ഡിംപൽ സിനിമയിലേക്കോ? മണിക്കുട്ടന്റെ സമ്മാനം കിട്ടിയോ? ചോദ്യങ്ങൾക്ക് ഉത്തരം നൽകി ഡിംപൽ ഭാൽ
കൊച്ചി: ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ഏറ്റവും ജനപ്രിയരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡിംപൽ ഭാൽ. ഇത്തവണ ബിഗ് ബോസ് കിരീടം ചൂടിയേക്കും എന്ന് വരെ പ്രതീക്ഷിക്കപ്പെട്ട ആളായിരുന്നു ഡിംപൽ ഭാൽ. എന്നാൽ മണിക്കുട്ടനും സായ് വിഷ്ണുവിനും പിന്നിൽ മൂന്നാം സ്ഥാനത്ത് മാത്രമേ ഡിംപലിന് എത്താൻ സാധിച്ചുളളൂ.
ബിഗ് ബോസ് കഴിഞ്ഞെങ്കിലും തന്റെ ആരാധകരെ സോഷ്യൽ മീഡിയയിൽ ബന്ധപ്പെടാൻ ഡിംപൽ സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ലൈവിൽ എത്തിയ ഡിംപൽ പപ്പയെ കുറിച്ചും തന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളെ കുറിച്ചും മണിക്കുട്ടന്റെ സമ്മാനത്തെ കുറിച്ചും അടക്കം സംസാരിക്കുകയുണ്ടായി. ഏഷ്യാനെറ്റിലൂടെ തന്നെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുമെന്ന സൂചനയും ഡിംപൽ ലൈവിൽ പങ്കുവെച്ചു. വിശദാംശങ്ങൾ ഇങ്ങനെ
ഇത് ബിഗ് ബോസിൽ കരഞ്ഞിരുന്ന സൂര്യ തന്നെയോ? അമ്പരപ്പിക്കുന്ന ചിത്രങ്ങളുമായി സൂര്യ ജെ മേനോൻ

ഓരോ നിമിഷവും പപ്പയെ മിസ്സ് ചെയ്യുന്നുണ്ടെന്ന് ഡിംപല്‍ ഭാൽ ലൈവിൽ പറയുന്നു. എന്ത് ചെയ്യുമ്പോഴും അത് പപ്പ പഠിപ്പിച്ചതാണല്ലോ എന്നോര്‍ക്കും. ചായ ഉണ്ടാക്കുമ്പോള്‍ പപ്പ പറയും ഒരു ചായ തരൂ എന്ന്. പപ്പ സംസാരിക്കുന്ന ഓരോ കാര്യങ്ങളും ഓര്‍മ്മ വരും. അതേക്കുറിച്ച് തങ്ങള്‍ സംസാരിച്ച് കൊണ്ടിരിക്കുമെന്നും ഡിംപല്‍ പറയുന്നു. പെട്ടെന്ന് വിളിക്കുമ്പോള്‍ വിളി കേള്‍ക്കാന്‍ ആളില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ വിഷമം വരുമെന്നും ഡിംപല്‍ പറയുന്നു.

തന്നെ ആരെങ്കിലും ഡിംപു എന്ന് വിളിക്കുന്നത് ഇഷ്ടമായിരുന്നില്ല. വളരെ അടുപ്പമുളളവര്‍ മാത്രമേ തന്നെ അങ്ങനെ വിളിച്ചിരുന്നുളളൂ. അല്ലാത്തവര്‍ ഡിംപു എന്ന് വിളിക്കുമ്പോള്‍ താന്‍ ഡിംപല്‍ എന്ന് വിളിക്കാന്‍ പറയുമായിരുന്നു. എന്നാല്‍ നിങ്ങള്‍ വിളിക്കുമ്പോള്‍ തനിക്ക് സന്തോഷമാണെന്നും ഡിംപല്‍ ലൈവില്‍ പറഞ്ഞു. തനിക്ക് മെസ്സേജ് അയക്കുന്ന എല്ലാവര്‍ക്കും മറുപടി നല്‍കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഡിംപല്‍ പറഞ്ഞു.

