• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മണിക്കുട്ടനായിരിക്കുമോ വിന്നര്‍; ഫിറോസ് പറയുന്നു, ലാലേട്ടനില്‍ നിന്നും ആ ഭാഗ്യമുണ്ടായത് എനിക്ക്

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ വരുന്നതിന് മുമ്പ് തന്നെ ആളുകള്‍ക്കിടയില്‍ അറിയപ്പെടുന്ന വ്യക്തിയാണ് കിടിലം ഫിറോസ്. ആര്‍ജെ കൂടിയായ അദ്ദേഹം നിരവധി സാമൂഹ്യ-സേവന പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷവും ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുമെന്ന് തന്നെയാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്‍റെ ആരാധകരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന് വലിയ പ്രേക്ഷക പിന്തുണയുമാണ് ഉള്ളത്. ഇത്തരത്തില്‍ ആരാധകരുമായി നടത്തുന്ന ലൈവ് സംഭാഷണങ്ങള്‍ക്കിടിയില്‍ ബിഗ് ബോസുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടി അദ്ദേഹം നല്‍കുന്നുണ്ട്.

താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു- ചിത്രങ്ങള്‍ കാണാം

കിടിലം ഫിറോസ്

യൂട്യൂബിലൂടെ ചിലര്‍ ഡീഗ്രേഡ് ചെയ്യാന്‍ നോക്കുന്നുണ്ടെങ്കില്‍ അതിന് തനിക്ക് യാതൊരു സങ്കടവും ഇല്ലെന്നാണ് കിടിലം ഫിറോസ് ആരാധകരോട് തുറന്ന് പറയുന്നത്. ബിഗ് ബോസ് പോലത്തെ ഒരു പരിപാടിക്ക് പോവുകയാണെങ്കില്‍ മിനിമം ഒരു പത്ത് യൂ ട്യൂബ് ചാനലുകളെയെങ്കിലും സെറ്റ് ചെയ്ത് വെക്കണം. അതിലൂടെ നമ്മളെ കുറിച്ചുള്ള നല്ല കാര്യങ്ങള്‍ മാത്രം പുറത്ത് വന്നുകൊണ്ടിരിക്കണം.

ബിഗ് ബോസ് തിരക്കഥയാണോ; ഉത്തരവുമായി ഫിറോസ്, ഫോര്‍മാറ്റുണ്ട് പക്ഷെ.., ടാസ്കില്‍ ഇഷ്ടം അവര്‍ രണ്ട് പേരെബിഗ് ബോസ് തിരക്കഥയാണോ; ഉത്തരവുമായി ഫിറോസ്, ഫോര്‍മാറ്റുണ്ട് പക്ഷെ.., ടാസ്കില്‍ ഇഷ്ടം അവര്‍ രണ്ട് പേരെ

വരുന്നത് പോലെ

ഒരു എതിര്‍ മത്സരാര്‍ത്ഥി മികച്ച രീതിയില്‍ മുന്നോട്ട് വരുമ്പോള്‍ അവരെ അടിച്ചിരുത്താനും സാധിക്കണം. എന്നാല്‍ എന്നെ സംബന്ധിച്ച് ഇത്തരത്തില്‍ യൂട്യൂബ് ചാനലുകളെ നേരത്തെ തന്നെ പറഞ്ഞ് വെച്ചിട്ട് പോവുക എന്നുള്ളത് ഫെയര്‍ ആയിട്ടുള്ള കാര്യമല്ല. വരുന്നത് പോലെ വരട്ടെ എന്ന് വെച്ചാണ് പോയത്. അതില്‍ തനിക്കൊരു പ്രശ്നവും ഇല്ലെന്നും അദ്ദേഹം തുറന്ന് പറയുന്നു.

ബിഗ് ബോസില്‍

ബിഗ് ബോസില്‍ പോയി കഴിഞ്ഞാല്‍ അവിടുത്തെ സാഹചര്യമൊക്കെ മനസ്സിലാക്കിയെടുക്കാന്‍ രണ്ടാഴ്ച സമയമെങ്കിലും എടുക്കും. പിന്നെ ബിഗ് ബോസ് ഒരു സത്യസന്ധന്‍മാരുടെ ഷോ അല്ലെന്ന് ലാലേട്ടന്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്നെ വഴക്ക് പറഞ്ഞുകൊണ്ടാണ് ലാലേട്ടന്‍ അങ്ങനെ പറഞ്ഞത്. അതുകൊണ്ട് തന്നെ നെഗറ്റീവുകള്‍ പുറത്ത് വരുമെന്ന് തനിക്ക് അറിയാമായിരുന്നു.

വിന്നര്‍ ആരാവും

മണിക്കുട്ടനായിരിക്കുമോ വിന്നര്‍ എന്ന ചോദ്യത്തിന് എനിക്ക് അറിയത്തില്ല എന്നായിരുന്നു ഫിറോസിന്‍റെ ഉത്തരം. എട്ട് പേരാണ് ഫൈനലില്‍ ഉള്ളത്. എട്ട് പേര്‍ക്കും ശക്തമായ അരാധക കൂട്ടായ്മകള്‍ ഉണ്ട്. അതുപോലെ എട്ടുപേരുടെ മികച്ച പ്രകടനങ്ങളും. അതുകൊണ്ട് തന്നെ ആരാവും വിന്നര്‍ എന്ന് അറിയില്ല. അവന്‍ ആയാലും സന്തോഷം. മറ്റൊരാള്‍ ആയാലും സന്തോഷം.

