ബിഗ് ബോസ് താരങ്ങള്‍ കൊച്ചിയില്‍ പറന്നിറങ്ങി; മണിക്കുട്ടനെ കാണാനില്ല, എവിടെയെന്ന് ആരാധകര്‍, വീഡിയോ വൈറല്‍

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ് സീസണ്‍ 3. തമിഴ്‌നാട്ടില്‍ കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഇത്തവണ ഷോ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഷോ പിന്നീട് പുനരാരംഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ മത്സരാര്‍ത്ഥികള്‍ കൊച്ചിയില്‍ എത്തിയതിന്റെ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിശദാംശങ്ങളിലേക്ക്..

ഷോ നിര്‍ത്തിയത്

ഷോ നിര്‍ത്തിയത്

തമിഴ്‌നാട്ടില്‍ കൊവിഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും തുടര്‍ന്നുകൊണ്ടിരുന്ന ബിഗ് ബോസ് സ്റ്റുഡിയോ കഴിഞ്ഞ ആഴ്ചയാണ് പൊലീസും റവന്യു വകുപ്പും ചേര്‍ന്ന് സീല്‍ ചെയ്തത്. ഇതിനെ തുടര്‍ന്ന് എല്ലാ മത്സരാര്‍ത്ഥികളെയും ഹോട്ടലിലേക്ക് മാറ്റിയിരുന്നു. കൊവിഡ് പ്രതിസന്ധി മാറിയാല്‍ ഉടന്‍ ഷോ പുനരാരംഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.

 തുടരാന്‍ സാധ്യതയില്ല

തുടരാന്‍ സാധ്യതയില്ല

എന്നാല്‍ ഇപ്പോള്‍ ഷോ തുടരാന്‍ സാധ്യതയില്ലെന്ന് ഏറെ വ്യക്തമായിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് താരങ്ങള്‍ കേരളത്തിലേക്ക് തിരിച്ചതെന്ന് വ്യക്തം. കഴിഞ്ഞ വര്‍ഷത്തെ സീസണിലും സമാന സാഹചര്യം നിലനിന്നിരുന്നു. ഇത്തവണയും വിജയിയെ പ്രഖ്യാപിക്കാതെ ഷോ നിര്‍ത്തിവയ്ക്കുന്നത് ബിഗ് ബോസിന്റെ ക്രഡിബിലിറ്റിയെ ബാധിക്കുമെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു.

വിജയിയെ പ്രഖ്യാപിക്കും

വിജയിയെ പ്രഖ്യാപിക്കും

എന്നാല്‍ ഇത്തവണ വിജയി ആരാണെന്ന് വോട്ടിംഗലിലൂടെ പ്രഖ്യാപിക്കുമെന്ന് ബിഗ് ബോസ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. വോട്ടിംഗിലൂടെ വിജയിയെ തിരഞ്ഞെടുക്കാനുള്ള അവസരമാണ് നല്‍കിയിരിക്കുന്നത്. ഹൗസില്‍ നിലവിലുണ്ടായിരുന്ന എട്ട് മത്സരാര്‍ത്ഥികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കാം.

Also Read: വെറും നൂറ് രൂപ നിക്ഷേപിക്കാന്‍ തയ്യാറുണ്ടോ? വമ്പിച്ച ഒരു തുക തന്നെ നേടാം

Also Read: പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി;25000 രൂപ നിക്ഷേപിക്കൂ,5 വര്‍ഷങ്ങള്‍ക്ക് ശേഷം വലിയൊരു തുക നേടാം

എട്ട് പേര്‍

എട്ട് പേര്‍

നോബി, കിടിലം ഫിറോസ്, റംസാന്‍, മണിക്കുട്ടന്‍, സൂര്യ, ഡിംപല്‍, സായി വിഷ്ണു, റിതു മന്ത്ര എന്നിവരാണ് ഇപ്പോള്‍ നിലവിലുള്ള എട്ട് മത്സരാര്‍ത്ഥികള്‍. മേയ് 24 തിങ്കളാഴ്ച രാത്രി 11 മുതല്‍ 29 ശനിയാഴ്ച രാത്രി 11 വരെ മാത്രമാണ് പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നല്‍കിയിരിക്കുന്നത്.

