Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിംപലിന് അവകാശപ്പെട്ട പാൽ തന്നെ ആണോ? ബിഗ് ബോസ്സിൽ പുതിയ ഉൾപ്പിരിവുകൾ; ഭാഗ്യലക്ഷ്മിയും മജസിയും

ദിവസങ്ങള്‍ പിന്നിട്ട ബിഗ് ബോസ് സീസണ്‍ 3 ഇതിനകം തന്നെ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. പ്രതിദിന ടാസ്കുകളും കുത്തിത്തിരിപ്പുകളും കുശുന്പുകളും കുന്നായ്മകളും ആയി പ്രേക്ഷകരെ നന്നായി ആകർഷിക്കുന്നും ഉണ്ട് ബിഗ് ബോസ്.

പ്രസിഡന്റ് രാംനാഥ് കോവിന്ദ് സര്‍ദാര്‍ പട്ടേല്‍ സ്‌പോര്‍ട്‌സ് എന്‍ക്ലേവും നരേന്ദ്രമോദി സ്‌റ്റേഡിയവും ഉദ്ഘാടനം ചെയ്യുന്നു, ചിത്രങ്ങള്‍ കാണാം

ഡിംപൽ ഭാലും മിഷേലും തമ്മിലുള്ള പ്രശ്നങ്ങൾ പൂർണമായി തീർന്നില്ലെങ്കിലും, അതിൽ മാത്രം ഒതുങ്ങുന്നില്ല കാര്യങ്ങൾ. അടുത്ത ഘട്ടത്തിൽ ഡിംപലും ഭാഗ്യലക്ഷ്മിയും തമ്മിലാണ് പ്രശ്നങ്ങൾ. ചായയെ ചൊല്ലി ഇങ്ങനെയൊക്കെ പ്രശ്നമുണ്ടാക്കണോ എന്ന് ചിന്തിക്കുന്ന പ്രേക്ഷരും ഇല്ലാതില്ല.

സഞ്ജയ് ലീല ബൻസാലിയുടെ പിറന്നാൾ പാർട്ടി ആഘോഷമാക്കി താരങ്ങൾ- ചിത്രങ്ങൾ കാണാം

കാരണം ഡിംപൽ തന്നെ!

കാരണം ഡിംപൽ തന്നെ!

പുതിയ മത്സരാര്‍ത്ഥി മിഷേല്‍ ഡിംപലിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തത് നേരത്തെ വലിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ഡിംപിളിന്റെ മരിച്ചുപോയ കൂട്ടുകാരി ജൂലിയറ്റിന്റെ മരണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെ മിഷേല്‍ ചോദ്യം ചെയ്തിരുന്നു. അവയെല്ലാം ഡിംപിളിന്റെ നാടകങ്ങളാണെന്നും ആരോപണമുണ്ടായി. ഇതേത്തുടര്‍ന്നുണ്ടായ കരച്ചിലുകളും വഴക്കുകളും അവസാനിച്ചതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് പുതിയ വിവാദത്തില്‍ ഡിംപൽ വീണ്ടും ഉള്‍പ്പെടുന്നത്.

ഇത്തവണ ഭാഗ്യലക്ഷ്മി

ഇത്തവണ ഭാഗ്യലക്ഷ്മി

ഡിംപലിനെ കുറിച്ച് നേരത്തെ ആരോപണമുന്നയിച്ചത് മിഷേലാണെങ്കില്‍ ഇത്തവണ ഭാഗ്യലക്ഷ്മിയാണ്. ഡിംപൽ എപ്പോഴും ചായ ഉണ്ടാക്കുന്നു എന്നതാണ് ഭാഗ്യലക്ഷ്മി ഉന്നയിച്ച പ്രശ്‌നം. രാവിലെയും വൈകീട്ടുമാണ് ചായ സമയം. അല്ലാത്തപ്പോഴും ഡിംപൽ ചായ ഇട്ടുകൊണ്ടിരിക്കുകയാണെന്നും മാത്രമല്ല ചായപ്പാത്രം കരിച്ചുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

