പ്രേക്ഷകരെ ഞെട്ടിച്ച് ബിഗ് ബോസ്, അപ്രതീക്ഷിതമായി ഒരു വീഡിയോ; കാരണം തിരക്കി സോഷ്യല്‍മീഡിയ

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട ഒരു ഷോയായി മാറിയിരിക്കുകയാണ് ബിഗ് ബോസ്. ആദ്യ രണ്ട് സീസണുകളില്‍ നിന്ന് വ്യത്യസ്തമായി ഈ സീസണിലാണ് കൂടുതല്‍ ജനകീയത കൈവരിക്കാനായത്. കഴിഞ്ഞ സീസണെ പോലെ തന്നെ ഇത്തവണയും ഷോ കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ഇത്തവണ വിജയിയെ വോട്ടിംഗിലൂടെ കണ്ടെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.

1

എന്നാല്‍ വോട്ടിംഗ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും വിജയി ആരാണെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനെ തുടര്‍ന്ന് ഷോയ്‌ക്കെതിരെ വിമര്‍സനങ്ങള്‍ ഉയരുന്നുണ്ടായിരുന്നു. എന്നാല്‍ ഇതിനിടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു പ്രവൃത്തിയാണ് ബിഗ് ബോസ് അണിയറ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

2

ബിഗ് ബോസിന്റെ ഈ സീസണിലെ ഒരു പഴയ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിരിക്കുകയാണ്. വീക്ക്‌ലി ടാസ്‌കിന്റെ ഒരു വീഡിയോയാണ് ഏഷ്യാനെറ്റ് പങ്കുവച്ചത്. ബിഗ്ഗ്ബോസ് സര്‍വ്വകലാശാല ഓര്‍ക്കുന്നോ ? താരങ്ങള്‍ പൊളിച്ചു അടുക്കിയ നിമിഷങ്ങള്‍ എന്നുതുടങ്ങുന്ന ക്യാപ്ഷനോട് കൂടിയാണ് വീഡിയോ പങ്കുവച്ചത്.

3

ഈ ടാസ്‌ക്ക് കാണുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് മണിക്കുട്ടനെയാണ് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പെട്ടെന്ന് വീഡിയോ നോട്ടിഫിക്കേഷന്‍ വന്നപ്പോള്‍ ആ ബിഗ് ബോസ് കാലം ഓര്‍മ്മ വന്നെന്നും അതൊരു കാലമെന്നും ആരാധകര്‍ പറയുന്നുണ്ട്. കൂടാതെ മണിക്കുട്ടന്റെയും ഡിംപലിന്റെയും അണ്‍സീന്‍ കോംബോ ഇടുമോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

4

ഈ ടാസ്‌ക്ക് കാണുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് മണിക്കുട്ടനെയാണ് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പെട്ടെന്ന് വീഡിയോ നോട്ടിഫിക്കേഷന്‍ വന്നപ്പോള്‍ ആ ബിഗ് ബോസ് കാലം ഓര്‍മ്മ വന്നെന്നും അതൊരു കാലമെന്നും ആരാധകര്‍ പറയുന്നുണ്ട്. കൂടാതെ മണിക്കുട്ടന്റെയും ഡിംപലിന്റെയും അണ്‍സീന്‍ കോംബോ ഇടുമോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

5

അതേസമയം, ടാസ്‌ക്കിനെ കുറിച്ചുള്ള ചര്‍ച്ച നടക്കുമ്പോഴും ഫിനാലെയെ കുറിച്ചും വിജയിയെ കുറിച്ചും പ്രേക്ഷകര്‍ ചോദിക്കുന്നുണ്ട്. ഇത് ഓര്‍മയുണ്ടായിരുന്നോ വളരെ സന്തോഷം ഇതിന്റെ വിജയിയെ ഒന്നു വേഗം പ്രഖ്യാപിക്കുമോ ഞങ്ങള്‍ ചെയ്ത വോട്ടൊക്കെ വെറുതേ ആയോ ബിഗ് ബോസേ എന്നുളള കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+