തുടക്കം

തുടക്കം

ഫെബ്രുവരി 14ന് 14 മത്സരാര്‍ത്ഥികളുമായാണ് ബിഗ് ബോസ് മൂന്നാം സീസണ്‍ ആരംഭിച്ചത്. തുടര്‍ന്ന് സജ്‌ന- ഫിറോസ്, ഡിംപല്‍, മിഷേല്‍, രമ്യ പണിക്കര്‍, എയ്ഞ്ചല്‍ തോമസ് എന്നിവര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി എത്തി. എന്നാല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയില്‍ എത്തിയ ഒരു മത്സരാര്‍ത്ഥിയും ഇപ്പോള്‍ ബിഗ് ബോസ് ഹൗസില്‍ ഇല്ല.

സജ്‌ന-ഫിറോസ് പുറത്താക്കല്‍

സജ്‌ന-ഫിറോസ് പുറത്താക്കല്‍

മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച സ്ജന-ഫിറോസ് ദമ്പതികളെ ബിഗ് ബോസ് മത്സരത്തില്‍ നിന്നും പുറത്താക്കിയിരുന്നു. അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരിലാണ് ഇവരെ പുറത്താക്കിയത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ രമ്യ മാത്രമാണ് കുറച്ചധികം ദിവസം ബിഗ് ബോസ് ഹൗസില്‍ ഉണ്ടായിരുന്നത്.

കൊച്ചിയില്‍ എത്തി താരങ്ങള്‍

കൊച്ചിയില്‍ എത്തി താരങ്ങള്‍

എന്നാല്‍ ഇപ്പോള്‍ ഷോ നിര്‍ത്തിവച്ചതോടെ താരങ്ങള്‍ കേരളത്തില്‍ എത്തിയിരിക്കുകയാണ്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മണിക്കുട്ടന്‍ ഒഴികെയുള്ള മത്സരാര്‍ത്ഥികള്‍ കൊച്ചിയില്‍ എത്തിയതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ബാഗും സാധനങ്ങളുമായി താരങ്ങള്‍ വിമാനത്താവളത്തില്‍ നിന്നും പുറത്തുവരുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

മണിക്കുട്ടന്‍ എവിടയെന്ന് ആരാധകര്‍

മണിക്കുട്ടന്‍ എവിടയെന്ന് ആരാധകര്‍

മണിക്കുട്ടന്റെ സാന്നിധ്യം വീഡിയോയില്‍ ഇല്ലാത്തതിനെ തുടര്‍ന്ന് താരം എവിടെയെന്ന് ആരാധകര്‍ കമന്റായി ചോദിക്കുന്നുണ്ട്. ഇത്തവണത്തെ സീസണില്‍ ഏറ്റവും പ്രേക്ഷക പിന്തുണയുള്ള മത്സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. ഏറ്റവും കൂടുതല്‍ പ്രേക്ഷകരും പറയുന്നത് മണിക്കുട്ടന്‍ ഇത്തവണ വിജയി ആവുമെന്നാണ്.

 താരങ്ങള്‍ എവിടേക്ക്

താരങ്ങള്‍ എവിടേക്ക്

അതേസമയം, കൊച്ചിയില്‍ എത്തിയ താരങ്ങള്‍ ഹോട്ടലില്‍ ക്വാറന്റീനില്‍ കഴിയാനാണ് സാധ്യത. വീട്ടിലേക്ക് മടങ്ങുമോ എന്നുള്ള കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പെ താരങ്ങള്‍ കേരളത്തില്‍ എത്തിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ യാതൊരു സ്ഥിരീകരണവും ഉണ്ടായിരുന്നില്ല.

വോട്ടിംഗ് ശക്തം

വോട്ടിംഗ് ശക്തം

അതേസമയം, താരങ്ങള്‍ വേണ്ടിയുള്ള വോട്ടിംഗ് അഭ്യര്‍ത്ഥനയുമായി ആരാധകര്‍ സജീവമാണ്. താരങ്ങളും ആര്‍മി ഗ്രൂപ്പുകളില്‍ വോട്ടിംഗായി അഭ്യര്‍ത്ഥിച്ച് പല പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ബിഗ് ബോസിന്റെ ഓഫീഷ്യല്‍ ഗ്രൂപ്പുകളിലും ആരാധകര്‍ സജീവമാണ്. ആരാണെന്ന് വിജയിയെന്ന് ഇനിയുള്ള ദിവസങ്ങളില്‍ കണ്ടറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+