'ബിഗ് ബോസിലെ യഥാർത്ഥ മത്സരാർത്ഥി നോബിച്ചേട്ടനായിരുന്നു':പ്രേക്ഷകർ കണ്ടതല്ല ഷോയിൽ നടന്നത്; വെളിപ്പെടുത്തി അഡോണി
മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ ഷോകളിലൊന്നായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 3. കഴിഞ്ഞ രണ്ട് സീസണുകളെ അപേക്ഷിച്ച് ഏറ്റവുമധികം പ്രേക്ഷക പിന്തുണ ലഭിച്ചത് ഇത്തവണത്തെ ഷോയ്ക്കായിരുന്നു. ഇത് തെളിയിക്കുന്നതായിരുന്നു ഷോയിലെ വോട്ടിംഗിലെ വർധനവ്. 2021 ഫെബ്രുവരി 14 നായിരുന്നു ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. കഴിഞ്ഞ സീസണെ അപേക്ഷിച്ച് ജനങ്ങൾക്കിടയിൽ അത്രത്തോളം പ്രസിദ്ധരല്ലാത്ത മത്സരാർത്ഥികളാണ് ഈ സീസണിലുള്ളത്.
ആ ചുരണ്ട മുടിയും സാരി ലുക്കും... നടി അനുപ പരമേശ്വരന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

ബിഗ് ബോസ് മലയാളം സീസൺ 3യുടെ ആദ്യദിവസം ഷോയിലെത്തിയ മത്സരാർത്ഥികളിൽ ഒരാളാണ് അഡോണി. ശക്തമായ നിലപാടുകൾ കൊണ്ട് ബിഗ്ബോസിൽ ശ്രദ്ധയാകർഷിച്ച മത്സരാർത്ഥിയാണ് അഡോണി. 78ാം ദിവസമാണ് അഡോണി ബിഗ് ബോസ് ഹൌസിൽ നിന്ന് പുറത്തുപോകുന്നത്. 100 ദിവസം ബിഗ് ബോസിൽ കഴിയാൻ സാധിച്ചില്ലെങ്കിലും മത്സരാർത്ഥികളിൽ റംസാൻ അടക്കമുള്ള പലരും അഡോണിയുടെ ആരാധകരാണ്.

അഡോണി ടൈറ്റിൽ വിന്നർ ആയിരുന്നെങ്കിലാണ് താൻ ഏറ്റവും അധികം സന്തോഷിക്കുക എന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ റംസാൻ മുഹമ്മദ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ അഡോണി രംഗത്തെത്തിയിട്ടുള്ളത് ബിഗ്ബോസിൽ തന്റെ സഹമത്സരാർത്ഥിയായിരുന്ന താരത്തെക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ടാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ.

ബിഗ് ബോസിലെത്തുന്നതിന് മഴവിൽ മനോരയുടെ ഉടൻ പണത്തിൽ പങ്കെടുക്കാനെത്തിയ അഡോണിയെ പ്രേക്ഷകരിൽ ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകും. വിദ്യാർത്ഥിയായിരിക്കെ താൻ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും താൻ പങ്കെടുത്ത മത്സരങ്ങളെക്കുറിച്ചും മികച്ച പ്രാസംഗികൻ കൂടിയായ അഡോണി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ബിഗ് ബോസ് മത്സരാർത്ഥിയായെത്തിയതിന് ശേഷമാണ് അഡോണിയെ കൂടുതൽ പേർ അറിഞ്ഞുതുടങ്ങിയത്.

നടനും കോമഡി താരവുമായ നോബി മാർക്കോസിന്റെ പേരെടുത്ത് പരാമർശിച്ചാണ് അഡോണി രംഗത്തെത്തിയത്. ബിഗ് ബോസിൽ വളരെ റിയലായി നിന്ന മത്സരാർത്ഥിയായിരുന്നു നോബിയെന്നും ബിഗ് ബോസ് വീട്ടിനുള്ളിൽ 24 മണിക്കൂറും ജീവിച്ച ആളുകളായിരുന്നു തങ്ങളെന്നുമാണ് അഡോണി ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ പ്രേക്ഷകർ കാണുന്ന ഒരു മണിക്കൂറോ ഒന്നര മണിക്കൂറോ അതിന്റെ ടെലികാസ്റ്റിംഗ് രീതി അങ്ങനെയായതുകൊണ്ടാണെന്നും അഡോണി പറയുന്നു. നോബിച്ചേട്ടൻ ബിഗ് ബോസ് ഹൌസിൽ ജോലി ചെയ്യാതെ വെറുതെയിരുന്നിട്ടില്ലെന്നും വളരെ ലൈവായി നിന്ന വ്യക്തിയാണെന്നുമാണ് അഡോണി ചൂണ്ടിക്കാണിക്കുന്നത്.

ഫെബ്രുവരി 14 ന് ബിഗ് ബോസ് ഹൗസിലെത്തിയ അഡോണി 78ാം ദിവസമാണ് ഷോയിൽ നിന്ന് പുറത്ത് പോകുന്നത്. ഫൈനലിൽ പ്രതീക്ഷിച്ച ഒരു മത്സരാർഥിയായിരുന്നു അഡോണി. 100 ദിവസം ഹൗസിൽ തുടരാൻ സാധിച്ചില്ലെങ്കിലും വളരെ സന്തോഷത്തോടെയാണ് മടങ്ങിയത്. ഇപ്പോഴിത ബിഗ് ബോസ് സീസൺ 3 ലെ യഥാർത്ഥ മത്സരാർഥിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നോബി മാർക്കോസ് ബിഗ് ബോസ് ഹൌസിനുള്ളിൽ ജോലികൾ ചെയ്യുന്നില്ലെന്ന തരത്തിൽ മത്സരാർത്ഥികളിൽ നിന്ന് തന്നെ ഇടക്കാലത്ത് വിമർശനം ഉയർന്നിരുന്നു.