ക്യാപ്റ്റനോട്

ക്യാപ്റ്റനോട്

ക്യാപ്റ്റനായ സൂര്യയോടും മജസിയോടും ആണ് ഭാഗ്യലക്ഷ്മി ഇത് പറയുന്നത്. ക്യാപ്റ്റന്‍ ഇക്കാര്യം ചോദിക്കണമെന്നും ഭാഗ്യലക്ഷ്മി ആവശ്യപ്പെടുന്നു. ഡിംപലിന് അവകാശപ്പെട്ട പാലുപയോഗിച്ചാണോ ചായ ഉണ്ടാക്കുന്നത് എന്നാണ് മജസിയ ഈ വിഷയത്തില്‍ ചോദിക്കുന്നത്. എല്ലാവര്‍ക്കും കൃത്യം അളവ് പാലും മറ്റും ഉണ്ടെന്നിരിക്കെ ഡിംപൽ കൂടുതല്‍ പാല് ഉപയോഗിക്കുന്നുണ്ടോയെന്നാവാം മജസിയ അന്വേഷിച്ചത്.

ക്യാപ്റ്റനു മുന്നില്‍ ഡിംപൽ

ക്യാപ്റ്റനു മുന്നില്‍ ഡിംപൽ

ഇതേത്തുടര്‍ന്ന് ക്യാപ്റ്റനായ സൂര്യ ഇക്കാര്യം ഡിംപലിനോട് അന്വേഷിക്കുന്നുമുണ്ട്. എന്നാല്‍ ഇത് ഒരു വിഷയമാക്കേണ്ട കാര്യമില്ലെന്നും ആണുങ്ങള്‍ അവര്‍ക്കിഷ്ടമുള്ളപ്പോള്‍ ആഹാരമുണ്ടാക്കി കഴിക്കുന്നില്ലേയെന്നും ആയിരുന്നു മറുചോദ്യം . മാത്രമല്ല താന്‍ തനിക്കു വേണ്ടി മാത്രമല്ല ചായ ഉണ്ടാക്കുന്നതെന്നും ചായ തികയാതെ വന്ന് കിട്ടാതെ പോയവര്‍ക്ക് വേണ്ടിക്കൂടിയാണെന്നും ഡിംപൽ പറയുന്നു. ഡിംപിലിനോട് സംസാരിച്ച് ജയിക്കാനാവാതെ സൂര്യ മടങ്ങിപ്പോകുന്നു.

വീണ്ടും ചായച്ചര്‍ച്ച!

വീണ്ടും ചായച്ചര്‍ച്ച!

തിരികെ എത്തിയ സൂര്യ ഡിംപലിനോ ഈ വിഷയം കൂടുതല്‍ സംസാരിക്കാന്‍ പേടിയാണെന്നും താന്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ ഡിംപലിന്റെ കണ്ണുകള്‍ നിറഞ്ഞെന്നും സങ്കടം പറയുന്നു. എന്തായാലും തനിക്കൊന്നുമില്ലെന്നും താന്‍ ചായയും കാപ്പിയുമൊന്നും കുടിക്കാറില്ലെന്നും ഭാഗ്യലക്ഷ്മിയും പറയുന്നു.

മജസിക്ക് ചായ

മജസിക്ക് ചായ

പിന്നീട് കാണുന്നത് മജസിക്ക് ചായയുമായി വരുന്ന ഡിംപലിനെയാണ്. ഒരു വെയിറ്റ് ലിഫ്റ്ററായ മജസിക്ക് കൂടുതല്‍ ശക്തി വേണമെന്നും മസില്‍ ലൂസാകാതെ നോക്കണമെന്നും ഡിംപല്‍ ഉപദേശിക്കുന്നു. തിരിച്ചൊന്നും പറയാനാകാതെ മജസിയ ചായ കുടിക്കുകയാണ് ചെയ്തത്.

വിവാദം കൊഴുക്കുന്നു

വിവാദം കൊഴുക്കുന്നു

കഴിഞ്ഞ ബിഗ് ബോസിലെ പ്രധാന പ്രശ്‌നങ്ങളില്‍ പലതും അടുക്കളയുമായി ബന്ധപ്പെട്ടായിരുന്നു. ഈ സീസണിലും അതുതന്നെ ആവര്‍ത്തിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. എന്തായാലും ചായ വിവാദം ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കിടയില്‍ വന്‍ ചര്‍ച്ചയായിക്കഴിഞ്ഞു.

സഞ്ജയ് ലീല ബൻസാലിയുടെ പിറന്നാൾ പാർട്ടി ആഘോഷമാക്കി താരങ്ങൾ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    ബോസ് ഹൗസിലേയ്ക്ക് ഡിംപൽ ഭാൽ, ആരാണ് ഈ സുന്ദരി | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+