ഈ മത്സരാർത്ഥിയെ ഒതുക്കി, നിങ്ങൾ കൈയ്യടിച്ച സ്ക്രിപ്റ്റെല്ലാം ഇദ്ദേഹത്തിന്റേത്;തുറന്ന് പറഞ്ഞ് കിടിലം ഫിറോസ്

കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ 3 അവസാനിച്ചെങ്കിലും ഷോയെ കുറിച്ചുള്ള ചർച്ചകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ നിറയെ. മത്സരാർത്ഥികൾ അവരുടെ ഷോ അനുഭവങ്ങൾ പങ്കുവെയ്ക്കുന്ന അഭിമുഖങ്ങളും വീഡിയോകളുമെല്ലാം പുറത്തുവരുന്നുണ്ട്. അക്കൂട്ടത്തിൽ ഫൈനൽ എട്ടിൽ ഉൾപ്പെട്ട മത്സരാർത്ഥിയായ കിടിലം ഫിറോസിന്റെ അഭിമുഖവും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. നിങ്ങൾ കണ്ടത് മാത്രമല്ല ിഗ് ബോസിൽ നടന്നതെന്ന് പറയുകയാണ് ഫിറോസ്. ഒപ്പും ഓരോ മത്സരാർത്ഥികളെ കുറിച്ചുള്ള അഭിപ്രായങ്ങളും താരം തുറന്നുപറയുന്നുണ്ട്. ഈ സീസണിൽ ഏറ്റവും കൂടുതൽ ഒതുക്കപ്പെട്ട ആളെ കുറിച്ചും ഫിറോസ് മൂവി ബ്രാന്‍ഡിന് നൽകിയ അഭിമുഖത്തിൽ വെളുപ്പെടുത്തുന്നുണ്ട്.

സുമിത്രയുടെ ശത്രു വേദിക ഇത്രയും സുന്ദരിയായിരുന്നോ? താരത്തിന്റെ ചിത്രം വൈറൽ

1

ബിഗ് ബോസ് സീസൺ 3 യിലെ 18 പേരിൽ ഏറ്റവും മികച്ച മത്സരാർത്ഥി ആരെന്ന ചോദ്യത്തിന് ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായ ഭാഗ്യലക്ഷ്മിയാണെന്നായിരുന്നു ഫിറോസിന്റെ മറുപടി. ഷോയിൽ ചെറിയ ശതമാനം പോലും അവർ കളവ് കാണിച്ചിട്ടില്ലെന്നും ഫിറോസ് പറയുന്നു. ഭാഗ്യലക്ഷ്മി എന്തെങ്കിലും ആ ഷോയിൽ കാണിച്ചിട്ടുണ്ടെങ്കിൽ തന്നെ അത് വെറും ഗെയിം സ്ട്രാറ്റജി മാത്രമാണെന്നും ഫിറോസ് വ്യക്തമാക്കി അതേസമയം ഷോയിൽ രണ്ടാം സ്ഥാനം നൽകുക പൊളി ഫിറോസിനാണെന്ന് കിടിലം പറയുന്നു,അത് പക്ഷേ ഏറ്റവും നല്ല ഗെയിമർ എന്ന നിലയിലായിരിക്കുമെന്നും ഫിറോസ് വ്യക്തമാക്കി.

Also Read: 5 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളില്‍ ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്ന 10 സ്വകാര്യ ബാങ്കുകള്‍ ഇവയാണ്

