം. ഡിമ്പലേ റംസാനോട് കോയിന്‍ ചോദിക്കുന്നതിലും ഭേദം, ഇടി കൊണ്ടിട്ടാണേലും കോയിന്‍ പിടിക്കുന്നതാണെ... കിടിലു ഡിമ്പലിനെ ഒരുപാടു സഹായിക്കുന്നത് കണ്ടു സന്തോഷം തോന്നി.

ഡിമ്പല്‍ അധ്വാനിച്ചതിന്റെ പകുതി പോലും
ഋതുവിനു നല്ല ഹൈറ്റ് ഉള്ളതല്ലേ.. എളുപ്പം പിടിക്കാവുന്ന അല്ലെ ഉള്ളു..ആഹ് ഇനി റംസാന്റെ പിന്നാലെ നടന്നോ ഇപ്പൊ കിട്ടും കോയിന്‍.. ഡിമ്പല്‍ അധ്വാനിച്ചതിന്റെ പകുതി പോലും ഋതു കളിക്കുന്നത് കാണാന്‍ കഴിഞ്ഞില്ല.

റംസാന്‍ അഡോണി
ആാാഹ് പങ്കുവെക്കല്‍ ആണല്ലേ .. ഞാന്‍ കരുതി എല്ലാരും സ്വയം കളിച്ചതാണെന്ന്.. റംസാന്‍ അഡോണി നോബിചേട്ടന്‍, കിടിലു എന്നിവര്‍ പറഞ്ഞു വെച്ചാണ് കളിച്ചതു. നിങ്ങള് നന്നാവുലാ ല്ലെ .

അത് എടുത്തു പറയണം
അനൂപ് ഒറ്റയ്ക്ക് കളിച്ചു.. അത് എടുത്തു പറയണം.. good job അനൂപ് ഏറ്റവും കുറഞ്ഞ കോയിന്‍ ഋതുവിനു പുള്ളിക്കാരി എല്ലാരുടെയും പുറകെ നടന്ന് കോയിന്‍ സ്വന്തമാക്കാനോ അല്ലേല്‍ മോഷണത്തിലൂടെയോ കോയിന്‍ നേടാന്‍ ആണെന്ന് തോന്നുന്നു. ഋതു,, ഇപ്പോളത്തെ അവസ്ഥയില്‍ കിടിലുവിനോട് ചോയിച്ചാല്‍ കോയിന്‍ കിട്ടാന്‍ സാധ്യത ഉണ്ട് കേട്ടോ..

നന്മയുടെ പാതയില്‍ ആണ്
പുള്ളി ഇപ്പൊ നന്മയുടെ പാതയില്‍ ആണ്. സായി പറഞ്ഞതില്‍ തെറ്റൊന്നും തോന്നിയില്ല 'സൂര്യ അബ്‌സെന്റ് മൈന്‍ഡഡ് ആണ്' എന്നു. രമ്യ കൊട് കൈ മകളെ.. മണിക്കുട്ടന്റെ പേര് പാവക്കിട്ട് തമാശ കളിക്കുന്നത് ശെരിയല്ല എന്നു തുറന്നു പറയാന്‍ കാണിച്ച ആ ആര്‍ജ്ജവത്തിന്??എന്തുവായിരുന്നു രാവിലെ ഒപ്പം അഡോണിയും ഉണ്ടായിരുന്നു.

എന്തൊരു ബുദ്ധിമുട്ടാണ്
ട്രെഡ്മില്ലില്‍ ആ പാവയെ മണിക്കുട്ടന്റെ പേര് വെച്ചു ഉരുട്ടി കളിച്ചോണ്ടിരുന്ന്.അതിനു ശേഷവും സൂര്യയോട് പറഞ്ഞു കൊടുത്ത കാര്യങ്ങള്‍ വളരെ നല്ലതായിരുന്നു.. സൂര്യക്ക് ചെയ്തത് accept ചെയ്യാന്‍ എന്തൊരു ബുദ്ധിമുട്ടാണ് .എന്നിട്ടു കരച്ചിലും.

ഋതു ചെയ്തത് തെറ്റൊന്നുമില്ല
കോയിന്‍ മോഷ്ടിക്കാനും, ഏതുവിതേനേയും കൈക്കലാക്കാനും ഉള്ള അനുമതി ഉള്ളതാണ്. കൈയില്‍ നിന്നു പോകാതെ നോക്കല്‍ ആണ് മെയിന്‍. ഋതു ചെയ്തത് തെറ്റൊന്നുമില്ല. സായി എന്തിനാ ഇത്ര ചൂടാകുന്നത്? അതുമല്ല അനൂപിന്റെ കോയിന്‍ അല്ലെ എടുത്തത് . അത് പാവം മാന്യമായി കാര്യം പറഞ്ഞിട്ട് കിടന്നുറങ്ങാന്‍ പോയി.

എനിക്ക് തോന്നിയില്ല
പക്ഷെ 'കള്ളി' എന്നു സായി വിളിച്ചപ്പോള്‍, ഋതു വീട്ടില്‍ പോയി വിളിക്കാന്‍ പറഞ്ഞു, അതിപ്പോ 'ആരെ കൊല്ലാന്‍ വന്നു'?എന്ന ചോദ്യത്തിന് 'നിന്നെ കൊല്ലാന്‍ വന്നു' എന്നു മറുപടി തിരിച്ചു കൊടുത്തപോലെ അല്ലെ ഉള്ളു..വീട്ടുകാരെ വിളിച്ചപോലെ ആയോ? ആഹ് എനിക്ക് തോന്നിയില്ല.

മുഴുവന്‍ രമ്യയെ ആണ്
ഇതിനിടയില്‍ ഡിമ്പല്‍ ഇടക്കെപ്പോ കയറി എന്നാണ്? ഡിമ്പലിനെ പറഞ്ഞകൊണ്ടാണോ അനൂപ് ദേഷ്യം വന്നു ചാടി എണീറ്റത്?
ഋതുവെ.. എന്തായാലും ഇത്ര സീന്‍ ആക്കിയ സ്ഥിതിക്ക് എന്തിനാ ആ കോയിന്‍ തിരിച്ചു കൊടുത്തത് . കൊള്ളാം.
പ്ലസ്സില്‍ ഞാന്‍ ശ്രദ്ധിച്ചത് മുഴുവന്‍ രമ്യയെ ആണ്..
Recommended Video

രമ്യയുടെ നീക്കങ്ങള്‍
വളരെ സ്‌ട്രൈറ്റ് ഫോര്‍വേഡ് ആയിട്ടാണ് രമ്യയുടെ നീക്കങ്ങള്‍. സൂര്യയെ നോവിക്കാതെ വലിച്ചു കീറി ഒട്ടിച്ച് ഇന്ന് മുഴുവനും ഋതു - ഡിമ്പല്‍ തര്‍ക്കം, അതവര് എങ്ങനാന്നു വെച്ചാ തീര്‍ത്തോട്ടെ.. എന്തോ പറയാന്‍ ആണ് രണ്ടു പേരും മോശമല്ലായിരുന്നു. അപ്പൊ ഇനി ഇന്നത്തെ എങ്ങനൊക്കെ ആകുമെന്ന് കാണാം അതുവരെ.. നന്‍ഡ്രി, വണക്കം.












Click it and Unblock the Notifications