എന്താണ് അടുത്ത പരിപാടി എന്നുളള ചോദ്യത്തിന് ഉത്തരം ഡിംപല്‍ സര്‍പ്രൈസ് ആക്കി വെച്ചിരിക്കുകയാണ്. അതിപ്പോള്‍ പറയുന്നില്ലെന്നും കുറച്ച് കാത്തിരിക്കണമെന്നും ഡിംപല്‍ പറഞ്ഞു. ഇപ്പോള്‍ എറണാകുളത്ത് വാടക വീട്ടിലാണ് താമസിക്കുന്നതെന്ന് ഡിംപല്‍ പറയുന്നു. ഫിനാലെ കഴിഞ്ഞ് എല്ലാവരും ബിസിയാണ്. എല്ലാവരും അവരുടെ ജോലികളിലേക്ക് തിരിച്ച് പോയിരിക്കുകയാണ്. എല്ലാവരും അടിപൊളിയായിരിക്കുന്നു എന്ന് കേള്‍ക്കുന്നത് സന്തോഷമാണ്.

ബിഗ് ബോസിലേക്ക് വരുമ്പോള്‍ എല്ലാവരും ആഗ്രഹിച്ചത് ജനങ്ങളുടെ അംഗീകാരവും അവരവരുടെ ഫീല്‍ഡിലെ അവസരങ്ങളുമൊക്കെ തന്നെയാണ്. അത് നടക്കുന്നു എന്നാണ് കരുതുന്നു. തന്റെ അറിവില്‍ ബിഗ് ബോസിലെ എല്ലാവരും അവരുടെ വരാനിരിക്കുന്ന പ്രൊജക്ടുകളുടെ തിരക്കുകളാലാണ്. അതാണ് സത്യാവസ്ഥ. തന്റെ അപ്കമിംഗ് പ്രൊജക്ട് സിനിമയല്ല. മറ്റൊന്നാണ്. അത് സൈക്കോളജിയുമായി ബന്ധപ്പെട്ടതാണെന്നും ഡിംപല്‍ പറയുന്നു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുളള സെഷന്‍സ് പുനരാരംഭിക്കുമെന്നും തിയ്യതി ഉടനെ അറിയിക്കുമെന്നും ഡിംപല്‍ പറഞ്ഞു. ഫാഷന്‍ സൈക്കോളജി എന്നതാണ് സാധാരണക്കാരായ ആളുകള്‍ക്ക് വേണ്ടി ആരംഭിക്കുന്നത്. ഫാഷന്‍ എന്നതല്ല അര്‍ത്ഥം. പുറമേയുളള അപ്പിയറന്‍സിനൊപ്പം ഉളളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതുമായി ബന്ധപ്പെട്ടതാണത്. അത് വേഷം ഇട്ടാലും നമ്മള്‍ കംഫര്‍ട്ടബിള്‍ ആണെങ്കില്‍ നമ്മുടെ ആത്മവിശ്വാസം ഉയരുമെന്നും ഡിംപല്‍ പറയുന്നു.

ആരും തന്റെ ഫാന്‍ ആണെന്ന് പറയരുതെന്നും ഫാമിലി എന്ന് പറയണമെന്നും ഡിംപല്‍ ആവശ്യപ്പെട്ടു. മാളിലൊക്കെ ആളുകള്‍ കണ്ട് ഡിംപല്‍ ഭാല്‍ എന്ന് വിളിക്കുമ്പോള്‍ ഭയങ്കര സന്തോഷം തോന്നും. പപ്പയുടെ പേര് ചേര്‍ത്ത് വിളിക്കുമ്പോള്‍. വാക്‌സിനേഷന്‍ എടുത്ത ധൈര്യത്തില്‍ പറ്റുന്നവരെ എല്ലാം ഹഗ് ചെയ്യുന്നുണ്ട്. തന്നെ വെച്ച് കണ്ടാലും തന്നെ മാം എന്ന് വിളിക്കരുത്. അങ്ങനെ വിളിച്ചാല്‍ താന്‍ വന്ന് സംസാരിക്കില്ലെന്നും ഡിംപല്‍ പറഞ്ഞു.