ബിഗ് ബോസ് ഹൗസിന്റെ ഒരു ഒരു നട്ടെല്ലായിരുന്നു നോബി മാർക്കോസ് എന്നാണ് അഡോണി വിശേഷിപ്പിക്കുന്നത്. ബിഗ് ബോസ് ഹൌസിലെ 19 മത്സരാർഥികളും വളരെ ഫ്രീ ആയിട്ട് ഇടപെട്ടിരുന്നത് അദ്ദേഹത്തിനോടൊപ്പമായിരുന്നുവെന്നും അഡോണി കൂട്ടിച്ചേർക്കുന്നു. ബിഗ് ബോസ് എന്നത് ഒരു റിയാലിറ്റി ഷോയാണ്. അവിടെ ഏറ്റവും റിയൽ ആയി നിന്നിരുന്ന ഒരു മനുഷ്യൻ നോബിയായിരുന്നു. ടാസ്ക്കുകളിലുള്ള നോബിയുടെ പങ്കും എടുത്തുപറയുന്നുണ്ട്. കളിയാട്ടം, സർവകലാശാല, തുടങ്ങിയ ടാസ്ക്കുകൾക്ക് വേണ്ടി സ്ക്രിപ്റ്റ് എഴുതിത്തന്നതും പറ്റിയ വേഷങ്ങൾ തിരഞ്ഞെടുത്ത് നൽകിയതും അദ്ദേഹമായിരുന്നെന്നും അഡോണി കൂട്ടിച്ചേർക്കുന്നു.

ബിഗ് ബോസ് ഷോയിൽ ഏറ്റവും ആരാധകരുള്ള ഡിംപലുമായി ഇപ്പോഴും സൗഹൃദം തുടരുന്നുണ്ടെന്നും അഡോണി വെളിപ്പെടുത്തിയിരുന്നു. ഷോ കഴിഞ്ഞ് എല്ലാവരും വീടുകളിലേക്ക് മടങ്ങിയെങ്കിലും ഇരുവരും തമ്മിലുള്ള സൗഹൃദം അതേപടി തുടരുന്നുവെന്നാണ് താരം വെളിപ്പെടുത്തുന്നുണ്ട്. ബിഗ് ബോസ് സീസൺ 3 യിലെ ആദ്യത്തെ ഗെയിം കളിക്കുന്നത് ഞാനും ഡിംപലും തമ്മിലായിരുന്നു. അന്ന് ആ ഗെയിമിൽ ഡിംപൽ ആയിരുന്നു വിജയിച്ചത്. ഷോയിലും അതിന് ശേഷവുമുള്ള സ്നേഹമുണ്ടെന്നും അഡോണി പറയുന്നു.

ബിഗ് ബോസ് ഷോയിൽ നമ്മൾ കാണിക്കുന്നത് അവിടെ നിൽക്കാൻ വേണ്ടിയുള്ള ഒരു തന്ത്രമായിരിക്കാം. എന്നാൽ ഷോയിൽ നിന്ന് പുറത്തിറങ്ങിക്കഴിയുന്നതെല്ലാം ഇതെല്ലാം അവസാനിക്കുമെന്നും താരം വ്യക്തമാക്കുന്നുണ്ട്. ഷോ കഴിഞ്ഞ ആ സ്നേഹവും സൗഹൃദവും തുടർന്നു പോവുക എന്നത് വളരെ വലുതാണെന്നും അത്തരത്തിൽ അന്നും ഇന്നും സ്നേഹമുള്ള ഒരാളാണ് ഡിംപൽ എന്നും അഡോണി പറയുന്നു.

നേരത്തെയും ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തിറങ്ങിയ താരങ്ങളോട് ആരാധകരിൽ പലരും ഇത്തരം ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇതിനിടെ താരങ്ങളുടെ പേരിൽ ഫാൻസ് ആർമികൾ തമ്മിൽ തല്ലുന്നതിൽ താക്കീതുമായി കിടിലം ഫിറോസും രംഗത്തെത്തിയിരുന്നു. മത്സരാർത്ഥികൾ തമ്മിൽ പ്രശ്നങ്ങളില്ലെന്നും ഷോയിൽ കണ്ടത് മത്സരത്തിന്റെ ഭാഗമായുള്ള പ്രശ്നങ്ങൾ മാത്രമാണെന്നും യഥാർത്ഥ ജീവിതത്തിൽ ആരും തമ്മിൽ പ്രശ്നങ്ങളില്ലെന്നും നല്ല സൌഹൃദം കാത്ത് സൂക്ഷിക്കുന്നവരാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയില്‍ നിന്ന് ആദ്യം പുറത്തായത് നോബിയായിരുന്നു. പ്രേക്ഷകരുടെ വോട്ടിംഗ് അടിസ്ഥാനത്തില്‍ പുറത്തായെങ്കിലും പ്രിയങ്കരനായ മത്സരാര്‍ഥിയാണ് നോബിയെന്നായിരുന്നു മോഹൻലാല്‍ വിശേഷിപ്പിച്ചത്. കോമഡി താരമായും സ്റ്റാർ മാജിക്കിലൂടെയും സിനിമയിലൂടെയും പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമായിരുന്നു നോബി. വോട്ട് കുറവാണെങ്കിലും അതിനാകത്ത് കുറേ വോട്ടുണ്ട് എന്നായിരുന്നു നോബിയുടെ പ്രതികരണം.


Click it and Unblock the Notifications