Get Updates
Get notified of breaking news, exclusive insights, and must-see stories!

മുൻ ഭർത്താവിന്റെ മരണത്തോടെ ഷോ വിടുമോ? മക്കൾ വരാൻ പറയുകയാണെങ്കിൽ ഞാൻ പോകും; ഭാഗ്യലക്ഷ്മി

ബിഗ് ബോസ് സീസൺ നാൽപ്പതാം ദിവസത്തിലേക്ക് അടുക്കുമ്പോൾ മത്സരാർത്ഥികളെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതിനിടെയാണ് മത്സരാർത്ഥികളെ ഞെട്ടിച്ചുകൊണ്ട് ബിഗ് ബോസിന്റെ അറിപ്പ് വരുന്നത്. ബിഗ് ബോസ് മത്സരാർത്ഥിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ മുൻ ഭർത്താവ് രമേശിന്റെ മരണവാർത്തയാണ് ബിഗ് ബോസ് അറിയിച്ചത്. ഭാഗ്യലക്ഷ്മിയെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് ബിഗ് ബോസ് മരണവാര്‍ത്ത ഭാഗ്യലക്ഷ്മിയെ അറിയിച്ചത്. ഇതോടെ മത്സരാര്‍ത്ഥികളെല്ലാം ചേര്‍ന്നാണ് ഭാഗ്യലക്ഷ്മിയെ ആശ്വസിപ്പിക്കുകയായിരുന്നു.

ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം

ഷോ ഉപേക്ഷിച്ച് പോകണോ?

ഷോ ഉപേക്ഷിച്ച് പോകണോ?

മരണവിവരം അറിഞ്ഞതോടെ കരഞ്ഞ് വികാരധീനയായാണ് ഭാഗ്യലക്ഷ്മി ബിഗ് ബോസ് ഹൌസിനുള്ളിൽ കഴിഞ്ഞിരുന്നത്. എന്നാൽ മരണ വാര്‍ത്ത അറിയിച്ചതിന് തൊട്ടു പിന്നാലെ തന്നെ ഈ സാഹചര്യത്തിൽ ഷോ ഉപേക്ഷിച്ച് പുറത്ത് പോകണമോ എന്ന് ഭാഗ്യലക്ഷ്മിയോട് ബിഗ് ബോസ് ചോദിച്ചിരുന്നു. താന്‍ പോകുന്നില്ലെന്നും മക്കള്‍ അവിടെയുണ്ടെന്നുമായിരുന്നു ഭാഗ്യലക്ഷ്മി ബിഗ് ബോസിന് നൽകിയ മറുപടി. താൻ ബിഗ് ബോസ് ഷോയ്ക്കുള്ളിലേക്ക് വരും മുമ്പ് തന്നെ എല്ലാ കാര്യങ്ങള്‍ക്കും ഉണ്ടാകണമെന്ന് അവരോട് പറഞ്ഞിരുന്നതായും ഭാഗ്യലക്ഷ്മി അറിയിച്ചിരുന്നു. എന്നാൽ മരണവാർത്തയറിഞ്ഞതിന് പിന്നാലെ തനിക്ക് മക്കളുമായി സംസാരിക്കണമെന്ന ആവശ്യം മാത്രമാണ് ഭാഗ്യലക്ഷ്മി ബിഗ് ബോസിന് മുമ്പാകെ വെച്ചത്.

സോഷ്യൽ മീഡിയയെ ഭയം

സോഷ്യൽ മീഡിയയെ ഭയം


ഇതിനിടെ താന്‍ ഷോ അവസാനിച്ച് പോകാൻ ചെയ്യാന്‍ തീരുമാനിച്ചതായി ഭാഗ്യലക്ഷ്മി കിടിലം ഫിറോസിനോടും സന്ധ്യയോടും പറയുകയും ചെയ്തു. മരണവാർത്തയറിഞ്ഞ ശേഷവും താന്‍ ഇവിടെ തുടര്‍ന്നാല്‍ എല്ലാ ഭാഗത്തു നിന്നും ആക്രമണമുണ്ടാകുമെന്നും അതിനെല്ലാം പുറമേ സോഷ്യല്‍ മീഡിയിലും ആക്രമണത്തിന് ഇരയാകേണ്ടി വരുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.

 തീരുമാനം മക്കളുടേത്

തീരുമാനം മക്കളുടേത്

''അമ്മ വരണം എന്നു പറഞ്ഞാല്‍ ഞാന്‍ പോകണം എന്ന് തന്നെ പറയും. അതല്ല അമ്മ വരണ്ട, ഇവിടെ കുഴപ്പമൊന്നുമില്ല. അമ്മ വന്നാലും ഇവിടെ ഗസ്റ്റ് ആയിട്ട് നില്‍ക്കാം എന്ന് മാത്രമേയുള്ളൂ. വേറൊന്നും ചെയ്യാന്‍ പറ്റില്ല. റിലേഷന്‍ഷിപ്പ് ഇല്ലാത്തതിനാല്‍. പിന്നെ, വന്നാല്‍ കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരും. അമ്മയ്ക്ക് വേദനിക്കും അതു കൊണ്ട് വരണ്ടാന്ന് അവർ പറയും'' ഭാഗ്യലക്ഷ്മി ഫിറോസിനോടും സന്ധ്യയോടുമായാണ് ഇക്കാര്യങ്ങളെല്ലാം പറയുന്നത്.

