നൂറ് സിനിമകള്‍ ചെയ്യുന്നതിന് തുല്യമായ നേട്ടമാണ് അത്; ഒരിക്കലും മറക്കാന്‍ കഴിയില്ല: പൊളി ഫിറോസ്
ബിഗ് ബോസില്‍ നിന്നും പുറത്തായത് ഒരിക്കലും ഒരു നഷ്ടമായി കരുതുന്നില്ലെന്ന് പൊളി ഫിറോസ്. 53 ദിവസം അവിടെ നില്‍ക്കാന്‍ പറ്റി എന്നുള്ളത് തന്നെ വലിയ ബോണസ് ആയി കാണുന്ന വ്യക്തിയാണ് ഞാന്‍. ഫ്ളാറ്റ് സ്വന്തമാക്കണമെന്ന സ്വപ്നവുമായി ഞാന്‍ അവിടേക്ക് പോയിട്ടില്ല. അങ്ങനെ ഒരു ലക്ഷ്യം വെച്ചാണ് പോയിരുന്നതെങ്കില്‍ എനിക്ക് ജനങ്ങളുടെ ഹൃദയത്തിലേക്ക് കയറാന്‍ സാധിക്കുമായിരുന്നില്ല.
ഇനിയിപ്പോള്‍ അങ്ങനെയുള്ള ലക്ഷ്യം വെച്ചാണ് പോയതെങ്കില്‍ ഉറപ്പായും അവിടെ തുടരാന്‍ കഴിയുമായിരുന്നെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഫിറോസും സജ്നയും പറയുന്നു.

53 ദിവസമേ അവിടെ നിന്നുള്ളുവെങ്കിലും അതിനോടകം തന്നെ ജനങ്ങള്‍ ഞങ്ങളെ ഏറ്റെടുത്തിരുന്നു. ആര്‍മി എന്താണെന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. പുറത്ത് വരുമ്പോഴോക്കും ഞങ്ങളുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്‍റെ എണ്ണമൊക്കെ വലിയ തോതില്‍ വര്‍ധിച്ചു. ഞങ്ങള്‍ ഇതൊന്നും ആരേയും എല്‍പ്പിച്ചിട്ടായിരുന്നില്ല ബിഗ് ബോസിലേക്ക് പോയതെന്നും സജ്നയും ഫിറോസും വ്യക്തമാക്കുന്നു.

മറ്റ് പലരും നേരത്തെ തന്നെ ഇന്‍സ്റ്റഗ്രാമില്‍ നേരത്തെ തന്നെ സജീവമായിരുന്നു. നമ്മുടെ നിലപാടുകള്‍ കണ്ട് സ്നേഹിച്ച് കൂടെ കൂടിയ ജനങ്ങളാണ്. കുഞ്ഞ് കുട്ടികളുടെ വരെ പിന്തുണയുണ്ട്. അവരിതൊക്കെ എങ്ങനെ മനസ്സിലാക്കുന്നു എന്നത് അത്ഭുതമാണ്. നിരവധി പേര്‍ വിളിക്കാറുണ്ട്. പരമാവധി എല്ലാ കോളുകളും എടുക്കും.

മലപ്പുറത്ത് നിന്ന് ഒരു പിതാവ് വിളിച്ച് കുട്ടിക്ക് തന്നെ കാണണമെന്ന് പറഞ്ഞത്. ഫിറോസ് കുന്നംപറമ്പിലുമായി ബന്ധപ്പെട്ട ഒരു സംഭവം ഉണ്ടായിരുന്നു. ഫിറോസിക്കാനെ കാണമെന്ന് പറഞ്ഞപ്പോള്‍ പലരും കരുതിയത് ഫിറോസ് കുന്നംപറമ്പിലിനെ കാണണം എന്നായിരുന്നു. എന്നാല്‍ പൊളി ഫിറോസിനെ കാണണം എന്നാണ് ആ കുഞ്ഞ് പറഞ്ഞതെന്ന് പിന്നീട് വ്യക്തമായ സംഭവവും ഉണ്ടായി.

നമ്മള്‍ നമ്മളായി നിന്നത് കൊണ്ട് മാത്രമാണ് ഇത്ര വലിയ പിന്തുണ കിട്ടിയത്. ഏഷ്യാനെറ്റിനെ ഒരിക്കലും തള്ളിപ്പറയില്ല. എനിക്ക് മികച്ച അവസരങ്ങള്‍ നല്‍കിയത് അവരാണ്. ഏഷ്യാനെറ്റ് പ്ലസിലെ ഡെയിഞ്ചര്‍ ബോയ്സ് ആണ് ജീവിതത്തില്‍ വഴിത്തിരിവായത്. ആ പരിപാടിയും ബിഗ് ബോസും മറക്കാന്‍ കഴിയില്ല. നൂറ് സിനിമകള്‍ ചെയ്യുന്നത് തുല്യമല്ലേ ബിഗ് ബോസ് ചെയ്തതെന്നും ഫിറോസ് ചോദിക്കുന്നു.

