Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിൽ നിന്ന് ഈ രണ്ട് പേർ പുറത്തേക്ക്? ഫിറോസ്-സജിനയ്ക്ക് ശേഷം വീണ്ടും റെഡ് കാർഡോ?

ബിഗ് ബോസ് ഗെയിം അവസാനിക്കാന്‍ ഇനി ഏറെ ദിവസങ്ങള്‍ ബാക്കിയില്ല. ഓരോ ദിവസം കഴിയും തോറും മത്സരാര്‍ത്ഥികള്‍ക്കിടയില്‍ വീറും വാശിയും കൂടി വരികയാണ്. അതിനിടെ ബിഗ് ബോസ് ഹൗസില്‍ നിന്ന് രണ്ട് പേരെ പുറത്താക്കണം എന്നുളള ആവശ്യം ആരാധകര്‍ ഉയര്‍ത്തുന്നു..

കൊറോണ വ്യാപന ഭീതിക്കിടെ ആശുപത്രികളിലെ സാഹചര്യം വിലയിരുത്താനെത്തിയ കര്‍ണാടക മന്ത്രിമാര്‍: ചിത്രങ്ങള്‍ കാണാം

നേരത്തെ ബിഗ് ബോസ് ഹൗസിലെ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ സജിനയേയും ഫിറോസ് ഖാനെയും അപ്രതീക്ഷിതമായി പുറത്താക്കി. അത്തരത്തില്‍ മറ്റ് രണ്ട് പേര്‍ കൂടി നിയമലംഘനം നടത്തിയെന്നും അതിനാല്‍ റെഡ് കാർഡ് പുറത്താക്കണം എന്നുമാണ് ആവശ്യം.

സജിനയ്ക്കും ഫിറോസിനും ശേഷം

സജിനയ്ക്കും ഫിറോസിനും ശേഷം

സ്ത്രീകളെ കുറിച്ച് അടക്കം മോശമായി സംസാരിച്ചതിന്റെ പേരിലാണ് സജിനയേയും ഫിറോസിനേയും ബിഗ് ബോസ് പുറത്താക്കിയത്. ഇവര്‍ക്ക് ശേഷം ബിഗ് ബോസില്‍ നിന്നും ഇതുവരെ മറ്റാരും എലിമിനേറ്റ് ചെയ്യപ്പെട്ടിട്ടില്ല. മത്സരങ്ങള്‍ വാശിയോടെ തന്നെ ബിഗ് ബോസ് ഹൗസില്‍ തുടരുന്നതിനിടെ രണ്ട് പേരെ എലിമിനേറ്റ് ചെയ്യണം എന്നുളള ആവശ്യമാണ് പരിപാടിയുടെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെടുന്നത്.

നിയമങ്ങള്‍ തെറ്റിച്ച് പെരുമാറി

നിയമങ്ങള്‍ തെറ്റിച്ച് പെരുമാറി

റംസാനെയും റിതു മന്ത്രയേയും പുറത്താക്കണം എന്നാണ് ബിഗ് ബോസ് ഫാന്‍സിന്റെ ആവശ്യം. അതിന് കാരണങ്ങളും പ്രക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. റംസാനും റിതു മന്ത്രയും ബിഗ് ബോസ് ഹൗസിലെ നിയമങ്ങള്‍ തെറ്റിച്ച് പെരുമാറി എന്നാണ് ആക്ഷേപം ഉയരുന്നത്. അതുകൊണ്ട് തന്നെ സജിനയ്ക്കും ഫിറോസിനും ബാധകമായ നിയമം ഇവര്‍ക്കും ബാധകമാക്കണം എന്നാണ് ആരാധകരുടെ ആവശ്യം

ടാസ്‌കിനിടെ ജാതി പറഞ്ഞു

ടാസ്‌കിനിടെ ജാതി പറഞ്ഞു

ടാസ്‌കിനിടെ ജാതി പറഞ്ഞു എന്നതിന്റെ പേരിലാണ് ആരാധകര്‍ റിതു മന്ത്രയ്ക്ക് എതിരെ തിരിഞ്ഞിരിക്കുന്നത്. ബിഗ് ബോസ് മൂന്നാം സീസണിന്റെ തുടക്കത്തിലുളള ഒരു എപിസോഡില്‍ റിതു മന്ത്രി ജാതി പറഞ്ഞ് അധിക്ഷേപം നടത്തി എന്നാണ് ആരോപണം. എന്നാല്‍ അന്നത് ചര്‍ച്ചയായില്ല. പിന്നീട് ഒരു ടാസ്‌കില്‍ വെച്ചാണ് റിതു മന്ത്രി ജാതി പറഞ്ഞുവെന്ന വെളിപ്പെടുത്തലുണ്ടായത്.