 എന്തുകൊണ്ട് കരയുന്നു

എന്തുകൊണ്ട് കരയുന്നു

''ഞാന്‍ ആലോചിച്ച് നോക്കുകയാണ്. നമ്മള്‍ ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ഇതുപോലൊരു സാഹചര്യമുണ്ടാകുമ്പോള്‍ നമ്മള്‍ ആ സിനിമ ഉപേക്ഷിച്ച് പോകാറില്ല. കാരണം അത് നമ്മുടെ കമ്മിറ്റ്‌മെന്റാണ്. റിലേഷന്‍ഷിപ്പിലായിരുന്നുവെങ്കില്‍ ഇതൊക്കെ ഫെയര്‍ ആകും. ഇപ്പോള്‍ ആരുമല്ല. ഞാനീ കരയുന്നത് എന്റെ മനസിന്റെ വികാരമാണ്. അതിനാല്‍ സംസാരിച്ചിട്ട് ബാക്കി കാര്യം തീരുമാനിക്കാം എന്നാണ്''. ഭാഗ്യലക്ഷ്മി ചൂണ്ടിക്കാണിക്കുന്നു.

 തീരുമാനം ഭാഗ്യലക്ഷ്മിയുടേത്

തീരുമാനം ഭാഗ്യലക്ഷ്മിയുടേത്

ഭാഗ്യലക്ഷ്മിയുടെ മുൻ ഭർത്താവിന്റെ വിയോഗവും ഭാഗ്യലക്ഷ്മി മത്സരവുമായി മുന്നോട്ടുപോകുന്നതിനെക്കുറിച്ചുമെല്ലാം ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും ചർച്ചായിക്കഴിഞ്ഞിട്ടുണ്ട്. വിവാഹമോചനം നേടിയിട്ടുണ്ടെങ്കിൽപ്പോലും ഭാഗ്യലക്ഷ്മി പോകണമെന്ന് ചിലർ പറയുമ്പോള്‍ ഇക്കാര്യത്തിൽ തീരുമാനം ഭാഗ്യലക്ഷ്മിയുടേതാണെന്നും ചിലർ പറയുന്നു. സോഷ്യല്‍ മീഡിയ ആക്രമണത്തെ ഭയന്നിട്ടാണ് താന്‍ പോകുന്നതെന്ന ഭാഗ്യലക്ഷ്മിയുടെ പരാമർശത്തിൽ പലരും എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

 അത് തെറ്റായിപ്പോയി

അത് തെറ്റായിപ്പോയി


അത്രയധികം വിഷമത്തോടെ കൂട്ടത്തിൽ ഉള്ള ഒരംഗം ഇരിക്കുമ്പോൾ അവരുടെ മുന്നിൽ നിന്നു തുള്ളിയത് ശെരിയായില്ല എന്നു തന്നേ ഉറച്ചു പറയുമെന്നാണ് നടി അശ്വതിയുടെ പ്രതികരണം. അത്ര നിർബന്ധം ആണേൽ വീട്ടിനുള്ളിൽ നിന്നു തുള്ളാമായിരുന്നു.. ഒരിക്കലും പുറത്തു കാണാത്ത, കണ്ണാടിയിൽ നോക്കി കളിക്കുന്ന സൂര്യ വരെ മുറ്റത്തു വന്നു തുള്ളി.. ഗെയിം കളിക്കാൻ വന്നവർ ആണേലും ഞങ്ങളും മനസാക്ഷി ഉള്ളവരാണെന്നു തെളിയിച്ചു ഡിമ്പൽ, കിടിലു, നോബിചേട്ടൻ, റംസാൻ, സായി, അഡോണി എന്നിവർ അനൂപും മണിക്കുട്ടനും വീടിന്റെ ഉള്ളിൽ നിന്നാണ് കളിച്ചത്. പൊളി ഫിറോസ്നെ ആ ഭാഗത്തു കണ്ടില്ലെന്നും അശ്വതി പറയുന്നു. രാവിലത്തെ പാട്ടിനു, മജിസ്യ, ഡിംബൽ, റിതു, സന്ധ്യ, സൂര്യ, സജ്‌ന ഡാൻസ് ചെയ്യേണ്ടായിരുന്നുവെന്നും കടെയുള്ള ഒരു വ്യക്തിയുടെ വേദനയിൽ യാതൊരു വിധ ബന്ധവുമില്ല എന്നപോലെ ആയിപ്പോയി ഇവരുടെ പ്രകടനമെന്നുമാണ് അശ്വതി ചൂണ്ടിക്കാണിക്കുന്നത്. എന്തോ എനിക്കതു അംഗീകരിക്കാൻ കഴിഞ്ഞില്ല.. റംസാൻ ചേച്ചിയുടെ അടുത്ത് പോയി കൈപിടിച്ച് ഇരിക്കുന്നത് കണ്ടുവെന്നും അശ്വതി പറയുന്നു.

കൃതി ഷെട്ടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+