ഭാഗ്യലക്ഷ്മിയെ തേടിയെത്തിയത് ഭര്‍ത്താവിന്റെ മരണവാര്‍ത്ത, പൊട്ടിക്കരഞ്ഞ് താരം; ഞെട്ടലില്‍ ബിഗ് ബോസ് ഹൗസ്
എന്നും ആരംഭിക്കുന്നത് പോലെ വളരെ രസകരമായിട്ടായിരുന്നു ബിഗ് ബോസിന്റെ 37ാം ദിവസം ആരംഭിച്ചത്. പല പ്രശ്‌നങ്ങളും ടാസ്‌ക് എന്ന രൂപത്തില്‍ ഒഴിഞ്ഞു പോകുകയും ചെയ്തിരുന്നു. എന്നാല്‍ 37ാം ദിവസം അവസാനിക്കുമ്പോള്‍ ബിഗ് ബോസ് ഹൗസിനെ തേടി ഒരു സങ്കട വാര്‍ത്തയാണ് എത്തിച്ചേര്‍ന്നത്. മത്സരാര്‍ത്ഥിയായ ഭാഗ്യ ലക്ഷ്മിയുടെ ഭർത്താവിൻ് വിയോഗ വാര്‍ത്തയായിരുന്നു അത്. ഭര്‍ത്താവിന്റെ വിയോഗം എല്ലാവരെയും ദുഖത്തിലാഴ്ത്തി.
പ്രസിദ്ധിനുമുന്നിൽ മുട്ടുമടക്കി ഇംഗ്ലണ്ട്, ഇന്ത്യയുടെ വിജയ ചിത്രങ്ങൾ കാണാം

കണ്‍ഫെഷന്‍ റൂമില്‍
ഭാഗ്യലക്ഷമിയെ കണ്‍ഫെഷന്‍ റൂമില്‍ വിളിച്ചുവരിത്തിയാണ് ബിഗ് ബോസ് ഭര്‍ത്താവ് രമേശിന്റെ വിഗോയ വാര്‍ത്ത അറിയിച്ചത്. വിയോഗ വാര്‍ത്ത കേട്ട ശേഷം നിറകണ്ണുകളോടെയാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. പിന്നാലെ ഭാഗ്യലക്ഷമിയോട് നാട്ടിലേക്ക് പോകണമെന്നുണ്ടോ എന്ന് ബിഗ് ബോസ് ചോദിച്ചു.

വിവാഹ മോചിതരാണ്
എന്നാല്‍ തങ്ങള്‍ വിവാഹ മോചിതരാണെന്നും അതുകൊണ്ട് അവിടെ പോയാല്‍ എന്താകുമെന്ന് അറിയി്‌ചെന്നും ഭാഗ്യലക്ഷമി പറഞ്ഞു. ഇപ്പോള്‍ കുട്ടികള്‍ ചെയ്യേണ്ട കാര്യമാണ് അവിടെ ഇപ്പോള്‍ പ്രധാനമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. കൂടാതെ മക്കളോട് സംസാരിക്കാനുള്ള അവസരം ഉണ്ടാക്കി തരണമെന്നും ബിഗ് ബോസിനോട് ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു.

അനുമതി നല്‍കി ബിഗ് ബോസ്
മക്കളോട് സംസാരിക്കാനുള്ള അവസരം നാളെ ഒരുക്കാമെന്നാണ് ബിഗ് ബോസ് ഭാഗ്യലക്ഷ്മിയെ അറിയിച്ചത്. പിന്നീട് എല്ലാവരും ചേര്‍ന്ന് ഭാഗ്യലക്ഷ്മിയെ സമാധാനിപ്പിക്കുകയായിരുന്നു. പിന്നീട് ഭര്‍ത്താവിന്റെ അസുഖത്തെ കുറിച്ച് ഭാഗ്യലക്ഷ്മി മറ്റ് താരങ്ങളോട് പറഞ്ഞു.