ഡിംപു, ഡിംപി, ഇമ്പു എന്ത് വേണമെങ്കിലും വിളിച്ചോ എന്നും മാം എന്ന് മാത്രം വിളിക്കരുത്. താന്‍ 100 വയസ്സ് വരെ ജീവിച്ചിരുന്നാല്‍ പേര് ഒക്കെ മറന്നിരിക്കുമ്പോള്‍ മാം എന്ന് വിളിക്കാം. ഇപ്പോള്‍ അങ്ങനെ വിളിക്കാനുളള യോഗ്യത താന്‍ നേടിയിട്ടില്ല. അവിടം വരെ എത്തിയിട്ടില്ല എന്നാണ് തന്റെ വിശ്വാസം. മാം എന്ന് വിളിക്കുമ്പോള്‍ തന്നെ വിളിക്കുന്നത് പോലെ തോന്നുന്നില്ല. മറ്റേതോ സീനിയേഴ്‌സിനെ വിളിക്കുന്നത് പോലെ ഉണ്ടെന്നും ഡിംപല്‍ പറഞ്ഞു.

എപ്പോഴാണ് ഇനി ടിവിയില്‍ വരുന്നത് എന്ന് പലരും ചോദിക്കുന്നുണ്ട്. ടിവിയില്‍ ഇടയ്ക്കിടെ വരുമെന്നും നിങ്ങളുടെ ആവശ്യമെല്ലാം ഏഷ്യാനെറ്റിന്റെ ചെവിയില്‍ എത്തുന്നുണ്ടെന്നും ഡിംപല്‍ ഭാല്‍ പറഞ്ഞു. നിങ്ങളുമായി കണക്ടാവാന്‍ പറ്റിയത് ഏഷ്യാനെറ്റ് കാരണമാണെന്നും അതിന് നന്ദിയുണ്ടെന്നും ഡിംപല്‍ പറഞ്ഞു. ഏഷ്യാനെറ്റിലുളള വിശ്വാസം തുടരൂ എന്നും അവര്‍ക്ക് കുറച്ച് മെസ്സേജിടൂ എന്നും ഡിംപല്‍ പറഞ്ഞു.

നിങ്ങളുടെ മനസ്സില്‍ ഉള്ളതെല്ലാം ഏഷ്യാനെറ്റ് അറിയുന്നുണ്ട്. അവര്‍ തന്നെ ടിവിയിലേക്ക് കൊണ്ടു വരുന്നുണ്ട്. അതിന് വേണ്ടി പക്ഷേ കാത്തിരിക്കണമെന്നും ഡിംപല്‍ പറഞ്ഞു. തന്റെ കയ്യില്‍ അച്ഛന്റെ പേര് പച്ച കുത്തിയതും ഡിംപല്‍ കാണിക്കുന്നുണ്ട്. മണിക്കുട്ടന്റെ വകയായുളള കുതിരയെ കിട്ടിയോ എന്ന ചോദ്യത്തിന് ഇതുവരെ കിട്ടിയിട്ടില്ലെന്നും കൊറിയറില്‍ വരുമായിരിക്കും ഉടനെ എന്നും ഡിംപല്‍ മറുപടി നല്‍കി.

ബിഗ് ബോസ് ഹൗസില്‍ ഡിംപലും മണിക്കുട്ടനും തമ്മിലുളള സൗഹൃദം ആരാധകര്‍ വളരെ ആഘോഷിച്ചിരുന്നു. അച്ഛന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ഡിംപലിന് കുറച്ച് നാളുകള്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടതായി വന്നിരുന്നു. ഈ സമയത്ത് ബിഗ് ബോസ് ഹൗസില്‍ നടന്ന ലേലത്തില്‍ ഡിംപലിന് വേണ്ടി ഏറെ പ്രിയപ്പെട്ട കുതിയെ ആണ് മണിക്കുട്ടന്‍ തനിക്കുളള 200 പോയിന്റും കൊടുത്ത് വാങ്ങിയത്. ഇത് ഡിംപലിന് നല്‍കുമെന്നും മണിക്കുട്ടന്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications