• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചെയ്ത തെറ്റിന് കരഞ്ഞ് കാലുപിടിച്ച് ഭാഗ്യലക്ഷ്മി: കാല് പിടിക്കേണ്ടതില്ല, തനിക്ക് നേട്ടമുണ്ടായെന്ന് അനൂപ്

ബിഗ് ബോസ് മലയാളം സീസൺ 3യുടെ ഓരോ എപ്പിസോഡ് പിന്നിടുമ്പോഴും മത്സരാർത്ഥികളിൽ പലർക്കുമിടയിൽ അകലങ്ങളുണ്ടാവുന്നതായി ശ്രദ്ധയിൽപ്പെടുന്നുണ്ട്. അനൂപ് കൃഷ്ണൻ ഫോയിൽ പേപ്പറിലുണ്ടാക്കിയ ഒരു മയിലിന്റെ രൂപം ഭാഗ്യലക്ഷ്മി നിരസിച്ചത് കഴിഞ്ഞ ആഴ്ചയാണ്. ഇതോടെ ഫോയിൽ പേപ്പർ ഉപയോഗിച്ച് ഉണ്ടാക്കിയ മയിൽ ഭാഗ്യലക്ഷ്മിയ്ക്ക് നൽകിയെങ്കിലും അവർ നിരസിച്ചുവെന്ന് അനൂപ് ഏറെ സങ്കടത്തോടെ ക്യാമറയ്ക്ക് മുന്നിൽ വന്നുനിന്ന് പറഞ്ഞിരുന്നു. ഇന്ന് ഭക്ഷണം കൊണ്ടുവന്നതിൽ നിന്ന് എടുത്തതായിരുന്നു ഇതെന്നും അനൂപ് വ്യക്തമാക്കിയിരുന്നു.

കോവിഡില്‍ നിറം മങ്ങാതെ ഹോളി; കാണാം ഹോളി ആഘോഷചിത്രങ്ങള്‍

പൊലീസിലെ കുറ്റവാളികളെ ജനം അറിയണം; പൊലീസ് വിവരാവകാശ നിയമത്തിന് അതീതരല്ലെന്ന് ഹൈക്കോടതി

 നിരസിച്ച് ഭാഗ്യലക്ഷ്മി

നിരസിച്ച് ഭാഗ്യലക്ഷ്മി

ഫോയിൽ പേപ്പർ കൊണ്ട് അനൂപ് ഉണ്ടാക്കിയ മയിലിന്റെ രൂപം ഭാഗ്യലക്ഷ്മിയ്ക്ക് നൽകിയെങ്കിലും അത് നീ വിവാഹം കഴിക്കാൻ പോകുന്ന കുട്ടിക്ക് കൊണ്ടുക്കൊടുക്ക് എന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി നിരസിക്കുകയായിരുന്നു. ഇത് അനൂപിനെ ഏറെ വേദനിപ്പിച്ചിരുന്നു. ഇതോടെ ബെഡ് ഏരിയയിൽ ഇരിക്കുകയായിരുന്ന ഭാഗ്യലക്ഷ്മിയ്ക്ക് അടുത്ത് നിന്ന് അനൂപ് പോകുകയും ചെയ്തു. ഇതോടെയാണ് ക്യാമറയ്ക്ക് മുമ്പിലെത്തി അനൂപ് ഇക്കാര്യം പറയുന്നത്. ഈ സമ്മാനം ബിഗ് ബോസിന് കൊടുക്കട്ടെയെന്നും അനൂപ് ചോദിക്കുന്നുണ്ട്.

സന്തോഷത്തിൽ അനൂപ്

സന്തോഷത്തിൽ അനൂപ്

വീക്കെൻഡ് എപ്പിസോഡിലെത്തിയ ലാലേട്ടൻ ഇതെക്കുറിച്ച് എടുത്ത് ചോദിക്കുകയും ചെയ്തിരുന്നു. ആ മയിലിനെ തനിക്ക് തന്നോളൂ എന്ന് പറഞ്ഞതോടെ അനൂപ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. ഈ സംഭവത്തോടെയാണ് അനൂപിനോട് മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്മി രംഗത്തെത്തുന്നത്.

മാപ്പ് പറച്ചിൽ

മാപ്പ് പറച്ചിൽ

അനൂപ് സോറി കെട്ടോ എന്ന് പറഞ്ഞതോടെ അതുകൊണ്ടെനിക്കൊരു നല്ല കാര്യമുണ്ടായല്ലോ സാരമില്ലെന്ന് മറുപടിയും നൽകി. ഇതിന് പിന്നാലെയാണ് ഭാഗ്യലക്ഷ്മി അനൂപിന്റെ കാല് പിടിക്കാനായി ചെല്ലുന്നത്. ഇതോടെ ഇത്രയും പ്രായം കുറഞ്ഞ എന്റെ കാല് പിടിക്കേണ്ടതുണ്ടോ എന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നുമുണ്ട്. ഇത് പൊറുക്കാൻ പറ്റാത്ത തെറ്റാണെന്ന് ചേച്ചിക്ക് തോന്നുന്നുണ്ടോ എന്നും അനൂപ് ചോദിക്കുന്നുണ്ട്. ഇപ്പോ അങ്ങനെ ആണല്ലോ കറങ്ങിത്തിരിഞ്ഞ് വന്നിരിക്കുന്നതെന്ന് ഭാഗ്യലക്ഷ്മി മറുപടിയും നൽകി.

 തരം താഴരുത്...

തരം താഴരുത്...

സോറി അങ്ങനെ സ്വയം താഴരുതെന്ന് പറഞ്ഞ് അനൂപ് തടഞ്ഞതോടെ വിട് എന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി തിരിച്ചുപോകുകയായിരുന്നു. വിട്ടുപോകാനോ.. എന്തിനാ ചേച്ചി അങ്ങനെ വിട്ട് പോകേണ്ട ആവശ്യം... വിമർശിക്കാനുള്ളത് എന്റെ മുഖത്ത് നോക്കി പറയണം. എന്നാൽ പുകഴ്ത്തി പറയേണ്ടത് മറ്റുള്ളവരുടെ അടുത്തുമാണ്. അല്ലാതെ എന്റെ മുഖത്ത് നോക്കി പുകഴ്ത്തി പറയരുത്.. ഭാഗ്യലക്ഷ്മി പറയുന്നു.

 തുറന്ന് പറയാം...

തുറന്ന് പറയാം...

അനുജനായി കാണുന്ന ഒരാൽ എന്റെ ഭാഗത്തുനിന്ന് തെറ്റ് കണ്ടാൽ ആദ്യം പറയേണ്ടത് എന്നോടാണ്. രൂക്ഷമായി എന്നോട് സംസാരിക്കാം. ചേച്ചി കാണിച്ചത് വെറും ബോറാണെന്ന് പറയാം. അനുജൻ പിണങ്ങിപ്പോകുന്നത് പോലെയേ ഞാൻ വാസ്തവത്തിൽ എടുത്തുള്ളൂ. പിന്നെ അവനെ ചേർത്ത് പിടിക്കാം. നമ്മുടെ അനൂപല്ലേ എന്ന് വിചാരിച്ചു. എന്നാൽ ഇതിപ്പോ പല ഗ്രൂപ്പുകളിലും ചർച്ചയായി. എന്നെ വിമർശിക്കണം എന്നുണ്ടെങ്കിൽ മുഖത്ത് നോക്കി വിമർശിക്കാമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ വർഷിണി, ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം

cmsvideo
  ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

  English summary
  Bigg boss malayalam season 3: Bhagyalakshmi apologizes to Anoop Krishnan over gift denial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X