ചാന്‍സ് ചോദിച്ച് ചോദിച്ചാണ് ഏഷ്യാനെറ്റില്‍ അസിസ്റ്റന്‍റായി എത്തിയത്. അഭിനയത്തോടുള്ള മോഹമായിരുന്നു അതിന് പിന്നില്‍ പിന്നീട് ഏഷ്യാനെറ്റ് പ്ലസ് തുടങ്ങിയപ്പോള്‍ ഡെയിഞ്ചറസ് ബോയ്സിലേക്ക് എത്തി. ആ ചാനലില്‍ നമ്പര്‍ വണ്‍ റേറ്റിങ്ങില്‍ വന്ന പരിപാടിയായിരുന്നു ഡെയിഞ്ചറസ് ബോയ്സ്. അത് വലിയ അംഗീകാരം നേടി തന്നു. അതിന് ശേഷം ഏറ്റവും വലിയ പിന്തുണ കൊണ്ട് വന്നത് ബിഗ് ബോസ് ഷോ തന്നെയാണ്.

തന്നെ സംബന്ധിച്ച് നൂറ് സിനിമകള്‍ ചെയ്യുന്നതിന് തുല്യം തന്നെയായിരുന്നു ബിഗ് ബോസ് എന്ന് വീണ്ടും ഫിറോസ് ഖാന്‍ ആവര്‍ത്തിക്കുന്നു. നമ്മുടെ നിലപാടുകളോട് കൂടി തന്നെയാണ് അവിടെ നിന്നത്. അങ്ങനെ അല്ലായിരുന്നില്ലെങ്കിലും പലരും നമ്മളെ ഓര്‍ക്കുക പോലും ഉണ്ടായിരിക്കല്ലെന്നും പൊളി ഫിറോസ് പറയുന്നു.

പണ്ട് അധികം അടുപ്പം കാണിക്കാത്ത പലരും ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം വീണ്ടും സംസാരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഞങ്ങള്‍ വിന്നറായി വരുമെന്നായിരുന്നു പലരും കരുതിയിരുന്നത്. എല്ലാരും അത് പ്രതീക്ഷിച്ചിരുന്നത്. കൊല്ലത്തുള്ളവര്‍ മാത്രമായിരുന്നു. ബിഗ് ബോസ് കാണുന്ന മലയാളികളില്‍ പലരും ഞങ്ങളുടെ വിജയ് പ്രതീക്ഷിച്ചിരുന്നെന്ന് സജ്നയും ഫിറോസും പറയുന്നു.

പലരും കരുതിയിരുന്നത് വിന്നറാവാത്തതില്‍ എനിക്ക് നിരാശയുണ്ടെന്നായിരുന്നു. എന്നാല്‍ എനിക്ക് ഒരിക്കലും അങ്ങനെയുണ്ടായിട്ടില്ലെന്നും ഫിറോസ് പറയുന്നു. കണ്ടന്‍റിന് വേണ്ടിയുള്ള ജനുവിനല്ലാത്ത കാര്യങ്ങളില്‍ ഇടപെടാറില്ല. അറിയാത്ത കാര്യങ്ങളില്‍ മിണ്ടാതിരിക്കുകയാണ് ചെയ്തത്. എനിക്ക് തോന്നിയ എല്ലാ കാര്യങ്ങളിലും പ്രതികരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു
Recommended Video

എന്നെ മാനസികമായി തളര്‍ത്താനായിരുന്നു അവിടെ പലരും നോക്കിയത്. അതില്‍ ഒരു അരശതമാനം പോലും അവര്‍ വിജയിച്ചില്ല. അപ്പോഴാണ് അവര്‍ കൂടെയുള്ള സജ്നയെ ലക്ഷ്യമിട്ടത്. ചിലപ്പോഴൊക്കെ അവള്‍ കരഞ്ഞു. സജ്നയുടെ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ പൊട്ടിക്കരഞ്ഞ് പോയേനെയെന്നും ഫിറോസ് അഭിമുഖത്തില്‍ തുറന്ന് പറയുന്നു.


Click it and Unblock the Notifications