ജയിൽ നോമിനേഷന്റെ പേരിൽ തർക്കം: മത്സരാർത്ഥികളോട് ഇടഞ്ഞ് ഫിറോസ് ഖാൻ, മറുപടി നൽകി റംസാൻ
ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ കഴിഞ്ഞ ദിവസം മികച്ച പ്രകടനമാണ് മത്സരാർത്ഥികളെല്ലാവരും നടത്തിയത്. എന്നാൽ ജയിൽ നോമിനേഷൻ വന്നതോടെ ഇത്തവണ മത്സരാർത്ഥികളിൽ പലരും ഏറ്റുമുട്ടുന്ന കാഴ്ചയാണ് ഇന്നത്തെ എപ്പിസോഡിലുണ്ടായിരുന്നത്. ഫിറോസ് ഖാൻ മത്സരാർത്ഥികളുമായി മിക്കപ്പോഴും വഴക്കുണ്ടാക്കുന്നത് പതിവാണ്. ഇക്കാര്യത്തിൽ പലതവണ മോഹൻലാൽ തന്നെ നേരിട്ട് താക്കീത് ചെയ്തിട്ടുണ്ടെങ്കിലും വളരെ പ്രകോപനപരമായ സമീപനമാണ് ഫിറോസിന്റേത്.
പശ്ചിമബംഗാളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു, ചിത്രങ്ങൾ കാണാം

ടാലന്റ് ഷോയിൽ
ബിഗ് ബോസ് മത്സരാർത്ഥികള്‍ക്ക് നൽകുന്ന വീക്ക് ലി ടാസ്കുകളിൽ മോശം പ്രകടനം നടത്തുന്നവരെയാണ് ജയിൽ നോമിനേഷന് വേണ്ടി ഓരോ ആഴ്ചയും പരിഗണിക്കാറുള്ളത്. ഇത്തവണത്തെ ടാലന്റ് ഷോയ്ക്ക് ശേഷവും എല്ലാവരും ചേർന്ന് മോശം പ്രകടനം കാഴ്ചവെച്ച രണ്ട് മത്സരാർത്ഥികളെ തിരഞ്ഞെടുത്ത് ജയിലിലേക്ക് അയച്ചിട്ടുണ്ട്. എന്നാൽ വളരെയധികം സംഭവ ബഹുലമായിരുന്നു ജയിൽ നോമിനേഷൻ.

പ്രശ്നത്തിന് തുടക്കം
വീക്ക് ലി ടാസ്കിൽ ഏറ്റവും കുറഞ്ഞ മാർക്ക് നേടിയ ഋതുമന്ത്രയും സായി വിഷ്ണുവുമാണ് ഇത്തവണ ജയിൽ നോമിനേഷനിൽ വന്ന് ജയിലിലേക്ക് എത്തുന്നത്. മത്സരാർത്ഥികളെല്ലാം ഏകകണ്ഠേനയാണ് ഇരുവരെയും ജയിലിലേക്ക് അയച്ചത്. എന്നാൽ ജയിൽ നോമിനേഷനെക്കുറിച്ച് മത്സരാർത്ഥികളോരോരുത്തരും അഭിപ്രായം പറയുന്നതിനിടെ ഫിറോസ് ഖാൻ ഇടയ്ക്ക് കയറി പ്രശ്നങ്ങള്‍ക്ക് തുടക്കമാവുകയായിരുന്നു. അടുത്ത ആഴ്ചത്തെ ക്യാപ്റ്റൻസി ടാസ്കിലേക്ക് മത്സരിക്കേണ്ടവരെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ജയിൽ നോമിനേഷനുള്ളവരെ തിരഞ്ഞെടുക്കുന്നത്.

എല്ലാവരോടും ഉടക്കി ഫിറോസ്
റംസാൻ സംസാരിച്ചുകൊണ്ടിരിക്കെ ഫിറോസ് ഇടയിൽ കയറി സംസാരിച്ചതോടെയാണ് ആദ്യം തർക്കത്തിന് തുടക്കമായത്. ഇതോടെ ഇത് തന്റെ സ്പേസാണെന്നും തനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം പറയുമെന്നും റംസാൻ വ്യക്തമാക്കി. ഇതിന് തൊട്ടുപിന്നാാലെ സന്ധ്യമനോജുമായും തർക്കം ഉടലെടുത്തു. പിന്നീട് തർക്കം മാർക്കിനെ ചൊല്ലിയായി മാറുകയും ചെയ്തു. ഇതിനെല്ലാം ശേഷം കൊടുക്കുന്ന മാർക്കിന് വിലയില്ലേ എന്ന് ചോദിച്ച് തർക്കിച്ചതോടെ ബിഗ് ബോസ് ഹൌസിലെ മത്സരാർത്ഥികളെല്ലാവരും ഫിറോസ് ഖാനെതിരെ തിരിയുകയായിരുന്നു.

കിടിലൻ മറുപടി
ബിഗ് ബോഗ് ഹൌസിനുള്ളിൽ ഓരോരുത്തരും അവരുടെ ഇഷ്ടത്തിനാണ് മത്സരിക്കുന്നതെന്നും അല്ലാതെ ഇയാളുടെ ഇഷ്ടത്തിനല്ലെന്നും എനിക്കിഷ്ടമുള്ളത് ഞാൻ ഇവിടെ പ്ലേ ചെയ്യുമെന്നും റംസാൻ മറുപടി നൽകിയിരുന്നു. തർക്കത്തിന് പിന്നാലെ എല്ലാവരെയും സമാധാനിപ്പിച്ച് രംഗത്തെത്തിയ മണിക്കുട്ടനാണ് സായിയും ഋതുവുമാണ് ഇത്തവണ ജയിലിലേക്ക് പോകേണ്ടതെന്ന് അറിയിച്ചത്.


Click it and Unblock the Notifications