റിതുവിനെ പുറത്താക്കണം

റിതുവിനെ പുറത്താക്കണം

മണിക്കുട്ടനും അഡോണിയുമാണ് റിതു ജാതി പറഞ്ഞതായി ആരോപിച്ചത്. ഇതോടെ നിരവധി പേരാണ് റിതുവിനെ പുറത്താക്കണം എന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. റംസാന്‍ കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട് പെരുമാറിയതോടെയാണ് ആരാധകരുടെ ശത്രുത പിടിച്ച് വാങ്ങിയിരിക്കുന്നത്. നാട്ടുക്കൂട്ടം ടാസ്‌കിനിടെ റംസാന്‍ ചെരിപ്പ് ഊരി എറിഞ്ഞിരുന്നു. സായ് വിഷുവിന്റെ വിചാരണ നടക്കുന്നതിനിടെയായിരുന്നു റംസാന്റെ രോഷ പ്രകടനം.

ചെരിപ്പൂരി സായിക്ക് നേരെ എറിഞ്ഞു

ചെരിപ്പൂരി സായിക്ക് നേരെ എറിഞ്ഞു

റംസാനെ കള്ളനെന്ന് സായ് വിഷ്ണു വിചാരണയ്ക്കിടെ വിളിച്ചു. ഇതോടെയാണ് റംസാന്‍ കാലിലെ ചെരിപ്പൂരി സായിക്ക് നേരെ എറിഞ്ഞത്. എന്നാല്‍ റംസാന്റെ ഏറ് ഉന്നം തെറ്റി സായിക്ക് സമീപത്ത് നിന്നിരുന്ന മണിക്കുട്ടന്റെ ദേഹത്താണ് കൊണ്ടത്. ഇതോടെ മണിക്കുട്ടനും രോഷാകുലനായി. തുടര്‍ന്ന് മത്സരാര്‍ത്ഥികള്‍ തമ്മില്‍ കടുത്ത വഴക്കിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്. ഫിറോസും മണിക്കുട്ടനും തമ്മില്‍ കയ്യാങ്കളിയിലേക്ക് വരെ കാര്യങ്ങള്‍ എത്തി.

Recommended Video

cmsvideo
    Fukru talking about the cyber attacks he is facing | Oneindia Malayalam
    അടിപൊട്ടും എന്ന നിലയിലേക്ക്

    അടിപൊട്ടും എന്ന നിലയിലേക്ക്

    താന്‍ മണിക്കുട്ടനെ അല്ല എറിഞ്ഞത് എന്ന് റംസാന്‍ പറഞ്ഞെങ്കിലും അത് മണിക്കുട്ടന്‍ കേള്‍ക്കാന്‍ തയ്യാറായില്ല. ഫിറോസും കയറി ഇടപെട്ടതോടെയാണ് അടിപൊട്ടും എന്ന നിലയിലേക്ക് കാര്യങ്ങള്‍ വഴിമാറിയത്. മറ്റ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. കാര്യങ്ങള്‍ കൈ വിട്ടതോടെ ബിഗ് ബോസ് ഇടപെട്ട് എല്ലാവരേയും ലിവിംഗ് റൂമിലേക്ക് വിളിച്ച് വരുത്തി മുന്നറിയിപ്പ് നല്‍കുകയായിരുന്നു. പിന്നീട് ടാസ്‌ക് വീണ്ടും തുടര്‍ന്നു.

    ആരാധകരെ ആവേശത്തിലാക്കി നടി തന്യ ഹോപ്പെ: വൈറല്‍ ചിത്രങ്ങള്‍ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+