ലാലേട്ടൻ

എന്ത് തന്നെയായാലും ഗെയിം ഗംഭീരമായിരുന്നു. ഞങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ മത്സരിച്ചു. ലാലേട്ടന്‍ വഴക്ക് പറഞ്ഞതിനെ ഒരു ഭാഗ്യമായിട്ട് കരുതുന്നയാളാണ് ഞാന്‍. അത് മറ്റൊരാള്‍ക്കും കിട്ടിയില്ല. ബിഗ് ബോസ് സീസണ്‍ 3 എടുത്ത് നോക്കിയാല്‍ ലാലേട്ടന്‍ ഏറ്റവും കൂടുതല്‍ വഴക്ക് പറഞ്ഞത് ആരെ എന്ന ചോദ്യം എടുത്ത് നോക്കിയാല്‍ അതിനുള്ള ഉത്തരം ഞാനാണ്.

വലിയ മഹാഭാഗ്യം

അതിനകത്തുള്ളവര്‍ പോലും ചോദിക്കും എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന്. പക്ഷെ പറയുന്നത് ലാലേട്ടനാണ്. അത് കേള്‍ക്കാനും വേണം ഒരു വലിയ മഹാഭാഗ്യം. ലാലേട്ടനെ ഇടനെഞ്ചില്‍ സൂക്ഷിക്കുന്ന ഒരാളാണ് ഞാന്‍. ലാലേട്ടന് വഴക്ക് പറയാന്‍ മാത്രം ലാലേട്ടന് ആരൊക്കെയോ ആണ് ഞാന്‍. ഏറ്റവും സ്വാതന്ത്രം ഉള്ളവരേയല്ലെ നമ്മള്‍ വഴക്ക് പറയുകയെന്നും അദ്ദേഹം ചോദിക്കുന്നു.

സായി വിഷ്ണു

സായി വിഷ്ണുവിന്‍റെ ഇഷ്ടമാണ്. നല്ല ഗെയിമറാണ്. ബിഗ് ബോസ് എന്ന പ്ലാറ്റ് ഫോമില്‍ സായി മുന്നോട്ട് വെച്ച ഒരു ഗെയിം സ്ട്രാറ്റജിയുണ്ട്. അത് എനിക്ക് വളരെ ഇഷ്ടമാണ്. ബുദ്ധിപരമായ ഒരു കളിയാണ് അത്. മറ്റൊരാള്‍ക്ക് ഞാന്‍ ജനുവിനാണെന്ന് എനിക്ക് തോന്നാന്നിടത്തോളം എന്നെ അത് ബാധിക്കില്ലെന്നായിരുന്നു ഭാഷാ ശൈലിയെ കുറിച്ചുള്ള ചോദ്യത്തിനുള്ള ഫിറോസിന്‍റെ മറുപടി.

അച്ചടി ഭാഷ

നിലവിലെ ഈ അച്ചടി ഭാഷയിലേക്ക് വരാന്‍ ഞാന്‍ ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട്. തനി നാട്ടിന്‍ പുറം ഭാഷയില്‍ നിന്നും ഈ രീതിയിലേക്ക് വരുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. ഈ അച്ചടി ഭാഷകൊണ്ടാണ് ഞാന്‍ ശമ്പളം വാങ്ങുന്നത്. ഈ ഭാഷ എനിക്ക് ഇഷ്ടമായിരിക്കുന്നിടത്തോളം കാലം അതുവെച്ച് എന്‍റെ ജനുവിനിറ്റി അളക്കണമെന്ന് ഞാന്‍ പറയില്ല. ജനുവിനാണെന്നും അല്ലെന്നും തോന്നിയാലും തനിക്ക് ഒരു കുഴപ്പമില്ലെന്നും ഫിറോസ് പറയുന്നു.

cmsvideo
  Bigg Boss Season 4 possible contestants | Oneindia Malayalam
  ആരാണ് ബിഗ് ബോസ്

  ബിഗ് ബോസ് എന്ന് പറയുന്നത് ഒരാളല്ല. അതൊരു സംവിധാനമാണ്. കുറേയേറെ ആളുകള്‍ ചേരുന്ന, കുറേയേറെ തലച്ചോറുകളുള്ള ഒരു സംവിധാനമാണ് അത്. ബിഗ് ബോസ് ഒരു സാങ്കല്‍പ്പിക കഥാപാത്രമാണ്. തിരക്കഥ അനുസരിച്ചല്ല ആ ഷോ നടക്കുന്നത്. എന്നാല് അതിന് കൃത്യമായ ഒരു ഫോര്‍മാറ്റുണ്ട്. അങ്ങനെയാണ് ബിഗ് ബോസ് ഷോ മുന്നോട്ട് പോവുന്നതെന്നും കിടിലം ഫിറോസ് കൂട്ടിച്ചേര്‍ത്തു.

  മാളവിക ശര്‍മയുടെ ഏറ്റവും പുതിയ എച്ച്ഡി ചിത്രങ്ങള്‍ കാണാം

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  bigg boss malayalam season 3: Can Manikuttan be winner: answer given by Kidilam Firoz goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X