2

ബിഗ് ബോസ് ഷോയിൽ ഏറ്റവും നല്ല ഗെയിം കാഴ്ച വെയ്ക്കാൻ സാധിച്ച വ്യക്തിയാണ് പൊളി ഫിറോസെന്നും കിടിലം പറഞ്ഞു. മറ്റ് മത്സരാർത്ഥികളെ കുറിച്ചും കിടിലം ഫിറോസ് മനസ് തുറന്നു. ഷോയിൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയ ഡിംപൽ ശരിക്കും ഒരു സൈക്കോളജിസ്റ്റ് തന്നെയാണെന്നായിരുന്നു കിടിലത്തിന്റെ മറുപടി. . അവൾക്ക് മലയാളി പ്രേക്ഷകരെ മനസിലാക്കാനുള്ള ബുദ്ധിയുണ്ട്.നല്ല കാര്യങ്ങൾ ചെയ്യുന്ന, ഒരുപാട് പേരെ സഹായിക്കുന്ന, ഒരു അസുഖത്തിന്റെ പേരിൽ സർവൈവർ എന്ന് അറിയപ്പെടുന്ന ആളാണ്. ഞാനും ഡിംപൽ തമ്മിൽ സൗഹൃദവും ശത്രുതയും ഇല്ലെന്നും ഫിറോസ് പറഞ്ഞു.

Also Read: ഏത് ക്രെഡിറ്റ് കാര്‍ഡ് തെരഞ്ഞെടുക്കുമെന്ന കണ്‍ഫ്യൂഷനിലാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

3

ഷോയുടെ ആദ്യ അൻപത് ദിവസങ്ങളിൽ എന്റെ മകളെ പോലെ സുഹൃത്തിനെ പോലെ കണ്ടിരുന്നയാളാണ്. എന്നാൽ അതിന് ശേഷം രണ്ടു പേരുടേയും ജീവിത്തിൽ വന്നുകൂടാത്ത അനുഭവങ്ങൾ ഉണ്ടായ വ്യക്തികൾ കൂടിയാണ്. രണ്ടുപേരും മുറിഞ്ഞവരാണ്.അതിന്റേതായ സങ്കടങ്ങൾ ഉണ്ടായവരാണ്. രണ്ടുപേരും പരസ്പരം ഇനി വിളിക്കാനോ സൗഹൃദം തുടങ്ങാനോ താത്പര്യം ഉള്ളവരാണെന്ന് തോന്നുന്നില്ലെന്നും ഫിറോസ് പറഞ്ഞു.

Also Read: 20 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിമാസം 2 ലക്ഷം രൂപ വരുമാനം നേടാന്‍ ഇപ്പോള്‍ എത്ര രൂപ നിക്ഷേപിച്ചു തുടങ്ങണം?

4

അങ്ങനെ ചെയ്താൽ ഒരു പക്ഷേ അത് അഭിനയമാകും. ഞാനെത്ര വേദനിച്ചോ അതിന്റെ അത്രയും ഇരട്ടി ഞാനില്ലാതിരുന്ന സമയത്ത് എന്റെ ഭാര്യയും മക്കളും കരഞ്ഞിട്ടുണ്ട്. അതുപോലെ ഡിംപൽ വീട്ടിലില്ലാതിരുന്ന നേരത്ത് അവരുടെ വീട്ടുകാരും. ഞങ്ങൾക്ക് ആദ്യമുണ്ടായ സൗഹൃദം ജനുവിൽ ആയിരുന്നു. ഫൈറ്റും അതുപോലെ തന്നെ ജനുവിൻ ആയിരുന്നു. അതുകൊണ്ട് തന്നെ ഡിംപലിനെ പുകഴ്ത്താോ കുറ്റപ്പെടുത്താനോ ഇല്ല. അതേസമയം സീസണിൽ വേദനയോടെ ഓർക്കുന്ന വ്യക്തി എന്ന നിലയിലൊന്നും ഡിംപലിനെ കുറിച്ച് പറയാനുള്ളതായി തോന്നിയിട്ടില്ലെന്നും കിടിലം പറഞ്ഞു.