കിഡ്‌നി നല്‍കാമെന്ന് പറഞ്ഞു
കിഡ്‌നിക്ക് കുഴപ്പമായിരുന്നു. താന്‍ വരാന്‍ നേരം അല്‍പ്പം സീരിയസ് ആയിരുന്നു. താന്‍ ഒരു കിഡ്‌നി നല്‍കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അപ്പേഴും അദ്ദേഹത്തിന് ഈഗോയായിരുന്നു- ഭാഗ്യലക്ഷ്മി മറ്റ് മത്സരാര്‍ത്ഥികളോട് പറഞ്ഞു. പിന്നീട് ഒറ്റയ്ക്ക് ഇരുന്നു കരയുന്ന ഭാഗ്യലക്ഷ്മിയെയാണ് ബിഗ് ബോസ് ഹൗസ് കണ്ടത്. താരത്തെ സമാധാനിപ്പിച്ച് മറ്റുള്ളവരും കൂടെയുണ്ടായിരുന്നു.

അതുകൊണ്ട് എന്ത് ലാഭം
പിന്നാലെ നാട്ടിലേക്ക് തിരിച്ചുപോകണമെന്ന് ഭാഗ്യലക്ഷ്മി സന്ധ്യയോട് പറയുകയുണ്ടായി. ഇപ്പോള്‍ നിര്‍ത്തുന്നതുകൊണ്ട് എന്താണ് ലാഭമെന്നും സന്ധ്യ ചോദിക്കുന്നു. എന്നാല്‍ ഇക്കാര്യം എല്ലാവരും അറിഞ്ഞുകാണുമെന്നും താന്‍ ഇവിടെ തുടര്‍ന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ അറ്റാക്ക് ചെയ്യുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

കിടിലം ഫിറോസിന്റെ അഭിപ്രായം
പിന്നീട് ഇക്കാര്യത്തെ കുറിച്ച് കിടിലം ഫിറോസിന്റെ അഭിപ്രായവും ചോദിച്ചു. അല്‍പ്പം മാറി നിന്ന ഫിറോസിനെ അടുത്തേക്ക് വിളിച്ചാണ് ഭാഗ്യലക്ഷ്മി അഭിപ്രായം ആരാഞ്ഞത്. പുറത്തുള്ളവര്‍ വലിച്ചുകീറി ഉടുക്കും. കുറേ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അങ്ങനെ എഴുതും ഇങ്ങനെ എഴുതുമെന്ന് ഊഹിച്ചുകൂടെ.

സെന്‍സേഷന്‍ മാത്രം
അവര്‍ക്ക് എന്തൊക്കെ അറിയേണ്ട. ചേച്ചി അവിടെ ചെന്നാല്‍ ഏത് രീതിയിലാകും ട്രീറ്റ് ചെയ്യുമെന്നുള്ളത് അറിയേണ്ട, ഡിവോഴ്‌സ്ഡ് ആണോ എന്ന് അറിയേണ്ടേ, ചേച്ചിയുടെ മാനസികാവസ്ഥ പോലും അറിയേണ്ട. സെന്‍സേഷന്‍ മാത്രം അറിഞ്ഞാല്‍ മതി. ഇനി ചേച്ചി അവിടെ പോയി എന്ന് ഇരിക്കട്ടെ. അവിടെ പോയിട്ട് എന്താണ് ചെയ്യുകയെന്നും ഫിറോസ് ചോദിക്കുന്നു.

സന്ധ്യയും ഫിറോസും
നാട്ടിലേക്ക് തിരിച്ചുപോയിട്ട് കാര്യമെന്നുമില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്. പിന്നെ പോകുന്നത് എന്തിനാണെന്ന് സന്ധ്യയും ഫിറോസും ഒരുമിച്ച് ചോദിച്ചു. 1985ല്‍ ആണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും വിവാഹിതരായത്. ഇരുവര്‍ക്കും രണ്ടു മക്കളാണുള്ളത്.
അന്‍വേശി ജെയ്‌നിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍


Click it and Unblock the Notifications