5

അങ്ങനെ വേദനിച്ച, ഫ്രസ്ട്രേറ്റഡായ, മോശമായി ചിത്രീകരിക്കപ്പെട്ട വ്യക്തി റംസാന്റേതാണെന്നായിരുന്നു കിടിലത്തിന്റെ അഭിപ്രായം. അത് തന്റെ സുഹൃത്തായത് കൊണ്ട് മാത്രമല്ല അങ്ങനെ പറയുന്നത്. അവന് നിങ്ങൾ കണ്ടപോലെ ദേഷ്യം ഉള്ള വ്യക്തി ഒന്നുമല്ല. റംസാൻ നന്നായി പാചകം ചെയ്യുന്ന ഒരാളാണ്. ഷോയിൽ മൂന്ന് പേർ നന്നായി ഭക്ഷണം ഉണ്ടാക്കും. ഭാഗ്യലക്ഷ്മി, മജ്സിയ, റംസാൻ എന്നിവരാണവർ. ഈ മൂന്ന് പേരും ഇത്തരത്തിൽ ഭക്ഷണം ഉണ്ടാക്കുന്നവരാണെന്ന് ഷോയിലൂടെ അറിഞ്ഞോ? അനൂപാണ് കിച്ചണിൽ കൂടുതൽ സമയം ചെലവഴിച്ചതെങ്കിലും അവിടുത്തെ ഏറ്റവും നന്നായി ഭക്ഷണം ഉണ്ടാക്കുന്നയാൾ അനൂപല്ല. അത് അദ്ദേഹത്തിനും അറിയാം എന്നാൽ റംസാനാണ് നന്നായി ഭക്ഷണം ഉണ്ടാക്കുന്നയാളാണ്. നമ്മൾ വിശ്വസിക്കുന്നതെല്ലാം ശരിയല്ല, ഫിറോസ് പറഞ്ഞു.

6

സായി വിഷ്ണുവിന് കിട്ടിയ വലിയ പ്ലാറ്റ്ഫോം ആണ് ബിഗ് ബോസ്. സായി വളരെ നല്ല വ്യക്തിയാണെങ്കിലും ബിഗ് ബോസിലെ സായി വിഷ്ണു എന്ന ഗെയിമറിടെ ഗെയിം ഇഷ്ടമല്ല. സായിയെ നല്ലൊരു ഇമേജിലേക്ക് കൊണ്ടുവന്നതിൽ നല്ലൊരു പങ്ക് എനിക്കും ഉണ്ടായിരു്നനുവെന്ന് തോന്നുന്നു. ആദ്യകാലങ്ങൾ വലിയ ദേഷ്യക്കാരനായിരുന്ന ഒരാളെ കൂടെ നിർത്തുകയും എന്നാൽ പിന്നീട് ഗ്രൂപ്പിസം എന്ന പദം ആദ്യമായി ആ ഷോയിലേക്ക് കൊണ്ടുവന്ന് എനിക്ക് എതിരെ ആരോപണം ഉയർത്തിയത് സായിയായിരുന്നു. ഗെയിമിന്റെ ഭാഗമായിരുന്നു അത്. അതിൽ ദേഷ്യമൊന്നുമില്ല.എന്നാൽ സായി നടത്തിയത് വ്യക്തിപരമായ ആക്രമണങ്ങളാണെന്നും ഫിറോസ് പറഞ്ഞു.

7

നേരത്തേ അറിയാവുന്നയാളാണ് സൂര്യ. മണിക്കുട്ടനോടുള്ള പ്രണയം പറഞ്ഞ് അത് പൊതുവിചാരണയ്ക്ക് ഇട്ട് കൊടുക്കുന്നത് അത്ര ശരിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. പ്രണയത്തെ ബഹുമാനിക്കുന്നയാളാണ് ഞാൻ അതുകൊണ്ട് തന്നെ ബിഗ് ബോസ് പ്രണയം പറയാനുള്ളൊരു പ്ലാറ്റ്ഫോമാണെന്ന് ഞാൻ കരുതുന്നില്ല. ആൾക്കാർ തെറ്റായ രീതിയിലെ എടുക്കുകയുള്ളൂ. ഗെയിം സ്ട്രാറ്റജിയായിട്ടാകും കാണുക. മണി പോലും അങ്ങനെയേ കണ്ടിട്ടുണ്ടാകൂ. അവനത് ഫ്രസ്ട്രേഷൻ ആയിരുന്നു. അതേസമയം സൂര്യ ഷോയില് പുറത്തെടുത്ത ഗെയിം മികച്ചതായിരുന്നുവെന്നതാണ് ഇപ്പോൾ അവൾക്ക് ലഭിക്കുന്ന മികച്ച പിന്തുണയെന്ന് റിറോസ് പറഞ്ഞു. വ്യക്തിപരമായി പറയുകയാണെങ്കിൽ സൂര്യ പാവം കുട്ടിയാണെന്നും ഫിറോസ് പറഞ്ഞു.

8

ഈ സീസണിലെ വിരലിൽ എണ്ണാവുന്ന ജനുവിൻ മത്സരാർത്ഥികളിൽ ഒരാൾ റിതുമന്ത്രയായിരുന്നു. അകത്തും പുറത്തുമെല്ലാം അങ്ങനെയയാിരുന്നു.അത പറഞ്ഞതിന് സീസണിലെ അവസാന നിമിഷമായപ്പോഴേക്കും എല്ലാവരും വളഞ്ഞിട്ട് ആക്രമിക്കാനൊക്ക വന്നിരുന്നു.ഒരാളുടെ മോറൽ സൈഡിനെ സോഷ്യൽ മീഡിയയിൽ വിചാരണ ചെയ്യുന്നവരോട് പറയാനുള്ളത് അത് അയാളുടെ സ്വകാര്യതയാണെന്നും കിടിലം ഫിറോസ് പറഞ്ഞു. റിതു ബോൾഡായിട്ടാണ് അത്തരം വിഷയങ്ങളോട് പ്രതികരിച്ചതെന്നും ഫിറോസ് പറഞ്ഞു.

9

ഏറ്റവും മികച്ച മനുഷ്യനും ഏറ്റവും കൂടുതൽ ഒതുക്കിയതും ഇത്തവണത്തെ സീസൺ ഏറ്റവും കൂടുതൽ അധിക്ഷേപിച്ചതും നോബിയെ ആണെന്നും കിടിലം ഫിറോസ് പറഞ്ഞു. ഞാൻ പറയുന്നത് വിവാദമായാലും കുഴപ്പമില്ല. നിങ്ങൾ കണ്ട പ്രഗത്ഭമതികളായ മത്സരാർത്ഥികൾ നടത്തിയ കൗണ്ടറുകൾ ,നിങ്ങൾ ആഘോഷിച്ച് കൈയ്യടിച്ച തമാശകൾ ആഘോഷിച്ച ടാസ്കുൾ എല്ലാം സ്ക്രിപ്റ്റ് ചെയ്തത് നോബിയാണ്. നോബി പറഞ്ഞ തമാശകൾ എല്ലാം കണ്ണും പൂട്ടി കട്ട് ചെയ്ത് കളഞ്ഞു. ആ വയ്യാത്ത ശരീരം വെച്ച് നോബി കാണിച്ച് കൂട്ടിയ ഒരു പ്രകടനങ്ങളും പുറത്തുകാണിച്ചിട്ടില്ല. നോബിയോട് കാണിച്ചതിൽ വിഷമം ഉണ്ട്. അദ്ദേഹം ഒരു സ്പോഞ്ച് പോലുള്ള മനുഷ്യനാണ്. നോബിയെ എന്തുകൊണ്ട് അങ്ങനെ ചിത്രീകരിച്ചുവെന്ന് അറിയില്ലെന്നും ഫിറോസ് പറഞ്ഞു.

Recommended Video

cmsvideo
    Mohanlal announced bigg boss malayalam s4 | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+